അനാവശ്യ നിയന്ത്രണങ്ങൾ വോട്ടർമാരെ പോളിങ് ബൂത്തുകളിൽ നിന്നും അകറ്റുകയാണ്: എം.ടി. രമേശ്
കോഴിക്കോട്: ഇലക്ഷൻ ദിവസം പല സ്ഥലത്തും ഉണ്ടായ അനാവശ്യ നിയന്ത്രണങ്ങളും അനാവശ്യമായിട്ടുള്ള നിർബന്ധബുദ്ധികളും ഒട്ടും പ്രായോഗികമല്ലാത്ത തീരുമാനങ്ങളും വോട്ടർമാരേ പോളിങ് ബൂത്തുകളിൽ നിന്നും അകറ്റിനിർത്താൻ ശ്രമിക്കുന്ന സമ്പ്രദായമാണ് ഉണ്ടാക്കിയതെന്ന് കോഴിക്കോട് ലോക്സഭാ എൻഡിഎ സ്ഥാനാർഥി എം.ടി. രമേശ് മാരാർജി ഭവനിൽ മാധ്യമങ്ങളോട് പറഞ്ഞു. നിയന്ത്രണങ്ങളാവാം പക്ഷേ നിയന്ത്രണങ്ങൾ ആളുകളെ നിരുത്സാഹപ്പെടുത്തരുത്. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പോലും അനാവശ്യ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഇത്തരം നിയന്ത്രണങ്ങൾ നമ്മുടെ ജനാധിപത്യ സംവിധാനത്തെയും വോട്ടിങ് സമ്പ്രദായത്തെയും ഗുണപരമായി പ്രോത്സാഹിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ […]
Read More
