ഉഷ്ണ തരംഗ മുന്നറിയിപ്പ്; ജാഗ്രതയില്‍ ജനങ്ങള്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ്; ജാഗ്രതയില്‍ ജനങ്ങള്‍

കേരളത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കിയതോടെ ജനങ്ങള്‍ ജാഗ്രതയില്‍. പാലക്കാടും കൊല്ലം തൃശ്ശൂര്‍ ജില്ലകളിലും ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തി. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം എന്ന ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര ചൂട് രേഖപ്പെടുത്തിയതിന്റേയും താപനില ഇനിയും ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് പാലക്കാട് ജില്ലയില്‍ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയത്. കൊല്ലം തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് […]

Read More
 ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി

ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി

ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടര്‍ മെട്രോ. കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി കൈവരിച്ച് മുന്നോട്ടുകുതിക്കുകയാണെന്ന് മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ് കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി കൈവരിച്ച് മുന്നോട്ടുകുതിക്കുകയാണ്. ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ സേവനം […]

Read More
 പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്; മാര്‍ ജോസഫ് പാംപ്ലാനി

പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്; മാര്‍ ജോസഫ് പാംപ്ലാനി

ചിത്രം ദി കേരള സ്റ്റോറിയെ രൂക്ഷമായി വിമര്‍ശിച്ച് തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ക്രൈസ്തവ യുവതികളുടെ പേരുപറഞ്ഞ് വര്‍ഗീയതയ്ക്ക് ആരും ശ്രമിക്കേണ്ടെന്ന് പാംപ്ലാനി പറഞ്ഞു. പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുതെന്നും ബിഷപ്പ് തുറന്നടിച്ചു. സ്വയം പ്രഖ്യാപിത സംരക്ഷകരാകാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസയ്ക്കെതിരെയാണ് അദ്ദേഹത്തിന്റെ പരോക്ഷമായ വിമര്‍ശനം.കണ്ണൂര്‍ ചെമ്പേരിയില്‍ നടന്ന കെസിവൈഎമ്മിന്റെ യുവജന സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതികളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസംഗം. നിങ്ങള്‍ […]

Read More
 ഇ.പി ജയരാജന്‍-പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ചയില്‍ സിപിഐക്ക് അതൃപ്തി

ഇ.പി ജയരാജന്‍-പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ചയില്‍ സിപിഐക്ക് അതൃപ്തി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതില്‍ അതൃപ്തി അറിയിച്ച് സിപിഐ. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് ഇപി തുടരുന്നതിലും സിപിഐ നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇ പി ജയരാജനെതിരെ സിഐഎഎം നടപടിയെടുക്കുന്നത് കാക്കുകയാണ് സിപിഐ. ഇപി ജയരാജന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇപി ജയരാജന്റെ കൂടിക്കാഴ്ചയില്‍ സിപിഐഎം നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. മുതിര്‍ന്ന നേതാക്കള്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കൂട്ടുകെട്ടുകളില്‍ ജാഗ്രത പുലര്‍ത്തണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി […]

Read More
 കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; ഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; ഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു. ആം ആദ്മി പാര്‍ട്ടി സഖ്യവുമായി ബന്ധപ്പെട്ട്, കോണ്‍ഗ്രസ് നേതൃത്വവുമായിട്ടുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലുപേജുള്ള രാജിക്കത്താണ് കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയിട്ടുള്ളത്. ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബ്രിയയുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. ബാബ്രിയയുടെ ഇടപെടലുകള്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Read More
 മോദിയുടെ മുസ്ലിംവിരുദ്ധ വിദ്വേഷ പ്രസംഗത്തെ വിമര്‍ശിച്ചു; ന്യൂനപക്ഷമോര്‍ച്ച നേതാവ് അറസ്റ്റില്‍

മോദിയുടെ മുസ്ലിംവിരുദ്ധ വിദ്വേഷ പ്രസംഗത്തെ വിമര്‍ശിച്ചു; ന്യൂനപക്ഷമോര്‍ച്ച നേതാവ് അറസ്റ്റില്‍

ജയ്പുര്‍ : രാജസ്ഥാനിലെ നരേന്ദ്ര മോദിയുടെ മുസ്ലിംവിരുദ്ധ വിദ്വേഷ പ്രസംഗത്തെ വിമര്‍ശിച്ചതിന് പിന്നാലെ ബിജെപി പുറത്താക്കിയ ന്യൂനപക്ഷ മോര്‍ച്ച നേതാവ് ഉസ്മാന്‍ ഘാനിയെ അറസ്റ്റുചെയ്തു. സമാധാനഭംഗമുണ്ടാക്കി എന്നാരോപിച്ചാണ് രാജസ്ഥാന്‍ പൊലീസിന്റെ നടപടി. രാജസ്ഥാനില്‍ ബിജെപിയിലെ ന്യൂനപക്ഷത്തിന്റെ ശബ്ദമായിരുന്ന ഘനി ന്യൂനപക്ഷ മോര്‍ച്ചയുടെ ബിക്കാനീര്‍ ജില്ല പ്രസിഡന്റായിരുന്നു. മോദിയുടെ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസ്താവനയെ വിമര്‍ശിച്ച ഘാനിയെ ബുധനാഴ്ചയാണ് ബിജെപി പുറത്താക്കിയത്. ഘാനി പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്ന് ബിജെപി നേതാവ് ഓങ്കര്‍ സിങ് പറഞ്ഞു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് […]

Read More
 കാപ്പിത്തോട്ടത്തില്‍ കാട്ടാന ചരിഞ്ഞ നിലയില്‍; ഷോക്കേറ്റതെന്ന് സംശയം

കാപ്പിത്തോട്ടത്തില്‍ കാട്ടാന ചരിഞ്ഞ നിലയില്‍; ഷോക്കേറ്റതെന്ന് സംശയം

കല്‍പറ്റ: വയനാട്ടില്‍ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പനമരം നീര്‍വാരം അമ്മാനിയിലാണ് കൊമ്പനാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനാതിര്‍ത്തിയിലെ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റതാണെന്ന് സംശയമുണ്ട്. 12 വയസുള്ള കാട്ടാനയാണ് ചരിഞ്ഞത്. ആന തെങ്ങ് മറിച്ചിട്ടപ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം. അമ്മാനി പറവയല്‍ ജയരാജിന്റെ കാപ്പിത്തോട്ടത്തിലാണ് കാട്ടാന ചരിഞ്ഞത്. കൊല്ലത്തും കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു.

Read More
 കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

കോഴിക്കോട്: വെള്ളയില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗര്‍ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. ഓട്ടോയില്‍ മദ്യപിച്ച് ഉറങ്ങിയ ഒരാളെ പൊലീസ് ചോദ്യംചെയ്യുന്നുണ്ട്. റോഡിന്റെ ഒരുഭാഗത്ത് ശ്രീകാന്തിന്റെ ഓട്ടോ നിര്‍ത്തിയിട്ടിരുന്നു. മറുഭാഗത്താണ് മൃതദേഹം കിടന്നിരുന്നു. ശരീരത്തില്‍ വെട്ടേറ്റ പാടുകളുണ്ട്. ശ്രീകാന്തിന്റെ ഉടമസ്ഥതയിലുള്ള കാര്‍ ഏതാനും ദിവസം മുമ്പ് അജ്ഞാതര്‍ കത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ നടന്ന ഒരു കൊലപാതകക്കേസില്‍ പ്രതിയാണ് ശ്രീകാന്ത്.

Read More
 സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ; ലോക്സഭാ തെരഞ്ഞെടുപ്പ് പോളിങ് വിലയിരുത്തും; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ; ലോക്സഭാ തെരഞ്ഞെടുപ്പ് പോളിങ് വിലയിരുത്തും; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വിശകലനമാണ് യോഗത്തിന്റെ മുഖ്യ അജണ്ട. അതേസമയം തെരഞ്ഞെടുപ്പ് ദിനത്തില്‍ ഇപി- ജാവഡേക്കര്‍ വിവാദം കത്തിയതോടെ, സിപിഎം പ്രതിരോധത്തിലായിരുന്നു. എന്നാല്‍ ജാവഡേക്കര്‍ അപ്രതീക്ഷിതമായി മകന്റെ ഫ്ലാറ്റിലേക്ക് വരികയായിരുന്നുവെന്നും, രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നുമാണ് ഇപിയുടെ വിശദീകരണം. അതേസമയം തെരഞ്ഞെടുപ്പു വേളയില്‍ ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച വിവാദമായതോടെ, സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇപി ജയരാജന്റെ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

Read More
 ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; യുവാവ് കുത്തേറ്റു മരിച്ചു

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; യുവാവ് കുത്തേറ്റു മരിച്ചു

കോട്ടയം: കോട്ടയത്ത് ചീട്ടുകളിയെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. പാല കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന്‍ ജോസ് (26) ആണ് മരിച്ചത്. പുലര്‍ച്ചെയുണ്ടായ സംഘട്ടനത്തില്‍ ഒരു സ്ത്രീ അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. മങ്കരയില്‍ ഒരു ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുര്‍ബാന ചടങ്ങില്‍ പങ്കെടുക്കാനാണ് ലിബിനും സുഹൃത്തുക്കളുമെത്തിയത്. ഇവിടെ വെച്ച് ചീട്ടുകളിയും മദ്യപാനവും നടന്നു. ഇതിനിടെയാണ് വാക്കുതര്‍ക്കമുണ്ടായത്. അഭിലാഷ് എന്നയാളാണ് ലിബിനെ കത്രിക കൊണ്ട് കുത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More