പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 70കാരനു ജാമ്യം നല്‍കി അലഹബാദ് ഹൈക്കോടതി

പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 70കാരനു ജാമ്യം നല്‍കി അലഹബാദ് ഹൈക്കോടതി

ലഖ്നൗ: പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 70കാരനു ജാമ്യം നല്‍കി അലഹബാദ് ഹൈക്കോടതി. യു.പി സ്വദേശിയായ റാം ഖേലവാനിനാണ് കോടതി ജാമ്യം അനുവദിച്ചത്. മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. അയോധ്യയിലെ വിചാരണാ കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് അലഹബാദ് ഹൈക്കോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് ജസ്പ്രീത് സിങ്ങിന്റെ ബെഞ്ചാണ് റാമിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഐ.പി.സി 377(പ്രകൃതിവിരുദ്ധ ലൈംഗികബന്ധം), 504(ബോധപൂര്‍വമുള്ള മാനഭംഗം), 506(കുറ്റകരമായ ഭീഷണി) തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ 11-ാം വകുപ്പ് […]

Read More
 തലശ്ശേരിയില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി വീണു; 14കാരന്‍ മരിച്ചു

തലശ്ശേരിയില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി വീണു; 14കാരന്‍ മരിച്ചു

കണ്ണൂര്‍: തലശ്ശേരിയില്‍ കല്‍ത്തൂണ്‍ ഇളകി വീണ് പതിനാലുകാരന്‍ മരിച്ചു. പാറല്‍ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ നിലയില്‍ പരുക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അധ്യാപകരായ മഹേഷിന്റെയും സുനിലയുടെയും മകനാണ് ശ്രീനികേത്.

Read More
 അന്തര്‍ധാര ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍; എം വി ജയരാജന്‍

അന്തര്‍ധാര ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍; എം വി ജയരാജന്‍

പ്രകാശ് ജാവഡേക്കറെ താന്‍ കണ്ടിട്ടുണ്ടെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ പ്രസ്താവന തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന് എം വി ജയരാജന്‍. കോണ്‍ഗ്രസ് ബിജെപി അന്തര്‍ധാര പുറത്തു വരാതിരിക്കാനാണ് ഇ പി ജയരാജനെതിരായ ആരോപണമെന്നും ആ ശ്രമം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കി എന്‍ഡിഎയില്‍ ചേരുമെന്ന് വാര്‍ത്ത വന്നു. അത് മറയ്ക്കാനാണ് വ്യാജ പ്രചാരണമെന്നും ഇപി വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എംവി ജയരാജന്‍ വ്യക്തമാക്കി.

Read More
 കേരളത്തില്‍ 71.16 ശതമാനം പോളിങ്

കേരളത്തില്‍ 71.16 ശതമാനം പോളിങ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷന്റെ പുതിയ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 71.16 ശതമാനം പോളിങ്. സംസ്ഥാനത്തെ പോളിങ്ങില്‍ ഇനിയും മാറ്റം വരാമെന്നും കമീഷന്‍ അറിയിച്ചു. വീട്ടിലെ വോട്ടും പോസ്റ്റല്‍ വോട്ടും ചേര്‍ക്കാതെയാണ് ഈ കണക്ക്. തപാല്‍വോട്ടുകള്‍ കൂടി ചേര്‍ക്കുന്നതോടെ പോളിങ് 72 ശതമാനം പിന്നിടും. എന്നാലും കഴിഞ്ഞതവണത്തെ പോളിങ് ശതമാനത്തില്‍ എത്തില്ല. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 77.84 ശതമാനമായിരുന്നു പോളിങ്. ലോക്സഭാ തെരഞ്ഞെടുപ്പ് പോളിങ് ശതമാനം മണ്ഡലം തിരിച്ച്; ആകെ വോട്ടര്‍മാര്‍ -2,77,49,159 ആകെ വോട്ട് ചെയ്തവര്‍ -1,97,48,764(71.16%) […]

Read More
 ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്സിന്റേത്; മരിച്ചത് പാലക്കാട് സ്വദേശിനി

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്സിന്റേത്; മരിച്ചത് പാലക്കാട് സ്വദേശിനി

ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ സുരക്ഷാ മേഖലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളി യുവതിയുടേത്. കോയമ്പത്തൂരില്‍ സ്ഥിര താമസമാക്കിയ പാലക്കാട് സ്വദേശിനി രേഷ്മിയാണ് മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ആയിരുന്നു. സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പു കട്ടിലിന്റെ കൈപ്പിടിയില്‍ ദുപ്പട്ട ഉപയോഗിച്ചു തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ജീവനൊടുക്കിയതാണെന്നാണു പൊലീസിന്റെ നിഗമനം.

Read More
 തൃശൂരില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചു; ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ

തൃശൂരില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചു; ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ

ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചുവെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ. സിനിമാനടനെ കാണാൻ വരുന്നവര്‍ വോട്ടാകണമെന്നില്ലെന്നും കെ മുരളീധരൻ.തൃശൂരില്‍ ബിജെപി ഫ്ളാറ്റുകളില്‍ കള്ളവോട്ട് ചേര്‍ത്തു, ഇതിന് ബിഎല്‍ഒയുടെ ഒത്താശയുമുണ്ടായിരുന്നു, പൂങ്കുന്നം ഹരിശ്രീയിൽ ക്രോസ് വോട്ട് നടന്നു, കണക്കനുസരിച്ച് യുഡിഎഫ് ഒന്നും എല്‍ഡിഎഫ് രണ്ടിലും വരണം, ഡീൽ അനുസരിച്ചാണെങ്കിൽ ബിജെപി രണ്ടാമത് വരണം, ഇതിന് ഉത്തരവാദി പിണറായി, തോൽക്കുന്നത് വരെ ബിജെപിക്ക് പ്രതീക്ഷിക്കാം, കേരളത്തിൽ ബിജെപി വട്ടപ്പുജ്യം, കാണാൻ വരുന്നവരുടെയും ടാറ്റാ കാണിക്കുന്നവരുടെയും കണക്കെടുത്ത് […]

Read More
 കെഎസ്ഇബി ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് നാളെ പെന്‍ഷന്‍ ആകാനിരിക്കെ

കെഎസ്ഇബി ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് നാളെ പെന്‍ഷന്‍ ആകാനിരിക്കെ

കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ രഘുവിനെയാണ് (56) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റര്‍ റൂമിന് മുന്‍പിലായാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയാണ് രഘു. നാളെ പെന്‍ഷന്‍ ആകാനിരിക്കെയാണ് രഘു ജീവനൊടുക്കിയത്. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെയാണ് രഘു തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ 5 മണിക്ക് സെക്ഷന്‍ ഓഫീസിന് സമീപത്തെ ബാങ്കിലേക്ക് ഒരു ജീവനക്കാരന്‍ […]

Read More
 2024 തെരഞ്ഞെടുപ്പിൽ കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തി കേരളം; കുറഞ്ഞത് ഏഴ് ശതമാനത്തോളം പോളിംഗ്

2024 തെരഞ്ഞെടുപ്പിൽ കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തി കേരളം; കുറഞ്ഞത് ഏഴ് ശതമാനത്തോളം പോളിംഗ്

എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്ക് ആശങ്ക സമ്മാനിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുകയാണ് കേരളത്തില്‍. ഇതുവരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം 70.35 മാത്രമാണ് പോളിംഗ് ശതമാനം. കുറഞ്ഞ പോളിംഗ് നിരക്ക് സംസ്ഥാനത്തെ ട്രെന്‍ഡിന്‍റെ സൂചന നല്‍കുന്നുണ്ടോ? ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 1980 മുതൽ ഇതുവരെ ഉള്ള പോളിംഗ് ശതമാനത്തില്‍ വന്ന മാറ്റവും മുന്നണികൾക്ക് ലഭിച്ച സീറ്റുകളും എങ്ങനെ എന്ന് നോക്കാം.1980ൽ 62.16 ശതമാനം പോളിംഗ് നടന്നപ്പോള്‍ എല്‍ഡിഎഫ് 12 ഉം യുഡിഎഫ്‌ 8 […]

Read More
 മണിപ്പൂരില്‍ സി.ആര്‍.പി.എഫിന് നേരെ അജ്ഞാതര്‍ ആക്രമണം നടത്തി; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ സി.ആര്‍.പി.എഫിന് നേരെ അജ്ഞാതര്‍ ആക്രമണം നടത്തി; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരിലെ നരന്‍സേനയില്‍ സി.ആര്‍.പി.എഫിന് നേരെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായതെന്ന് മണിപ്പൂര്‍ പൊലീസ് അറിയിച്ചു. പുലര്‍ച്ചെ 2.15ഓടെയാണ് ആയുധധാരികളുടെ സംഘമെത്തി സി.ആര്‍.പി.എഫിനെ ആക്രമിച്ചത്. ഇവര്‍ അര്‍ധസൈനിക വിഭാഗത്തിന് നേരെ ബോംബെറിയുകയും ചെയ്തു. സി.ആര്‍.പി.എഫിന്റെ ഔട്ട്‌പോസ്റ്റിനുള്ളില്‍ വെച്ചാണ് ബോംബ് പൊട്ടിയത്. സി.ആര്‍.പി.എഫ് 128 ബറ്റാലിയനില്‍പ്പെട്ട അംഗങ്ങളെയാണ് മണിപ്പൂരിലെ ബിഷ്ണാപൂരിലുള്ള നരന്‍സേനയില്‍ വിന്യസിച്ചിരുന്നത്.

Read More
 തൃത്താലയില്‍ 12 വയസുകാരന്‍ വീട്ടിനകത്ത് മരിച്ച നിലയില്‍; കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയതാവാം മരണകാരണമെന്ന് പ്രാഥമിക നിഗമനം

തൃത്താലയില്‍ 12 വയസുകാരന്‍ വീട്ടിനകത്ത് മരിച്ച നിലയില്‍; കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയതാവാം മരണകാരണമെന്ന് പ്രാഥമിക നിഗമനം

പാലക്കാട്: തൃത്താലയില്‍ 12 വയസുകാരനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല വേട്ടുപറമ്പില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫാമിസ് ആണ് മരിച്ചത്. മുറിക്കകത്ത് ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങിയ നിലയിലാണ് ഫാമിസിനെ കണ്ടെത്തുന്നത്. കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയതാവാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തില്‍ തൃത്താല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More