പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്തു; ബൂത്ത് പിടിത്തം നടന്നു; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്തു; ബൂത്ത് പിടിത്തം നടന്നു; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്‌തെന്ന് കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് പിടിത്തം നടന്നെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. എത്ര കള്ള വോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിന് വിജയിക്കും. ബിജെപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് വരും. ജില്ലാ പൊലീസ് മേധവി രാഷ്ട്രീയം കളിച്ചെന്നും ഉടന്‍ എസ്.പിയെ മാറ്റണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

Read More
 മൂന്നാറിലെ ജനവാസ മേഖലകളില്‍ മൂന്ന് കടുവകള്‍; ദൃശ്യങ്ങള്‍ പുറത്ത്

മൂന്നാറിലെ ജനവാസ മേഖലകളില്‍ മൂന്ന് കടുവകള്‍; ദൃശ്യങ്ങള്‍ പുറത്ത്

മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലകളില്‍ കടുവകള്‍ ഇറങ്ങി. മൂന്നാര്‍ കന്നിമല ലോവര്‍ ഡിവിഷനിലാണ് കടുവകള്‍ ഇറങ്ങിയത്. ജനവാസ മേഖലയില്‍ മൂന്ന് കടുവകള്‍ ഇറങ്ങിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കടുവകള്‍ എസ്റ്റേറ്റിലൂടെ നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പ്രദേശത്ത് സ്ഥിരമായി കടുവകള്‍ എത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Read More
 ഫറോക്ക് മണ്ണൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു; ഇരുപതോളം പേര്‍ക്ക് പരിക്ക്

ഫറോക്ക് മണ്ണൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു; ഇരുപതോളം പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ഫറോക്ക് മണ്ണൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം – ഉഡുപ്പി ദീര്‍ഘദൂര സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം.

Read More
 വിധിയെഴുതി കേരളം; സംസ്ഥാനത്ത് പോളിംഗ് ശതമാനം 70 ലേക്ക്

വിധിയെഴുതി കേരളം; സംസ്ഥാനത്ത് പോളിംഗ് ശതമാനം 70 ലേക്ക്

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിക്കുമ്പോൾ കേരളത്തിൽ 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 6 മണിക്ക് സംസ്ഥാനത്ത് പോളിംഗ് 67.27 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും.സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 60 ശതമാനം കടന്നു. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്. നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ മുതൽ തന്നെ […]

Read More
 കദീജ  എ  പി  നിര്യാതയായി (73വയസ്സ് )

കദീജ എ പി നിര്യാതയായി (73വയസ്സ് )

ചൂലാംവയലിൽ കദീജ എ പി നിര്യാതയായി (73വയസ്സ് ). ഭർത്താവ് പരേതനായ മാമു. മക്കൾ അലി അസ്‌കർ , ഷമീർ (സൗദി ). ശരീഫ.മരുമക്കൾ ഷെറീന, നജീബ. മയ്യിത്ത് നിസ്കാരം വൈകുന്നേരം ഏഴ് മണിക്ക് ചൂലാംവയൽ ജുമാ മസ്ജിദിൽ.

Read More
 കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു.

കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു.

ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു.ആറാം മൈൽ സ്വദേശി ബിജുവിനെ ആണ് യുഡിഎഫ് ബൂത്ത്‌ ഏജന്‍റുമാര്‍ പിടികൂടിയത്.77ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം 80ആം നമ്പർ ബൂത്തിൽ എത്തിയപ്പോഴാണ് തടഞ്ഞത്. ഇദ്ദേഹത്തെ പൊലീസിന് കൈമാറിയിട്ടുണ്ട്.

Read More
 പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. തേൻകുറിശ്ശി സ്വദേശി ശബരി (32) ആണ് മരിച്ചത്.പാലക്കാട് തെങ്കുറിശ്ശി വടക്കേത്തറ എല്‍പി സ്കൂളിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയ ശബരി പെടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. വൈകാതെ തന്നെ മരണവും സംഭവിച്ചു.

Read More
 പാലക്കാട് മാത്രമല്ല, കൊല്ലം തൃശൂർ ജില്ലകളിലും ഉഷ്ണതരംഗം;ജാഗ്രതാ മുന്നറിയിപ്പ്

പാലക്കാട് മാത്രമല്ല, കൊല്ലം തൃശൂർ ജില്ലകളിലും ഉഷ്ണതരംഗം;ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് മുതൽ (2024 ഏപ്രിൽ 26) 28 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും കൊല്ലം ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് […]

Read More
 വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയപ്പോൾ വൈദ്യുതി പോയി;സംഭവം വോട്ടർമാരിൽ ചിരി പടര്‍ത്തി

വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയപ്പോൾ വൈദ്യുതി പോയി;സംഭവം വോട്ടർമാരിൽ ചിരി പടര്‍ത്തി

വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയപ്പോൾ വൈദ്യുതി പോയത് വോട്ടു ചെയ്യാനെത്തിയ മറ്റ് വോട്ടർമാർക്കിടയിൽ ചിരി പടർത്തി. വണ്ടിത്താവളം കല്യാണകൃഷ്ണ മെമോറിയൽ എൽപി സ്‌കൂളിലായിരുന്നു മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. മന്ത്രി വോട്ട് ചെയ്യാനായി എത്തിയതും വൈദ്യുതി പോയതാണ് വോട്ടർമാരിൽ ചിരി പടർത്തിയത്.ലോക്‌സഭാ വോട്ടെടുപ്പിന്റെ ആദ്യ ഏഴ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിങ്. ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിങ് 46.16 ശതമാനം ശതമാനമാണ്. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്.നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിങ് രാവിലെ രേഖപ്പെടുത്തി. […]

Read More
 കോഴിക്കോട് എടക്കരയിൽ കൊളക്കാട് സ്കൂളിൽ വോട്ടിങ് മെഷീൻ തകരാറിലായി

കോഴിക്കോട് എടക്കരയിൽ കൊളക്കാട് സ്കൂളിൽ വോട്ടിങ് മെഷീൻ തകരാറിലായി

കോഴിക്കോട് എടക്കരയിൽ കൊളക്കാട് എൽ പി, യു പി സ്കൂളിൽ വോട്ടിങ് മെഷീൻ തകരാറിലായി.142 ആം ബൂത്തിൽ ആണ് സംഭവം ഉണ്ടായത്. രാവിലെ 20 ഓളം പേർ വോട്ട് ചെയ്തു. അതിന് ശേഷമാണ് വോട്ടിംഗ് മുടങ്ങിയതും മെഷീൻ തകരാറിൽ ആയതും. ബാറ്ററി തകരാർ ആയിരുന്നു ആദ്യം ഉണ്ടായത്. ബാറ്ററി മാറ്റിയ ശേഷം വീണ്ടും പ്രശ്നം ഉണ്ടായി. വി വി പാറ്റ് തകരാറിൽ ആയത് ആണ് പിനീട്. രണ്ടര മണിക്കൂർ ആണ് പ്രശ്നം പരിഹരിക്കാൻ ആകാതെ വോട്ടിങ് മുടങ്ങിയത്. […]

Read More