വോട്ടെടുപ്പിന്റെ ആദ്യ ആറ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്;പലയിടത്തും ബൂത്തുകളിൽ നീണ്ട നിര

വോട്ടെടുപ്പിന്റെ ആദ്യ ആറ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്;പലയിടത്തും ബൂത്തുകളിൽ നീണ്ട നിര

ലോക്സഭാ വോട്ടെടുപ്പിന്റെ ആദ്യ ആറ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് ശതമാനം 38.01 ശതമാനമാണ്. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്.നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ രേഖപ്പെടുത്തി. ചാലക്കുടി മണ്ഡലത്തിലാണ് കൂടുതൽ വോട്ടിംഗ് ശതമാനം. പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളും രാവിലെ വോട്ട് രേഖപ്പെടുത്താനെത്തി. വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളില്‍ തന്നെ താരങ്ങളും പോളിങ് ബൂത്തുകളിലെത്തി സമ്മതിദാന അവകാശം വിനിയോഗിച്ചു.ശരിയായ ആളെ തെരഞ്ഞെടുക്കാന്‍ എല്ലാവരും വോട്ടുചെയ്യണമെന്ന് ടൊവിനൊ തോമസ് […]

Read More
 ഇടതുപക്ഷം ബിജെപി വിരുദ്ധ നിലപാടിൻ്റെ ഗ്യാരൻ്റി കാർഡ്’: മന്ത്രി മുഹമ്മദ് റിയാസ്

ഇടതുപക്ഷം ബിജെപി വിരുദ്ധ നിലപാടിൻ്റെ ഗ്യാരൻ്റി കാർഡ്’: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്ബിജെപി വിരുദ്ധ നിലപാടിൻ്റെ ഗ്യാരൻ്റി കാർഡാണ് ഇടതുപക്ഷമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോട്ടുളി എയുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വാർത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . കേരളത്തിൽ2004 ആവർത്തിക്കും. ബിജെപിയെ എതിരിടാൻ ഇടതുപക്ഷം വേണം എന്ന ചിന്ത പ്രബലമാണ്. കേരളത്തിൽ ബിജെപി എല്ലായിടത്തും മൂന്നാം സ്ഥാനത്താകും.കോൺഗ്രസിനെ വിശ്വസിക്കാനാവില്ല എന്ന് ജനങ്ങൾക്കറിയാം. കേരളത്തിൽ ബിജെപി വിരുദ്ധ മനസ്ഇടതുപക്ഷത്തിന് അനുകൂലമാകും. ശ്വസിക്കുന്ന വായുവിൽ പോലും ബിജെപി വിരുദ്ധവും വർഗീയ വിരുദ്ധവുമായ നിലപാടുള്ളവരാണ് ഇടതുപക്ഷക്കാർ.ഇടതുപക്ഷത്തിൻ്റെ ബിജെപി […]

Read More
 കുറ്റിച്ചിറ ജിവിഎച്ച്എസ്എസിൽ ഇലക്ഷൻ ബൂത്ത് ഏജൻ്റ് കുഴഞ്ഞുവീണു മരിച്ചു

കുറ്റിച്ചിറ ജിവിഎച്ച്എസ്എസിൽ ഇലക്ഷൻ ബൂത്ത് ഏജൻ്റ് കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: കുറ്റിച്ചിറ ജിവിഎച്ച്എസ്എസിൽ ഇലക്ഷൻ ബൂത്ത് ഏജൻ്റ് കുഴഞ്ഞുവീണു മരിച്ചു. എൽഡിഎഫ് ബൂത്ത് ഏജൻ്റ് കുഞ്ഞിത്താൻ മാളിയക്കൽ അനീസ് അഹമ്മദ് ( 66 ) ആണ് മരിച്ചത്. റിട്ട. കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയറാണ്. ജോലി ചെയ്യുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം വന്ന് ബീച്ച് ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരേതരായ കാമക്കന്റകം കോയ സാറിന്റെയും കുഞ്ഞിത്താൻ മാളിയക്കൽ ഫാത്തിമയുടെയും മകനാണ്. ഹലുവ ബസാർ പൊന്മാണിച്ചിന്റകത്തിനോട്‌ ചേർന്നുള്ള ഇടവഴിയിലാണ് വസതി.ഭാര്യ : അടക്കാനി വീട്ടിൽ സെറീന ( ബീവി ).മക്കൾ : […]

Read More
 മുഖ്യമന്തിയുടെ പരസ്യ ശാസന;ജയരാജൻ കൺവീനർ സ്ഥാനം രാജി വക്കണമെന്ന് എംഎം ഹസൻ

മുഖ്യമന്തിയുടെ പരസ്യ ശാസന;ജയരാജൻ കൺവീനർ സ്ഥാനം രാജി വക്കണമെന്ന് എംഎം ഹസൻ

തിരുവനന്തപുരം:ബിജെപി ബന്ധത്തിൻ്റെ പേരിൽ ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ അദ്ദേഹം ഉടനടി കൺവീനർ സ്ഥാനം രാജി വക്കണമെന്ന് കെ പി സി സി ആക്ടിംഗ് പ്രസിഡൻ്റ് എം.എം ഹസൻ.ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുള്ള ജയരാജൻ്റെ കൂടിക്കാഴ്ചയെ മുഖ്യമന്തിക്ക് തള്ളിപ്പറയേണ്ടി വന്നത് സി പി എം – ബിജെപി ഡീൽ പുറത്തു വന്നതിൻ്റെ ജാള്യം മറയ്ക്കാനാണ് . നല്ല കമ്യൂണിസ്റ്റുകാരൻ എന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ജയരാജനിൽ മുഖ്യ മന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടു. […]

Read More
 വോട്ടിംഗ് മെഷീനിലെ ക്രമക്കേട്; പരാതി വസ്തുതാ വിരുദ്ധം-കോഴിക്കോട് ജില്ലാ കലക്ടര്‍

വോട്ടിംഗ് മെഷീനിലെ ക്രമക്കേട്; പരാതി വസ്തുതാ വിരുദ്ധം-കോഴിക്കോട് ജില്ലാ കലക്ടര്‍

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ വോട്ടിംഗ് മെഷീനില്‍ ക്രമക്കേടുണ്ടെന്ന രീതിയില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തില്‍ ഒരു ചിഹ്നത്തില്‍ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നു എന്ന വോട്ടറുടെ പരാതിയെ തുടര്‍ന്ന് നടത്തിയ ടെസ്റ്റ് വോട്ടില്‍ പരാതി ശരിയല്ലെന്ന് ബോധ്യമായിട്ടുണ്ട്. തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ എണ്‍പത്തി മൂന്നാം നമ്പര്‍ ബൂത്തില്‍ സമാനമായ പരാതി ഉന്നയിക്കപ്പെട്ടുവെങ്കിലും […]

Read More
 നൂറു ശതമാനം വിജയം യു ഡി എഫിന് ഉറപ്പാണ്, എല്ലായിടത്തും നല്ല ഭൂരിപക്ഷം ഉണ്ടാകും; കെ മുരളീധരൻ

നൂറു ശതമാനം വിജയം യു ഡി എഫിന് ഉറപ്പാണ്, എല്ലായിടത്തും നല്ല ഭൂരിപക്ഷം ഉണ്ടാകും; കെ മുരളീധരൻ

തൃശൂരിൽ മാത്രമല്ല കേരളത്തിൽ എല്ലായിടത്തും യു ഡി എഫ് ജയിക്കുമെന്ന് തൃശൂർ യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരൻ.തൃശൂറിനെ സംബന്ധിച്ചു യാതൊരു സംശയവുമില്ല, മിക്ക ബൂത്തുകളിലും നല്ല തിരക്കുണ്ടെന്നും, അതെല്ലാം യു ഡി എഫിന് ഉള്ളതാണെന്നും മുരളിധരൻ വ്യക്തമാക്കി.കൂടാതെ ഇ പി ജയരാജനുമായി ബന്ധപ്പെട്ട ചോദ്യത്തിന് അന്തർധാര ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബി ജെ പിക്കും, ബാക്കി 18 ഇട ങ്ങളിൽ എൽ ഡി എഫും ജയിക്കുമെന്നാണ് അന്തർധാരയുടെ ഫോർമുല പറയുന്നത്.ഈ […]

Read More
 നിർണായകമായ തെരഞ്ഞെടുപ്പ്, എല്ലാ സീറ്റിലും യുഡിഎഫ് ജയിക്കും;  എകെ ആന്റണി

നിർണായകമായ തെരഞ്ഞെടുപ്പ്, എല്ലാ സീറ്റിലും യുഡിഎഫ് ജയിക്കും; എകെ ആന്റണി

ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പാണിതെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. ”തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ച സാഹചര്യത്തിൽ ഇന്നലെ വൈകിട്ടോട് കൂടി തന്നെ കേരളമൊട്ടാകെ അതിരൂക്ഷമായ ജനരോഷത്തിന്റെ കൊടുങ്കാറ്റ് കേന്ദ്രസർക്കാരിനും കേരള സർക്കാരിനും എതിരെ വീശുകയാണ്. ആ കൊടുങ്കാറ്റിന്റെ ശക്തിയിൽ ഇന്നത്തെ പോളിം​ഗ് കഴിയുമ്പോൾ ഇടതുമുന്നണി തകരും, ബിജെപി തകർന്ന് തരിപ്പണമാകും. 20 സീറ്റിലും യുഡിഎഫ് സ്ഥാനാർത്ഥികൾ നല്ല ഭൂരിപക്ഷത്തോടെ ജയിക്കും എന്നാണ് ഞങ്ങളുടെ എല്ലാം ആത്മവിശ്വാസം.” വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പുറത്തെത്തിയ എകെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

Read More
 പാലക്കാട് എല്ലാ ബൂത്തിലും വെബ്‌കാസ്റ്റിംഗ്;കള്ളവോട്ടിനെതിരെ ക‍ര്‍ശന നടപടി ഉണ്ടാകുമെന്ന് ജില്ലാ കലക്ടർ

പാലക്കാട് എല്ലാ ബൂത്തിലും വെബ്‌കാസ്റ്റിംഗ്;കള്ളവോട്ടിനെതിരെ ക‍ര്‍ശന നടപടി ഉണ്ടാകുമെന്ന് ജില്ലാ കലക്ടർ

ജില്ലയില്‍ കള്ളവോട്ട് തടയുന്നതിന് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും മുഴുവന്‍ സമയ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര അറിയിച്ചു. പോളിംഗ് ബൂത്തുകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ ജില്ലാ കലക്ടറേറ്റിലും ചീഫ് ഇലക്ടറല്‍ ഓഫീസിലും ലഭിക്കും. സിവിൽ സ്റ്റേഷനിൽ ഡി.ആർ.ഡി.എ ഹാളിൽ ഈ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനായി 30 അംഗ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി.അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം യുവ വോട്ടർമാർ വീണ്ടും അപേക്ഷിച്ചതും ഷിഫ്റ്റഡ് വോട്ടേഴ്സിന്‍റെ അപ്ലിക്കേഷൻ മറ്റു മണ്ഡലങ്ങളിൽ സ്വീകരിക്കാത്തത് മൂലവുമാണ് […]

Read More
 ഭൂരിപക്ഷം വർധിക്കും:യു ഡി എഫ് സ്ഥാനാർത്ഥി എംകെ രാഘവൻ

ഭൂരിപക്ഷം വർധിക്കും:യു ഡി എഫ് സ്ഥാനാർത്ഥി എംകെ രാഘവൻ

കോഴിക്കോടിന്റെ വികസനത്തിന് ജനങ്ങൾക്കൊപ്പമുള്ള തന്റെ പ്രവർത്തനത്തിന് പിന്തുണ വർധിക്കുന്നതിനാൽ ഈ തെരഞ്ഞെടുപ്പിലും വിജയഭൂരിപക്ഷം ഉയരുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ. നെടുങ്ങോട്ടൂർമാതൃ ബന്ധു വിദ്യാശാല എഎൽപി സ്കൂളിൽ എമ്പത്തിനാലാം ബൂത്തിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷം നേടുമെന്നും മണ്ഡലത്തിലെബൂത്തുകളിൽ കാലത്ത് തന്നെ നീണ്ട നിര അതാണ് സൂചിപ്പിക്കുന്നതെന്നും എം കെ രാഘവൻ പറഞ്ഞു.ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വെല്ലുവിളിയായി വളരുന്ന ബി.ജെ.പി സർക്കാറിനെ താഴെയിറക്കാൻ കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിയ്ക്ക്  മാത്രമേ സാധിക്കുകയുള്ളൂവെന്ന് വോട്ടർമാർ തിരിച്ചറിഞ്ഞിട്ടുണ്ട്. […]

Read More
 ഒന്നരമാസത്തെ വാശിയേറിയ പ്രചരണം, കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്;രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്

ഒന്നരമാസത്തെ വാശിയേറിയ പ്രചരണം, കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്;രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്

ഒന്നരമാസത്തെ വാശിയേറിയ പ്രചരണങ്ങൾക്ക് ശേഷമാണ് കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്ക് 194 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 2.77 കോടി വോട്ടർമാരാണുള്ളത്. വോട്ടെടുപ്പിനായി 25,328 പോളിംഗ് ബൂത്തുകളാണ് സജ്ജെകരിച്ചിട്ടുള്ളത്. വോട്ടെടുപ്പ് സമാധാന പൂർണമാക്കാൻ കേരള പൊലീസും കേന്ദ്ര സേനയും രംഗത്തുണ്ട്. 66,303 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. പ്രശ്‌ന ബാധിത ബൂത്തുകളിൽ രണ്ടു മുഴുവൻ സമയ ക്യാമറകളും, മറ്റിടങ്ങളിൽ ഒന്നും വീതം ഉണ്ടാകും.സംസ്ഥാനത്തെ […]

Read More