കിണറില്‍ വീണ സഹോദരനെ രക്ഷപ്പെടുത്തിയ മുഹമ്മദ് ഷാഫി, പ്രവീണ്‍ എന്നിവരെ പന്തീര്‍പാടം പൗരവലി അനുമോദിച്ചു

കിണറില്‍ വീണ സഹോദരനെ രക്ഷപ്പെടുത്തിയ മുഹമ്മദ് ഷാഫി, പ്രവീണ്‍ എന്നിവരെ പന്തീര്‍പാടം പൗരവലി അനുമോദിച്ചു

പന്തീര്‍പാടത്ത് യാദര്‍ശികമായി കിണറില്‍ വീണ സഹോദരനെ രക്ഷപ്പെടുത്തിയ മുഹമ്മദ് ഷാഫി പ്രവീണ്‍ എന്നിവരെ പന്തീര്‍പാടം പൗരവലി അനുമോദിച്ചു. ശ്വാസം കിട്ടാന്‍ പ്രയാസപെടുന്ന കിണറില്‍ സ്വന്തം ജീവന്‍ പോലും വകവെക്കാതെ ആണ് ജീവന്‍ രക്ഷിച്ചത്. ഖാലിദ് കിളിമുണ്ട ഉപഹാരം നല്‍കി. കെ മധു സൂധനന്‍ അധ്യക്ഷത വഹിച്ചു.ഒ സലീം, കെ പി ഗണേശന്‍, പി മൊയ്തീന്‍ ഹാജി, വാസു വരുവന്‍ പടിക്കല്‍, കോയമു.കെ കെ മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More
 പത്തനംതിട്ടയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ ചുമതല പട്ടിക ചോർന്നു ;  ഉദ്യോഗസ്ഥനെതിരെ നടപടി

പത്തനംതിട്ടയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ ചുമതല പട്ടിക ചോർന്നു ; ഉദ്യോഗസ്ഥനെതിരെ നടപടി

പത്തനംതിട്ടയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ ചുമതല പട്ടിക ചോർന്ന സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി. നടന്നത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തിയാണ് ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥനെ നടപടിയെടുത്തത്. സംഭവത്തില്‍ എല്‍ഡി ക്ലര്‍ക്ക് യദു കൃഷ്ണനെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. നടപടി ആവശ്യപ്പെട്ട് കളക്ടറേറ്റില്‍ ആന്‍റോ ആന്‍റണിയും കോണ്‍ഗ്രസ് നേതാക്കളും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കളക്ടറുടെ നടപടി.നടപടിയെടുക്കാൻ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. നടന്നത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. […]

Read More
 ശബരിമല ഗ്രീൻഫീൽഡ്  വിമാനത്താവളം; ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം; ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു. ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. 441 കൈവശക്കാരുടെ 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് ഇക്കഴി‌ഞ്ഞ മാർച്ചിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ സാമൂഹികാഘാത പഠനം നടത്തിയതിലും ഭൂമിയുടെ ഉടമസ്ഥാവകാശം നിർണ്ണയിച്ചതും ചട്ടവിരുദ്ധമായാണെന്ന വാദം പരിഗണിച്ചാണ് നടപടികൾ സ്റ്റേ ചെയ്തത്.ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ആർ‍ക്ക് എന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്. എന്നാൽ […]

Read More
 അരുണാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍; ചൈനീസ് അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന റോഡ് ഒലിച്ചുപോയി

അരുണാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍; ചൈനീസ് അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന റോഡ് ഒലിച്ചുപോയി

അരുണാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍. ചൈനീസ് അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന റോഡ് ഒലിച്ചുപോയി. ജില്ലയെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദിഭാംഗ് താഴ്വരയിലെ ഏക പാത കൂടിയാണിത്. പ്രാഥമിക വിവരം അനുസരിച്ച്, ഹുന്‍ലിക്കും അനിനിക്കും ഇടയിലുള്ള റോയിംഗ് അനിനി ഹൈവേയില്‍ റോഡിന് വ്യാപകമായ തകരാര്‍ സംഭവിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.സംഭവത്തില്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു അനുശോചനം രേഖപ്പെടുത്തി.

Read More
 മാസപ്പടി കേസ്; തെളിവുകള്‍ ഹാജരാക്കാതെ മാത്യു കുഴല്‍നാടന്‍

മാസപ്പടി കേസ്; തെളിവുകള്‍ ഹാജരാക്കാതെ മാത്യു കുഴല്‍നാടന്‍

മാസപ്പടിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ തെളിവുകള്‍ ഹാജരാക്കാതെ മാത്യു കുഴല്‍നാടന്‍. മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം വിജിലന്‍സ് തള്ളി. റവന്യൂ വകുപ്പ് രേഖകള്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. ഹര്‍ജിയില്‍ അടുത്ത മാസം മൂന്നിന് തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി പറയും. കഴിഞ്ഞ ഹര്‍ജി പരിഗണിച്ച സമയത്ത് കെഎംഎംഎല്ലും സിഎംആര്‍എല്ലും തമ്മില്‍ എന്തെങ്കിലും കരാറുണ്ടോയെന്ന് ചോദിച്ച കോടതി അതിന്റെ തെളിവ് ഹാജരാക്കാന്‍ കുഴല്‍നാടന്‍ തയ്യാറാകണമെന്നും നിര്‍ദേശിച്ചിരുന്നു.

Read More
 കൊച്ചുവേളി – മംഗലാപുരം റൂട്ടിൽ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു;ആദ്യ സര്‍വീസ് ഇന്ന് ആരംഭിക്കും

കൊച്ചുവേളി – മംഗലാപുരം റൂട്ടിൽ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു;ആദ്യ സര്‍വീസ് ഇന്ന് ആരംഭിക്കും

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളി – മംഗലാപുരം റൂട്ടിൽ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. ഇന്നാണ് പ്രത്യേക ട്രെയിനിന്റെ ആദ്യ സര്‍വീസ്. എട്ട് സ്ലീപ്പര്‍ കോച്ചുകളും എട്ട് ജനറൽ കോച്ചുകളുമുള്ള ട്രെയിനാണിത്. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ എട്ട് മണിക്ക് കൊച്ചുവേളിയിലെത്തും. ഇവിടെ നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെടും. പുലര്‍ച്ചെ മൂന്ന് മണിക്ക് മംഗലാപുരത്ത് എത്തിച്ചേരും. സമാനമായി 27 ന് വൈകിട്ട് ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 28 […]

Read More
 ഐപിഎല്‍ നിയമ വിരുദ്ധ സംപ്രേഷണം; നടി തമന്നയ്ക്കു മഹാരാഷ്ട്രാ പൊലീസിന്റെ നോട്ടീസ്

ഐപിഎല്‍ നിയമ വിരുദ്ധ സംപ്രേഷണം; നടി തമന്നയ്ക്കു മഹാരാഷ്ട്രാ പൊലീസിന്റെ നോട്ടീസ്

നിയമവിരുദ്ധമായി ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്ത കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് നോട്ടിസ്. മഹാരാഷ്ട്ര സൈബര്‍ സെല്ലാണ് നോട്ടിസ് അയച്ചത്. ഏപ്രില്‍ 29ന് ഹാജരാകാനാണ് നോട്ടീസ്. കേസിലെ സാക്ഷിയായാണ് തമന്നയ്ക്ക് സമന്‍സ് അയച്ചിരിക്കുന്നത്. അടുത്ത ആഴ്ച സൈബര്‍ സെല്ലിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഫെയര്‍പ്ലേ ബെറ്റിങ് ആപ്പിലൂടെ ഐ.പി.എല്‍. മത്സരങ്ങള്‍ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതിയുണ്ടായിരുന്നു. ഇതുസംബന്ധിച്ച കേസിലാണ് മഹാരാഷ്ട്ര സൈബര്‍ സെല്‍ അന്വേഷണം വിപുലമാക്കിയിരിക്കുന്നത്. ഫെയര്‍പ്ലേ ആപ്പ് […]

Read More
 ഭക്ഷ്യക്കിറ്റ് വിവാദം ഗൂഢാലോചന; കൃത്യമായ അന്വേഷണം വേണമെന്ന് ബിജെപി

ഭക്ഷ്യക്കിറ്റ് വിവാദം ഗൂഢാലോചന; കൃത്യമായ അന്വേഷണം വേണമെന്ന് ബിജെപി

വയനാട്: ഭക്ഷ്യക്കിറ്റ് വിവാദം ഗൂഢാലോചനയെന്ന് ബിജെപി. ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് വയനാട് ബിജെപി ജില്ലാ പ്രസിഡന്റ്. കിറ്റ് നല്‍കി വോട്ട് പിടിക്കുന്നത് യുഡിഎഫും എല്‍ഡിഎഫുമെന്ന് പ്രശാന്ത് മലവയല്‍. ഗൂഢാലോചനയെന്നും കൃത്യമായ അന്വേഷണം വേണമെന്നും ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നുവെന്നാരോപിച്ച് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ തയാറാക്കി വച്ച ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ ബത്തേരിയില്‍ നിന്ന് പിടികൂടി.

Read More
 കൊച്ചി വാട്ടർ മെട്രോക്ക് ഇന്ന് ഒന്നാം പിറന്നാൾ; ഇതുവരെ സഞ്ചരിച്ചത് 19.72ലക്ഷം പേര്‍

കൊച്ചി വാട്ടർ മെട്രോക്ക് ഇന്ന് ഒന്നാം പിറന്നാൾ; ഇതുവരെ സഞ്ചരിച്ചത് 19.72ലക്ഷം പേര്‍

കൊച്ചി വാട്ടർ മെട്രോക്ക് ഇന്ന് ഒന്നാം പിറന്നാൾ. 19.72ലക്ഷം പേരാണ് ഈ ഒരു വർഷം വാട്ടർ മെട്രോയിൽ ഇതുവരെ സഞ്ചരിച്ചത്. കരാർ നൽകിയ മുഴുവൻ ബോട്ടുകളും കിട്ടുന്നതോടെ വാ‍ട്ടർ മെട്രോ കൂടുതൽ ഉഷാറാകും.കഴിഞ്ഞ വർഷം രണ്ട് റൂട്ടിൽ 9 ബോട്ടുമായി തുടങ്ങിയ യാത്ര. ഹൈക്കോടതിയിൽ നിന്ന് വൈപ്പിനിലേക്കും വൈറ്റിലയിൽ നിന്ന് കാക്കനാട്ടേക്കും. ഇപ്പോൾ അഞ്ച് റൂട്ടിൽ 14 ബോട്ടായി. പ്രതിദിനം 6000..6500പേർ യാത്ര ചെയ്യുന്നു. ഏറ്റവും അവസാനം തുടങ്ങിയ ഹൈക്കോടതി ഫോർട്ട് കൊച്ചി റൂട്ടിലാണ് ഏറ്റവും തിരക്ക്. […]

Read More
 കെ രാധാകൃഷ്ണന്റെ വാഹനത്തില്‍ ആയുധങ്ങള്‍ കടത്തിയെന്ന് പരാതി; കാറില്‍ നിന്ന് ആയുധങ്ങള്‍ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് യുഡിഎഫ്

കെ രാധാകൃഷ്ണന്റെ വാഹനത്തില്‍ ആയുധങ്ങള്‍ കടത്തിയെന്ന് പരാതി; കാറില്‍ നിന്ന് ആയുധങ്ങള്‍ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് യുഡിഎഫ്

ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ ആയുധങ്ങള്‍ കടത്തിയെന്ന പരാതിയുമായി യുഡിഎഫ്. കാറില്‍ നിന്ന് ആയുധങ്ങള്‍ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാന്‍ ഉപയോഗിച്ച ആയുധങ്ങളായിരുന്നു എന്നാണ് സിപിഐഎം വിശദീകരിച്ചിരിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യങ്ങളിലുള്ളവരെ വിളിപ്പിക്കുമെന്ന് ചേലക്കര പൊലീസ് അറിയിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ആരോപിച്ചു. കെ രാധാകൃഷ്ണന്‍ മറുപടി പറയണമെന്നും യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതിന് വേണ്ടിയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയുധങ്ങള്‍ വെച്ചിരിക്കുന്നതെന്ന് […]

Read More