ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ ആയുധങ്ങള്‍ കടത്തിയെന്ന പരാതിയുമായി യുഡിഎഫ്. കാറില്‍ നിന്ന് ആയുധങ്ങള്‍ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാന്‍ ഉപയോഗിച്ച ആയുധങ്ങളായിരുന്നു എന്നാണ് സിപിഐഎം വിശദീകരിച്ചിരിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യങ്ങളിലുള്ളവരെ വിളിപ്പിക്കുമെന്ന് ചേലക്കര പൊലീസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ആരോപിച്ചു. കെ രാധാകൃഷ്ണന്‍ മറുപടി പറയണമെന്നും യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതിന് വേണ്ടിയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയുധങ്ങള്‍ വെച്ചിരിക്കുന്നതെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. മന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *