പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; അര്‍ജുന്‍ കുറ്റക്കാരനെന്ന് കോടതി; വിധി ഏപ്രില്‍ 29ന്

പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; അര്‍ജുന്‍ കുറ്റക്കാരനെന്ന് കോടതി; വിധി ഏപ്രില്‍ 29ന്

വയനാട്: പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതി അര്‍ജുന്‍ കുറ്റക്കാരനെന്ന് കോടതി. വയനാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി – 2 ആണ് അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഏപ്രില്‍ 29ന് ശിക്ഷ വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചു. 2021 ജൂണ്‍ 10 ന് രാത്രിയാണ് അര്‍ജുന്‍ വൃദ്ധ ദമ്പതികളെ മോഷണ ശ്രമത്തിനിടെ വെട്ടിക്കൊന്നത്. റിട്ട. അധ്യാപകന്‍ കേശവനെയും ഭാര്യ പത്മാവതിയെയുമാണ് അര്‍ജുന്‍ കൊന്നത്. ഇരുവരും താമസിക്കുന്ന വീട്ടില്‍ വെട്ടേറ്റ നിലയിലാണ് അയല്‍വാസികള്‍ ഇവരെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ആദ്യം […]

Read More
 കോഴിക്കോട് ജില്ലയിലെ ചിലയിടങ്ങളിൽ കൊട്ടിക്കലാശം പൂര്‍ണമായും ഒഴിവാക്കി;സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം

കോഴിക്കോട് ജില്ലയിലെ ചിലയിടങ്ങളിൽ കൊട്ടിക്കലാശം പൂര്‍ണമായും ഒഴിവാക്കി;സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയിലെ തൊട്ടില്‍പ്പാലം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കൊട്ടിക്കലാശം പൂര്‍ണമായും ഒഴിവാക്കി. പൊലീസും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഒരു കേന്ദ്രത്തില്‍ പ്രത്യേക സമയത്ത് ഒരു മുന്നണിയുടെ പ്രചാരണ വാഹനം മാത്രം എത്തുന്ന രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനുമതിയില്ലാതെ വാഹനങ്ങളില്‍ കൊടിതോരണങ്ങളുമായി പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാനും തീരുമാനിച്ചതായി പൊലീസ് അറിയിച്ചു.നാദാപുരം, വളയം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കൊട്ടിക്കലാശത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചത്. നാദാപുരം, കല്ലാച്ചി, […]

Read More
 ഇന്ത്യയുടെ ചരിത്രം മോദി വായിക്കണം; വിദ്വേഷ പരാമര്‍ശത്തില്‍ നരേന്ദ്ര മോദിയെ വിമര്‍ശിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഇന്ത്യയുടെ ചരിത്രം മോദി വായിക്കണം; വിദ്വേഷ പരാമര്‍ശത്തില്‍ നരേന്ദ്ര മോദിയെ വിമര്‍ശിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എങ്ങനെയാണ് ജനങ്ങളെ ഒന്നിച്ച് കൊണ്ടു പോകേണ്ടതെന്ന് മോദി പഠിക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. മോദി ഒരു പെറ്റി പൊളിറ്റിഷ്യനാണ്. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം തെറ്റായിപ്പോയി. ഇന്ത്യയുടെ ചരിത്രം മോദി വായിക്കണം. രാജ്യത്ത് ബി.ജെ.പിക്കെതിരായ അടിയൊഴുക്ക് ശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളുടെ എണ്ണം കൂടിയത് വരെ മോദി കുറ്റമായി കാണുന്നു. രാജ്യത്ത് ഒരു മതവിഭാഗത്തില്‍ മാത്രമല്ല കുട്ടികള്‍ കൂടുന്നത്. മതപരമായി വേര്‍തിരിച്ച് […]

Read More
 താമരശ്ശേരിയിൽ പണിതീരാത്ത വീടിനകത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ

താമരശ്ശേരിയിൽ പണിതീരാത്ത വീടിനകത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ

താമരശ്ശേരിയിൽ പണിതീരാത്ത വീടിനകത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. താമരശ്ശേരി അണ്ടോണ സ്വദേശി സന്ദീപിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സന്ദീപ് അടച്ചു പൂട്ടിയ വീടിനകത്ത് എങ്ങനെ എത്തിയെന്നതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. വിൽക്കാൻ വെച്ച പണിതീരാത്ത വീട് വാങ്ങാൻ താത്പര്യപ്പെട്ട് എത്തിയവരാണ് ഇന്നലെ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് സന്ദീപിന്റേതാണെന്ന് മനസിലായത്.താമരശ്ശേരി ആനപ്പാറപൊയിലിലാണ് സംഭവം. നിര്‍മാണത്തിലിരുന്ന വീടിനകത്ത് മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു […]

Read More
 കെട്ടുതാലി വരെ നാടിനുവേണ്ടി എന്റെ അമ്മ സമര്‍പ്പിച്ചു; മോദിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി

കെട്ടുതാലി വരെ നാടിനുവേണ്ടി എന്റെ അമ്മ സമര്‍പ്പിച്ചു; മോദിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി

ബെംഗളൂരു: കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ സ്ത്രീകളുടെ സ്വര്‍ണവും മംഗല്യസൂത്ര (കെട്ടുതാലി) യുമെല്ലാം കോണ്‍ഗ്രസ് അപഹരിക്കുമെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ ചുട്ട മറുപടിയുമായി പ്രിയങ്ക ഗാന്ധി. 55 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് ആരുടെയെങ്കിലും മംഗല്യസൂത്രയോ സ്വര്‍ണമോ കവര്‍ന്നിട്ടുണ്ടോ എന്നു ചോദിച്ച പ്രിയങ്ക, കെട്ടുതാലി വരെ നാടിനുവേണ്ടി ത്യാഗം ചെയ്ത അമ്മയാണ് തന്റേതെന്ന് രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം ചൂണ്ടിക്കാട്ടി മോദിയെ ഓര്‍മിപ്പിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട മോദി, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്തുമുഴുവന്‍ മുസ്‌ലിംകള്‍ക്ക് നല്‍കുമെന്ന വിദ്വേഷ പ്രസംഗങ്ങള്‍ തുടരുകയാണ്. ഈ […]

Read More
 രാഹുൽ ഗാന്ധിക്കെതിരായപി വി അൻവറിന്റെ അധിക്ഷേപ പരാമർശം; ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

രാഹുൽ ഗാന്ധിക്കെതിരായപി വി അൻവറിന്റെ അധിക്ഷേപ പരാമർശം; ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശത്തില്‍ പി വി അന്‍വറിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഷ്ട്രീയ ഡിഎന്‍എയെക്കുറിച്ചാണ് അന്‍വര്‍ പറഞ്ഞത്. രാഷ്ട്രീയ പാരമ്പര്യമാണ് ഉദ്ദേശിച്ചതെന്നും ജൈവപരമായി കാണേണ്ടെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ഒരു സീറ്റ് പോലും നേടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.ഇടതുമുന്നണി ഇത്തവണ പുതു ചരിത്രം രചിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ […]

Read More
 വിവിപാറ്റ് പ്രവര്‍ത്തനത്തില്‍ കൂടുതല്‍ വിശദീകരണം തേടി സുപ്രീംകോടതി

വിവിപാറ്റ് പ്രവര്‍ത്തനത്തില്‍ കൂടുതല്‍ വിശദീകരണം തേടി സുപ്രീംകോടതി

ന്യൂഡല്‍ഹി: വോട്ടിങ് മെഷീന്‍, വിവിപാറ്റ് പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീംകോടതി. വിവിപാറ്റിന്റെ സാങ്കേതിക വിഷയങ്ങള്‍ വിശദീകരിക്കണം. വിവിപാറ്റിന്റെ പ്രവര്‍ത്തനം, സോഫ്റ്റ് വെയര്‍ എന്നിവയില്‍ വ്യക്തത വേണം. ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്ക് രണ്ടിന് കോടതിയിലെത്തി വിശദീകരിക്കാനാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തപ്പെടുന്ന 100 ശതമാനം വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടിയത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, […]

Read More
 വയോധികയെ കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്;വയോധികയ്ക്ക് കുത്തിവെപ്പ് എടുത്ത കേസിൽ പ്രതി അറസ്റ്റിൽ

വയോധികയെ കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്;വയോധികയ്ക്ക് കുത്തിവെപ്പ് എടുത്ത കേസിൽ പ്രതി അറസ്റ്റിൽ

പത്തനംതിട്ട റാന്നിയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവെപ്പ് എടുത്ത കേസിൽ പ്രതി അറസ്റ്റിൽ. 22 കാരനായ വലഞ്ചുഴി സ്വദേശി ആകാശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊവിഡ് വാക്‌സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് അതേപോലെ കുത്തിവെയ്പ്പ് നൽകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. മരുന്ന് ഇല്ലാത്ത സിറിഞ്ച് ഉപയോഗിച്ചാണ് കുത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്‌കൂട്ടറിൽ പോകവേ വഴിയരികിൽ ചിന്നമ്മയെ ആകാശ് കണ്ടു. പിന്നാലെ […]

Read More
 മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതിച്ചു;  കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി

മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതിച്ചു; കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി

വളാഞ്ചേരിയിൽ കെഎസ്ഇബി മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി തുടിമ്മൽ അബ്ദുല്ലയുടെ കോഴി ഫാമിലെ കോഴികളാണ് ചത്തത്. അറ്റകുറ്റ പണിക്കായി ഇന്നലെ അഞ്ചു മണിക്കൂറാണ് വൈദ്യുതി ഓഫ് ആക്കിയത്.11,500 ഓളം കോഴികളെ വളർത്തുന്ന അബ്ദുല്ലയുടെ ഫാമിൽ 1500 കോഴികളാണ് ചത്തൊടുങ്ങിയത്. മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതോടെ കനത്ത ചൂടിന് ഒപ്പം വെള്ളം എത്തിക്കാൻ കഴിയാത്തതുമാണ് കോഴികൾ ചാവാൻ കാരണം. മൂന്നര ലക്ഷം രൂപയുടെ നഷ്ടം […]

Read More
 ‘മഞ്ഞുമ്മല്‍ ബോയ്സി’ന്റെ നിര്‍മാതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു

‘മഞ്ഞുമ്മല്‍ ബോയ്സി’ന്റെ നിര്‍മാതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു

മലയാള സിനിമയില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സി’ന്റെ നിര്‍മാതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നല്‍കിയില്ലെന്ന് കാണിച്ച് അരൂര്‍ സ്വദേശി സിറാജ് നല്‍കിയ പരാതിയിലാണ് നടപടി. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തി എറണാകുളം മരട് പോലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.

Read More