നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരായി

നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരായി

തൃശൂര്‍: നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമാണ്. വിനീത് ശ്രീനിവാസന്‍ നായകനായ മനോഹരം എന്ന ചിത്രത്തില്‍ ദീപകും അപര്‍ണയും ഒരുമിച്ച് അഭിനയിച്ചിരുന്നു. 2018ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമയിലെത്തുന്നത്. ബീസ്റ്റിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. ഏറെ ശ്രദ്ധ നേടിയ ഡാഡ എന്ന തമിഴ് ചിത്രത്തിലും നായികയായിരുന്നു. സീക്രട്ട് ഹോം, ആനന്ദ് ശ്രീബാല എന്നിവയാണ് പുതിയ ചിത്രങ്ങള്‍. […]

Read More
 സുപ്രഭാതം ദിനപത്രത്തില്‍ വീണ്ടും എല്‍.ഡി.എഫ് പരസ്യം

സുപ്രഭാതം ദിനപത്രത്തില്‍ വീണ്ടും എല്‍.ഡി.എഫ് പരസ്യം

കോഴിക്കോട്: സുപ്രഭാതം ദിനപത്രത്തില്‍ വീണ്ടും എല്‍.ഡി.എഫ് പരസ്യം. ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന സന്ദേശത്തോടെയാണ് പരസ്യം. കോണ്‍ഗ്രസിന്റെ പരസ്യവും സുപ്രഭാതം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തെ ഇടത് മുന്നണി പരസ്യം പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകന്‍ സുപ്രഭാതം പത്രം കത്തിച്ചിരുന്നു. ഈ മാസം 20ന് മലപ്പുറം തിരൂരങ്ങാടിയിലാണ് സുപ്രഭാതം പത്രം കത്തിച്ചത്. സമസ്തയുടെ മുഖപത്രത്തില്‍ പരസ്യം വന്നതാണ് പ്രതിഷേധത്തിന് കാരണമെന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കോമ്മുക്കുട്ടി ഹാജി പറഞ്ഞു. ലീഗിന്റെ ഭാരവാഹിത്വം ഉള്ളയാളല്ല കത്തിച്ചത് എന്നാണ് ലീഗ് വിശദീകരണം.

Read More
 വയനാട് തലപ്പുഴയിൽ മാവോയിസ്റ്റുകൾ; നാലംഗ സംഘം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റുകൾ; നാലംഗ സംഘം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു

തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകൾ എത്തിയെന്ന് നാട്ടുകാർ. രാവിലെ ആറ് മണിയോടെ നാലംഗ സംഘം എത്തി. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 20 മിനുറ്റ് നേരം പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സി പി മൊയ്‌തീൻ ഉൾപ്പെടെ നാല് പേരാണ് എത്തിയത്.പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി ഇന്‍റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. മാവോയിസ്റ്റുകള്‍ 20 മിനിട്ടോളം നേരം സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തെന്ന് പ്രദേശവാസികള്‍ പറയുന്നു. എത്തിയ നാല് പേരിൽ രണ്ടു പേരുടെ കയ്യിൽ ആയുധങ്ങളുണ്ടായിരുന്നു.

Read More
 നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി

നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി

കൊച്ചി: യെമനിലെ ജയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷ പ്രിയയെ കാണാന്‍ നിമിഷ പ്രിയയുടെ അമ്മക്ക് പ്രേമകുമാരിക്ക് അനുമതി ലഭിച്ചു. യെമനിലെ സനയില്‍ എത്തിയ പ്രേമകുമാരിയോടും സഹായി സാമുവല്‍ ജെറോമിനോടും ഉച്ചയ്ക്ക് ശേഷം ജയിലില്‍ എത്താന്‍ ആണ് നിര്‍ദേശം. 11 വര്‍ഷത്തിന് ശേഷമായിരിക്കും അമ്മ നിമിഷ പ്രിയയെ കാണുക. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സ്വാധീനമുള്ള വ്യക്തികളെ ഉപയോഗിച്ച് ഗോത്രതലവന്‍മാരുമായുള്ള ചര്‍ച്ചയും വൈകാതെ നടക്കും എന്നാണ് ഇവരുടെ പ്രതീക്ഷ.

Read More
 ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക്; ഇന്ന് കൊട്ടിക്കലാശം;തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച

ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക്; ഇന്ന് കൊട്ടിക്കലാശം;തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക്. പരസ്യപ്രചാരണത്തിനുള്ള സമയം ഇന്ന് വൈകീട്ട് ആറുമണിക്ക് അവസാനിക്കും. വൈകീട്ട് നടക്കുന്ന കൊട്ടിക്കലാശം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. കൊട്ടിക്കലാശത്തിന് ശേഷം വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. ഈ സമയം നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കല്‍, മദ്യവിതരണം എന്നിവ കണ്ടെത്തിയാല്‍ നടപടി ഉണ്ടാകും. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെയുള്ള 48 മണിക്കൂര്‍ ഡ്രൈ ഡേ […]

Read More
 അവശ്യ സര്‍വീസ് വിഭാഗക്കാരുടെ തപാല്‍ വോട്ട്; 3,444 പേർ വോട്ട് ചെയ്തു

അവശ്യ സര്‍വീസ് വിഭാഗക്കാരുടെ തപാല്‍ വോട്ട്; 3,444 പേർ വോട്ട് ചെയ്തു

മൂന്ന് ദിവസങ്ങളിലായി നടന്ന അവശ്യ സര്‍വീസ് വിഭാഗക്കാരുടെ തപാല്‍ വോട്ടിൽ ജില്ലയിലെ ഇരു ലോക്സഭ മണ്ഡലങ്ങളിലുമായി ആകെ വോട്ട് ചെയ്തത് 3,444 പേർ. കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ 1814 പേരും വടകര മണ്ഡലത്തിൽ (കൂത്തുപറമ്പ്, തലശ്ശേരി ഉൾപ്പെടെ) 1630 പേരുമാണ് വോട്ട് ചെയ്തത്. ഏപ്രിൽ 20, 21, 22 തീയ്യതികളിലായാണ് ഈ വിഭാഗക്കാരുടെ തപാൽവോട്ട് നടന്നത്.ആദ്യദിനത്തിൽ കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ 328 പേരും വടകര മണ്ഡലത്തിൽ 320 പേരും വോട്ട് രേഖപ്പെടുത്തി. ഏപ്രിൽ 21, 22 തിയ്യതികളിൽ […]

Read More
 വോട്ടര്‍ പട്ടികയില്‍ പേരുണ്ടോന്നറിയാനും മറ്റാവശ്യങ്ങള്‍ക്കും ആപ്പുണ്ട്; വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ്

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോന്നറിയാനും മറ്റാവശ്യങ്ങള്‍ക്കും ആപ്പുണ്ട്; വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ്

വോട്ടര്‍പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് നോക്കണോ? നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയണോ? അതോ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ എന്തുചെയ്യണം എന്നറിയാതെ കുഴങ്ങുകയാണോ? ലോക്സഭ വോട്ടെടുപ്പിനുള്ള നാളുകള്‍ അടുക്കുമ്പോള്‍ ആവശ്യമായ വിവരങ്ങള്‍ ലഭിക്കാതെ വോട്ടര്‍മാര്‍ ആപ്പിലാകാതിരിക്കാന്‍ ആപ്പുമായെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടര്‍ഹെല്‍പ്പ് ലൈന്‍ ആപ്പാണ് വോട്ടര്‍മാര്‍ക്ക് വേണ്ട അവശ്യവിവരങ്ങളെല്ലാം ഒറ്റ ക്ലിക്കില്‍ വിരല്‍തുമ്പില്‍ എത്തിക്കുന്നത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ ലഭിക്കാന്‍ സഹായകമാവുന്ന ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ […]

Read More
 ചിത്രാപൗര്‍ണമിയില്‍ ജ്വലിച്ച് മംഗളാദേവി ക്ഷേത്രം:ദര്‍ശനം വര്‍ഷത്തിലൊരിക്കല്‍ മാത്രം

ചിത്രാപൗര്‍ണമിയില്‍ ജ്വലിച്ച് മംഗളാദേവി ക്ഷേത്രം:ദര്‍ശനം വര്‍ഷത്തിലൊരിക്കല്‍ മാത്രം

കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ പതിനായിരക്കണക്കിന് ഭക്തരുടെയും സഞ്ചാരികളുടെയും സാന്നിധ്യത്തില്‍ ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ആഘോഷിച്ചു. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമാണ് മംഗളാദേവി. ചൈത്രമാസത്തിലെ ചിത്തിരനാളിലെ പൗര്‍ണ്ണമി അഥവാ ചിത്രാപൗര്‍ണ്ണമി നാളില്‍ മാത്രം ഭക്തര്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തിയത്. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളില്‍ ഒരേസമയം കേരളം, തമിഴ്നാട് ശൈലികളിലെ പൂജകള്‍ നടന്നു. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. […]

Read More
 ന്യൂഡില്‍സിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കോടികള്‍ വിലമതിക്കുന്ന വജ്രം; നാല് യാത്രക്കാര്‍ അറസ്റ്റില്‍; സംഭവം മുംബൈ വിമാനത്താവളത്തില്‍

ന്യൂഡില്‍സിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കോടികള്‍ വിലമതിക്കുന്ന വജ്രം; നാല് യാത്രക്കാര്‍ അറസ്റ്റില്‍; സംഭവം മുംബൈ വിമാനത്താവളത്തില്‍

മുംബൈ: ന്യൂഡില്‍സിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കോടികള്‍ വിലമതിക്കുന്ന വജ്രം.സംഭവത്തില്‍ വിദേശിയടക്കം നാല് യാത്രക്കാര്‍ അറസ്റ്റിലായി. മുംബൈ വിമാനത്താവളത്തിലാണ് സംഭവം. കൂടാതെ ശരീരഭാഗങ്ങളിലും ബാഗിലും ഒളിപ്പിച്ച നിലയില്‍ സ്വര്‍ണവും കണ്ടെത്തി. ആകെ 6.46 കോടി വിലമതിക്കുന്ന വജ്രവും സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. 6.8 കിലോ തൂക്കം വരുന്ന സ്വര്‍ണത്തിന് 4.44 കോടി വില വരും. 2.2 കോടി വിലമതിക്കുന്ന വജ്രമാണ് ന്യൂഡില്‍സില്‍ നിന്നും ലഭിച്ചത്. മുംബൈയില്‍ നിന്ന് ബാങ്കോക്കിലേക്ക് പോവുകയായിരുന്ന ഒരു ഇന്ത്യന്‍ പൗരനെ പിടികൂടിയപ്പോഴാണ് ട്രോളി ബാഗിനുള്ളില്‍ നൂഡില്‍സ് […]

Read More
 റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റില്‍ ആളെ കയറ്റി പണം മുക്കാന്‍ ശ്രമിച്ചു ; കെ എസ് ആർ ടി സി കണ്ടക്ടറെ കയ്യോടെ പൊക്കി വിജിലൻസ്

റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റില്‍ ആളെ കയറ്റി പണം മുക്കാന്‍ ശ്രമിച്ചു ; കെ എസ് ആർ ടി സി കണ്ടക്ടറെ കയ്യോടെ പൊക്കി വിജിലൻസ്

കെഎസ്ആര്‍ടിസി സ്കാനിയ ബസിൽ റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റില്‍ ആളെ കയറ്റി പണം മുക്കാന്‍ ശ്രമിച്ച കണ്ടക്ടറെ കയ്യോടെ പൊക്കി വിജിലൻസ്. ബംഗളൂരു- തിരുവനന്തപുരം ബസിൽ 5 പേരാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 1.45 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട സ്കാനിയ മൾട്ടി ആക്സിൽ ബസിലാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി വിജിലൻസ് വയനാട് സ്ക്വാഡാണ് ക്രമക്കേട് കണ്ടെത്തിയത്. കെഎസ്ആര്‍ടിസി വിജിലൻസ് ഓഫീസറുടെ നിർദ്ദേശപ്രകാരമാണ് നഞ്ചൻഗോഡ് വെച്ച് പരിശോധന നടത്തിയത്. മൂന്ന് യാത്രക്കാർ കൽപ്പറ്റയ്ക്കും രണ്ട് പേർ […]

Read More