നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗം;പരാതി പരിശോധിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗം;പരാതി പരിശോധിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇവ പരിശോധിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം, മുസ്‌ലിം വിദ്വേഷ പരാമര്‍ശങ്ങള്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും അവ ആവര്‍ത്തിക്കുകയാണ് മോദി. കഴിഞ്ഞ ദിവസം താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അത് അംഗീകരിക്കാത്തതെന്ന് മോദി ചോദിച്ചു. 2004ല്‍ ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് ഭരണഘടനാ വിരുദ്ധമായി മുസ്ലിംകള്‍ക്ക് സംവരണം നല്‍കാന്‍ ശ്രമിച്ചെന്നും മോദി ആരോപിച്ചു. രാജസ്ഥാനിലെ ടോങ്കില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് […]

Read More
 ‘പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം’; പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തെ വിമർശിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

‘പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം’; പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തെ വിമർശിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

രാജസ്ഥാനിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തെ വിമർശിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. തെരഞ്ഞെടുപ്പിന് ശേഷവും രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്നും അതിന് ഭരണ-രാഷ്ട്രീയ നേതൃത്വത്തിലുള്ളവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് തന്നെ ദോഷം ചെയ്യും. ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ പ്രവൃത്തിയിലും പ്രസ്താവനകളിലും പദവിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണം. തെരഞ്ഞെടുപ്പിൽ ജയിച്ചു കയറാൻ വർഗീയതയെ ആയുധമാക്കുന്നവർ രാഷ്ട്ര ശരീരത്തിൽ ഏൽപ്പിക്കുന്ന മുറിവുകൾ ആഴമേറിയതാകും.ചികിത്സിച്ചു ഭേദമാക്കാനാകാത്ത വ്രണമായി അത് നമ്മുടെ രാജ്യത്തെ രോഗാതുരമാക്കും. പ്രധാനമന്ത്രിയെ […]

Read More
 രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശം; ഉറച്ച് നില്‍ക്കുന്നുവെന്ന് പിവി അന്‍വര്‍ എംഎല്‍എ

രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശം; ഉറച്ച് നില്‍ക്കുന്നുവെന്ന് പിവി അന്‍വര്‍ എംഎല്‍എ

രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പിവി അന്‍വര്‍ എംഎല്‍എ. ജനങ്ങള്‍ ആലോചിക്കേണ്ട വിഷയമാണെന്നും അത് കൃത്യമായി ജനങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെ നെഹ്‌റു കുടുംബത്തോട് കൂട്ടിച്ചേര്‍ത്ത് പറയാനുള്ള അര്‍ഹതയില്ല. പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇഡി വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്യാത്തതില്‍ രാഹുല്‍ ഗാന്ധി അസ്വസ്ഥനാകുന്നതെന്നും പിവി അന്‍വര്‍ എംഎല്‍എ ചൂണ്ടിക്കാട്ടി.

Read More
 മഹീന്ദ്ര ട്രാക്ടേഴ്‌സ് 40 ലക്ഷം ട്രാക്ടറുകള്‍ വിറ്റഴിച്ച് പുതിയ നാഴികക്കല്ല് സൃഷ്ടിച്ചു;വാർത്താക്കുറിപ്പുമായി കമ്പനി

മഹീന്ദ്ര ട്രാക്ടേഴ്‌സ് 40 ലക്ഷം ട്രാക്ടറുകള്‍ വിറ്റഴിച്ച് പുതിയ നാഴികക്കല്ല് സൃഷ്ടിച്ചു;വാർത്താക്കുറിപ്പുമായി കമ്പനി

ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടര്‍ നിര്‍മാതാക്കളും, മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗവുമായ മഹീന്ദ്ര ട്രാക്ടേഴ്‌സ് 40 ലക്ഷം ട്രാക്ടറുകള്‍ വിറ്റഴിച്ച് പുതിയ നാഴികക്കല്ല് സൃഷ്ടിച്ചു. 2024 മാര്‍ച്ചിലെ കയറ്റുമതി ഉള്‍പ്പെടെയാണ് ഈ നേട്ടമെന്ന് കമ്പനി വാർത്താക്കുറിപ്പി അറിയിച്ചു. മഹീന്ദ്ര ട്രാക്ടേഴ്‌സിന്റെ ആഗോള ഉല്‍പ്പാദന കേന്ദ്രമായ സഹീറാബാദ് ഫെസിലിറ്റിയില്‍ നിന്ന് മഹീന്ദ്ര യുവോ ടെക് പ്ലസിലൂടെയാണ് കമ്പനി സുപ്രധാന നേട്ടം കൈവരിച്ചത്.യുഎസിലെ ഇന്റര്‍നാഷണല്‍ ഹാര്‍വെസ്റ്ററുമായുള്ള പങ്കാളിത്തത്തിലൂടെ 1963ല്‍ ആദ്യ ട്രാക്ടര്‍ പുറത്തിറക്കിയ മഹീന്ദ്ര ട്രാക്ടേഴ്‌സ് 2004ല്‍ പത്ത് ലക്ഷം യൂണിറ്റ് […]

Read More
 ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഒന്നാംനിലയിലെ ഓഫീസര്‍മാരുടെ വിശ്രമമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുമ്പ് സ്റ്റാന്‍ഡില്‍ കഴുത്തില്‍ ഷാളിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം. സമീപത്തായി കറന്‍സി നോട്ടുകള്‍ ചിതറിക്കിടന്നിരുന്നു. 26 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More
 മലയാളി വോട്ടർമാരായ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവെ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

മലയാളി വോട്ടർമാരായ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവെ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവെ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്ന് കൊച്ചുവേളി റെയിൽവെ സ്റ്റേഷനിലേക്കാണ് എക്സ്പ്രസ്സ് ട്രെയിൻ സർവീസ് നടത്തുക. ഏപ്രിൽ 25ന് വൈകിട്ട് 3.50ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് പോളിങ് ദിവസമായ ഏപ്രിൽ 26ന് രാവിലെ ഏഴ് മണിക്ക് ട്രെയിൻ കൊച്ചുവേളി റെയിൽവെ സ്റ്റേഷനിൽ എത്തും. പിന്നീട് ഈ ട്രെയിൻ അന്നേ […]

Read More
 ‘എംപി എന്ന നിലയിൽ കെ സുധാകരൻ പൂർണ പരാജയമാണ്’: സുധാകരൻ്റെ പിഎ ആയി പ്രവർത്തിച്ചിരുന്ന വി കെ മനോജ്‌ കുമാർ ബി ജെ പിയിൽ ചേർന്നു

‘എംപി എന്ന നിലയിൽ കെ സുധാകരൻ പൂർണ പരാജയമാണ്’: സുധാകരൻ്റെ പിഎ ആയി പ്രവർത്തിച്ചിരുന്ന വി കെ മനോജ്‌ കുമാർ ബി ജെ പിയിൽ ചേർന്നു

കെപിസിസി പ്രസിഡന്റും കണ്ണൂരിലെ ലോക്സഭാ സ്ഥാനാർത്ഥിയുമായ കെ സുധാകരൻ്റെ അടുപ്പക്കാരൻ ബിജെപിയിൽ ചേർന്നു. ദീർഘകാലം കെ സുധാകരൻ്റെ പിഎ ആയി പ്രവർത്തിച്ചിരുന്ന വികെ മനോജ് കുമാറാണ് ബിജെപിയിൽ ചേർന്നത്. കണ്ണൂർ കക്കാട് സ്വദേശിയായ ഇദ്ദേഹത്തെ കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സി രഘുനാഥ് ബിജെപിയിലേക്ക് അംഗത്വം നൽകി സ്വീകരിച്ചു. വികെ മനോജ് കുമാർ മുൻപ് 2009 മുതൽ 2014 വരെ കെ സുധാകരൻ്റെ പിഎ ആയിരുന്നു. ഡൽഹി കേന്ദ്രീകരിച്ചായിരുന്നു മനോജ് കുമാറിൻ്റെ പ്രവർത്തനം. എംപി എന്ന […]

Read More
 വിമാനത്തിൽ യാത്ര ചെയ്യുന്ന 12 വയസ് വരെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ അടുത്ത് സീറ്റ് നൽകണം;നിർദേശവുമായി ഡിജിസിഎ

വിമാനത്തിൽ യാത്ര ചെയ്യുന്ന 12 വയസ് വരെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ അടുത്ത് സീറ്റ് നൽകണം;നിർദേശവുമായി ഡിജിസിഎ

12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വിമാന യാത്രയിൽ മതാപിതാക്കളിൽ ഒരാളുടെയെങ്കിലും അടുത്ത് സീറ്റ് നൽകണമെന്ന് വിമാനക്കമ്പനികളോട് സിവിൽ വ്യോയനായ ഡയറക്ടറേറ്റ് നിർദേശിച്ചു. എല്ലാ വിമാന കമ്പനികൾക്കും ഇത് സംബന്ധിച്ച നിർദേശം ഡിജിസിഎ അധികൃതർ നൽകി. യാത്രകളിൽ കുട്ടികൾക്ക് മാതാപിതാക്കളുടെ അടുത്തല്ലാതെ സീറ്റ് നൽകുകയും അങ്ങനെ ഇരുന്ന് യാത്ര ചെയ്യേണ്ടി വരികയും ചെയ്യുന്ന സാഹചര്യങ്ങളെക്കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സിവിൽ വ്യോമയാന ഡയറക്ടറേറ്റ് വിമാനക്കമ്പനികൾക്ക് ഇത്തരമൊരു നിർദേശം നൽകുന്നത്.”12 വയസു വരെ പ്രായമുള്ള കുട്ടികൾക്കു വേണ്ടി ഒരേ […]

Read More
 ഡൊമനിക് മാര്‍ട്ടിന്‍ ഏക പ്രതി; കളമശ്ശേരി സ്ഫോടനക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ഡൊമനിക് മാര്‍ട്ടിന്‍ ഏക പ്രതി; കളമശ്ശേരി സ്ഫോടനക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തമ്മനം സ്വദേശി ഡൊമനിക് മാര്‍ട്ടിനാണ് ഏക പ്രതി. യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പാണ് സ്ഫോടനം നടത്താന്‍ പ്രേരിപ്പിച്ചത്. സംഭവത്തില്‍ മറ്റാര്‍ക്കും ബന്ധമില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2023 ഒക്ടോബര്‍ 29നാണ് സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനം നടന്നത്. സ്ഫോടനം നടന്ന് മണിക്കൂറുകള്‍ക്കകം താനാണ് സ്ഫോടനം നടത്തിയതെന്ന് പറഞ്ഞ് ഡൊമനിക് മാര്‍ട്ടിന്‍ രംഗത്തെത്തുകയായിരുന്നു. സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഡൊമനിക് മാര്‍ട്ടിനെതിരെ യു.എ.പി.എ ചുമത്തിയാണ് […]

Read More
 അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെ ബോംബ് ഭീഷണി;ഫോൺ സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താൻ ശ്രമം

അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെ ബോംബ് ഭീഷണി;ഫോൺ സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താൻ ശ്രമം

അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെ ബോംബ് ഭീഷണി. സ്ഥലത്ത് പോലീസ് പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെയാണ് നഗരസഭാ കാര്യാലയത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശം ലഭിച്ചത്. പിന്നാലെ പൊലീസിൻ്റെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും അടക്കമെത്തി പരിശോധന നടത്തുകയായിരുന്നു. ഫോൺ സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Read More