തൃശ്ശൂരില്‍ ഫ്‌ലക്‌സ് വിവാദം; സുരേഷ് ഗോപിയുടെ ഫ്‌ലക്‌സില്‍ ഇന്നസെന്റിന്റെ ചിത്രം; അനുവാദത്തോടെയല്ലെന്ന് കുടുംബം

തൃശ്ശൂരില്‍ ഫ്‌ലക്‌സ് വിവാദം; സുരേഷ് ഗോപിയുടെ ഫ്‌ലക്‌സില്‍ ഇന്നസെന്റിന്റെ ചിത്രം; അനുവാദത്തോടെയല്ലെന്ന് കുടുംബം

തൃശ്ശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ തൃശ്ശൂരില്‍ ഫ്‌ലക്‌സ് വിവാദവും. തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ ഫ്‌ളക്‌സ് ആണ് വിവാദത്തിലായിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഫ്‌ലക്‌സില്‍ ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതാണ് വിവാദമായത്. തങ്ങളുടെ അനുവാദത്തോടെയല്ല ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി. പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍ നടപടി എന്ന് ഇന്നസെന്റിന്റെ മകന്‍ സോണറ്റ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു.

Read More
 100ൽ അധികം ലൈസൻസ് നൽകുന്ന ഉദ്യോഗസ്ഥരേക്കൊണ്ട് പൊതുമധ്യത്തിൽ ടെസ്റ്റ്;വിവാദ തീരുമാനം പിൻവലിച്ച് എംവിഡി

100ൽ അധികം ലൈസൻസ് നൽകുന്ന ഉദ്യോഗസ്ഥരേക്കൊണ്ട് പൊതുമധ്യത്തിൽ ടെസ്റ്റ്;വിവാദ തീരുമാനം പിൻവലിച്ച് എംവിഡി

പ്രതിദിനം നൂറിൽ കൂടുതൽ ലൈസൻസ് നൽകുന്ന ഉദ്യോഗസ്ഥരെ കൊണ്ട് പൊതുമധ്യത്തിൽ ടെസ്റ്റ് നടത്തിപ്പിക്കാനുള്ള വിവാദ തീരുമാനം മാറ്റി മോട്ടോർ വാഹനവകുപ്പ്. 15 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ കൊണ്ട് മാധ്യമങ്ങളുടെയും വിദഗ്ദരുടെയും സാനിധ്യത്തിൽ ടെസ്റ്റ് നടത്താനായിരുന്നു നീക്കം. ചൊവ്വാഴ്ച ടെസ്റ്റിന് തീരുമാനിച്ചുവെങ്കിലും തെരഞ്ഞെടുപ്പിനിടെ വിവാദമുണ്ടാകുമെന്നതിനാൽ മാറ്റിവച്ചു.ഒരു ദിവസം 30 ലൈസൻസ് നൽകിയാൽ മതിയെന്നാണ് പുതിയ ഗതാഗതമന്ത്രി വന്നശേഷമുള്ള മോട്ടോർ വാഹനവകുപ്പിന്റെ പുതിയ തീരുമാനം. മെയ് ഒന്നു മുതൽ നടപ്പാകാനാണ് നീക്കം. ഇതിനെതിരെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥക്കിടയിലും ഡ്രൈവിംഗ് സ്ളുകള്‍ക്കിടയിലും […]

Read More
 വിദ്വേഷ പ്രസംഗം; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കോണ്‍ഗ്രസും സി പി ഐ എമ്മും പരാതി നല്‍കും

വിദ്വേഷ പ്രസംഗം; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കോണ്‍ഗ്രസും സി പി ഐ എമ്മും പരാതി നല്‍കും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാന്‍ പ്രസംഗം വിവാദത്തില്‍. മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. മോദിയുടേത് രാജ്യത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. എന്ത് രാഷ്ട്രീയവും സംസ്‌കാരവും ആണിതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചോദിച്ചു. രാജ്യത്തെ രാഷ്ട്രീയത്തിനും സംസ്‌കാരത്തിനും യോജിക്കാത്തത് ആണിത്. ഒരു ഭാഗത്ത് രാമനെയും രാമക്ഷേത്രത്തേയും കുറിച്ച് പറയുന്ന മോദി […]

Read More
 കോട്ടയം മണിമലയിൽ ആസിഡ് ആക്രമണം;  ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം മണിമലയിൽ ആസിഡ് ആക്രമണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം മണിമലയിൽ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കാട് സ്വദേശി പി കെ സുമിത്ത് ആണ് മരിച്ചത്. 30 വയസ്സായിരുന്നു. ഒന്നിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന സുഹൃത്തുക്കൾ പൊന്തൻ പുഴ വനമേഖലയിൽ എത്തിച്ച് മദ്യം നൽകിയശേഷം ഈ മാസം 13നാണ് സുമിത്തിന്റെ ശരീരത്തിലേക്ക് ആസിഡ് ഒഴിച്ചത്. ആക്രമണം നടത്തിയ രണ്ടുപേരെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുമിത്ത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവേയാണ് മരിച്ചത്. മുൻ വൈരാഗ്യത്തിൻ്റെ പേരിലായിരുന്നു ആക്രമണം.ഇടുക്കി […]

Read More
 ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു; വെളിപ്പെടുത്തലുമായി ബിഷപ്പ് തോമസ് ജെ നെറ്റോ

ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു; വെളിപ്പെടുത്തലുമായി ബിഷപ്പ് തോമസ് ജെ നെറ്റോ

വിഴിഞ്ഞം സമരത്തിന് ശേഷം ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന ആരോപണവുമായി ബിഷപ്പ് തോമസ് ജെ നെറ്റോ. പള്ളികളില്‍ ഇന്നലെ വായിച്ച സര്‍ക്കുലറിലാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം ബിഷപ്പ് അറിയിച്ചത്. വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്ന എഫ്ആര്‍സിഎ അക്കൗണ്ട് അടക്കം മരവിപ്പിച്ചു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുപോലും സ്വീകരിക്കാന്‍ കഴിയുന്നില്ലെന്ന് വിമര്‍ശനം. അക്കൗണ്ട് മരവിപ്പിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്ന് ബിഷപ്പിന്റെ പരോക്ഷ വിമര്‍ശനം. സംസ്ഥാന പോലീസിന്റെ റിപ്പോര്‍ട്ടും മരവിപ്പിക്കലിന് കാരണമായിട്ടുണ്ടാകാമെന്ന് സര്‍ക്കുലറില്‍ പറയുന്നു. നല്ലിടയന്‍ ഞായറുമായി ബന്ധപ്പെട്ട് വായിച്ച സര്‍ക്കുലറിലാണ് ബിഷപ്പ് […]

Read More
 ‘പോലീസ് പൂരം കലക്കിയത് ബിജെപിക്ക് വേണ്ടി’; ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ

‘പോലീസ് പൂരം കലക്കിയത് ബിജെപിക്ക് വേണ്ടി’; ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ

പൊലീസ് പൂരം കലക്കിയത് ബിജെപിക്ക് വേണ്ടിയെന്ന ആരോപണവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെമുരളീധരൻ. ബിജെപിക്ക് വേണ്ടിയാണ് പൂരം കലക്കിയത്, സിപിഎമ്മിന്‍റെ അജണ്ട നടപ്പിലാക്കാൻ കമ്മീഷ്ണറെ ഉപയോഗിച്ചതാണെന്നും കെ മുരളീധരൻ. സുരേഷ് ഗോപിയാണ് പ്രശ്നം പരിഹരിച്ചതെന്ന പ്രചാരണം ഇപ്പോള്‍ ബിജെപി സൈബര്‍ സെല്‍ ചെയ്യുന്നുണ്ട്, വോട്ടുകച്ചവടത്തിനുള്ള അന്തര്‍ധാര പുറത്തായിരിക്കുന്നു, കമ്മീഷ്ണറെ തല്‍ക്കാലത്തേക്ക് മാറ്റിനിർത്തുന്നതാണ്, തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവരും,കമ്മീഷ്ണർ മറ്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങിയോ എന്നറിയാൻ ജ്യൂഡീഷ്യൽ അന്വേഷണം വേണം, കമ്മീഷ്ണർ പൂരം കലക്കാൻ രാവിലെ മുതൽ ശ്രമിച്ചുകൊണ്ടിരുന്നു, […]

Read More
 റോഡ് കടക്കുന്നതിനിടെ കാര്‍ ഇടിച്ചു; ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു

റോഡ് കടക്കുന്നതിനിടെ കാര്‍ ഇടിച്ചു; ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു

റോഡ് കടക്കുന്നതിനിടെ കാര്‍ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കല്‍ തൊട്ടിയില്‍ ആശാ സയനന്‍(56) ആണ് മരിച്ചത്. പാലാ നഗരസഭ 20ാം വാര്‍ഡ് ടൗണ്‍ അങ്കണവാടി ടീച്ചര്‍ ആയിരുന്നു. രണ്ട് ദിവസം മുന്‍പാണ് അപകടം ഉണ്ടായത്. പാലാ മൂന്നാനി ഭാഗത്ത് വെച്ചായിരുന്നു അപകടം. അപകടത്തില്‍ ആശയുടെ വാരിയെല്ലുകള്‍ ഒടിയുകയും ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാര്‍ ശ്ലീവ മെഡിസിറ്റിയില്‍ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്.

Read More
 വെല്‍ഫെയര്‍ പാര്‍ട്ടി കുടുംബ സംഗമം

വെല്‍ഫെയര്‍ പാര്‍ട്ടി കുടുംബ സംഗമം

കുന്ദമംഗലം : വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദമംഗലം നടുവിലശ്ശേരിയില്‍ നടത്തിയ കുടുംബ സംഗമം ജില്ലാ വൈസ് പ്രസിഡന്റ് സുബൈദ കക്കോടി ഉദ്ഘാടനം ചെയ്തു. മതേതര ജനാധിപത്യ രാജ്യത്തിന് വേണ്ടി വോട്ടു രേഖപ്പെടുത്തണമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നും സുബൈദ കക്കോടി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദമംഗലം ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് എം.പി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എഫ്‌ഐ.ടി.യു മണ്ഡലം പ്രസിഡന്റ് സലീം മേലേടത്ത് സംസാരിച്ചു. സെക്രട്ടറി എം.സി. അബ്ദുല്‍ മജീദ് സ്വാഗതവും എം.പി. ഫാസില്‍ നന്ദിയും പറഞ്ഞു.

Read More
 പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണം എന്നാണ് ആവശ്യം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്ന് വാദം. സ്റ്റേഷൻ ഹൗസ് ഓഫീസർക്കേ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയൂ എന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഗ്രീഷ്മയ്ക്കായി അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് ഹർജി സമർപ്പിച്ചത്

Read More
 യു.ഡി.എഫ് പൊതുസമ്മേളനം

യു.ഡി.എഫ് പൊതുസമ്മേളനം

കുന്ദമംഗലം: യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ. രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യു.ഡി.എഫ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പൊതുസമ്മേളനം പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം. ബാബുമോന്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍, എം.സി. മായിന്‍ ഹാജി, പി.എം. നിയാസ്, റസാഖ്, യു.സി. രാമന്‍, സി.എന്‍. വിജയകൃഷ്ണന്‍, മൂസ മൗലവി, ദിനേശ് പെരുമണ്ണ, ഷാഹിന നിയാസി എന്നിവര്‍ സംസാരിച്ചു.

Read More