‘തലതല്ലി പൊളിക്കുന്നവർക്കായി വോട്ട് പാഴാക്കരുത്’:ജാര്‍ഖണ്ഡിലെ റാലിയില്‍ തമ്മിലടി ഉണ്ടായതിൽ ഇന്ത്യ മുന്നണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി

‘തലതല്ലി പൊളിക്കുന്നവർക്കായി വോട്ട് പാഴാക്കരുത്’:ജാര്‍ഖണ്ഡിലെ റാലിയില്‍ തമ്മിലടി ഉണ്ടായതിൽ ഇന്ത്യ മുന്നണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി

ഇന്ത്യ മുന്നണിയുടെ ജാര്‍ഖണ്ഡിലെ റാലിയില്‍ തമ്മിലടി ഉണ്ടായ സാഹചര്യത്തില്‍ മുന്നണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. തെരഞ്ഞെടുപ്പിന് മുമ്പ് ഇതാണ് സ്ഥിതിയെങ്കിൽ അധികാരം കിട്ടിയാൽ എന്താകും അവസ്ഥയെന്നാണ് ബിജെപിയുടെപരിഹാസം. തലതല്ലി പൊളിക്കുന്നവർക്കായി വോട്ട് പാഴാക്കരുതെന്നും ബിജെപി ദേശീയ വക്താവ് ഷഹ്സാദ് പൂനെവാല.എന്നാല്‍ ഇതിനെതിരെയൊന്നും പ്രതികരിക്കാതെ തുടരുകയാണ് ഇന്ത്യ മുന്നണി. തമ്മിലടിച്ച ചത്രയിലെ നേതാക്കൾക്കെതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചനയുണ്ട്. ജാര്‍ഖണ്ഡിലെ ചത്ര സീറ്റിന്‍റെ വിഭജനത്തെ ചൊല്ലി കോൺഗ്രസ്- ആര്‍ജെഡി പ്രവര്‍ത്തകരാണ് ഞായറാഴ്ച നടന്ന ഇന്ത്യ മുന്നണി റാലിയില്‍ തമ്മിലടിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് […]

Read More
 നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു; 19 കാരന്‍ മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു; 19 കാരന്‍ മരിച്ചു

തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു. പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം സ്വദേശി ഇന്ദ്രജിത് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് മംഗലപുരം ശാസ്തവട്ടത്തായിരുന്നു അപകടം നടന്നത്. അമിത വേഗതയിലെത്തിയ ബൈക്ക് മതിലിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ മെഡി. കോളേജിലെത്തിച്ചെങ്കിലും മരിച്ചു. മംഗലപുരം പോലീസ് അപകടത്തില്‍ കേസെടുത്തു.

Read More
 ചരിത്രനേട്ടം; കാന്‍ഡിഡേറ്റ്‌സ് ചെസില്‍ ജേതാവായി ഇന്ത്യന്‍താരം ഗുകേഷ്

ചരിത്രനേട്ടം; കാന്‍ഡിഡേറ്റ്‌സ് ചെസില്‍ ജേതാവായി ഇന്ത്യന്‍താരം ഗുകേഷ്

ടൊറന്റോ: ടൊറന്റോയില്‍ നടന്ന ഫിഡെ കാന്‍ഡിഡേറ്റസ് ചെസ്സ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായി ഇന്ത്യയുടെ ഡി ഗുകേഷ്. ടൂര്‍ണമെന്റില്‍ 9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ചാമ്പ്യനായത്. അവസാന റൗണ്ട് മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ ഗുകേഷ് സമനിലയില്‍ തളച്ചു. ടൂര്‍ണമെന്റ് ജയത്തോടെ ഗുകേഷ് ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി. കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 17 കാരനായ ഗുകേഷ്. മാഗ്നസ് കാള്‍സണും ഗാരി കാസ്പറോവും ലോക […]

Read More

കുന്ദമംഗലം ചെത്തുകടവ് ഇടയങ്ങരയിൽ നന്ദീഷ് കുമാർ (63) നിര്യാതനായി

കുന്ദമംഗലം ചെത്തുകടവ് ഇടയങ്ങരയിൽ നന്ദീഷ് കുമാർ (63) നിര്യാതനായി. പിതാവ് പരേതനായ കെ. പി. വാസു അമ്മ പരേതയായ ഒടുക്കത്തിൽവിമല ഭാര്യ ബിന്ദു പുതിയോട്ടിൽ. മകൻ ആദിത്യനന്ദൻ.സഹോദരങ്ങൾ മഹേഷ്‌കുമാർ. റിജുലത പരേതനായ വിശേഷ്കുമാർ. ശവസംസ്കാരം രാവിലെ 9മണിക്ക് വീട്ടുവളപ്പിൽ

Read More
 മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുന്നതിനെ ബാലറ്റിലൂടെ പ്രതിരോധിക്കുക: ഐ.എസ്.എം

മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുന്നതിനെ ബാലറ്റിലൂടെ പ്രതിരോധിക്കുക: ഐ.എസ്.എം

കോഴിക്കോട്: ജനിച്ചു വളര്‍ന്ന നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന ഫാഷിസത്തിന്റെ മനുഷ്യത്വത്തിന് നേരെയുള്ള കടന്നുകയറ്റം തുടരുമ്പോള്‍ മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുന്നതിനെ ബാലറ്റിലൂടെ പ്രതിരോധിക്കണമെന്ന് ഐ.എസ്.എം സംസ്ഥാന നേതൃസംഗമം പറഞ്ഞു. രാജ്യത്തിന് പ്രതീക്ഷ നല്‍കുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി അധികാരത്തില്‍ വരിക എന്നത് നാടിന്റെ മഹത് പൈതൃകവും പാരമ്പര്യവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മതേതര ജനാധിപത്യ വിശ്വാസികളുടെയും ലക്ഷ്യമാകണം. സത്യസന്ധതയും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി ചൂണ്ടുവിരലില്‍ പുരട്ടപ്പെടുന്ന മഷി രാഷ്ട്രീയ രംഗത്തെ സദാചാര മൂല്യങ്ങളുടെ ശക്തമായ […]

Read More
 ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് സഹായമെത്തിക്കാന്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍

ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് സഹായമെത്തിക്കാന്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തില്‍ എത്തുന്ന ഭിന്നശേഷിക്കാരും അവശരുമായ വോട്ടര്‍മാരെ സഹായിക്കുന്നതിനായി ജില്ലയിലെ ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍. ജില്ലയിലെ 2230 പോളിംങ്ങ് ബൂത്തുകളില്‍ 4460 വളണ്ടിയര്‍മാരാണ് സഹായത്തിനായി എത്തുന്നത്. ജില്ലയിലെ 153 എന്‍ എസ് എസ് യൂണിറ്റുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ക്ക് ജില്ല ഇലക്ഷന്‍ ട്രെയിനിങ്ങ് ടീം ഞായറാഴ്ച പരിശീലനം നല്‍കി. ഉദ്ഘാടനം എഡിഎം കെ അജീഷ് നിര്‍വഹിച്ചു. ജില്ല സാമുഹ്യ നീതി ഓഫീസര്‍ അഞ്ജുമോഹന്‍ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് ദിവസം രാവിലെ […]

Read More
 മോദിക്കും പിണറായിക്കും ഒരേ സ്വരം; എതിര്‍ക്കുന്നവരുടെയെല്ലാം സമനില തെറ്റിയെന്ന് തോന്നുന്നതും ഒരു അസുഖമാണ്; വി ഡി സതീശന്‍

മോദിക്കും പിണറായിക്കും ഒരേ സ്വരം; എതിര്‍ക്കുന്നവരുടെയെല്ലാം സമനില തെറ്റിയെന്ന് തോന്നുന്നതും ഒരു അസുഖമാണ്; വി ഡി സതീശന്‍

മലപ്പുറം: നരേന്ദ്രമോദിയുടേയും മുഖ്യമന്ത്രിയുടേയും ലക്ഷ്യം രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ ഒളിച്ചോടിയെന്ന് മോദി പറയുന്നു. പിണറായിയും അതുതന്നെ പറയുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ പിണറായിക്കും നരേന്ദ്രമോദിക്കും ഒരേ സ്വരമാണ്. വിഡി സതീശന്‍ കുറ്റപ്പെടുത്തി. ആര് എതിര്‍ത്താലും അവരുടെ തല പരിശോധിക്കണമെന്ന് പറയുന്നതാണ് പിണറായി വിജയന്റെ രീതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മലപ്പുറത്ത് പറഞ്ഞു. നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളം പറയുന്നത് മുഖ്യമന്ത്രിയാണെന്നും വിഡി സതീശന്‍ ആരോപിച്ചു. ഒരുകോടി പാവപ്പെട്ടവര്‍ക്ക് ഏഴുമാസം പെന്‍ഷന്‍ കൊടുക്കാതെയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഞെളിഞ്ഞു നടക്കുന്നത്. […]

Read More
 കുന്ദമംഗലത്ത് കുടിവെള്ള പൈപ്പ് പൊട്ടി ജലം റോഡില്‍ ഒഴുകുന്നു

കുന്ദമംഗലത്ത് കുടിവെള്ള പൈപ്പ് പൊട്ടി ജലം റോഡില്‍ ഒഴുകുന്നു

കുന്ദമംഗലം:കുടിവെള്ള പൈപ്പ് പൊട്ടി ജലം റോഡില്‍ ഒഴുകുന്നു. കുന്ദമംഗലം ഐ എ എം ഗേറ്റിന് സമീപം ചേരുചാല്‍ ഭാഗത്തെ വാട്ടര്‍ അതേറിറ്റിയുടെ പൈപ്പ് ആണ് പൊട്ടിയത്. ഇതുമൂലം ധാരാളം വെള്ളമാണ് പാഴാകുന്നത്. വേനല്‍ക്കാലത്ത് ശുദ്ധ ജലം കിട്ടാതാകുമ്പോള്‍, റോഡിലൂടെ ഒഴുകുന്നത് ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പാഴാകുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി പലയിടങ്ങളിലായി ഇടയ്ക്കിടെ പൈപ്പ് പൊട്ടുന്ന പതിവ് കാഴ്ച നാം കാണുന്നു. പതിമംഗലം ഭാഗത്ത്, കുന്ദമംഗലം ഭാഗത്ത് മുക്കം റോഡ് ഭാഗത്ത് ഇങ്ങനെ പല സ്ഥലത്തും പൈപ്പ് […]

Read More
 ഡ്യൂട്ടിക്കിടെ മദ്യപാനം; കെ എസ് ആര്‍ടി സിയില്‍ 97 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡ്യൂട്ടിക്കിടെ മദ്യപാനം; കെ എസ് ആര്‍ടി സിയില്‍ 97 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് ജോലി ചെയ്യുന്നവര്‍ക്കെതിരെ വീണ്ടും നടപടി. ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ 137 ജീവനക്കാരാണ് കുടുങ്ങിയത്. സ്റ്റേഷന്‍ മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ അടക്കമുള്ള ജീവനക്കാരെയാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനും പിടികൂടിയത്. ഇതില്‍ 97 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദലി ജീവനക്കാരും അടക്കം 40 പേരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. മദ്യപിച്ച് ജോലിക്കെത്തിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് നടപടി. രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലായിരുന്നു നടപടി. മന്ത്രി കെ ബി ഗണേഷ് […]

Read More
 കോഴിക്കോട് വെള്ളയില്‍ കാര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടുത്തം; ഒഴിവായത് വന്‍ അപകടം

കോഴിക്കോട് വെള്ളയില്‍ കാര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടുത്തം; ഒഴിവായത് വന്‍ അപകടം

കോഴിക്കോട്: വെള്ളയിലെ ഗാന്ധി റോഡിലെ കാര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടുത്തം. സമീപത്തെ തെങ്ങുകളിലേക്കും തീ പടര്‍ന്നു. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. രാവിലെ പത്തരയോടെയാണ് കാര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തമുണ്ടായത്. വാഹനങ്ങളുടെ പെയിന്റിംഗ് നടക്കുന്ന സ്ഥലത്താണ് ആദ്യം തീപിടിച്ചത്. നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് കാറുകള്‍ തള്ളി പുറത്തേക്ക് മാറ്റി. അതുകൊണ്ട് വലിയ അപകടം ഒഴിവായി. അടുത്തുള്ള കെട്ടിടങ്ങളിലേക്കും മരങ്ങളിലേക്കും തീപടരുന്ന സാഹചര്യമുണ്ടായി. തൊട്ടടുത്തുള്ള വെള്ളയില്‍ ഫയര്‍ സ്റ്റേഷനില്‍ ഒരു യൂണിറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഈ യൂണിറ്റെത്തി തീ […]

Read More