പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷ്ണം; ലഭിച്ചത് മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍; പരാതി നല്‍കുമെന്ന് കുടുംബം

പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷ്ണം; ലഭിച്ചത് മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍; പരാതി നല്‍കുമെന്ന് കുടുംബം

പാരസെറ്റമോളില്‍ കമ്പി കഷ്ണം എന്ന് പരാതി. മണ്ണാര്‍ക്കാട് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നു നല്‍കിയ പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷണം എന്ന് പരാതി. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനുവേണ്ടിയാണ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പോയത്. പനിക്കുള്ള ഗുളിക പൊട്ടിച്ചു കഴിക്കാനായിരുന്നു നിര്‍ദ്ദേശം. വീട്ടില്‍ വന്ന് പൊട്ടിച്ചപ്പോഴാണ് പാരസെറ്റമോള്‍ കമ്പിക്കഷണം കണ്ടതെന്ന് ആസിഫ് പറഞ്ഞു. പരാതി നല്‍കുമെന്ന് കുടുംബം. മരുന്ന് നല്‍കാനായി പാരസെറ്റമോള്‍ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്. സംഭവത്തില്‍ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. മണ്ണാര്‍ക്കാട് […]

Read More
 ഏത് ചെകുത്താനുമായും കൂട്ടുകൂടി കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണ് സിപിഎം മുമ്പും ഇപ്പോഴും ശ്രമിക്കുന്നത്; വി.ഡി സതീശന്‍

ഏത് ചെകുത്താനുമായും കൂട്ടുകൂടി കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണ് സിപിഎം മുമ്പും ഇപ്പോഴും ശ്രമിക്കുന്നത്; വി.ഡി സതീശന്‍

നിലമ്പൂര്‍: കോണ്‍ഗ്രസ് വിരുദ്ധതയുടെ ഭാഗമായി ഏത് ചെകുത്താനുമായും കൂട്ടുകൂടിയും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണ് മുമ്പും ഇപ്പോഴും സിപിഎം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആര്‍എസ്എസ് വോട്ട് കിട്ടിയതായി പല അഭിമുഖങ്ങളിലും പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന് മുമ്പേ നടത്തിയ പ്രസ്താവന അത്ര നിഷ്‌കളങ്കമല്ലെന്നും സതീശന്‍ ആരോപിച്ചു. പഴയ സൗഹൃദത്തെക്കുറിച്ച ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഓര്‍ക്കാന്‍ കാരണമെന്താണ്. പണ്ട് നമ്മള്‍ ഒന്നിച്ചായിരുന്നു എന്ന് പഴയ പ്രണയിനിയോടുള്ള ഓര്‍മപ്പെടുത്തലാണ് ഇത്. ഇന്നലെ ഗോവിന്ദന്‍ പറഞ്ഞത് എന്ത് ലക്ഷ്യത്തിലാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. […]

Read More
 ഒരു ഘട്ടത്തിലും സിപിഎം ആര്‍എസ്എസുമായി ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല; പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ഗോവിന്ദന്‍

ഒരു ഘട്ടത്തിലും സിപിഎം ആര്‍എസ്എസുമായി ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല; പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ഗോവിന്ദന്‍

നിലമ്പൂര്‍: സിപിഎം ആര്‍എസ്എസ് കൂട്ടുകെട്ടുണ്ടായിരുന്നുവെന്ന തന്റെ പ്രസ്താവനയില്‍ നിന്നും മലക്കം മറിഞ്ഞ് എം.വി ഗോവിന്ദന്‍. വര്‍ഗീയവാദികളുമായി കൂട്ടുകൂടാന്‍ ശ്രമിച്ചു എന്ന് താന്‍ പറഞ്ഞതായി കള്ളപ്രചാരവേല ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഒരു ഘട്ടത്തിലും സിപിഎം ആര്‍എസ്എസുമായി ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ചരിത്രത്തെ ചരിത്രമായി കാണണം. അടിയന്തരാവസ്ഥ അര്‍ധ ഫാസിസത്തിന്റെ ഭാഗമായിരുന്നു. ഇന്ദിരാഗാന്ധിയുടെ അമിതാധികാര വാഴ്ചക്കെതിരായി രാജ്യത്താകമാനം പ്രതിഷേധം ഉണ്ടായി. ഈ അമിതാധികാരത്തിനെതിരായിട്ടാണ് യോജിച്ച പ്രവര്‍ത്തനം ഉണ്ടായതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ […]

Read More
 ചെത്തുകടവ് – തേവരുകണ്ടി പുലിക്കാവില്‍ ടി എസ് രാമചന്ദ്രന്‍ നായര്‍ (78) നിര്യാതനായി

ചെത്തുകടവ് – തേവരുകണ്ടി പുലിക്കാവില്‍ ടി എസ് രാമചന്ദ്രന്‍ നായര്‍ (78) നിര്യാതനായി

ചെത്തുകടവ് – തേവരുകണ്ടി പുലിക്കാവില്‍ ടി എസ് രാമചന്ദ്രന്‍ നായര്‍ (78) നിര്യാതനായി. ഭാര്യ: ശാന്ത, മക്കള്‍: പ്രീതി, ദിവ്യ, മരുമക്കള്‍: ഹരീഷ്, ജയരാജ്. ശവസംസ്‌കാരം നാളെ ഉച്ചക്ക് ഒരു മണിക്ക് വീട്ടു വളപ്പില്‍.

Read More
 കേരള സര്‍വകലാശാലയില്‍ പരീക്ഷ മൂല്യനിര്‍ണയത്തില്‍ ക്രമക്കേട്; റാങ്ക് പട്ടിക പിന്‍വലിച്ചു

കേരള സര്‍വകലാശാലയില്‍ പരീക്ഷ മൂല്യനിര്‍ണയത്തില്‍ ക്രമക്കേട്; റാങ്ക് പട്ടിക പിന്‍വലിച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പരീക്ഷ മൂല്യനിര്‍ണയത്തില്‍ ക്രമക്കേട് കണ്ടെത്തി. നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. നിരവധി ഫലങ്ങളില്‍ പ്രശ്നം കണ്ടെത്തിയതോടെ റാങ്ക് പട്ടിക പിന്‍വലിച്ചു. വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. പരീക്ഷ ചുമതലയുണ്ടായിരുന്ന അധ്യാപകനോട് രജിസ്ട്രാര്‍ വിശദീകരണം തേടി. അടിയന്തരമായി പുനഃപരിശോധന നടത്തി ഫലം പുറത്തുവിടാനും നിര്‍ദ്ദേശം നല്‍കി.

Read More
 ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന സംഭവം; കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് മാതാവെന്ന് അമ്മാവന്റെ മൊഴി

ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന സംഭവം; കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് മാതാവെന്ന് അമ്മാവന്റെ മൊഴി

ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവെന്ന് പ്രതിയായ അമ്മാവന്‍ ഹരികുമാറിന്റെ മൊഴി. ജയില്‍ സന്ദര്‍ശനത്തിന് പോയപ്പോള്‍ പ്രതി ഉറക്കെ ഇക്കാര്യം വിളിച്ചു പറയുകയായിരുന്നു അതേസമയം ശ്രീതു ഇക്കാര്യം നിഷേധിച്ചു. അതിനാല്‍, ദേവേന്ദുവിന്റെ മാതാവിനെയും അമ്മാവനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കും. റൂറല്‍ എസ് പിക്കാണ് മൊഴി നല്‍കിയത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീതു നേരത്തേ അറസ്റ്റിലായിരുന്നു. വ്യാജ നിയമന ഉത്തരവ് തയാറാക്കാന്‍ ശ്രീതുവിന് […]

Read More
 സംസ്ഥാനത്ത് ഇന്ന് 3.15 ലക്ഷം കുട്ടികള്‍ പ്ലസ് വണ്‍ ക്ലാസുകളില്‍; ഇത് ചരിത്രത്തില്‍ ആദ്യം, ബാക്കി അലോട്ട്‌മെന്റ് വേഗം പൂര്‍ത്തിയാക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് ഇന്ന് 3.15 ലക്ഷം കുട്ടികള്‍ പ്ലസ് വണ്‍ ക്ലാസുകളില്‍; ഇത് ചരിത്രത്തില്‍ ആദ്യം, ബാക്കി അലോട്ട്‌മെന്റ് വേഗം പൂര്‍ത്തിയാക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് ഇന്ന് 3,15,986 വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനം നേടി ക്ലാസ് മുറികളിലെത്തിയെന്നും ചരിത്രത്തില്‍ ആദ്യമയാണ് ഇത്രയും കുട്ടികള്‍ പ്രവേശനം നേടുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി. ബാക്കിയുള്ള അലോട്ട്‌മെന്റ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കും. അടുത്ത വര്‍ഷം ഹയര്‍ സെക്കന്‍ഡറിയില്‍ പുതുക്കിയ പാഠപുസ്തകം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് പുറമെ രക്ഷിതാക്കള്‍ക്കും പഠനം നല്‍കുന്ന സംവിധാനം ഈ വര്‍ഷം മുതലുണ്ടാകും. കൂടെയുണ്ട് കരുത്തേകാന്‍ എന്ന പദ്ധതിയിലൂടെയാണ് ഇത് നടപ്പാക്കുക. വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ വരവേല്‍പ്പ് പദ്ധതിയുമുണ്ടാകും. […]

Read More
 തിരുവനന്തപുരത്ത് പിതാവിന്റെ കൈയില്‍ നിന്ന് വീണ് നാലുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പിതാവിന്റെ കൈയില്‍ നിന്ന് വീണ് നാലുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. തലയ്ക്കേറ്റ ഗുരുതര പരുക്കിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ഡോക്ടേഴ്്സ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്. നഴ്സറിയിലേക്ക് കൊണ്ടുപോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വിഴുങ്ങിയായിരുന്നു. കുട്ടി ഇയാളുടെ കൈയില്‍ നിന്ന് താഴേക്ക് തെറിച്ചുവീണു. തലയടിച്ചാണ് കുട്ടി വീണത്. കുട്ടിയെ ഉടന്‍ തന്നെ എസ്എടി […]

Read More
 ട്രംപിന്റെ അന്ത്യശാസനം തള്ളി ഇറാന്‍; ശത്രുവിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഖമനേയി

ട്രംപിന്റെ അന്ത്യശാസനം തള്ളി ഇറാന്‍; ശത്രുവിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഖമനേയി

ടെഹ്‌റാന്‍: ടെഹ്‌റാന്‍: നിരുപാധികം കീഴടങ്ങണമെന്ന ഡൊണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം തള്ളി ഇറാന്‍. ശത്രുവിനുമുന്നില്‍ കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി പറഞ്ഞു. ശത്രുവിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് ഇറാന്റെ നിലപാട്. അതേസമയം, ഇസ്രയേല്‍ ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ അമേരിക്ക നേരിട്ട് പങ്കാളി ആയേക്കുമെന്നാണ് സൂചന. പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കുന്നതായും പടയൊരുക്കം ശക്തിപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്‍ ആണവായുധം നേടുന്നതിന് തൊട്ടരികില്‍ എത്തിയെന്നും തടയാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇന്നലെ […]

Read More
 കണ്ണൂര്‍ നഗരത്തില്‍ വീണ്ടും തെരുവുനായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു

കണ്ണൂര്‍ നഗരത്തില്‍ വീണ്ടും തെരുവുനായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു

കണ്ണൂര്‍: കണ്ണൂര്‍ നഗരമധ്യത്തില്‍ വീണ്ടും തെരുവുനായ ആക്രമണം. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് 11 പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു. ഇന്നലെ കണ്ണൂര്‍ നഗരമധ്യത്തില്‍ 56 പേര്‍ക്ക് തെരുവുനായുടെ കടിയേറ്റിരുന്നു. ചൊവ്വാഴ്ച രാവിലെ 11.30ഓടെ പുതിയ ബസ് സ്റ്റാന്‍ഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്രയും പേരെ തെരുവുനായ് ആക്രമിച്ചത്. കാല്‍നടക്കാര്‍ക്കും ബസ് കാത്തിരുന്നവര്‍ക്കും ബൈക്കില്‍ ഇരുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് കടിയേറ്റത്. കടിയേറ്റവര്‍ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി പ്രതിരോധ കുത്തിവെപ്പെടുത്തു. വിവിധ ആവശ്യങ്ങള്‍ക്കായി രാവിലെ […]

Read More