കോൺഗ്രസിന് ഡു ഓർ ഡൈ ഇലക്ഷനാണിത്; ആരോഗ്യം അനുവദിച്ചാല്‍ പ്രചാരണത്തിനെത്തുമെന്ന്  കോൺഗ്രസ് നേതാവ് എകെ ആന്‍റണി

കോൺഗ്രസിന് ഡു ഓർ ഡൈ ഇലക്ഷനാണിത്; ആരോഗ്യം അനുവദിച്ചാല്‍ പ്രചാരണത്തിനെത്തുമെന്ന് കോൺഗ്രസ് നേതാവ് എകെ ആന്‍റണി

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരോഗ്യം അനുവദിച്ചാല്‍ പത്തനംതിട്ടയിലെത്തുമെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണി. ആന്‍റണിയുടെ മകൻ അനില്‍ ആന്‍റണി ബിജെപിക്ക് വേണ്ടി പത്തനംതിട്ടയില്‍ നിന്നാണ് മത്സരിക്കുന്നത്. മകനെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിക്ക് വേണ്ടിയാണ് ആന്‍റണി പത്തനംതിട്ടയിലെത്തുക. കോൺഗ്രസിന് ഇത് ‘ഡു ഓര്‍ ഡൈ ഇലക്ഷൻ’ ആണെന്നും എകെ ആന്‍റണി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ താൻ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്, ആരോഗ്യം അനുവദിക്കുന്നത് പോലെ തിരുവനന്തപുരത്തെ എല്ലാ സ്ഥലങ്ങളിലും പ്രചാരണത്തിന് എത്തും, ഇത് കോൺഗ്രസിന് […]

Read More
 കപ്പലിടിച്ചു; ബാൾട്ടിമോർ പാലം തകർന്നുവീണു; നിരവധി വാഹനങ്ങള്‍ നദിയില്‍

കപ്പലിടിച്ചു; ബാൾട്ടിമോർ പാലം തകർന്നുവീണു; നിരവധി വാഹനങ്ങള്‍ നദിയില്‍

വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടി മോറില്‍ പാലം കപ്പലിടിച്ച് തകര്‍ന്നു. ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജാണ് തകര്‍ന്നത്. പറ്റാപ്‌സ്‌കോ നദിക്കു മുകളില്‍ രണ്ടരക്കിലോമീറ്റര്‍ നീളമുള്ള നാലുവരി പാലമാണ് തകര്‍ന്ന് വീണത്. അപകടസമയത്ത് നിരവധി വാഹനങ്ങള്‍ പാലത്തിലുണ്ടായിരുന്നു. ഏകദേശം ഇരുപതോളം ആളുകള്‍ വെള്ളത്തില്‍ വീണതായി ബാള്‍ട്ടിമോര്‍ സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Read More
 കോൺഗ്രസ്‌ ഇന്ത്യക്കായി മത്സരിക്കുമ്പോൾ ഇടതുപക്ഷം ചിഹ്നം നിലനിലർത്താൻ വേണ്ടി മത്സരിക്കുന്നു; രമേശ്‌ ചെന്നിത്തല

കോൺഗ്രസ്‌ ഇന്ത്യക്കായി മത്സരിക്കുമ്പോൾ ഇടതുപക്ഷം ചിഹ്നം നിലനിലർത്താൻ വേണ്ടി മത്സരിക്കുന്നു; രമേശ്‌ ചെന്നിത്തല

ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസ്‌ ഇന്ത്യക്കായി മത്സരിക്കുമ്പോൾ ഇടതുപക്ഷം ചിഹ്നം നിലനിലർത്താൻ വേണ്ടി മത്സരിക്കുന്നെന്ന് രമേശ്‌ ചെന്നിത്തല. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോ ഇടതുപക്ഷത്തിന്‍റെ ചിഹ്നം നഷ്ടമാകും എന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ഗതികെട്ട ഭരണം നടത്തിയിട്ടും എങ്ങനെ ഇടതുപക്ഷത്തിന് ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കാൻ മനസ്സ് വരുന്നു എന്നും അദ്ദേഹം ചോദിച്ചു. ചിറയിൻകീഴ് റോയൽ ഗ്രീനിൽ വച്ച് നടന്ന യു ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്‍റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം […]

Read More
 മദ്യനയ കേസ്: കെ കവിതയെ ഏപ്രില്‍ 9 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി കോടതി

മദ്യനയ കേസ്: കെ കവിതയെ ഏപ്രില്‍ 9 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി കോടതി

മദ്യനയ കേസില്‍ അറസ്റ്റിലായ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ ഏപ്രില്‍ 9 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി കോടതി. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയെ മാര്‍ച്ച് 15 നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇളയ മകന് പരീക്ഷയുള്ളതിനാല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കവിതയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ജാമ്യം നിഷേധിക്കുകയാരിന്നു. ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയെ […]

Read More
 പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച; 22 പവൻ നഷ്ട്ടപ്പെട്ടു

പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച; 22 പവൻ നഷ്ട്ടപ്പെട്ടു

ശാന്തിപ്പള്ളത്ത് പ്രവാസിയുടെ വീട് കുത്തിത്തുറന്ന് വൻ കവര്‍ച്ച. ശാന്തിപ്പള്ളത്ത് സുബൈറിന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. 22 പവൻ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ട്.ഇന്നലെ വീട്ടുകാര്‍ കുടുബസമേതം ബന്ധുവീട്ടില്‍ നോമ്പുതുറയ്ക്ക് പോയിരുന്നു. ഈ സമയത്താണ് കവര്‍ച്ച നടന്നത്. ഇന്ന് തിരിച്ചെത്തിയപ്പോഴാണ് ഇവര്‍ മോഷണ വിവരം അറിഞ്ഞത്.

Read More
 ഹോളിയില്‍ പങ്കെടുക്കാത്തതിന് മർദ്ദനമെന്ന് പരാതി; കാസർകോട്ട് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ മർദ്ദനമേറ്റത്

ഹോളിയില്‍ പങ്കെടുക്കാത്തതിന് മർദ്ദനമെന്ന് പരാതി; കാസർകോട്ട് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ മർദ്ദനമേറ്റത്

അമ്പലത്തുകരയിൽ പ്ലസ് ടു വിദ്യാർഥിക്ക് നേരെ സഹപാഠികളുടെ മർദ്ദനം. ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് മര്‍ദ്ദനമുണ്ടായതെന്നാണ് പരാതി.മടിക്കൈ സ്കൂളിലെ വിദ്യാർത്ഥി ചെമ്മട്ടംവയൽ സ്വദേശി കെപി നിവേദി (17)നാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ നാല് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.താടിയെല്ലിന് പൊട്ടലേറ്റ നിവേദിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവിടെ ചികിത്സയിലാണ് നിവേദ്.

Read More
 ഇഡി കസ്റ്റഡിയിലിരുന്ന് വീണ്ടും ഉത്തരവിറക്കി അരവിന്ദ് കെജ്രിവാള്‍

ഇഡി കസ്റ്റഡിയിലിരുന്ന് വീണ്ടും ഉത്തരവിറക്കി അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഇഡി കസ്റ്റഡിയിലിരുന്ന് വീണ്ടും ഉത്തരവിറക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സൗജന്യ മരുന്നും, പരിശോധനകളും തുടരാന്‍ കെജ്രിവാള്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചു. ഡല്‍ഹിലെ ജനങ്ങള്‍ക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയിലെന്ന് കെജ്‌രിവാള്‍ അറിയിച്ചുവെന്നും സൗരവ് ഭരദ്വാജ് പറഞ്ഞു. അതിനിടെ, അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞ് പ്രതിഷേധിച്ച എഎപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. വനിത പ്രവര്‍ത്തകരെ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രധാനമന്ത്രിയുടെ […]

Read More
 മദ്യപിച്ചെത്തിയ അധ്യാപകനെ പ്രൈമറി ക്ലാസ് വിദ്യാര്‍ഥികള്‍ ചെരിപ്പേറിഞ്ഞ് ഓടിക്കുന്നു; വീഡിയോ വൈറല്‍

മദ്യപിച്ചെത്തിയ അധ്യാപകനെ പ്രൈമറി ക്ലാസ് വിദ്യാര്‍ഥികള്‍ ചെരിപ്പേറിഞ്ഞ് ഓടിക്കുന്നു; വീഡിയോ വൈറല്‍

ബസ്തര്‍: ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ പ്രൈമറി ക്ലാസ് വിദ്യാര്‍ഥികള്‍ ചെരിപ്പേറ് നടത്തി ഓടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സ്‌നേഹ മൊര്‍ദാനി എന്ന വ്യക്തി എക്‌സില്‍ പങ്കിട്ട വീഡിയോ വൈറലായി. പിലിഭട്ട പ്രൈമറി സ്‌കൂളിലാണ് സംഭവം. ദിവസവും മദ്യപിച്ചാണ് ഈ അധ്യാപകന്‍ സ്‌കൂളിലെത്താറ്. ക്ലാസിലെത്തി പഠിപ്പിക്കാനൊന്നും മെനക്കെടാതെ തറയില്‍ കിടന്ന് ഉറങ്ങുകയും ചെയ്യും. പഠിപ്പിക്കാന്‍ ആവശ്യപ്പെടുന്ന വിദ്യാര്‍ഥികളെ ഇയാള്‍ ശകരാരിക്കുകയും ചെയ്യുമത്രെ. അധ്യാപകന്റെ ഈ പെരുമാറ്റത്തില്‍ മനംമടുത്തിരിക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. ഇതിനിടെ കഴിഞ്ഞ ദിവസവും മദ്യപിച്ച് […]

Read More
 ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു;കരാർ അദാനി ഗ്രൂപ്പ് ഒപ്പുവെച്ചു

ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു;കരാർ അദാനി ഗ്രൂപ്പ് ഒപ്പുവെച്ചു

വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാനുള്ള നി‍ർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതിനിടെ ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു. നിലവിൽ എസ്പി ഗ്രൂപ്പിന്റെ കൈവശമുള്ള 56 ശതമാനം ഓഹരികളും ഒറീസ സ്റ്റീവ്ഡോർസ് ലിമിറ്റഡിന്റെ (OSL) 39 ശതമാനം ഓഹരികളും വാങ്ങാനുള്ള കരാർ അദാനി ഗ്രൂപ്പ് ഒപ്പുവെച്ചു. ഗോപാൽപൂർ പോർട്ട് ലിമിറ്റഡിൽ (GPL) എൻറർപ്രൈസ് മൂല്യമായ 3,080 കോടി രൂപയിലാണ് ഏറ്റെടുക്കൽ നടക്കുന്നത്. ഇന്ത്യയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഗോപാൽപൂർ തുറമുഖത്തിന് വർഷം 20 മില്യൻ […]

Read More
 ഡല്‍ഹിയില്‍ സംഘര്‍ഷം; മോദിയുടെ വസതിയിലേക്കുള്ള എ.എ.പി മാര്‍ച്ച് പൊലീസ് തടഞ്ഞു

ഡല്‍ഹിയില്‍ സംഘര്‍ഷം; മോദിയുടെ വസതിയിലേക്കുള്ള എ.എ.പി മാര്‍ച്ച് പൊലീസ് തടഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി മോദിയുടെ വസതിയിലേക്കുള്ള എ.എ.പി മാര്‍ച്ച് ഡല്‍ഹി പൊലീസ് തടഞ്ഞു. പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷന്‍ പരിസരത്ത് നിന്ന് നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പ്രകടനത്തിന് അനുമതിയില്ലെന്നും പിരിഞ്ഞുപോകണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷനിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് കൂട്ടാക്കാതെയാണ് ആംആദ്മി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത്. തുഗ്ലക് റോഡ്, സഫ്ദര്‍ജങ് റോഡ്, […]

Read More