ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണം;പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനുള്ള മന്ത്രി ഗണേഷ്കുമാറിന്‍റെ നീക്കത്തിനെതിരെ സിഐടിയു രംഗത്ത്

ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണം;പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനുള്ള മന്ത്രി ഗണേഷ്കുമാറിന്‍റെ നീക്കത്തിനെതിരെ സിഐടിയു രംഗത്ത്

ഡ്രേവിംഗ് ടെസ്ററിലും ലൈസന്‍സ് എടുക്കുന്നതിലും പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനുള്ള മന്ത്രി ഗണേഷ്കുമാറിന്‍റെ നീക്കത്തിനെതിരെ സിഐടിയു രംഗത്ത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധ തര്‍ണ സംഘടിപ്പിച്ചു.ഗണേഷ്കുമാര്‍ എല്‍ഡിഎഫ് മന്ത്രി ആണെന്ന് ഓർക്കണം.ആവശ്യമെങ്കിൽ മന്ത്രിയെ തടയും. ഡ്രൈവിംഗ് ലൈസൻസ് പരിഷ്ക്കരണം അംഗീകരിക്കില്ലെന്നും സിഐടിയു വ്യക്തമാക്കി.50,000 കുടുംബങ്ങളെ തെരുവിലിറക്കാനാണ് ശ്രമം.കോർപ്പറേറ്റുകൾക്ക് കടന്നുവരാൻ മന്ത്രി സാഹചര്യം ഒരുക്കുകയാണ്.രാജ്യത്ത് ഒരിടത്തും നടപ്പാക്കാത്ത പരിഷ്കാരം കേരളത്തിൽ നടത്താൻ എത്തിന് വാശി പിടിക്കുന്നു.ചർച്ച ചെയ്യാമെന്ന വാക്ക് മന്ത്രി പാലിക്കുന്നില്ല.മന്ത്രിയുടെ വസതിയിലേക് മാർച്ച് നടത്തും.മന്ത്രിയെ വഴിയിൽ തടയുമെന്നും സിഐടിയു […]

Read More
 ബാള്‍ട്ടിമോര്‍ പാലം അപകടത്തില്‍ അന്വേഷണം;വെള്ളത്തില്‍ വീണവർക്കുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

ബാള്‍ട്ടിമോര്‍ പാലം അപകടത്തില്‍ അന്വേഷണം;വെള്ളത്തില്‍ വീണവർക്കുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ഇനിയും തിരച്ചില്‍ തുടര്‍ന്നാലും ഇവരെ ജീവനോടെ കണ്ടെത്താൻ സാധിക്കില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന നിര്‍മ്മാണ തൊഴിലാളികളാണ് ഇപ്പോഴും കണ്ടുകിട്ടാത്ത ആറുപേരും.രണ്ട് തൊഴിലാളികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഇനി പാലത്തില്‍ നിന്ന് അപകടസമയത്ത് താഴേക്ക് വീണിട്ടുള്ള വാഹനങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിനാണ് ഊന്നല്‍ നല്‍കുന്നത്. ഈ വാഹനങ്ങള്‍ക്ക് അകത്തും ആളുകളുണ്ടാകാം എന്നാണ് നിഗമനം. അങ്ങനെയെങ്കില്‍ ദുരന്തത്തിന്‍റെ വ്യാപ്തി ഇനിയും വര്‍ധിക്കാം. അതേസമയം […]

Read More
 കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം ആൺകുട്ടികൾക്കും പഠിക്കാം; ഇന്ന് ചേരുന്ന ഭfരണസമിതി യോഗത്തിൽ തീരുമാനം ഉണ്ടായേക്കും

കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം ആൺകുട്ടികൾക്കും പഠിക്കാം; ഇന്ന് ചേരുന്ന ഭfരണസമിതി യോഗത്തിൽ തീരുമാനം ഉണ്ടായേക്കും

കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അവസരമൊരുങ്ങുന്നു. ഇത് സംബന്ധിച്ച നിർണായക തീരുമാനം ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തിൽ ഉണ്ടായേക്കും. എട്ടാം ക്ലാസുമുതൽ പിജി കോഴ്സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരമുണ്ട് കേരള കലാമണ്ഡലത്തിൽ . നൂറിലേറെ വിദ്യാർഥിനികൾ പത്തിലേറെ കളരികളിൽ ചുവടുറയ്ക്കുന്നു.അധിക തസ്തിക സൃഷ്ടിക്കേണ്ടതില്ല എന്നതിനാൽ ആൺകുട്ടികള്‍ക്ക് മോഹിനിയാട്ടം പഠിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ തടസമുണ്ടാവില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമായാൽ മാത്രം തീരുമാനം തെരഞ്ഞെടുപ്പിന് ശേഷമെടുക്കാനാണ് ഇവര്‍ കരുതുന്നത്. വിദഗ്ധരടങ്ങുന്ന കമ്മിറ്റി കരിക്കുലം തീരുമാനിക്കും.ജെൻട്രൽ ന്യൂട്രലായ അക്കാദമിക […]

Read More
 എം ഡി എം എയുമായി യുവാവ് പിടിയിൽ;12 ഗ്രാം ലഹരി വസ്തു പിടിച്ചെടുത്തു

എം ഡി എം എയുമായി യുവാവ് പിടിയിൽ;12 ഗ്രാം ലഹരി വസ്തു പിടിച്ചെടുത്തു

വിൽപ്പനയ്ക്കായി കൊണ്ടുവന്ന 12 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പോലീസ് പെട്രോളിങ്ങിനിടയിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുതിരവട്ടം മൈലാം പാടി ജംഗ്ഷനിൽ വച്ച് ആറ്റം പറമ്പിൽ റിജിലിനെ ടിപി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡെൻസാഫും മെഡിക്കൽ കോളേജ് പോലീസും ചേർന്നു പിടിച്ചത്. ഇയാൾ പൊറ്റമ്മൽ കുതിരവട്ടം മാങ്കാവ് കൊമ്മേരി ഭാഗങ്ങളിൽ യുവാക്കൾക്കിടയിൽ ലഹരി വില്പന നടത്തുന്ന സ്ഥലത്തിലെ പ്രധാന കണ്ണിയാണ്. ഇയാൾക്ക് എംഡി എം എ കിട്ടിയതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറയുന്നു. മെഡിക്കൽ കോളേജ് […]

Read More
 ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചു;കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ

ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചു;കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ

അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നുകാട്ടിയാണ് പരാതി. വീഡിയോയുടെ ലിങ്കും പൊലീസിന് കൈമാറി. പത്തിലധികം പേജുള്ള പരാതിയാണ് സമർപ്പിച്ചത്. പരാതി വഞ്ചിയൂർ പൊലീസിന് കൈമാറി.പരാമർശത്തിൽ സത്യഭാമയ്‌ക്കെതിരെ പട്ടിക ജാതി, പട്ടിക ഗോത്ര വർഗ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ നിർദേശം. അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

Read More
 പാർട്ടിക്കും മുന്നണിക്കും നാണക്കേട് ഉണ്ടാക്കി കയ്യാങ്കളി; പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാക്കൾക്കെതിരെ കർശന നടപടി വന്നേക്കും

പാർട്ടിക്കും മുന്നണിക്കും നാണക്കേട് ഉണ്ടാക്കി കയ്യാങ്കളി; പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാക്കൾക്കെതിരെ കർശന നടപടി വന്നേക്കും

തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്കും മുന്നണിക്കും നാണക്കേട് ഉണ്ടാക്കിയ കയ്യാങ്കളിയിൽ പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാക്കൾക്കെതിരെ കർശന നടപടി വന്നേക്കും. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം അന്വേഷണ കമ്മീഷനെ നിയോഗിക്കാനാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. സംഭവം ഇതിനോടകം തന്നെ പ്രതിപക്ഷം ആയുധമാക്കി കഴിഞ്ഞു. അതിനാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതി നടപടി എന്നാണ് നേതൃത്വത്തിന്‍റെ തീരുമാനം. രണ്ട് നേതാക്കളും ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് പുറത്താകും എന്നാണ് സൂചന. തോമസ് ഐസക്കിനായുള്ള പ്രചരണ പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിലായിരുന്നു മുതിർന്ന നേതാവ് എ […]

Read More
 ഹോളിക്ക് മഴ നൃത്തം സംഘടിപ്പിച്ചാൽ പിടി വീഴും; കടുത്ത നടപടിയുമായി ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ്

ഹോളിക്ക് മഴ നൃത്തം സംഘടിപ്പിച്ചാൽ പിടി വീഴും; കടുത്ത നടപടിയുമായി ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ്

ഹോളി ആഘോശങ്ങൾക്ക് വേണ്ടി കാവേരിയിൽ നിന്നോ കുഴൽക്കിണറിൽ നിന്നോ വെള്ളമെടുത്ത് മഴ നൃത്തം സംഘടിപ്പിച്ചാൽ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (BWSSB). കാവേരിയിലെ വെള്ളവും കുഴൽക്കിണറിലെ വെള്ളവും ഉപയോഗിച്ച് പൂൾ പാർട്ടികളും, മഴ നൃത്തങ്ങളും സംഘടിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ചെയർമാൻ ഡോ. രാം പ്രസാത് മനോഹർ അറിയിച്ചു.ബാംഗ്ലൂർ നഗരത്തിൽ രൂക്ഷമായ ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കുടിവെള്ളം […]

Read More
 വയനാട്ടില്‍ വീണ്ടും അനധികൃത മരംമുറി;30 മരങ്ങള്‍ സ്ഥലത്ത് നിന്നും കടത്തി

വയനാട്ടില്‍ വീണ്ടും അനധികൃത മരംമുറി;30 മരങ്ങള്‍ സ്ഥലത്ത് നിന്നും കടത്തി

വയനാട്ടില്‍ വീണ്ടും അനധികൃത മരംമുറി. ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ചെന്നായ് കവലയിലെ ഭൂമിയില്‍ നിന്നാണ് 50ലധികം മരങ്ങള്‍ മുറിച്ചത്. 30 മരങ്ങള്‍ സ്ഥലത്ത് നിന്നും കടത്തി. മരങ്ങളും കടത്താൻ ഉപയോഗിച്ച വാഹനവും വനംവകുപ്പ് പിടികൂടി. 1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ഭാഗമായി ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത ഭൂമിയിലാണ് അനധികൃത മരംമുറി.വനംവകുപ്പ് നടത്തിയ പരിശോധനയിൽ മരം മുറി കണ്ടെത്തുകയായിരുന്നു. വെൺതേക്ക്, അയിനി, പാല, ആഫ്രിക്കൻ ചോല മരങ്ങളാണ് മുറിച്ചു കടത്തിയത്. സംഭവത്തിൽ ആറു പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് […]

Read More
 സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടു; യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി നഗ്‌ന ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു; യുവാവ് അറസ്റ്റില്‍

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടു; യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി നഗ്‌ന ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു; യുവാവ് അറസ്റ്റില്‍

അടിമാലി: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ യുവാവ് കസ്റ്റഡിയില്‍. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചതായാണ് പരാതി. ബിബിന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഇരുവരും അടുത്ത സൗഹൃദത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതിനു പിന്നാലെയാണ് അടിമാലിയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും പകര്‍ത്തി. […]

Read More
 കേരളം ചുട്ടുപൊള്ളും; തൃശൂരില്‍ താപനില 40°C; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളം ചുട്ടുപൊള്ളും; തൃശൂരില്‍ താപനില 40°C; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ ചൂടിന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. നിലവില്‍ തൃശൂര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂരില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ഇടുക്കി, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങള്‍ ഒഴികെ ബാക്കി 11 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38ഡിഗ്രി […]

Read More