ഇന്ന് ഓശാന തിരുനാള്‍; പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷയും

ഇന്ന് ഓശാന തിരുനാള്‍; പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷയും

ക്രൈസ്തവര്‍ ഇന്ന് ഓശാന തിരുനാള്‍ ആഘോഷിക്കുന്നു. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷയും കുരുത്തോല വഹിച്ചുള്ള പ്രദക്ഷിണവും നടക്കും. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ മുഖ്യ കാര്‍മികത്വം വഹിക്കും. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ബസേലിയോസ് ക്ലിമിസ് കതോലിക്ക ബാവ നേതൃത്വം നല്‍കും. രാവിലെ 6.30ക്ക് പള്ളികളില്‍ ശുശ്രൂഷകള്‍ ആരംഭിക്കും. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കുന്ന പ്രാര്‍ത്ഥനകള്‍ക്ക് കറുകേല്‍ കോര്‍ എപ്പിസ്‌ക്കോപയും നേതൃത്വം നല്‍കും. […]

Read More
 കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു

ഇടുക്കി: പുറ്റടി ചേറ്റുകുഴിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു. ചേറ്റുകുഴി ബദനി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയായ ആമിയാണ് മരിച്ചത്. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്നു ടവേരയില്‍ സഞ്ചരിച്ചവര്‍. അച്ചക്കട കാട്ടേടത്ത് ജോസഫ് വര്‍ക്കിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ബസ്സിലേക്ക് ഇടിച്ചു കയറിയത്. വീട്ടിലേക്ക് എത്തുവാന്‍ മൂന്നു കിലോമീറ്റര്‍ മാത്രം ശേഷിക്കുകയായിരുന്നു അപകടം. ജോസഫ് വര്‍ക്കിയുടെ മകന്‍ എബിയുടെ കുട്ടിയാണ് മരിച്ച ആമി. എബിയുടെ ഭാര്യ അമലു […]

Read More
 പെട്രോള്‍ പമ്പിലെത്തി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

പെട്രോള്‍ പമ്പിലെത്തി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ പെട്രോള്‍ പമ്പിലെത്തി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് പുലര്‍ച്ചെ മരണം സംഭവിച്ചത്. ഇരിങ്ങാലക്കുട മെറിന ആശുപത്രിക്കു സമീപത്തെ പെട്രോള്‍ പമ്പില്‍ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പെട്രോള്‍ പമ്പിലെത്തിയ യുവാവ് പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സ്‌കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കിയില്ല. കാന്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്നു പറഞ്ഞ് തൊട്ടടുത്ത വണ്ടിയില്‍ […]

Read More
 പന്നിക്കെണിക്ക് വേണ്ടി സ്ഥാപിച്ച കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പന്നിക്കെണിക്ക് വേണ്ടി സ്ഥാപിച്ച കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ പന്നിക്കെണിക്ക് വേണ്ടി സ്ഥാപിച്ച കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വെള്ളൂമണ്ണടി ചക്കകാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണി (35) ആണ് മരിച്ചത്. കാട്ടുപന്നി ശല്യം ഒഴിവാക്കാന്‍ സ്ഥാപിച്ച വൈദ്യുതിലൈനില്‍ നിന്നാണ് യുവാവിന് ഷോക്കേറ്റത്. രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിച്ചു മടങ്ങവെയാണ് അപകടം.

Read More
 കുന്ദമംഗലത്ത് വന്‍ കഞ്ചാവ് വേട്ട; യുവാവ് പിടിയില്‍

കുന്ദമംഗലത്ത് വന്‍ കഞ്ചാവ് വേട്ട; യുവാവ് പിടിയില്‍

കോഴിക്കോട്: കുന്ദമംഗലത്ത് വന്‍ കഞ്ചാവ് വേട്ട. 14.500 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. തലയാട് തൊട്ടില്‍ വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അര്‍ഷാദ് (38) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുന്ദമംഗലം പോലീസ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സലീം സ്ഥലത്ത് എത്തി പരിശോധന നടത്തി. അര്‍ഷാദ് വയലട എന്ന സ്ഥലത്ത് റിസോര്‍ട്ടില്‍ നിന്നാണ് കഞ്ചാവ് വില്‍കുന്നത്. കുന്ദമംഗലം പ്രിന്‍സിപ്പള്‍ എസ് ഐ സനീതിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും ചേര്‍ന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് അര്‍ഷാദ് […]

Read More
 ക്ഷയ രോഗദിനാചരണം; ടി ബി. ചാമ്പ്യൻസ് സംഗമവും ക്ഷയരോഗ ബോധവൽക്കരണവും നടത്തി

ക്ഷയ രോഗദിനാചരണം; ടി ബി. ചാമ്പ്യൻസ് സംഗമവും ക്ഷയരോഗ ബോധവൽക്കരണവും നടത്തി

ചൂലൂർ കുടുംബാരോഗ്യകേന്ദ്രത്തിൻ്റെയും കോഴിക്കോട് മെഡിക്കൽ കോളേജ് ടി ബി.യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ കെ.എം.സി ടി മെഡിക്കൽ കോളേജിൻ്റെ സഹകരണത്തോടെക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് ടിബി ചാമ്പ്യൻസ് സംഗമവും ബോധവൽക്കരണവും സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ: സ്മിത എ റഹ്മാൻ അധ്യക്ഷയായി.കോഴിക്കോട് ജില്ല ആർ സി.എച്ച് ഓഫീസർഡോ. കെ.എം സച്ചിൻ ബാബു ഉദ്ഘാടനം ചെയ്തു. രോഗം മാറിയവർ ബോധവൽക്കരണ പരിപാടികളിൽ പങ്കെടുക്കുന്ന തിലൂടെ സമൂഹത്തിന് നല്കുന്ന പ്രചോദനം വിലപ്പെട്ടതാണെന്ന് ആർ സി എച്ച് ഓഫീസർ പറഞ്ഞു. ജില്ലാ ആർദ്രം നോഡൽ ഓഫീസർ ഡോ […]

Read More
 മന്ത്രവാദിയുടെ ഭീഷണി; യുവാവ് ജീവനൊടുക്കി; 22 കാരന്‍ പിടിയില്‍

മന്ത്രവാദിയുടെ ഭീഷണി; യുവാവ് ജീവനൊടുക്കി; 22 കാരന്‍ പിടിയില്‍

ബംഗളൂരുവിനടുത്ത് രാമനഗരയില്‍ മന്ത്രവാദിയുടെ ഭീഷണിയെത്തുടര്‍ന്ന് മരമില്ലുടമ ജീവനൊടുക്കി. സംഭവത്തില്‍ 22 കാരനായ ബി കോം വിദ്യാര്‍ഥി അറസ്റ്റില്‍. മരമില്ലുടമയായ മുത്തുരാജ് സാമ്പത്തിക ബുദ്ധിമുട്ടുകളും, വൈവാഹിത ബന്ധത്തില്‍ പ്രശ്നങ്ങളും നേരിട്ടിരുന്നു. ഇതിന് പ്രതിവിധിയായി പൂജ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ തന്റെ മന്ത്രവാദത്തെക്കുറിച്ച് വന്‍തോതില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്ന വിഷ്ണു വൈ എന്ന 22കാരനെയാണ് തന്റെ പൂജക്കായി മുത്തുരാജ് സമീപിച്ചത്. കുറഞ്ഞ തുകയ്ക്ക് പൂജ ചെയ്യാമെന്ന് സമ്മതിച്ച വിഷ്ണു, പൂജക്കായി മുത്തുരാജിന്റെ കുടുംബഫോട്ടോ ആവശ്യപ്പെട്ടു. ഫോട്ടോകള്‍ ലഭിച്ചതിന് പിന്നാലെ വിഷ്ണു മുത്തുരാജിന്റെയും […]

Read More
 ‘കെ റൈസ്’ ഇടപാടിൽ വൻ അഴിമതി; ആരോപണവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്‌ണദാസ്

‘കെ റൈസ്’ ഇടപാടിൽ വൻ അഴിമതി; ആരോപണവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്‌ണദാസ്

കേരള സര്‍ക്കാരിന്‍റെ ‘കെ റൈസ്’ ഇടപാടിൽ വൻ അഴിമതിയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്‌ണദാസ്. മുഖ്യമന്ത്രിയും സർക്കാരും പറഞ്ഞത് തെലങ്കാനയിൽ നിന്ന് അരി കൊണ്ടുവന്നു എന്നാണ്. പച്ച കള്ളം ആണിത്. സ്വകാര്യ മുതലാളിയിൽ നിന്നാണ് അരി വാങ്ങിയതെന്ന് കൃഷ്‌ണദാസ് ആരോപിച്ചു.അരി നേരിട്ട് വാങ്ങി എന്ന് പറയുന്നത് തെറ്റാണ്. 21 കോടി 75 ലക്ഷം നഷ്‌ടം ആണ് ഇതുവഴി ഉണ്ടായത്. സർക്കാർ നടത്തുന്ന ധൂർത്ത് ആണിത്. സർക്കാർ തട്ടിപ്പ് നടത്തുകയാണ്. വിജിലൻസ് നിയമങ്ങൾ […]

Read More
 നര്‍ത്തകി സത്യഭാമയ്ക്ക് സംഘ്പരിവാര്‍ ചായ്‌വ്; പ്രതിഷേധം ഉയര്‍ന്നതോടെ ബി.ജെ.പി പോസ്റ്റ് മുക്കി; വിടാതെ സോഷ്യല്‍ മീഡിയ

നര്‍ത്തകി സത്യഭാമയ്ക്ക് സംഘ്പരിവാര്‍ ചായ്‌വ്; പ്രതിഷേധം ഉയര്‍ന്നതോടെ ബി.ജെ.പി പോസ്റ്റ് മുക്കി; വിടാതെ സോഷ്യല്‍ മീഡിയ

കേരളമൊന്നാകെ ആര്‍.എല്‍.വി. രാമകൃഷ്ണനെ അധിക്ഷേപിച്ച നൃത്താധ്യാപിക സത്യഭാമക്കെതിരെ പ്രതിഷേധം കനക്കുന്നു. പ്രതിഷേധം ശക്തമായതോടെ വെട്ടിലായത് ബി.ജെ.പിയാണ്. കാരണം 2019ല്‍ സത്യഭാമ അംഗത്വം സ്വീകരിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതാണ്. അധിക്ഷേപ പ്രസംഗം ഒന്നിന് പിറകെ ഒന്നായി നടത്തിയവര്‍ സത്യഭാമയുടെ രാഷ്ട്രീയം തിരഞ്ഞ് പോയപ്പോള്‍ കണ്ടെത്തിയത് സംഘ്പരിവാര്‍ ചായ്‌വാണ്. 2019ല്‍ സത്യഭാമ ബി.ജെ.പി അംഗത്വം സ്വീകരിക്കുകയും ചെയ്തിരുന്നു. അംഗത്വം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി കേരളം പേജ് പോസ്റ്റും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍, സത്യഭാമക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ബി.ജെ.പി പോസ്റ്റ് നൈസായി […]

Read More
 ടൊവിനോ തോമസിന്‍റെ ചിത്രം പ്രചാരണങ്ങൾക്ക് ഉപയോഗിക്കരുത്; സിപിഐയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടിസ് നൽകി

ടൊവിനോ തോമസിന്‍റെ ചിത്രം പ്രചാരണങ്ങൾക്ക് ഉപയോഗിക്കരുത്; സിപിഐയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടിസ് നൽകി

നടൻ ടൊവിനോ തോമസിന്‍റെ ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തൃശൂർ സബ് കളക്ടർ മുഹമ്മദ് ഷഫീഖ് ഇതുസംബന്ധിച്ച് സിപിഐയ്ക്ക് നോട്ടീസ് നൽകി. തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍ തന്‍റെ സമൂഹമാധ്യമത്തില്‍ ടൊവിനോയ്ക്കൊപ്പമുള്ള ഫോട്ടോ നേരത്തെ പങ്കുവച്ചിരുന്നു. എന്നാല്‍ താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്നും തന്‍റെ ഫോട്ടോ ഇത്തരത്തില്‍ ഉപയോഗിക്കരുത്, അത് നിയമവിരുദ്ധമാണെന്നും ടൊവിനോ വ്യക്തമാക്കിയതോടെ വിഎസ് സുനില്‍കുമാര്‍ ഫോട്ടോകള്‍ പിൻവലിച്ച് ഇക്കാര്യത്തില്‍ തിരുത്തല്‍ നടത്തിയിരുന്നു.ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന […]

Read More