11 വയസ്സുള്ള ഭിന്നശേഷിക്കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു; 56 കാരന്‍ പിടിയില്‍

11 വയസ്സുള്ള ഭിന്നശേഷിക്കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു; 56 കാരന്‍ പിടിയില്‍

തിരുവനന്തപുരം: 11 വയസ്സുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. ചെമ്മരുതി മുട്ടപ്പലം സ്വദേശി തുളസിയെ (56)യാണ് അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 19 ന് ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം.മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ തുളസി ഭിന്നശേഷിയുള്ള കുട്ടിയെ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയ വിവരം അറിഞ്ഞ പ്രതി ഒളിവില്‍ പോയി. ഒളിവിലായിരുന്ന പ്രതിയെ അയിരൂര്‍ എസ്എച്ച്ഒ […]

Read More
 തോമസ് ഐസക്കിനെതിരായ ചട്ടലംഘന പരാതി; പത്തനംതിട്ട കലക്ടര്‍ വിശദീകരണം തേടി

തോമസ് ഐസക്കിനെതിരായ ചട്ടലംഘന പരാതി; പത്തനംതിട്ട കലക്ടര്‍ വിശദീകരണം തേടി

പത്തനംതിട്ട: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിനോട് വിശദീകരണം തേടി പത്തനംതിട്ട ജില്ലാ കലക്ടര്‍. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് തോമസ് ഐസക്കിനോട് നിര്‍ദേശിച്ചിട്ടുള്ളത്. യുഡിഎഫ് ആണ് മുന്‍ മന്ത്രി കൂടിയായ പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരെ പരാതി നല്‍കിയത്. കുടുംബശ്രീ പ്രവര്‍ത്തകരെ വിളിച്ചു കൂട്ടി വായ്പ വാഗ്ദാനം ചെയ്തു, കെ ഡിസ്‌ക് എന്ന സര്‍ക്കാര്‍ പദ്ധതി വഴി കണ്‍സള്‍ട്ടന്റുമാരെ നിയോഗിച്ച് തൊഴില്‍ വാഗ്ദാനം ചെയ്തു വോട്ടു തേടുന്നു എന്നീ […]

Read More
 പോലീസ് സ്റ്റേഷനില്‍ കയറി യുവാവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു; യുവാവിന് ഗുരുതരമായി പൊള്ളലേറ്റു

പോലീസ് സ്റ്റേഷനില്‍ കയറി യുവാവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു; യുവാവിന് ഗുരുതരമായി പൊള്ളലേറ്റു

പാലക്കാട്: ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് കാവശ്ശേരി സ്വദേശി രാജേഷ് എന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. പൊലീസ് സ്റ്റേഷനില്‍ കയറിയ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 95 ശതമാനം പൊള്ളലേറ്റ യുവാവിനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ വിവാഹിതയായ സ്ത്രീ പരാതി നല്‍കിയിരുന്നു. ഈ പരാതി പൊലീസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read More
 അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 31ന് ഇന്‍ഡ്യ മുന്നണിയുടെ മഹാറാലി

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 31ന് ഇന്‍ഡ്യ മുന്നണിയുടെ മഹാറാലി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്‍ഡ്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്, ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ […]

Read More
 ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് മനുഷ്യക്കടത്ത്; യുദ്ധത്തില്‍ ഒരു മലയാളിക്ക് കൂടി പരിക്ക്

ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് മനുഷ്യക്കടത്ത്; യുദ്ധത്തില്‍ ഒരു മലയാളിക്ക് കൂടി പരിക്ക്

തിരുവനന്തപുരം: മനുഷ്യക്കടത്തിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരിക്ക് പറ്റിയവരില്‍ ഒരു മലയാളി കൂടി. തിരുവനന്തപുരം പൂവാര്‍ സ്വദേശി ഡേവിഡ് മുത്തപ്പനാണ് (23 ) റഷ്യയില്‍ കുടുങ്ങിയത്. സെക്യൂരിറ്റി ജോലിക്ക് വേണ്ടി റഷ്യയിലേക്ക് പോയ ഡേവിഡിന് യുദ്ധത്തിനിടയില്‍ കാലിന് സാരമായി പരിക്കേറ്റെന്നും തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് ഒരു പള്ളിയിലാണ് നിലവില്‍ ഉള്ളതെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് ഡേവിഡ് ഡല്‍ഹിയിലെ ഒരു ഏജന്റിന്റെ സഹായത്തോടെ റഷ്യയിലേക്ക് പോയത്. മൂന്നു ലക്ഷത്തി നാല്പത്തിയാറായിരം […]

Read More
 കുന്ദമംഗലത്ത് മോഷണക്കേസ് പ്രതി പിടിയില്‍

കുന്ദമംഗലത്ത് മോഷണക്കേസ് പ്രതി പിടിയില്‍

കോഴിക്കോട്: മോഷണക്കേസ് പ്രതിയെ കുന്ദമംഗലം പോലീസ് പിടികൂടി. ഒളവണ്ണ കുന്നത്ത് പാലം മുല്ലശ്ശേരി പറമ്പ് അനസ് (42) ആണ് പിടിയിലായത്. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന പുത്തൂര്‍ മഠത്തെ വീട്ടില്‍ വച്ചാണ് ശനിയാഴ്ച രാത്രി പോലീസ് പിടികൂടിയത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മാസം മുണ്ടക്കല്‍ സ്വദേശി രാജീവ് കുമാര്‍ എന്നയാളുടെ വീട്ടിന്റെ ഓട് പൊളിച്ച് അകത്തു കടന്നു മുപ്പതിനായിരം രൂപ വിലയുള്ള രണ്ട് മൊബൈല്‍ ഫോണുകളും 3500 രൂപയും മോഷ്ടിച്ച കേസില്‍ പ്രതിയാണ് ഇയാള്‍. മാവൂര്‍ പന്തീരാങ്കാവ് എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരെ […]

Read More
 ചാലിയാര്‍ പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; കേസന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന്

ചാലിയാര്‍ പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; കേസന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന്

മലപ്പുറം: വാഴക്കാട് ചാലിയാര്‍ പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തിയ സംഭവത്തില്‍ കേസന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന് കൈമാറി. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്തിലായിരുന്നു ഇതുവരെയുള്ള കേസ് അന്വേഷണം നടന്നത്. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയതോടെ അന്വേഷണ വിവരങ്ങളും നല്‍കി. പ്രാഥമിക പോസ്റ്റ്മോര്‍ട്ടത്തിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ കരാട്ടേ പരിശീലകനായ ഊര്‍ക്കടവ് സ്വദേശി വി. സിദ്ദീഖ് അലി (43) പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചതായി പിന്നീട് വിവരം പുറത്തുവന്നു. പെണ്‍കുട്ടി […]

Read More
 തൃശൂരില്‍ വയറ്റില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം; കണ്ടത് രാവിലെ നടക്കാനിറങ്ങിയവര്‍; അന്വേഷണം

തൃശൂരില്‍ വയറ്റില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം; കണ്ടത് രാവിലെ നടക്കാനിറങ്ങിയവര്‍; അന്വേഷണം

തൃശൂര്‍: തൃശൂരില്‍ വയറ്റില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി. മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തില്‍ ഇടുപ്പിന് സമീപം വയറിന്റെ ഭാഗത്ത് കുത്തേറ്റ് മാംസം വിട്ടുപോയ നിലയിലാണ്.തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹമെന്നാണ് സംശയിക്കപ്പെടുന്നത്. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read More
 ഇഡി കസ്റ്റഡിയിലും ഭരണം തുടര്‍ന്ന് അരവിന്ദ് കെജ്രിവാള്‍; ജലവിതരണവുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി

ഇഡി കസ്റ്റഡിയിലും ഭരണം തുടര്‍ന്ന് അരവിന്ദ് കെജ്രിവാള്‍; ജലവിതരണവുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലിരുന്ന് ഭരണം തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കസ്റ്റഡിയിലിരുന്നുകൊണ്ട് ആദ്യ സര്‍ക്കാര്‍ ഉത്തരവ് കെജ്രിവാള്‍ പുറപ്പെടുവിച്ചു. ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് നല്‍കിയത്. ഇന്ന് ഡല്‍ഹി മന്ത്രി അതിഷി മര്‍ലേന വാര്‍ത്താസമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുമെന്ന് എ.എ.പി വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21നാണ് അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

Read More
 കേബിളില്‍ കുരുങ്ങി; സ്‌കൂട്ടറിലിരുന്ന സ്ത്രീയെ വലിച്ചിഴച്ചു; സ്‌കൂട്ടര്‍ ഉയര്‍ന്നു പൊങ്ങി മേലേ വീണു; സ്ത്രീക്ക് ഗുരുതര പരിക്ക്

കേബിളില്‍ കുരുങ്ങി; സ്‌കൂട്ടറിലിരുന്ന സ്ത്രീയെ വലിച്ചിഴച്ചു; സ്‌കൂട്ടര്‍ ഉയര്‍ന്നു പൊങ്ങി മേലേ വീണു; സ്ത്രീക്ക് ഗുരുതര പരിക്ക്

കൊല്ലം: കരുനാഗപ്പള്ളി തഴവയില്‍ കേബിള്‍ കുരുങ്ങി സ്ത്രീക്ക് ഗുരുതര പരിക്ക്. തടി കയറ്റി വന്ന ലോറി തട്ടി പൊട്ടിയ കേബിളില്‍ കുരുങ്ങി വളാലില്‍ മുക്കില്‍ സന്ധ്യയ്ക്കാണ് പരിക്കേറ്റത്. സന്ധ്യയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭര്‍ത്താവിന്റെ വര്‍ക്ക് ഷോപ്പില്‍ എത്തി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആ സമയത്ത് റോഡിലൂടെ പോകുകയായിരുന്ന […]

Read More