പൂക്കോട് വെറ്ററിനറി കോളേജിൽ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥൻ മരിച്ച സംഭവം; കൂടുതല്‍ വിവരങ്ങളുമായി ആന്‍റി-റാംഗിങ് സ്ക്വാഡ്

പൂക്കോട് വെറ്ററിനറി കോളേജിൽ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥൻ മരിച്ച സംഭവം; കൂടുതല്‍ വിവരങ്ങളുമായി ആന്‍റി-റാംഗിങ് സ്ക്വാഡ്

പൂക്കോട് വെറ്ററിനറി കോളേജിൽ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥൻ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളുമായി ആന്‍റി-റാംഗിങ് സ്ക്വാഡിന്‍റെ റിപ്പോര്‍ട്ട്. സിദ്ധാര്‍ത്ഥൻ ക്യാംപസില്‍ ഒപ്പിടല്‍ ശിക്ഷയ്ക്കും വിധേയനായി എന്നാണ് ആന്‍റി-റാംഗിങ് സ്ക്വാഡിന്‍റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദിവസവും യൂണിയൻ പ്രസിഡന്‍റ് അരുണിന്‍റെ മുറിയില്‍ പോയി ഒപ്പുവയ്ക്കണം. സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയില്‍ ഉള്ളയാളാണ് അരുണ്‍. പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാൻ പോകുന്നതിന് തുല്യമായ ശിക്ഷയാണ് സിദ്ധാര്‍ത്ഥിന് നല്‍കിയത്. എട്ട് മാസത്തോളം സിദ്ധാര്‍ത്ഥനെ ഇങ്ങനെ നിര്‍ബന്ധിതമായി ഒപ്പിടുവിച്ചുവെന്നാണ് സഹപാഠിയുടെ മൊഴി.പ്രതികള്‍ സിദ്ധാര്‍ത്ഥനെ ലക്ഷ്യമിടാൻ […]

Read More
 മൂന്നാറില്‍ വീണ്ടും കരിമ്പുലി ഇറങ്ങി; ആശങ്കയില്‍ തോട്ടം തൊഴിലാളികള്‍

മൂന്നാറില്‍ വീണ്ടും കരിമ്പുലി ഇറങ്ങി; ആശങ്കയില്‍ തോട്ടം തൊഴിലാളികള്‍

തൊടുപുഴ: മൂന്നാറില്‍ വീണ്ടും കരിമ്പുലി ഇറങ്ങി. മൂന്നാറില്‍ വിനോദസഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ഗൈഡാണ് കരിമ്പുലിയെ ആദ്യം കണ്ടത്. കരിമ്പുലി ഇറങ്ങിയ സാഹചര്യത്തില്‍ വലിയ ആശങ്കയിലാണ് തോട്ടം തൊഴിലാളികള്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വിനോദ സഞ്ചരികളുമായി സെവന്‍മലയുടെ മുകളില്‍ ട്രക്കിങ്ങിനു പോകുന്നതിനിടെയാണ് ടൂറിസ്റ്റ് ഗൈഡ് കരിമ്പുലിയെ കണ്ടത്. ഒന്നര വര്‍ഷം മുന്‍പ് രാജമലയില്‍ കരിമ്പുലിയെ കണ്ടിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.

Read More
 ഡല്‍ഹി മദ്യനയത്തിലെ അഴിമതിപ്പണം മുഴുവന്‍ കിട്ടിയത് ബി ജെപിക്ക്; അരവിന്ദ് കെജ്രിവാളിനെ കുടുക്കിയത്; കണക്കുകള്‍ പുറത്തുവിട്ട് ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി മദ്യനയത്തിലെ അഴിമതിപ്പണം മുഴുവന്‍ കിട്ടിയത് ബി ജെപിക്ക്; അരവിന്ദ് കെജ്രിവാളിനെ കുടുക്കിയത്; കണക്കുകള്‍ പുറത്തുവിട്ട് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിന് പിന്നാലെ കേസിലെ മാപ്പുസാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടു വഴി നല്‍കിയ സംഭാവനയുടെ കണക്കുകള്‍ പുറത്തുവിട്ട് ആം ആദ്മി പാര്‍ട്ടി. ശരത് ചന്ദ്ര ബിജെപിക്ക് ഇലക്ടല്‍ ബോണ്ട് വഴി 59.5 കോടി സംഭാവന നല്‍കിയെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഡല്‍ഹി മദ്യനയത്തിലെ അഴിമതിപ്പണം മുഴുവന്‍ കിട്ടിയത് ബി.ജെ.പിക്കാണെന്ന് ആം ആദ്മി പാര്‍ട്ടി. മദ്യനയത്തിന്റെ ഭാഗമായി പണം ആര്, എവിടെ കൊടുത്തുന്ന് […]

Read More
 മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസൻസ് വിതരണം വീണ്ടും തുടങ്ങുന്നു;രേഖകൾ കിട്ടാനുള്ളത് ലക്ഷക്കണക്കിന് പേർക്ക്

മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസൻസ് വിതരണം വീണ്ടും തുടങ്ങുന്നു;രേഖകൾ കിട്ടാനുള്ളത് ലക്ഷക്കണക്കിന് പേർക്ക്

മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസൻസ് വിതരണം വീണ്ടും തുടങ്ങും. ആര്‍സി ബുക്ക്- ലൈസൻസ് പ്രിന്‍റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്‍റിംഗ് നിര്‍ത്തിവച്ചതോടെയാണ് ആര്‍സി ബുക്ക്- ലൈസൻസ് വിതരണം മുടങ്ങിയത്. മാസങ്ങളോളമായി ലക്ഷക്കണക്കിന് പേരാണ് ഇതോടെ ആര്‍സി ബുക്കോ ലൈസൻസോ കിട്ടാതെ വലഞ്ഞത്. അടുത്ത ആഴ്ച മുതല്‍ ആര്‍സിബുക്ക്- ലൈസൻസ് വിതരണം നടക്കുമെന്നാണ് വിവരം. വിതരണത്തിനായി 25,000 രേഖകൾ ഇതിനോടകം അച്ചടിച്ചു കഴിഞ്ഞു. അതേസമയം പോസ്റ്റൽ വഴിയുള്ള വിതരണത്തിൽ തീരുമാനം ഇനിയുമായിട്ടില്ല. ഇക്കാര്യത്തില്‍ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന.രേഖകള്‍ ആര്‍ടിഒ […]

Read More
 ഖുറാന്‍ കത്തിച്ചു; പാക് യുവതിക്ക് ജീവപര്യന്തം തടവ്

ഖുറാന്‍ കത്തിച്ചു; പാക് യുവതിക്ക് ജീവപര്യന്തം തടവ്

കറാച്ചി: ഖുറാന്‍ കത്തിച്ച സംഭവത്തില്‍ പാക് യുവതിക്ക് ജീവപര്യന്തം തടവ്. 40കാരി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാണ് ലാഹോര്‍ സെഷന്‍സ് കോടതിയുടെ നടപടി. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം. ലാഹോറിലെ വീടിന് പുറത്തുവച്ച് ആസിയ ബീബി ഖുറാന്‍ കത്തിച്ചതായി അയല്‍വാസി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് രാജ്യത്തെ മതനിന്ദ നിയമങ്ങള്‍ പ്രകാരം കേസ് എടുക്കുകയും ചെയ്തു. ദൈവത്തിന് നിരക്കാത്തതൊന്നും ആസിയ ചെയ്തിട്ടില്ലെന്നും അയല്‍വാസി വ്യക്തിപരമായ പ്രതികാരം ചെയ്യാന്‍ വേണ്ടി ബോധപൂര്‍വം ഉണ്ടാക്കിയതാണെന്നും യുവതിക്ക് വേണ്ടി […]

Read More
 ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി ഉപയോ​ഗിക്കരുത്;ഭൗമ മണിക്കൂർ ആചരിക്കാൻ ആഹ്വാനം

ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി ഉപയോ​ഗിക്കരുത്;ഭൗമ മണിക്കൂർ ആചരിക്കാൻ ആഹ്വാനം

ആഗോളതാപനത്തിനെതിരെ ഭൗമ മണിക്കൂർ ആചരിക്കാൻ മന്ത്രിയുടെ ആഹ്വാനം. ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാനാണ് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി ആഹ്വാനം ചെയ്തത്. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂർ സമയം ഓഫ് ചെയ്ത് ഭൂമിയെ ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തിൽ പങ്കാളികളാകാമെന്നും അദ്ദേഹം പറഞ്ഞു.ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഈ സംരംഭത്തിൽ […]

Read More
 ചാള്‍സ് രാജാവിന് പിന്നാലെ കാതറിനും ക്യാന്‍സര്‍ 

ചാള്‍സ് രാജാവിന് പിന്നാലെ കാതറിനും ക്യാന്‍സര്‍ 

ചാള്‍സ് രാജാവിന് പിന്നാലെ കാതറിനും ക്യാന്‍സര്‍ ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. വീഡിയോ പ്രസ്താവനയിലൂടെ പ്രിന്‍സസ് ഓഫ് വെയില്‍സ് കാതറീന്‍ തന്നെയാണ് ഇക്കാര്യം ലോകത്തോട് പങ്കുവെച്ചത്. കീമോ തെറാപ്പി അടക്കമുള്ള ചികിത്സകള്‍ നടക്കുന്നതായും ഉദര ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് തനിക്ക് ക്യാന്‍സര്‍ സ്ഥീരികരിച്ചതെന്നും കാതറീന്‍ വെളിപ്പെടുത്തി. ഉദരശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്നാണ് ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞതെന്നും ആരംഭഘട്ടത്തിലുള്ള കീമോതെറാപ്പികള്‍ ഫെബ്രുവരി മാസത്തില്‍ തന്നെ ആരംഭിച്ചതായും കാതറിന്‍ വീഡിയോയില്‍ വ്യക്തമാക്കി. ക്യാന്‍സര്‍ രോഗികളായ ആരും തന്നെ നിങ്ങള്‍ തനിച്ചാണെന്ന് കരുതരുതെന്നും, ജീവിതത്തില്‍ നിങ്ങള്‍ക്കുള്ള പ്രതീക്ഷ […]

Read More
 തിരുവന്തപുരത്തെ സ്മാര്‍ട്ട് റോഡകളുടെ പണി പറഞ്ഞ സമയത്ത് പൂര്‍ത്തിയാക്കും; മന്ത്രി മുഹമ്മദ്‌ റിയാസ്

തിരുവന്തപുരത്തെ സ്മാര്‍ട്ട് റോഡകളുടെ പണി പറഞ്ഞ സമയത്ത് പൂര്‍ത്തിയാക്കും; മന്ത്രി മുഹമ്മദ്‌ റിയാസ്

തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡകളുടെ പണി പറഞ്ഞ സമയത്ത് പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. റോഡുപണിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ വിവിധയിടങ്ങളില്‍ ഗതാഗതപ്രശ്നം രൂക്ഷമായത് അടുത്ത ദിവസങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രശ്നമല്ല, പദ്ധതിക്ക് തുരങ്കം വയ്ക്കാൻ ചില കരാറുകാർ ശ്രമിച്ചിരുന്നു, ഇവരെ മാറ്റി നല്ല രീതിയിലാണ് ഇപ്പോള്‍ പണി പുരോഗമിക്കുന്നതെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം നഗരത്തിനുള്ളില്‍ പല ഭാഗങ്ങളില്‍ റോഡ് പൊളിച്ചിട്ടിരിക്കുന്ന നിലയിലാണ്. ഇവിടങ്ങളിലെല്ലാം […]

Read More
 ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 23കാരന് ജീവപര്യന്തം തടവും പിഴയും

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 23കാരന് ജീവപര്യന്തം തടവും പിഴയും

അടൂര്‍: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 23കാരന് ജീവപര്യന്തം തടവ്. ഏനാദിമംഗലം മാരൂര്‍ ചാങ്കൂര്‍ കണ്ടത്തില്‍ പറമ്പില്‍ വീട്ടില്‍ അജിത്തിനെയാണ് ശിക്ഷിച്ചത്. അടൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിരവധി തവണ ലൈംഗിക പീഡനം നടത്തിയതിന് ജീവപര്യന്തം കഠിനതടവും പോക്‌സോ ആക്ടുകള്‍ പ്രകാരം 26 വര്‍ഷം തടവും 3,20,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അതിജീവിതയ്ക്ക് നല്‍കണം. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ […]

Read More
 കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി; ഭിന്നശേഷിക്കാരനായ ഒരാൾ മരിച്ചു, ഒൻപത് പേര്‍ക്ക് പരിക്കേറ്റു

കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി; ഭിന്നശേഷിക്കാരനായ ഒരാൾ മരിച്ചു, ഒൻപത് പേര്‍ക്ക് പരിക്കേറ്റു

ജോനകപ്പുറത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ഒൻപത് പേര്‍ക്ക് പരിക്കേറ്റു. ഭിന്നശേഷിക്കാരനായ തമിഴ്‌നാട് കൊടമംഗലം സ്വദേശി പരശുരാമൻ (60) ആണ് മരിച്ചത്. മദ്യ ലഹരിയിൽ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. പള്ളിത്തോട്ടം സ്വദേശി സിബിൻ കസ്റ്റഡിയിൽ. ഹാര്‍ബര്‍ റോഡിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. മൂന്നാംകരയിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെല്ലാം കൊടമംഗലം സ്വദേശികളാണ്. അപകടത്തിൽ പരശുരാമന്റെ തലയിലൂടെ ബൈക്ക് ഇടിച്ചുകയറിയതാണ് മരണത്തിലേക്ക് […]

Read More