മോസ്‌കോയില്‍ ഭീകരാക്രമണം നടത്തിയത് ഐഎസ് ഖൊറാസന്‍; മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് അമേരിക്ക

മോസ്‌കോയില്‍ ഭീകരാക്രമണം നടത്തിയത് ഐഎസ് ഖൊറാസന്‍; മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് അമേരിക്ക

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഭീകരാക്രമണം നടത്തിയത് ഐഎസ് ഖൊറാസന്‍ (ഐഎസ്-കെ) വിഭാഗം. സോഷ്യല്‍ മീഡിയ ചാനലിലൂടെ പങ്കുവച്ച പ്രസ്താവനയിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇവര്‍ ഏറ്റെടുത്തത്. അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐഎസ് റഷ്യയില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി യുഎസ് ഇന്റലിജന്‍സ് വിഭാഗം വ്യക്തമാക്കി. അഫ്ഗാനിലെ മതമൗലിക തീവ്രവാദി സംഘടനകളില്‍ ഏറ്റവും അപകടകാരിയായ സംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശികരൂപമായ ഐഎസ് ഖൊറാസന്‍. കിഴക്കന്‍ അഫ്ഗാനിലെ ഖൊറാസന്‍ പ്രവിശ്യ ആസ്ഥാനമാക്കിയാണ് ഐഎസ് കെ പ്രവര്‍ത്തിക്കുന്നത്. ഇറാന്‍, തുര്‍ക്മെനിസ്ഥാന്‍, […]

Read More
 ആര്‍എല്‍വി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കലാമണ്ഡലം;  ഇന്ന് വൈകീട്ട് കൂത്തമ്പലത്തില്‍ മോഹിനിയാട്ടം; ആദ്യമായി കിട്ടിയ അവസരമെന്ന് താരം

ആര്‍എല്‍വി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കലാമണ്ഡലം;  ഇന്ന് വൈകീട്ട് കൂത്തമ്പലത്തില്‍ മോഹിനിയാട്ടം; ആദ്യമായി കിട്ടിയ അവസരമെന്ന് താരം

തൃശൂര്‍: നര്‍ത്തകനും നടനും, അന്തരിച്ച സിനിമാതാരം കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമയെന്ന് അറിയപ്പെടുന്ന കലാകാരി നടത്തിയ വംശീയാധിക്ഷേപത്തിന്റെ പിന്നാലെയാണ് നൃത്തമവതരിപ്പിക്കാന്‍ കലാമണ്ഡലം തന്നെ അദ്ദേഹത്തെ നേരിട്ട് ക്ഷണിച്ചിരിക്കുന്നത്. ക്ഷണം ആര്‍എല്‍വി രാമകൃഷ്ണന്‍ സ്വീകരിക്കുകയും ചെയ്തു. ഇന്ന് വൈകീട്ട് അഞ്ചിന് കലാമണ്ഡലത്തിന്റെ കൂത്തമ്പലത്തിലാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. കലാമണ്ഡലത്തില്‍ ഗവേഷക വിദ്യാര്‍ത്ഥി കൂടിയായിരുന്നു രാമകൃഷ്ണന്‍. മോഹിനിയാട്ടം […]

Read More
 വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. ബാംഗളൂരിൽ നിന്ന് കൊണ്ടുവന്ന 49.39 ഗ്രാം മെത്താംഫിറ്റമിനുമായി വടക്കാഞ്ചേരി സ്വദേശിയായ 21കാരൻ അഭിനവ് ആണ് അറസ്റ്റിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഒന്നര ലക്ഷത്തോളം രൂപ വിലയുണ്ട്. നാട്ടിൽ കൊണ്ടുവന്നു ചില്ലറ വില്പന നടത്തുന്നതിനാണ് പ്രതി മയക്കുമരുന്ന് കടത്തിയതെന്ന് എക്സൈസ് അറിയിച്ചു. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.ചെക്ക്പോസ്റ്റിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്‌പെക്ടർ ഗിരീഷ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ (ഗ്രേഡ്) ജിഷു […]

Read More
 സുരേഷ് ​ഗോപി ക്ഷണിച്ച നൃത്തപരിപാടിയുടെ അന്ന്  മറ്റൊരു പരിപാടിയുണ്ട്’; ആർഎൽവി രാമകൃഷ്ണൻ

സുരേഷ് ​ഗോപി ക്ഷണിച്ച നൃത്തപരിപാടിയുടെ അന്ന് മറ്റൊരു പരിപാടിയുണ്ട്’; ആർഎൽവി രാമകൃഷ്ണൻ

സുരേഷ് ​ഗോപി ക്ഷണിച്ച നൃത്ത പരിപാടിക്ക് പങ്കെടുക്കാൻ സാധിക്കില്ലെന്ന് ഡോ. ആർഎൽവി രാമകൃഷ്ണൻ. അന്ന് മറ്റൊരു പരിപാടിയുണ്ടെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. ക്ഷണിച്ചതിൽ സന്തോഷമെന്നും രാമകൃഷ്ണൻ പ്രതികരിച്ചു. കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെയാണ് ആര്‍എല്‍വി രാമകൃഷ്ണന് വേദി നൽകുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി അറിയിച്ചത്. കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. പ്രതിഫലം നൽകിത്തന്നെയാണ് ക്ഷണിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

Read More
 അരവിന്ദ് കെജ്രിവാളിനെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ഇ.ഡി

അരവിന്ദ് കെജ്രിവാളിനെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ഇ.ഡി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇ.ഡിയുടെ അറസ്റ്റിനെതിരെ കെജ്രിവാള്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി അദ്ദേഹം പിന്‍വലിച്ചു. മദ്യനയം നടപ്പാക്കുന്നതില്‍ കെജ്രിവാളിന് നിര്‍ണായക പങ്കുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. കോഴ കൈപ്പറ്റാന്‍ വേണ്ടി മാത്രമായിരുന്നു മദ്യനയം നടപ്പാക്കിയത്. എല്ലാ ഗൂഢാലോചനയും നടപ്പാക്കിയത് കെജ്രിവാളാണെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കെജ്രിവാളിന്റെ വസതിയിലെത്തി. കെജ്രിവാള്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഭരണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം […]

Read More
 ബിജെപിക്ക് വേണ്ടി നടി രാധികാ ശരത്കുമാര്‍ മത്സരിക്കും;സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

ബിജെപിക്ക് വേണ്ടി നടി രാധികാ ശരത്കുമാര്‍ മത്സരിക്കും;സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

ചെന്നൈ: ബിജെപിയുടെ നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. തമിഴ്‌നാട്ടിലെ 15 മണ്ഡലങ്ങളും പുതുച്ചേരി മണ്ഡലവും ഉള്‍പ്പെട്ട പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നടി രാധിക ശരത്കുമാര്‍ വിരുദുനഗറില്‍ നിന്ന് മത്സരിക്കും. എഐഎഡിഎംകെ വിട്ട് ബിജെപിയില്‍ എത്തിയ പി കാര്‍ത്തിയായനി, ചിദംബരം മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ഒമ്പത് പേരുടെ ലിസ്റ്റാണ് തമിഴ്‌നാട്ടില്‍ പുറത്തുവിട്ടത്. തെങ്കാശിയില്‍ നിന്ന് ജോണ്‍ പാണ്ഡ്യന്‍, മധുരയില്‍ നിന്ന് പ്രൊഫ. രമ ശ്രീനിവാസന്‍, ശിവഗംഗയില്‍ നിന്ന് ദേവനാഥന്‍ യാദവ്, തിരുപ്പൂരില്‍ നിന്ന് എ പി മുരുഗാനന്ദം എന്നിവര്‍ […]

Read More
 നിയമ സഹായത്തിനെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസ്; മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിന് ജാമ്യം

നിയമ സഹായത്തിനെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസ്; മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിന് ജാമ്യം

നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിന് ജാമ്യം. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയാണ് ഉപാധികള്‍. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ […]

Read More
 അറസ്റ്റ് നിയമവിരുദ്ധം; ഇഡി പകപോക്കുകയാണെന്നും കെജ്രിവാള്‍

അറസ്റ്റ് നിയമവിരുദ്ധം; ഇഡി പകപോക്കുകയാണെന്നും കെജ്രിവാള്‍

ഇഡി അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇഡി പകപോക്കുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. 70,000 രൂപ മാത്രമാണ് കണ്ടെത്തിയത്. തെളിവില്ലാത്തതിനാലാണ് ഇഡിയ്ക്ക് തിടുക്കമെന്ന് കെജ്രിവാള്‍ പറഞ്ഞു. അതേസമയം മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ കെജ്രിവാളിനെ കോടതിയില്‍ ഹാജരാക്കി. റോസ് അവന്യൂ കോടതിയില്‍ വാദം തുടരുകയാണ്. പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടു. കോടതി പരിസരത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read More
 ചൂട് തുടരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം;മന്ത്രി വീണാ ജോര്‍ജ്

ചൂട് തുടരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം;മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വയറിളക്ക രോഗങ്ങള്‍ നിര്‍ജലീകരണത്തിനും തുടര്‍ന്നുള്ള സങ്കീര്‍ണ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. വയറിളക്ക രോഗങ്ങള്‍, മഞ്ഞപിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങള്‍ ഇത്തരത്തില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഉയര്‍ന്ന ചൂട് കാരണം പെട്ടെന്ന് നിര്‍ജലീകരണമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും വെള്ളം […]

Read More
 സത്യഭാമയുടെ പിന്‍ഗാമി സുവൈബതുല്‍ അസ്ലമിയ’, വെളുക്കാനുള്ള ക്രീം വാങ്ങാമെന്ന് അധിക്ഷേപ ഫേസ്ബുക് പോസ്റ്റ്

സത്യഭാമയുടെ പിന്‍ഗാമി സുവൈബതുല്‍ അസ്ലമിയ’, വെളുക്കാനുള്ള ക്രീം വാങ്ങാമെന്ന് അധിക്ഷേപ ഫേസ്ബുക് പോസ്റ്റ്

ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമയുടെ വിവാദ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഇപ്പോഴിതാ സമാന നിലപാട് തന്നെ സ്വീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി സുവൈബതുല്‍ അസ്ലമിയയും. ഫേസ്ബുക്കിലൂടെയാണ് നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങള്‍ അനുകൂലിക്കുന്ന തരത്തിലുള്ള നിലപാട് സുവൈബതുല്‍ അസ്ലമിയ സ്വീകരിച്ചത്. സത്യഭാമമാരുടെ നിറത്തിന്റെ പേരിലുള്ള അധിക്ഷേപം കേള്‍ക്കാതിരിക്കാന്‍ താന്‍ നിര്‍ദേശിക്കുന്ന ക്രീം തേക്കണമെന്നാണ് സുവൈബതുല്‍ അസ്ലമിയ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതോടൊപ്പം തന്നെ ഈ പ്രൊഡക്റ്റ് വാങ്ങാനുള്ള നമ്പറും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. സത്യഭാമ പരസ്യമായി നടത്തിയ അധിക്ഷേപം തന്നെയാണ് മറ്റൊരു […]

Read More