പാറമടക്കുളത്തിലേക്ക് കാര്‍ മറിഞ്ഞു; മൂന്ന് പേര്‍ മരിച്ചു
തൃശൂര്‍: മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം കാര്‍ പാറമടക്കുളത്തിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. കൊമ്പിടിഞ്ഞാമക്കല്‍ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പില്‍ ജോര്‍ജ്, പടിഞ്ഞാറേ പുത്തന്‍ചിറ താക്കോല്‍ക്കാരന്‍ ടിറ്റോ എന്നിവരാണ് മരിച്ചത്. രാത്രി 11:00 മണിയോടുകൂടിയാണ് അപകടമുണ്ടായത്. എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് കാറ് പാറമടയിലേക്ക് വീഴുന്നത് കണ്ടത്. ആളൂര്‍ പൊലീസും മാള പൊലീസും മാള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും 40 അടിയിലും കൂടുതല്‍ താഴ്ചയുള്ള പാറമട ആയതിനാല്‍ സ്‌കൂബ ഡൈവേഴ്‌സ് എത്തിയാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്. മൃതദേഹം […]
Read More
