ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി; തമിഴ്‌നാട്ടില്‍ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു; 19 പേര്‍ക്ക് പരിക്ക്

ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി; തമിഴ്‌നാട്ടില്‍ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു; 19 പേര്‍ക്ക് പരിക്ക്

പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ശബരിമല തീര്‍ഥാടകര്‍ മരിച്ചു. ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. പുതുക്കോട്ടയില്‍ നിന്ന് അരിയല്ലൂരിലേക്ക് പോവുകയായിരുന്ന സിമന്റ് ലോറി നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പിന്നാലെ സമീപത്തുണ്ടായിരുന്ന കാറിലും വാനിലും ലോറി ഇടിച്ചുകയറി. ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരുന്നവരും വാഹനത്തിലുണ്ടായിരുന്നവരുമാണ് അപകടത്തിന് ഇരയായത്. അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവര്‍ തിരുവള്ളൂര്‍ സ്വദേശികളാണെന്നാണ് […]

Read More
 ട്രക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ചു; 13 പേര്‍ മരിച്ചു; മൃതദേഹങ്ങളെല്ലാം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍

ട്രക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ചു; 13 പേര്‍ മരിച്ചു; മൃതദേഹങ്ങളെല്ലാം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ഗുണ- ആരോണ്‍ റോഡില്‍ ട്രക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് 13 പേര്‍ മരിച്ചു. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൃതദേഹങ്ങളെല്ലാം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്ന് ഖാത്രി എസ്.പി പറഞ്ഞു. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കൂട്ടിയിടിക്ക് പിന്നാലെ തീപിടിച്ചപ്പോള്‍ ബസിന്റെ ജനാലകളിലൂടെ ചാടിയവരാണ് രക്ഷപ്പെട്ടത്. ട്രക്ക് എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി […]

Read More
 ബൈക്കില്‍ ഗ്യാസ് ലോറിയിടിച്ച് അച്ഛനും മകനും ഗുരുതര പരിക്ക്

ബൈക്കില്‍ ഗ്യാസ് ലോറിയിടിച്ച് അച്ഛനും മകനും ഗുരുതര പരിക്ക്

കോട്ടയം: പാലാ കടപ്പാട്ടൂര്‍ ബൈപ്പാസില്‍ ബൈക്കില്‍ ഗ്യാസ് ലോറിയിടിച്ച് അച്ഛനും മകനും ഗുരുതര പരിക്ക്. പൂഞ്ഞാര്‍ പെരുനിലം സ്വദേശികളായ കളപ്പുരയ്ക്കല്‍ ബെന്നിയ്ക്കും മകന്‍ ആല്‍ബിനുമാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 8.30ഓടെയായിരുന്നു അപകടം. പാലാ പന്ത്രണ്ടാം മൈലില്‍ നിന്നും കടപ്പാട്ടൂരിലേയ്ക്ക് വരികയായിരുന്നു ലോറി. മുരിക്കുംപുഴ കത്തീഡ്രല്‍ പള്ളി റോഡ് വഴിയെത്തി ബൈപ്പാസ് റോഡ് കുറുകെ കടന്ന് മുത്തോലിയിലേയ്ക്ക് പോകാന്‍ ശ്രമിക്കവെയാണ് ബൈക്കില്‍ ലോറി ഇടിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ബൈക്കില്‍ പോവുകയായിരുന്ന അച്ഛനും മകനും […]

Read More
 തിരൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാക്കള്‍ മരിച്ചു

തിരൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാക്കള്‍ മരിച്ചു

മലപ്പുറം: തിരൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാക്കള്‍ മരിച്ചു. തലക്കടത്തൂര്‍ സ്വദേശി മൃദുല്‍ (21), സുഹൃത്ത് ഇര്‍ഫാന്‍ (21) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പെട്ടത്. നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മതിലിലിടിക്കുയായിരുന്നു.

Read More
 അമേരിക്കന്‍ പ്രസിഡന്റിന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചു കയറി

അമേരിക്കന്‍ പ്രസിഡന്റിന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചു കയറി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചുകയറി. ഡെലവെയറിലെ പ്രചാരണ ആസ്ഥാനത്ത് നിന്ന് മടങ്ങവെയാണ് അപകടമുണ്ടായത്. ബൈഡന്റെ അകമ്പടി വാഹനത്തിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. പ്രസിഡന്റിനൊപ്പം പ്രഥമ വനിത ജില്‍ ബൈഡനും വാഹനത്തിലുണ്ടായിരുന്നു. ഇരുവരും സുരക്ഷിതരെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ബൈഡനില്‍ നിന്ന് 40 മീറ്റര്‍ മാത്രം അകലെയാണ് അപകടം നടന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. ഉടന്‍ തന്നെ ഇടിച്ച വാഹനവും വാഹനമോടിച്ചയാളെയും കസ്റ്റഡിയിലെടുത്തു. അപകടം യുഎസ് രഹസ്യാന്വേഷണ വിഭാഗം […]

Read More
 മഞ്ചേരിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം; മകളുടെ നിക്കാഹ് ഇന്ന് നടക്കാനിരിക്കെ മജീദിന്റെ വേര്‍പാട്

മഞ്ചേരിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം; മകളുടെ നിക്കാഹ് ഇന്ന് നടക്കാനിരിക്കെ മജീദിന്റെ വേര്‍പാട്

മലപ്പുറം: മഞ്ചേരിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഓട്ടോഡ്രൈവര്‍ അബ്ദുല്‍ മജീദിന്റെ മകളുടെ നിക്കാഹ് ആണ് ഇന്ന്. മകളുടെ നിക്കാഹ് നടക്കാനിരിക്കെയാണ് മജീദ്‌യാത്രയായത് .ഇന്നാണ് മകളുടെ നിക്കാഹ് നടത്താനിരുന്നത്. നിക്കാഹിന് പന്തലുയര്‍ന്ന വീട്ടിലേക്ക് മജീദിന്റെ മയ്യത്തെത്തിയതോടെ മഞ്ചേരിയിലെ വീട് നോവായി മാറി. 5 മക്കളില്‍ ഏറ്റവും ഇളയവള്‍ കൂടിയായ റിന്‍ഷയുടെ നിക്കാഹ് ആണ് ഇന്ന് ഇരുമ്പുഴി സ്വദേശിയുമായി നടക്കാനിരിക്കുകയായിരുന്നത്. ഇന്ന് ഇരുമ്പുഴിയിലെ പള്ളിയില്‍ വച്ചായിരുന്നു നിക്കാഹ് തീരുമാനിച്ചിരുന്നത്. മഞ്ചേരി എംഎല്‍എ യു.എ.ലത്തീഫിന്റെ സഹോദരിയുടെ […]

Read More
 കാശ്മീരിലെ വാഹനാപകടം; നാല് മലയാളികളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു; ചിറ്റൂരില്‍ പൊതുദര്‍ശനം

കാശ്മീരിലെ വാഹനാപകടം; നാല് മലയാളികളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു; ചിറ്റൂരില്‍ പൊതുദര്‍ശനം

ജമ്മുകാശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ചിറ്റൂര്‍ സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്‌നേഷ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ നാട്ടിലെത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരം 6 മണിക്ക് ശ്രീനഗറില്‍ നിന്നും പുറപ്പെട്ട മുംബൈ വഴിയുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചത്. തുടര്‍ന്ന് നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ സ്വദേശമായ പാലക്കാട് ചിറ്റൂരില്‍ എത്തിച്ചു. വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന രാജേഷ്, സുനില്‍.ആര്‍, ശ്രീജേഷ്, അരുണ്‍, പി. അജിത്ത്, സുജീവ് എന്നിവരേയും […]

Read More
 വയനാട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു; ആക്രമണത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു

വയനാട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു; ആക്രമണത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു

വയനാട് കല്ലൂരില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം.ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന കര്‍ണ്ണാടകയില്‍ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനം കല്ലൂര്‍ 67ല്‍ വെച്ച് കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു.ആരുടേയും പരുക്ക് ഗുരുതരമല്ല.

Read More
 പ്രഭാതസവാരിക്കിടെ കാര്‍ പാഞ്ഞുകയറി; രണ്ട് മരണം; അപകടമുണ്ടാക്കിയത് ശബരിമല തീര്‍ഥാടകരുടെ വാഹനം

പ്രഭാതസവാരിക്കിടെ കാര്‍ പാഞ്ഞുകയറി; രണ്ട് മരണം; അപകടമുണ്ടാക്കിയത് ശബരിമല തീര്‍ഥാടകരുടെ വാഹനം

തിരുവനന്തപുരം: പേരൂര്‍ക്കട വഴയിലയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ടു പേര്‍ കാറിടിച്ച് മരിച്ചു. ബേക്കറി കടയുടമ ഹരിദാസ്, സുഹൃത്ത് വിജയന്‍ എന്നിവരാണ് മരിച്ചത്. ആന്ധ്രപ്രദേശില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ വാഹനമാണ് ഇവരെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഹരിദാസും വിജയനും റോഡിനു സമീപത്തെ താഴ്ചയിലേക്കു വീണു. പിന്നാലെ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മരത്തില്‍ ഇടിച്ചുനിന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഹരിദാസനും വിജയനും വീണുകിടക്കുന്ന കാര്യം അറിഞ്ഞില്ല. ഏറെ വൈകി വെളിച്ചം വീണ […]

Read More
 ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് അപകടം; ചികിത്സയിലായിരുന്നയാൾ മരിച്ചു

ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് അപകടം; ചികിത്സയിലായിരുന്നയാൾ മരിച്ചു

ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പറന്തൽ പറപ്പെട്ടി മുല്ലശ്ശേരിൽ പത്മകുമാർ (48) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. നവംബർ 16ന് രാത്രി 8 മണിക്ക് പറന്തൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടക്കാണ് അപകടം ഉണ്ടായത്. പരിക്കേറ്റ പത്മകുമാർ ആദ്യം അടൂർ ഗവ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരുന്നു. കോട്ടയത്ത് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്

Read More