മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

ഇടുക്കി ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.നെല്ലിക്കുന്നേൽ ജിനീഷ് ഇയാളുടെ സുഹൃത്ത് പാമ്പാടും പാറ രതീഷ് എന്നിവരാണ് പിടിയിലായത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇടുക്കി ജില്ല പോലീസ് മേധാവി വി യു കുര്യാക്കോസ് പറയുന്നത്. ചെറുതോണി ടൗണിലെ മരിയ മെഡിക്കൽ ഷോപ്പുടമ ലൈജുവിനു നേരെ ചൊവ്വാഴ്ച രാത്രിയാണ് ജിനീഷും സുഹൃത്ത് രതീഷും ചേർന്ന് ആസിഡ് ആക്രമണം നടത്തിയത്. ലൈജുവിൻറെ കടയിലെ ഒരു ജീവനക്കാരിയുമായി മുൻപ് […]

Read More
 വ്യക്തിവൈരാഗ്യം; ഡൽഹിയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം

വ്യക്തിവൈരാഗ്യം; ഡൽഹിയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം

ഡൽഹിയിലെ ഭരത് നഗറിൽ യുവതിക്ക് നേരെ അജ്ഞാതന്‍റെ ആസിഡ് ആക്രമണം.ഇന്നലെ മകനോടൊപ്പം നിൽക്കുമ്പോളായിരുന്നു ആക്രമണം നടന്നത്. കൂടെ ഉണ്ടായിരുന്ന മകനും പൊള്ളലേറ്റിട്ടുണ്ട്.രാവിലെ എട്ട് മണിയോടെ ഒരാൾ അടുത്തുള്ള പാർക്കിനുള്ളിൽ നിന്ന് വന്ന് യുവതിയുടെ നേരെ ആസിഡ് എറിയുകയായിരുന്നു.പൊള്ളലേറ്റ അമ്മയും മകനും ആശുപത്രിയിൽ ചികിത്സ തേടി. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആക്രമണത്തില്‍ കുട്ടിക്കും പൊള്ളലേറ്റിട്ടുണ്ട്.വഴിയോര കച്ചവടക്കാരിയായ യുവതി ആഴ്ചച്ചന്തയിൽ സാധനങ്ങൾ ഒരുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത് ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് യുവതിയാണ് ആക്രമണത്തെക്കുറിച്ച് പൊലീസിൽ അറിയിച്ചത്.

Read More
 കര്‍ണാടകയിൽ പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം

കര്‍ണാടകയിൽ പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം

കനകപുര: ക‍ര്‍ണാടകയിൽ പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം. കര്‍ണാടകയിലെ രാമനഗര ജില്ലയിലെ കനകപുര എന്ന സ്ഥലത്താണ് സംഭവം. വിവാഹ വാഗ്ദാനം നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ്പെണ്‍കുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത് എന്നാണ് വിവരം. സംഭവത്തിൽ കനകപുര സ്വദേശി സുമന്ത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആസിഡ് ആക്രമണത്തിൽ സാരമായി പരിക്കേറ്റ പെണ്‍കുട്ടി പൊള്ളലേറ്റ് ചികിത്സയിലാണ്.

Read More
 ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ യുവതി മരിച്ചു

ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ യുവതി മരിച്ചു

മലപ്പുറം പാണ്ടിക്കാട് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു. ചെമ്പ്രശ്ശേരി സ്വദേശി ഫഷാന ഷെറിന്‍ ആണ് ശനിയാഴ്ച മരിച്ചത്. ഭര്‍ത്താവ് ഷാനവാസ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇരുവരും ഏറെ നാളായി അകന്ന് കഴിയുകയായിരുന്നു.കഴിഞ്ഞ ശനിയാഴ്ച തിരിച്ച് വരണം എന്നാവശ്യപ്പെട്ട് ഫഷാന താമസിക്കുന്ന വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറിയായിരുന്നു ഷാനവാസ് ആസിഡ് ആക്രമണം നടത്തിയത്. വീടിനുള്ളില്‍ കയറിയ ഷാനവാസ് മുറിക്കുള്ളില്‍ കയറി കുറ്റിയിട്ട് ഫഷാനയുടെ ശരീരത്തില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് ദേഹത്ത് വീണു 50 ശതമാനം പൊള്ളലേറ്റ […]

Read More
 മദ്യപാനത്തിനിടെ തർക്കം; മകൻ പിതാവിന്റെ ദേഹത്ത് ആസിഡൊഴിച്ചു

മദ്യപാനത്തിനിടെ തർക്കം; മകൻ പിതാവിന്റെ ദേഹത്ത് ആസിഡൊഴിച്ചു

ഇടുക്കി അടിമാലിയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു . പൊള്ളലേറ്റ ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മകൻ വിനീതിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Read More
 കോഴിക്കോട് തൊണ്ടയാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം;പ്രതി കസ്റ്റഡിയിൽ

കോഴിക്കോട് തൊണ്ടയാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം;പ്രതി കസ്റ്റഡിയിൽ

bകോഴിക്കോട് തൊണ്ടയാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം.ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. പൊറ്റമ്മൽ മദർ ഒപ്റ്റിക്കൽസിൽ ജോലി ചെയ്യുന്ന 22 കാരിയായ മൃദുലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആസിഡൊഴിച്ച വിഷ്ണു എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More
 യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് അറസ്റ്റിൽ

യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് അറസ്റ്റിൽ

മുട്ടം മഞ്ഞപ്രയിൽ യുവതിക്ക് നേരെ ആസിഡ് അക്രണം ഉണ്ടായി. തൊടുപുഴ പഴയമറ്റം സ്വദേശി സോനക്ക് നേരെ ഇന്ന് രാവിലെ മുൻ ഭർത്താവ് രാഹുലാണ് അക്രമം നടത്തിയത്.​ഗുരുതരമായി പരിക്കേറ്റ സോനയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സോനക്ക് നാല്പത് ശതമാനം പൊള്ളലേറ്റിട്ടുണ്ട് . നെഞ്ചിലും രണ്ട് കൈകളിലും പുറകിലുമാണ് പൊള്ളലേറ്റത്. ഇവരെ ബേർൺ ഐസിയുവിലേക്ക് മാറ്റി. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.മുട്ടം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Read More
 വയനാട് അമ്പലവയലിൽ ആസിഡ് ആക്രമണത്തിനിരയായ യുവതി മരിച്ചു;മകള്‍ ഗുരുതരാവസ്ഥയില്‍

വയനാട് അമ്പലവയലിൽ ആസിഡ് ആക്രമണത്തിനിരയായ യുവതി മരിച്ചു;മകള്‍ ഗുരുതരാവസ്ഥയില്‍

വയനാട് അമ്പലവയലിൽ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരിച്ചു.കണ്ണൂർ ഇരിട്ടി സ്വദേശി ലിജിത (32) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം 15-നാണ് ലിജിതയ്ക്കും മകൾക്കും നേരെ ഭർത്താവ് സനിൽ കുമാർ (38) ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിന്‌ ശേഷം ബൈക്കിൽ രക്ഷപ്പെട്ട സനൽ പിന്നീട് തീവണ്ടിയുടെ മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. സാരമായി പരിക്കേറ്റ ഇവരുടെ മകൾ അളകനന്ദ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.കണ്ണൂർ കൊട്ടിയൂരിൽ നിന്ന് ഒരു മാസം […]

Read More
 ദുബായില്‍ ഒരുമിച്ച് താമസം; വിവാഹിതനായ കാര്യം മറച്ചുവെച്ചു;മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി

ദുബായില്‍ ഒരുമിച്ച് താമസം; വിവാഹിതനായ കാര്യം മറച്ചുവെച്ചു;മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി

യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു. തിരുവനന്തപുരം സ്വദേശിയായ മുപ്പതുകാരനെതിരെയാണ് ഇരുപത്തിയേഴുകാരി ആസിഡ് ആക്രമണം നടത്തിയത്കോയമ്പത്തൂരിലെ പീളമേട്ടിലാണു സംഭവം.ഒരുമിച്ച് താമസിച്ച ശേഷം മറ്റൊരു യുവതിയെ വിവാഹം ചെയ്ത മലയാളി യുവാവിനെതിരെയായിരുന്നു ആക്രമണം നടത്തിയത്.തിരുവനന്തപുരം കൊടിപുരം സ്വദേശി ആര്‍. രാകേഷിന്റെ (30) മുഖത്താണ് കാഞ്ചീപുരം മീനംപാക്കത്തുനിന്നുള്ള പി. ജയന്തി (27) ആസിഡ് ഒഴിച്ചത്. രാകേഷ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതും മറ്റൊരു വിവാഹം കഴിച്ചതുമാണ് പ്രകോപനത്തിന് കാരണം. രാകേഷ് 18 ലക്ഷം രൂപ വാങ്ങിച്ചെടുത്തതായും […]

Read More