കോഴിക്കോട് അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു

കോഴിക്കോട് അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു

കോഴിക്കോട്: അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു. പുതിയപാലം ചുള്ളിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റാണ് അടര്‍ന്നു വീണത്. അങ്കണവാടിയില്‍ കുഞ്ഞുങ്ങളും ടീച്ചറും എത്തുന്നതിനു മുന്‍പായിരുന്നു സംഭവം. ടീച്ചര്‍ എത്തി വാതില്‍ തുറന്നപ്പോഴാണ് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണത് കണ്ടത്. ടീച്ചറുടെ കസേരയിലും മേശപ്പുറത്തും കുട്ടികള്‍ ഇരിക്കുന്ന ഇടത്തുമെല്ലാം കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ വീണു. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പലതവണ കോര്‍പ്പറേഷനില്‍ പരാതി നല്‍കിയെങ്കിലും ഈ പരാതിയൊന്നും അധികൃതര്‍ ഗൗരവത്തില്‍ എടുത്തില്ലെന്നാണ് ആരോപണം. കോഴിക്കോട് കോര്‍പറേഷനിലെ 35- ാം വാര്‍ഡിലാണ് അങ്കണവാടി […]

Read More
 ആശമാര്‍ക്ക് പിന്നാലെ രാപ്പകല്‍ സമരവുമായി അങ്കണവാടി ജീവനക്കാരും; സമരക്കാര്‍ക്ക് ഓണറേറിയം നല്‍കേണ്ടെന്ന് ഉത്തരവ്

ആശമാര്‍ക്ക് പിന്നാലെ രാപ്പകല്‍ സമരവുമായി അങ്കണവാടി ജീവനക്കാരും; സമരക്കാര്‍ക്ക് ഓണറേറിയം നല്‍കേണ്ടെന്ന് ഉത്തരവ്

തിരുവനന്തപുരം:ആശവര്‍ക്കര്‍മാര്‍രുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങി അങ്കണവാടി ജീവനക്കാരും. മിനിമം കൂലി ഇരുപത്തി ഒന്നായിരം ആക്കണം, കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്യണം, വിരമിക്കല്‍ ആനുകൂല്യം വേണം എന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് സമരം. സമരത്തില്‍ പങ്കെടുക്കു ജീവനക്കാര്‍ക്ക് ഓണറേറിയം നല്‍കരുതെന്ന വനിത ശിശു വികസന ഡയറക്ടറുടെ ഉത്തരവിനെതിരെയും ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. സമരം ചെയ്യുന്നവര്‍ക്ക് ഓണറേറിയം നല്‍കേണ്ടെന്നു വനിതാ ശിശു വികസന ഡയറക്ടറാണ് ഉത്തരവിറക്കിയത്. അനിശ്ചിതകാല സമരം തുടര്‍ന്നാല്‍ മറ്റ് നടപടികള്‍ എടുക്കാനും […]

Read More
 തൃപ്പൂണിത്തുറയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു

തൃപ്പൂണിത്തുറയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു

കൊച്ചി: തൃപ്പൂണിത്തുറയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു. കണ്ടനാട് ജെബിഎസ് എല്‍പി സ്‌കൂളിന്റെ പഴയ കെട്ടിടമാണ് തകര്‍ന്നുവീണത്. ഈസമയത്ത് കുട്ടികള്‍ ആരും ഇല്ലാതിരുന്നത് കൊണ്ട് വന്‍അപകടം ഒഴിവായി. തകര്‍ന്നുവീഴുന്ന ശബ്ദം കേട്ട് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ആയ പുറത്തേയ്ക്ക് ഓടിയത് കൊണ്ട് രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9.30 ഓടേയാണ് സംഭവം. കുട്ടികള്‍ എത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന് നൂറ് വര്‍ഷത്തോളം പഴക്കമുണ്ട്. നാലുവര്‍ഷം മുന്‍പ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്. പുതിയ കെട്ടിടം പണിതതിനെ തുടര്‍ന്ന് സകൂള്‍ അവിടേയ്ക്ക് […]

Read More
 അങ്കണവാടിയുടെ രണ്ടാം നിലയില്‍ നിന്ന് കുട്ടി താഴെ വീണു; ഗുരുതര പരിക്ക്; ജീവനക്കാരുടെ അനാസ്ഥയെ ആരോപണം

അങ്കണവാടിയുടെ രണ്ടാം നിലയില്‍ നിന്ന് കുട്ടി താഴെ വീണു; ഗുരുതര പരിക്ക്; ജീവനക്കാരുടെ അനാസ്ഥയെ ആരോപണം

ഇടുക്കി: അടിമാലി കല്ലാറില്‍ അങ്കണവാടിയുടെ രണ്ടാം നിലയില്‍ നിന്ന് കുട്ടി താഴെ വീണു. ഗുരുതര പരിക്ക്. ആന്റോ- അനീഷ ദമ്പതികളുടെ മകളായ മെറീനയ്ക്കാണ് അങ്കണവാടി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റത്. കുട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അങ്കണവാടി ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടി വീഴാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.ഇന്നലെ വൈകീട്ടാണ് സംഭവം. അങ്കണവാടിയുടെ പ്രവര്‍ത്തനസമയം അവസാനിക്കാനിരിക്കേയാണ് അപകടം ഉണ്ടായത്. ഈസമയത്ത് അങ്കണവാടിയില്‍ നാലുകുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മുറിയുടെ പുറത്തേയ്ക്ക് വന്ന കുട്ടി ഗ്രില്ലിനിടയിലൂടെയാണ് താഴേക്ക് വീണത്. […]

Read More
 അംഗനവാടി പ്രവേശനോത്സവം 30 ന്

അംഗനവാടി പ്രവേശനോത്സവം 30 ന്

കോഴിക്കോട് : മെയ് 30ന് തുറക്കുന്ന അംഗനവാടികളിലെ ആദ്യദിനം പ്രവേശനോല്‍സവമായി വര്‍ണാഭമായി കൊണ്ടാടും.സംയോജിത ശിശുവികസന സേവന പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടികള്‍ ഇക്കുറി കേന്ദ്രീകരിക്കുക ചെറുധാന്യങ്ങളിലൂടെ കുട്ടികളുടെ ആരോഗ്യ പോഷക മൂല്യങ്ങള്‍ ഉറപ്പിക്കാനാണ്. ചെറുധന്യങ്ങളായ റാഗി, തിന, കമ്പം എന്നിവ കൊണ്ടുണ്ടാക്കിയ ലഡു, പായസം, കുറുക്ക് എന്നിവ കുട്ടികള്‍ക്ക് കൃത്യമായ ഇടവേളകളില്‍ വിതരണം ചെയ്യുക വഴി പോഷക സമ്പൂര്‍ണ്ണമായ പുതുതലമുറയെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. കോഴിക്കോട് ജില്ലയില്‍ 2938 അംഗനവാടികളണ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സഹായത്തോടെ അംഗനവാടിയില്‍ […]

Read More
 സന്തോഷ വാര്‍ത്ത; അംഗന്‍വാടി പ്രവര്‍ത്തകരുടെ വേതനം കൂട്ടി; ആനുകൂല്യം 60232 പേര്‍ക്ക്

സന്തോഷ വാര്‍ത്ത; അംഗന്‍വാടി പ്രവര്‍ത്തകരുടെ വേതനം കൂട്ടി; ആനുകൂല്യം 60232 പേര്‍ക്ക്

തിരുവനന്തപുരം: അംഗന്‍വാടി പ്രവര്‍ത്തകരുടെ വേതനം 1000 രൂപവരെ ഉയര്‍ത്തിയതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പത്തു വര്‍ഷത്തിനുമുകളില്‍ സേവന കാലാവധിയുള്ള അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. മറ്റുള്ളവരുടെ വേതനത്തില്‍ 500 രൂപ കൂടും. 60,232 പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുകയെന്നും ധനമന്ത്രി വ്യക്തമാക്കി. നിലവില്‍ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 12,000 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 8000 രൂപയുമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പുതുക്കിയ വേതനത്തിന് അര്‍ഹതയുണ്ടാകും. ഇരു വിഭാഗങ്ങളിലുമായി 44,737 പേര്‍ക്ക് […]

Read More