കൊയിലാണ്ടിയില്‍ എടിഎമ്മില്‍ നിക്ഷേപിക്കാനെത്തിച്ച പണം കവര്‍ന്ന കേസ്; നഷ്ടമായ 5 ലക്ഷം രൂപ കൂടി പോലീസ് കണ്ടെത്തി

കൊയിലാണ്ടിയില്‍ എടിഎമ്മില്‍ നിക്ഷേപിക്കാനെത്തിച്ച പണം കവര്‍ന്ന കേസ്; നഷ്ടമായ 5 ലക്ഷം രൂപ കൂടി പോലീസ് കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടിയില്‍ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ എത്തിച്ച പണം കവര്‍ന്നെന്ന പരാതിയില്‍ നഷ്ടമായ 5 ലക്ഷം രൂപ കൂടി കണ്ടെടുത്ത് പൊലീസ്. മോഷണത്തിന്റെ മുഖ്യ സൂത്രധാരന്‍ താഹ, വില്യാപ്പളി സ്വദേശിക്ക് കടം വീട്ടാനായി നല്‍കിയ പണമാണ് കണ്ടെടുത്തത്. നേരത്തെ, 37 ലക്ഷം രൂപ ഇത്തരത്തില്‍ കണ്ടെത്തിയിരുന്നു. കേസില്‍ പരാതിക്കാരനേയും സുഹൃത്തുക്കളെയും ആദ്യമേ അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡില്‍ ആയ പ്രതികള്‍ക്കായി പൊലീസ് ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും.

Read More
 തൃശൂരിലെ എടിഎം കവര്‍ച്ച: പുഴയില്‍ നിന്ന് ഗ്യാസ് കട്ടറും ട്രേകളും കണ്ടെത്തി; ചാക്കില്‍കെട്ടിയാണ് ഗ്യാസ് കട്ടര്‍ പുഴയില്‍ ഉപേക്ഷിച്ചത്

തൃശൂരിലെ എടിഎം കവര്‍ച്ച: പുഴയില്‍ നിന്ന് ഗ്യാസ് കട്ടറും ട്രേകളും കണ്ടെത്തി; ചാക്കില്‍കെട്ടിയാണ് ഗ്യാസ് കട്ടര്‍ പുഴയില്‍ ഉപേക്ഷിച്ചത്

തൃശൂര്‍: തൃശൂര്‍ എടിഎം കവര്‍ച്ചയില്‍ നിര്‍ണായക തൊണ്ടി മുതലുകള്‍ കണ്ടെത്തി. താണിക്കുടം പുഴയില്‍ നിന്ന് എട്ട് എടിഎം ട്രേകള്‍ സ്‌കൂബ സംഘം കണ്ടെടുത്തു. എടിഎം തകര്‍ക്കാന്‍ ഉപയോഗിച്ച ഗ്യാസ് കട്ടറും കണ്ടെടുത്തിട്ടുണ്ട്. ചാക്കില്‍കെട്ടിയാണ് ഗ്യാസ് കട്ടര്‍ പുഴയില്‍ ഉപേക്ഷിച്ചത്. മൂന്ന് എടിഎമ്മുകളിലെ 12 ട്രേകള്‍ പുഴയില്‍ ഉപേക്ഷിച്ചെന്നാണ് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പുഴയില്‍ പരിശോധന നടത്തിയത്. തൃശൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഹരിയാനയില്‍ നിന്നുള്ള കവര്‍ച്ചാ സംഘമാണ് […]

Read More
 ആലപ്പുഴയില്‍ എടിഎം കവര്‍ച്ചാ ശ്രമം; അലാറാം അടിച്ചതോടെ കള്ളന്‍ രക്ഷപ്പെട്ടു; മുഖംമൂടി ധരിച്ച് എത്തിയ പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു

ആലപ്പുഴയില്‍ എടിഎം കവര്‍ച്ചാ ശ്രമം; അലാറാം അടിച്ചതോടെ കള്ളന്‍ രക്ഷപ്പെട്ടു; മുഖംമൂടി ധരിച്ച് എത്തിയ പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു

ആലപ്പുഴ: വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടില്‍ എടിഎം കവര്‍ച്ചാ ശ്രമം. അലാറാം അടിച്ചതോടെ കള്ളന്‍ രക്ഷപ്പെട്ടു. മുഖംമൂടി ധരിച്ച് സ്‌കൂട്ടറില്‍ എത്തിയ കള്ളന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തൃശൂരിലെ എടിഎം കവര്‍ച്ചയുടെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് മറ്റൊരു സംഭവം. എസ്ബിഐ ബാങ്കിനോട് ചേര്‍ന്നുള്ള എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. അര്‍ദ്ധരാത്രിയോടെയാണ് കള്ളന്‍ എത്തിയത്. കവര്‍ച്ചാശ്രമം തുടങ്ങി നിമിഷങ്ങള്‍ക്കകം അലാറം അടിച്ചതോടെ കള്ളന്‍ പുറത്തേയ്ക്ക് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. അലാറം അടിച്ചതോടെ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചു. കണ്‍ട്രോള്‍ റൂമാണ് ബന്ധപ്പെട്ട […]

Read More
 തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്ന് എടിഎമ്മുകള്‍ കൊള്ളയടിച്ചു; അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക്

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്ന് എടിഎമ്മുകള്‍ കൊള്ളയടിച്ചു; അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക്

തൃശൂര്‍: തൃശൂരില്‍ മൂന്നിടങ്ങളിലായി വന്‍ എടിഎം കൊള്ള. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളാണ് കൊള്ളയടിച്ചത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ചയെന്നാണ് വിലയിരുത്തല്‍. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. കാറില്‍ വന്ന നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷ്ടാക്കളാണോ കവര്‍ച്ചയ്ക്ക് […]

Read More
 കൊച്ചിയില്‍ വ്യാപക എ.ടി.എം തട്ടിപ്പ്; മെഷീനില്‍ പ്രത്യേക ഉപകരണം ഘടിപ്പിക്കും, ഉപഭോക്താവ് മടങ്ങുമ്പോള്‍ മോഷണം

കൊച്ചിയില്‍ വ്യാപക എ.ടി.എം തട്ടിപ്പ്; മെഷീനില്‍ പ്രത്യേക ഉപകരണം ഘടിപ്പിക്കും, ഉപഭോക്താവ് മടങ്ങുമ്പോള്‍ മോഷണം

കൊച്ചി നഗരത്തില്‍ വ്യാപക എ.ടി.എം തട്ടിപ്പ്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എടിഎമ്മുകളില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. കളമശേരിയിലെ എടിഎമ്മില്‍ നിന്ന് 25,000ത്തോളം രൂപയാണ് ഒറ്റ ദിവസം കവര്‍ന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മുഖം മറയ്ക്കാതെയാണ് മോഷണ ശ്രമം. മെഷീനില്‍ നിന്ന് പണംവരുന്ന ഭാഗം പ്രത്യേക ഉപകരണം ഘടിപ്പിച്ച് അടച്ചുവെച്ചാണ് തട്ടിപ്പ്. പിന്‍വലിച്ച പണം കിട്ടാതെ ഇടപാടുകാര്‍ എ.ടി.എം വിടുമ്പോള്‍ തടസം നീക്കി പണം കൈക്കാലാക്കുകയാണ് മോഷ്ടാവിന്റെ രീതി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. […]

Read More
 ജനുവരി മുതൽ എടിഎം വഴി പണം പിൻവലിക്കലിന് ചിലവേറും

ജനുവരി മുതൽ എടിഎം വഴി പണം പിൻവലിക്കലിന് ചിലവേറും

എടിഎം ഇടപാടുകളുടെ ഫീസ് ഉയർത്താൻ റിസർവ് ബാങ്ക് അനുമതി നൽകിയതിനെതുടർന്ന് സൗജന്യ പരിധിയ്ക്ക് പുറത്ത് വരുന്ന എടിഎം ഇടാപാടുകൾക്ക് ജനുവരിമുതൽ കൂടുതൽ നിരക്ക്. പ്രതിമാസം അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകൾക്ക് പുറമെവരുന്ന ഇടപാടുകൾക്ക് 2022 ജനുവരി മുതൽ 20 രൂപയ്ക്കുപകരം 21 രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടിവരിക. നിലവിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പടെയുള്ളതാണിത്. മെട്രോ നഗരങ്ങളിൽ മൂന്ന് ഇടപാടുകളാണ് സൗജന്യമായി നടത്താനാകുക. നിരക്ക് വർധന സംബന്ധിച്ച് ഇതിനകം ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

Read More