ശരിക്കും വയസ്സ് 35, വോട്ടര്‍പട്ടികയില്‍ 124 കാരി; ക്ലറിക്കല്‍ പിഴവെന്ന് ബിഹാര്‍ ജില്ലാ കളക്ടര്‍

ശരിക്കും വയസ്സ് 35, വോട്ടര്‍പട്ടികയില്‍ 124 കാരി; ക്ലറിക്കല്‍ പിഴവെന്ന് ബിഹാര്‍ ജില്ലാ കളക്ടര്‍

ബീഹാറില്‍ 124 വയസ്സുള്ള സ്ത്രീ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ ക്ലറിക്കല്‍ പിഴവെന്ന് ജില്ല കളക്ടര്‍. ദാരൗന്ധ നിയമസഭാ മണ്ഡലത്തിലെ വോട്ടറായ 34 കാരി, മിന്റ ദേവിക്കാണ് 124 വയസ്സ് രേഖപ്പെടുത്തിയത്. കൃത്യമായ വിവരങ്ങളാണ് താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരുന്നതെന്ന് മിന്റ ദേവി പറഞ്ഞു. തെറ്റ് തിരുത്താന്‍ താന്‍ അപേക്ഷ നല്‍കില്ലെന്നും, അധികൃതര്‍ സ്വയം തിരുത്തണം എന്നും മിന്റ ദേവി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ ഒരു മുത്തശ്ശിയാക്കിയെന്ന് മിന്റ ദേവി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. മിന്റ […]

Read More
 ബിഹാറില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചികിത്സ കിട്ടാതെ മരിച്ചു

ബിഹാറില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചികിത്സ കിട്ടാതെ മരിച്ചു

പാറ്റ്‌ന: ബിഹാറില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചികിത്സ കിട്ടാതെ മരിച്ചു. മുസഫര്‍നഗര്‍ സ്വദേശിയായ പതിനൊന്നുകാരിയാണ് മരിച്ചത്. മുസഫര്‍നഗറില്‍ നിന്ന് പാറ്റ്‌ന മെഡിക്കല്‍ കോളേജില്‍ എത്തിച്ച പെണ്‍കുട്ടി ചികിത്സ കിട്ടാതെ ആംബുലന്‍സില്‍ കഴിഞ്ഞത് മണിക്കൂറുകളോളമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പണം ആവശ്യപ്പെട്ടെന്നു കുട്ടിയുടെ കുടുംബം ആരോപിച്ചു. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ഇരയായത് ഗുരുതരാക്രമണത്തിനാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി പെണ്‍കുട്ടിയുടെ കഴുത്തിലും മുറിവേല്‍പ്പിച്ചിരുന്നു. കേസില്‍ പ്രതി രോഹിത്ത് സെനിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Read More
 ബിഹാറില്‍ വൈദ്യുതാഘാതമേറ്റ് ഒമ്പത് കന്‍വാര്‍ തീര്‍ത്ഥാടകര്‍ മരിച്ചു

ബിഹാറില്‍ വൈദ്യുതാഘാതമേറ്റ് ഒമ്പത് കന്‍വാര്‍ തീര്‍ത്ഥാടകര്‍ മരിച്ചു

ബിഹാറിലെ വൈശാലി ജില്ലയിലെ ഹാജിപൂര്‍ മേഖലയില്‍ വൈദ്യുതാഘാതമേറ്റ് ഒമ്പത് കന്‍വാര്‍ തീര്‍ത്ഥാടകര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്ക്. രവികുമാര്‍, രാജ കുമാര്‍, നവീന്‍ കുമാര്‍, അമ്രേഷ് കുമാര്‍, അശോക് കുമാര്‍, ചന്ദന്‍ കുമാര്‍, കാലുകുമാര്‍, ആശിഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടുന്നു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് ഹൈ ടെന്‍ഷന്‍ കേബിള്‍ പൊട്ടി വീണാണ് അപകടമുണ്ടായത്. ഇന്‍ഡസ്ട്രിയല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തില്‍വെച്ചായിരുന്നു സംഭവം. ജെതുയി നിസാമത്ത് ഗ്രാമത്തില്‍ നിന്നുള്ള കന്‍വാര്‍ തീര്‍ഥാടകര്‍ […]

Read More
 ബിഹാറില്‍ പ്രളയക്കെടുതി; ബാഗ്മതി നദി കരകവിഞ്ഞൊഴുകി; നൂറോളം വീടുകള്‍ വെള്ളത്തിനടിയിലായി

ബിഹാറില്‍ പ്രളയക്കെടുതി; ബാഗ്മതി നദി കരകവിഞ്ഞൊഴുകി; നൂറോളം വീടുകള്‍ വെള്ളത്തിനടിയിലായി

ന്യൂഡല്‍ഹി: ബിഹാറില്‍ കനത്ത മഴ. ബാഗ്മതി നദി കരകവിഞ്ഞൊഴുകിയതോടെ മുസഫര്‍പുരില്‍ നൂറോളം വീടുകള്‍ വെള്ളത്തിനടിയിലായി. ഉത്തര്‍പ്രദേശില്‍ 9 ആളുകള്‍ക്ക് കൂടി മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായി. അസമിലെ ചില മേഖലകളില്‍ വെള്ളമിറങ്ങി തുടങ്ങിയത് ആശ്വാസമായി. കുത്തിയൊഴുകിയെത്തിയ ബാഗ്മതി ഒറ്റ ദിവസം കൊണ്ട് മുസഫര്‍പുരിലെ 18 പഞ്ചായത്തുകളെയാണ് വെള്ളത്തിനടിയിലാക്കിയത്. സ്‌കൂളും വീടും വ്യാപാര സ്ഥാപനങ്ങളും അടക്കം മേഖലയിലെ ഏതാണ്ടെല്ലാ കെട്ടിടങ്ങളും മുങ്ങി. സംസ്ഥാനത്തെ റാപ്തി, ഗണ്ഡക് തുടങ്ങിയ നദികളും കരകവിഞ്ഞൊഴുകുകയാണ്. തുടര്‍ച്ചയായി പൊളിഞ്ഞു വീഴുന്ന സാഹചര്യത്തില്‍ പാലങ്ങളുടെയും കലുങ്കുകളുടെയും നിരീക്ഷണം […]

Read More
 ബിഹാർ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടു

ബിഹാർ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടു

പട്ന∙ സംസ്ഥാനത്തു നടത്തിയ ജാതി സെൻസസിന്റെ ഫലം പുറത്തുവിട്ട് ബിഹാർ സർക്കാർ. സംസ്ഥാനത്തെ ജനസംഖ്യയുടെ 36 % അതിപിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ളവരാണെന്നു റിപ്പോർട്ടിൽ പ്രധാന കണ്ടെത്തലായി പറയുന്നു. 27.12% പിന്നാക്ക വിഭാഗത്തിൽനിന്നുള്ളവരും 19.7% പട്ടികജാതി വിഭാഗത്തിൽനിന്നുള്ളവരുമാണെന്നു സെൻസസ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ജാതി സെൻസസ് നടത്തുന്നതിന്റെ സാധുതയെക്കുറിച്ചുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സംസ്ഥാനത്ത് 81.99% ഹിന്ദുക്കളുണ്ട്. മുസ്‌ലിം ജനസംഖ്യ 17.70% ആണ്. പട്ടികവർഗം 19.65%, യാദവ വിഭാഗം 14%, മുസാഹർ 3%, ബ്രാഹ്മണർ 3.65%, ക്രിസ്ത്യാനികൾ 0.05%, […]

Read More
 മാധ്യമ പ്രവർത്തകനെ വീട്ടിൽ കയറി വെടി വെച്ച് കൊന്നു

മാധ്യമ പ്രവർത്തകനെ വീട്ടിൽ കയറി വെടി വെച്ച് കൊന്നു

ബിഹാറിൽ മാധ്യമ പ്രവർത്തകനെ വീട്ടിൽക്കയറി വെടി വെച്ചുക്കൊന്നു . ഇന്ന് പുലർച്ചെ ആരാരിയ ജില്ലയിലാണ് സംഭവം നടന്നത്.റാണിഗഞ്ച് സ്വദേശി വിമൽ കുമാർ യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ച് കയറിയ അജ്ഞാതർ യാദവിൻ്റെ നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. മാധ്യമപ്രവർത്തകൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് പ്രതിഷേധം അരങ്ങേറി. നിലവിൽ സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. എസ്പി മുതൽ പ്രാദേശിക ജനപ്രതിനിധികൾ വരെ സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More
 ബീഹാറിൽ അമ്മയെയും രണ്ട് കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി

ബീഹാറിൽ അമ്മയെയും രണ്ട് കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി

ബീഹാറിലെ കതിഹാർ ജില്ലയിൽ അമ്മയെയും രണ്ട് കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ബാലിയ ബെലോൺ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബെലൗൺ ഗ്രാമപഞ്ചായത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.രക്തത്തിൽ കുളിച്ച നിലയിൽ വീടിനുള്ളിലാണ് 35 വയസ്സുള്ള സ്ത്രീയുടെയും 6 ഉം 10 ഉം വയസ്സുള്ള കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സദാബ് സരിൻ ഖാത്തൂൻ (35), മക്കളായ ഫൈസാൻ ഫിറോസ് (6), പായ ഫിറോസ് (10) എന്നിവരാണ് മരിച്ചത്. ഗ്രാമത്തിനടുത്തുള്ള മുഹറം മേള കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഭർത്താവ് […]

Read More
 അഞ്ചു വയസുകാരിയുടെ കൊലപാതകം; അന്വേഷണ സംഘം ബിഹാറിലേക്ക്

അഞ്ചു വയസുകാരിയുടെ കൊലപാതകം; അന്വേഷണ സംഘം ബിഹാറിലേക്ക്

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ അന്വേഷണം ബിഹാറിലേക്ക് വ്യാപിപിച്ച് ഉദ്യോഗസ്ഥർ. പ്രതി അസഫാക്ക് ആലത്തിൻ്റെ പശ്ചാത്തലം അറിയുന്നതിനായി അന്വേഷണ സംഘത്തിലെ മൂന്ന് പേർ ബിഹാറിലേക്ക് പുറപ്പെടും.പ്രതിക്കെതിരെ കൊലപാതകം, പോക്സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതേ സമയം, കൊല്ലപ്പെട്ട കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ കീഴ്മാട് ശ്മാശാനത്തിൽ നടന്നു. കുഞ്ഞിന് ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. തായിക്കാട്ടുകര എൽപി സ്‌കൂളിലെ ചാന്ദ്നി പഠിച്ച ക്ലാസിൽ പൊതു ദർശനത്തിന് വെച്ച ഭൗതീക ശരീരത്തിൽ പ്രദേശവാസികളും ,സഹപാഠികളും, സഹപാഠികളുടെ അമ്മമാരും, […]

Read More
 ബിഹാറിൽ പത്ത് വയസുകാരൻ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ മോഷ്ടിച്ചു ; കേസ് എടുത്ത് പോലീസ്

ബിഹാറിൽ പത്ത് വയസുകാരൻ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ മോഷ്ടിച്ചു ; കേസ് എടുത്ത് പോലീസ്

പത്തുവയസ്സുകാരൻ ബാങ്ക് കൊള്ളയടിച്ചു.ബിഹാറിലെ ബക്‌സർ ജില്ലയിലെ ബാങ്കിലെ കൗണ്ടറിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത ശേഷം കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു . സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബക്‌സർ ജില്ലയിലെ ടൗൺ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ഒരു സ്‌ത്രീയ്‌ക്കൊപ്പമാണ് കുട്ടി ബാങ്കിൽ എത്തിയതെന്ന് അധികൃതർ പറഞ്ഞു. ഉച്ചയ്ക്ക് 12.45 ഓടെ സഹപ്രവർത്തകനോട് സംസാരിക്കാൻ കാഷ്യർ എഴുന്നേറ്റ തക്കം നോക്കിയായിരുന്നു കവർച്ച. കാഷ്യർ എഴുന്നേറ്റയുടൻ, കുട്ടി കൗണ്ടറിൽ നിന്ന് ഒരു […]

Read More
 രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് മോഷണം പോയി; സംഭവം ബീഹാറിൽ

രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് മോഷണം പോയി; സംഭവം ബീഹാറിൽ

രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് മോഷണം പോയി. സംഭവം നടന്നത് ബീഹാറിലെ സമസ്തിപൂർ ജില്ലയിൽ. മോഷണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ഇവരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം. റെയിൽവേ ട്രാക്കുകൾ കാണാതായതിന് ഉത്തരവാദികൾ അജ്ഞാതരായ കള്ളന്മാരാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. റെയിവേയുടെ ഉടമസ്ഥതയിലുള്ള സാധനങ്ങൾ മോഷ്ടിക്കുന്നത് ബിഹാറിൽ നിത്യസംഭവമാണ്. പക്ഷേ, രണ്ട് കിലോമീറ്ററോളം ട്രാക്ക് മോഷണം പോകുന്നത് ആദ്യമായാണ്. സംഭവത്തിൽ ആർ.പി.എഫ് കേസ് […]

Read More