ബിഹാറില്‍ മഹാസഖ്യസര്‍ക്കാര്‍;നിതീഷ് മുഖ്യമന്ത്രി, തേജസ്വി ഉപമുഖ്യമന്ത്രി,സത്യപ്രതിജ്ഞ ചെയ്തു

ബിഹാറില്‍ മഹാസഖ്യസര്‍ക്കാര്‍;നിതീഷ് മുഖ്യമന്ത്രി, തേജസ്വി ഉപമുഖ്യമന്ത്രി,സത്യപ്രതിജ്ഞ ചെയ്തു

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എട്ടാം തവണയാണ് മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.ഗവര്‍ണര്‍ ഫഗു ചൗഹാന്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നതാണ് മഹാസഖ്യം. മറ്റ് മന്ത്രിമാർ ആരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല.പട്‌നയിലെ രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിതീഷ് കുമാർ ആർജെഡി മേധാവി ലാലു പ്രസാദ് യാദവിനെ ഫോണിൽ വിളിച്ചു. നിതീഷിന്റെ നീക്കത്തെ ലാലു അഭിനന്ദിച്ചു. ഇന്നലെ രാവിലെ […]

Read More
 ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. ഗവർണറെ കണ്ട് നിതീഷ് രാജിക്കത്ത് കൈമാറി. നിതീഷിന് ആര്‍ജെഡിയും കോണ്‍ഗ്രസും പിന്തുണ അറിയിച്ച് കത്ത് കൈമാറിയിട്ടുണ്ട്.ആർജെ‍ഡിയുടെ പിന്തുണക്കത്തും അദ്ദേഹം ഗവർണർക്കു കൈമാറി. ഇനി ആർജെഡി നേതാവ് തേജസ്വി യാദവിനൊപ്പം വീണ്ടും സർക്കാർ രൂപീകരിക്കാൻ അവകാശവാദവുമായി നിതീഷ് കുമാർ വീണ്ടും ഗവർണറെ കാണുമെന്നാണ് റിപ്പോർട്ട്.ജെഡിയു – ബിജെപി സഖ്യത്തിലെ അതൃപ്തിക്കൊടുവിലാണ് സര്‍ക്കാരിനെ തന്നെ വീഴ്ത്തി നിതീഷ് പുറത്തേക്ക് പോകുന്നത്. നിതീഷ് കുമാര്‍ ബിഹാറിന്റെ കാവല്‍ മുഖ്യമന്ത്രിയായി തുടരും. ബിഹാറില്‍ ആര്‍ജെഡിക്ക് 80 […]

Read More
 വിവാഹിതരായെന്ന് ബിഹാര്‍ സ്വദേശിനി, ഇല്ലെന്ന് ബിനോയ് കോടിയേരി; തര്‍ക്കം; കേസ് മാറ്റിവച്ചു

വിവാഹിതരായെന്ന് ബിഹാര്‍ സ്വദേശിനി, ഇല്ലെന്ന് ബിനോയ് കോടിയേരി; തര്‍ക്കം; കേസ് മാറ്റിവച്ചു

പീഡനക്കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയും ബിഹാര്‍ സ്വദേശിയായ യുവതിയും നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി നീട്ടിവച്ചു. ബിനോയിയുടെ അഭിഭാഷകന്‍ ഹാജരാകാതിരുന്നതോടെയാണ് കേസ് പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി നീട്ടി വച്ചത്. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ വിവാഹിതരാണോ എന്ന ചോദ്യത്തിനു യുവതി അതെ എന്നും ബിനോയ് അല്ല എന്നുമാണു മറുപടി നല്‍കിയത്. കുട്ടിയുടെ ഭാവിയെക്കുറിച്ചു ചോദിച്ചപ്പോഴും വ്യക്തമായ ഉത്തരമുണ്ടായില്ല. ഇന്നലെ വിശദവും കൃത്യവുമായ മറുപടി സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ ഇത് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇരുകൂട്ടരും […]

Read More
 ബിഹാറില്‍ നാല് എഐഎംഐഎം എംഎല്‍എമാര്‍ ആര്‍ജെഡിയില്‍ ചേര്‍ന്നു

ബിഹാറില്‍ നാല് എഐഎംഐഎം എംഎല്‍എമാര്‍ ആര്‍ജെഡിയില്‍ ചേര്‍ന്നു

ബിഹാറിലും രാഷ്ട്രീയ കൂറുമാറ്റം. അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മിന്റെ ബിഹാറിലെ അഞ്ച് എംഎല്‍എമാരില്‍ നാലു പേരും ആര്‍ജെഡിയില്‍ ചേര്‍ന്നു. ആകെയുള്ള അഞ്ച് എംഎല്‍എമാരില്‍ നാല് പേരും ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ ഒവൈസിയുടെ പാര്‍ട്ടിക്ക് ബിഹാറില്‍ അവേശേഷിക്കുന്നത് ഒരു എംഎല്‍എ മാത്രമായി. എഐഎംഐഎം എംഎല്‍എമാരായ ഷാനവാസ്, ഇസ്ഹാര്‍, അഞ്ജര്‍ നയനി, സയ്യിദ് റുകുനുദ്ദീന്‍ എന്നിവരാണ് പ്രതിപക്ഷ നേതാവും ആര്‍ജെഡി മേധാവിയുമായ തേജസ്വി യാദവില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്. എഐഎംഐഎമ്മില്‍ ഇനി അവശേഷിക്കുന്ന ഒരു എംഎല്‍എ അക്തറുല്‍ ഇമാം പാര്‍ട്ടി […]

Read More
 അഗ്‌നിപഥ് പദ്ധതിക്കെതിരെ ബീഹാറില്‍ വന്‍ പ്രതിഷേധം; റെയില്‍-റോഡ് ഗതാഗതം സ്തംഭിപ്പിച്ചു

അഗ്‌നിപഥ് പദ്ധതിക്കെതിരെ ബീഹാറില്‍ വന്‍ പ്രതിഷേധം; റെയില്‍-റോഡ് ഗതാഗതം സ്തംഭിപ്പിച്ചു

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട ‘അഗ്നിപഥ്’ പദ്ധതിക്കെതിരേ ബിഹാറില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു. വിവിധ ജില്ലകളില്‍ റെയില്‍, റോഡ് ഗതാഗതം ആര്‍മി ഉദ്യോഗാര്‍ത്ഥികള്‍ തടസ്സപ്പെടുത്തി. ജെഹാനാബാദ്, ബക്സര്‍, നവാഡ എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു. ജഹാനാബാദില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് ചോദ്യംചെയ്ത മറ്റ് യാത്രക്കാര്‍ക്ക് നേരെയും പോലീസിന് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ വിരട്ടിയോടിക്കാനായി പോലീസ് ഇവര്‍ക്ക് നേരെ തോക്കു ചൂണ്ടി. നവാഡയില്‍ ടയറുകള്‍ കത്തിച്ചായിരുന്നു പ്രതിഷേധം. മുസഫര്‍പുരിലെ ഹൈവേയും ബക്സറിലെ റെയില്‍പ്പാളവും പ്രതിഷേധക്കാര്‍ ഉപരോധിച്ചു. യുവാക്കള്‍ […]

Read More
 ബിഹാറില്‍ ദുരഭിമാനക്കൊല; പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ ഭര്‍ത്താവിനെ പിതാവ് വെടിവച്ച് കൊന്നു

ബിഹാറില്‍ ദുരഭിമാനക്കൊല; പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ ഭര്‍ത്താവിനെ പിതാവ് വെടിവച്ച് കൊന്നു

രാജ്യത്ത് വീണ്ടും ദുരഭിമാന കൊല. പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ ഭര്‍ത്താവിനെ പിതാവ് വെടിവച്ച് കൊന്നു. കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി മകള്‍ മറ്റൊരു ജാതിയില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരിലാണ് പിതാവ് കൊലപാതകം നടത്തിയത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം മകന്റെ സഹായത്തോടെയാണ് കൃത്യം നിര്‍വഹിച്ചത്. ബീഹാറിലെ ബക്സര്‍ ജില്ലയിലെ ദുമ്രാവാന്‍ ഗ്രാമത്തിലാണ് സംഭവം. മൊനു റായ് എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സോനു റായിയുടെ സഹോദരനാണ് മൊനു. കൊല്ലപ്പെട്ടയാള്‍ ബാര്‍ബര്‍ ഷോപ്പില്‍ ഷേവ് ചെയ്യുന്നതിനിടെയാണ് […]

Read More
 ഭഗൽപൂരിൽ മൂന്ന് നില കെട്ടിടത്തിൽ സ്ഫോടനം; 10 പേർക്ക് പരിക്ക്; 7 മരണം

ഭഗൽപൂരിൽ മൂന്ന് നില കെട്ടിടത്തിൽ സ്ഫോടനം; 10 പേർക്ക് പരിക്ക്; 7 മരണം

ബിഹാറിലെ ഭഗൽപൂരിൽ മൂന്ന് നില കെട്ടിടത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ 7 പേർ മരണപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പടക നിർമാണത്തിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽ ഇരകളായതെന്ന് അധികൃതർ അറിയിച്ചു. ജനവാസ മേഖലയിലാണ് സ്ഫോടനമുണ്ടായത്. സമീപത്തുള്ള വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്ടർ സുബ്രത് കുമാർ സെൻ അറിയിച്ചു. 15 പേര്‍ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായി പോലിസ് പറയുന്നു. പരുക്കേറ്റവരെ മായാഗഞ്ചിലെ ജെഎല്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തതാര്‍പൂര്‍ പൊലീസ് സ്‌റ്റേഷന് കീഴിലുള്ള കജ്‌വാലി […]

Read More
 സര്‍ക്കാര്‍ മുസ്ലീം പൗരന്മാരുടെ വോട്ടവകാശം എടുത്ത് കളയണം; ഹരിശങ്കര്‍ താക്കൂര്‍

സര്‍ക്കാര്‍ മുസ്ലീം പൗരന്മാരുടെ വോട്ടവകാശം എടുത്ത് കളയണം; ഹരിശങ്കര്‍ താക്കൂര്‍

മുസ്ലീം പൗരന്മാരുടെ വോട്ടവകാശം സര്‍ക്കാര്‍ എടുത്തുകളയണമെന്ന ആവശ്യവുമായി ബീഹാറില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഹരിശങ്കര്‍ താക്കൂര്‍.രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് അവരുടെ ജനസംഖ്യയുടെ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് എഐഎംഐഎം എംഎല്‍എ അഖ്തറുല്‍ ഇമാന്റെ പ്രസ്താവക്ക് മറുപടിയായിട്ടായിരുന്നു ബിജെപി എംഎല്‍എയുടെ പരാമര്‍ശം. ഇന്ത്യയില്‍ തുടരണമെങ്കില്‍ വോട്ടവകാശം നിഷേധിക്കപ്പെട്ട രണ്ടാം പൗരന്മാരായി തുടരാമെന്നാണ് അഭിപ്രായം. ‘1947 ല്‍ രാജ്യം മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുകയും അവര്‍ക്ക് മറ്റൊരിടം ലഭിക്കുകയുമുണ്ടായി. അവര്‍ നിര്‍ബന്ധമായും അങ്ങാട്ടേക്ക് പോകട്ടെ. ഇവിടെ തുടരുകയാണെങ്കില്‍ അവരുടെ വോട്ടവകാശം എടുത്ത് കളയണം. രണ്ടാം […]

Read More
 നിതീഷ് കുമാർ മന്ത്രി സഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർക്കും മൂന്ന് മന്ത്രിമാർക്കും കൊവിഡ്

നിതീഷ് കുമാർ മന്ത്രി സഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർക്കും മൂന്ന് മന്ത്രിമാർക്കും കൊവിഡ്

ബിഹാറിലെ നിതീഷ് കുമാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിമാരായ രേണു ദേവി, തർകിഷോർ പ്രസാദ്, മന്ത്രിമാരായ അശോക് ചൗധരി, വിജയ് ചൗധരി, സംസ്ഥാന മന്ത്രി സുനിൽ കുമാർ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ബീഹാറിൽ 893 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ഒമിക്രോൺ കേസ് മാത്രമാണ് സംസ്ഥാനത്ത് ഇതുവരെകണ്ടെത്തിയിട്ടുള്ളത്. കൊവിഡ് പ്രതിരോധ പ്രവർത്തനനത്തിൻ്റെ ഭാഗമായി ബീഹാറിൽ ഏർപ്പെടുത്തിയ 14 ദിവസത്തെ രാത്രി കർഫ്യൂവും മറ്റ് നിയന്ത്രണങ്ങളുംനാളെ മുതൽ പ്രാബല്യത്തിൽ വരും. ഈ കാലയളവിൽ പാർക്കുകൾ, […]

Read More
 ബീഹാറില്‍ വാക്‌സിന്‍ തട്ടിപ്പിന്റെ രേഖകള്‍ പുറത്ത്; പട്ടികയില്‍ സോണിയ ഗാന്ധിയും മോദിയും പ്രിയങ്ക ചോപ്രയും

ബീഹാറില്‍ വാക്‌സിന്‍ തട്ടിപ്പിന്റെ രേഖകള്‍ പുറത്ത്; പട്ടികയില്‍ സോണിയ ഗാന്ധിയും മോദിയും പ്രിയങ്ക ചോപ്രയും

ബിഹാറില്‍ വാക്‌സിന്‍ തട്ടിപ്പിന്റെ രേഖകള്‍ പുറത്ത്. ബീഹാറിലെ അര്‍വാല്‍ ജില്ലയില്‍ നിന്നും കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ പട്ടികയിലാണ് തിരിമറി കണ്ടെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, സിനിമാ താരങ്ങളായ അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ ജില്ലയില്‍ നിന്നും വാക്സിനെടുത്തതായുള്ള പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്. ജില്ലയിലെ കര്‍പി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും ഇവര്‍ വാക്സിന്‍ എടുത്തതായുള്ള വിവരങ്ങളടങ്ങിയ പട്ടികയാണ് വാക്സിനേഷന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തിരുന്നത്. ഇതില്‍ നടത്തിയ […]

Read More