പാപ്പു നിനക്ക് അച്ഛനുണ്ട്; മകളുടെ പിറന്നാളിന് വിളിക്കാത്തതിലുളള സങ്കടം പങ്കുവെച്ച് ബാല

പാപ്പു നിനക്ക് അച്ഛനുണ്ട്; മകളുടെ പിറന്നാളിന് വിളിക്കാത്തതിലുളള സങ്കടം പങ്കുവെച്ച് ബാല

മകൾ പാപ്പു (അവന്തികയുടെ) പിറന്നാളിന് ആരും തന്നെ വിളിക്കാത്തതിലുള്ള വിഷമം പങ്കുവച്ച് സിനിമാ നടൻ ബാല. ആരൊക്കെ മറന്നാലും പാപ്പുവിന് അച്ഛനുണ്ടെന്നും മകൾക്ക് പിറന്നാൾ ആശംസകൾ നേരുന്നുവെന്നും ബാല ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.ആത്മാർഥമായി നമ്മൾ ഒരാളെ സ്നേഹിച്ചുകഴിഞ്ഞാൽ മരിച്ചാലും ശരി, ചില ഓർമകൾ മനസ്സിൽ നിന്നും പോകില്ല. നമ്മൾ ലോകത്ത് എവിടെയാണെങ്കിലും ആ ഓർമകൾ മറക്കാൻ പറ്റില്ല. എന്നെ സംബന്ധിച്ചിടത്തോളം എൻറെ മനസ്സിൽ ഒരിക്കലും മായാത്ത ഓർമയാണ് എൻറെ മകൾ. മകളെ കുറിച്ചുള്ള ഓർമകൾ എനിക്ക് […]

Read More
 നിറഞ്ഞ ചിരിയോടെ ഒരായിരം ഗാനങ്ങൾ; കേരളത്തിന്റെ വാനമ്പാടിക്കിന്ന് അറുപതാം പിറന്നാൾ

നിറഞ്ഞ ചിരിയോടെ ഒരായിരം ഗാനങ്ങൾ; കേരളത്തിന്റെ വാനമ്പാടിക്കിന്ന് അറുപതാം പിറന്നാൾ

നിറഞ്ഞ ചിരിയോടെ ഒരായിരം ഗാനങ്ങൾ നമുക്ക് സമ്മാനിച്ച കേരളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്രക്കിന്ന് അറുപതാം പിറന്നാൾ. ചിത്രയുടെ പാട്ട് കേൾക്കാത്ത ഒരു ദിനം പോലും മലയാളികൾക്ക് കടന്ന് പോകുന്നില്ല.പ്രിയപ്പെട്ട മെലഡികളിൽ ചിത്രയുടെ ഒരൊറ്റ ഗാനമെങ്കിലും ഇല്ലാത്ത മലയാളികൾ കുറവായിരിക്കും കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്.ചിത്ര ജനിച്ചത്. അച്ഛനായിരുന്നു ആദ്യ ഗുരു. കെ. ഓമനക്കുട്ടി ടീച്ചറുടെ കീഴിൽ കർണാടിക് സംഗീതം പഠിച്ച ചിത്രയെ സിനിമാ സംഗീതത്തിലേക്കു […]

Read More
 തങ്കലാന് ജന്മദിനാശംസകൾ; ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

തങ്കലാന് ജന്മദിനാശംസകൾ; ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

ചിയാൻ വിക്രമിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ തങ്കലാന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. എന്റെ തങ്കലാന് പിറന്നാൾ ആശംസകൾ എന്ന് കുറിച്ച് സംവിധായകൻ പാ രഞ്ജിത്താണ് വീഡിയോ പങ്കുവെച്ചത്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ പ്രാപ്തമായ രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് വിഡിയോയിൽ വ്യക്തമാണ്. ബ്രിട്ടീഷ് കാലഘട്ടത്തിൽ കോലാർ ഗോൾഡ് ഫാക്ടറിയിൽ നടന്ന ഒരു സംഭവത്തെ ആസ്ഫാദമാക്കിയുള്ളതാണ് ചിത്രം. കാലില്‍ തളയിട്ട് കുടുമ കെട്ടി, മൂക്കുത്തി അണിഞ്ഞ് ഒറ്റമുണ്ടുടുത്താണ് വിക്രം തങ്കലാനിലെത്തുന്നത്. വിക്രം പാ […]

Read More
 കാല്‍പന്ത് കളിയിലെ ‘മിശിഹ’ ലയണല്‍ മെസിക്ക് ഇന്ന് 35ാം പിറന്നാള്‍

കാല്‍പന്ത് കളിയിലെ ‘മിശിഹ’ ലയണല്‍ മെസിക്ക് ഇന്ന് 35ാം പിറന്നാള്‍

കാല്‍പന്ത് കളിയിലെ ഇതിഹാസ താരം ലയണല്‍ മെസിക്ക് ഇന്ന് 35ാം പിറന്നാള്‍. ഫുട്ബോള്‍ കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളുടെ ഈ ജന്മദിനം ലോകമൊന്നാകെ കൊണ്ടാടുകയാണ്.എണ്ണിയാലൊടുങ്ങാത്ത ഗോളും ക്ലബ്ബ് കിരീടങ്ങളും ഗോള്‍ഡന്‍ ബൂട്ട്, ബാലണ്‍ ഡി ഓര്‍ തുടങ്ങി ഫുട്ബോളില്‍ എന്തെല്ലാം നേടാനാവുമോ അതില്‍ ഒന്നൊഴിച്ച് എല്ലാം ലിയോ നേടിയിട്ടുണ്ട്. 1987ജൂണ്‍ 24നു സ്റ്റീല്‍ ഫാക്ടറി തൊഴിലാളിയായ ജോര്‍ജ് ഹൊറാസിയോ മെസ്സിയുടെയും സെലിയ മരിയ ഗുജിറ്റിനി എന്ന തൂപ്പുകാരിയുടെയും 4 മക്കളില്‍ മൂന്നാമനായാണു ലയണല്‍ മെസ്സിയുടെ ജനനം. നന്നേ […]

Read More
 ‘യുവാക്കളുടെ വേദനയ്ക്കൊപ്പം’ജന്മദിനത്തില്‍ ആഘോഷങ്ങള്‍ നടത്തരുതെന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ ഇന്നത്തെ സ്ഥിതിക്ക് ഉത്തരവാദി പ്രധാനമന്ത്രി

‘യുവാക്കളുടെ വേദനയ്ക്കൊപ്പം’ജന്മദിനത്തില്‍ ആഘോഷങ്ങള്‍ നടത്തരുതെന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ ഇന്നത്തെ സ്ഥിതിക്ക് ഉത്തരവാദി പ്രധാനമന്ത്രി

രാഹുല്‍ ഗാന്ധിയുടെ 52 ാം ജന്‍ദിനമാണിന്ന്.തന്റെ ജന്മദിനത്തില്‍ ആഘോഷങ്ങള്‍ നടത്തരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നിര്‍ദേശം നൽകി.അഗ്നിപഥിനെതിരെ യുവാക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധത്തിലുള്ളത് ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ പാടില്ലെന്ന് രാഹുല്‍ നിര്‍ദേശിച്ചത്.രാജ്യത്തെ യുവാക്കള്‍ ദുഃഖത്തിലാണ്. അവര്‍ തെരുവുകളില്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണെന്നും അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തകര്‍ നില്‍ക്കണം എന്നുമാണ് രാഹുലിന്റെ നിര്‍ദേശത്തിലുള്ളത്. കോണ്‍ഗ്രസിന്റെ മധ്യമവിഭാഗം തലവന്‍ ജയറാം രമേഷാണ് രാഹുല്‍ ഗാന്ധിയുടെ പേരിലുള്ള പത്രക്കുറിപ്പ് ട്വീറ്റ് ചെയ്തത്.അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരായ യുവാക്കളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഇന്ന് […]

Read More
 മഹാ നടന് ഇന്ന് 62ാം പിറന്നാൾ; ആശംസകൾ നേർന്ന് സിനിമാലോകം

മഹാ നടന് ഇന്ന് 62ാം പിറന്നാൾ; ആശംസകൾ നേർന്ന് സിനിമാലോകം

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സിനിമയിലൂടെ വില്ലനായി വന്ന് പിന്നെ ഇഷ്ട്ട നായകനായ മോഹൻലാലിന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 62ാം പിറന്നാൾ. നാട്ടിൻപുറത്തുകാരനായും, അധോലോക നായകനായും, കാമുകനായുമൊക്കെ വിവിധ വേഷ പകർച്ചകൾ ആടിയ താരമാണ് മോഹൻലാൽ. 62ാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് ആശംസകൾ നേർന്ന് സഹ താരങ്ങളും. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നിരിക്കുന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ മമ്മൂട്ടി ഫേസ് ബുക്കിൽ കുറിച്ചു . പൃഥ്വി രാജ് ബ്രോ ഡാഡി സിനിമയുടെ ഡയറക്ടേഴ്സ് […]

Read More
 ചടങ്ങ് അവസാനിച്ചു; റെക്കോര്‍ഡ് നേട്ടം കൈവരിച്ചതിന് പിന്നാലെ വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞതിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ചടങ്ങ് അവസാനിച്ചു; റെക്കോര്‍ഡ് നേട്ടം കൈവരിച്ചതിന് പിന്നാലെ വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞതിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്‍മദിനമായിരുന്ന വെള്ളിയാഴ്ച 2.5 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്ത് രാജ്യം റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു. എന്നാൽ റെക്കോര്‍ഡ് നേട്ടം കൈവരിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് കുത്തനെ കുറഞ്ഞിരുന്നു. ഇതിന് കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി . ചടങ്ങ് അവസാനിച്ചു എന്ന അടിക്കുറിപ്പോടെ രാജ്യത്തെ കഴിഞ്ഞ പത്ത് ദിവസത്തെ വാക്‌സിനേഷന്‍ നിരക്കിന്റെ ഗ്രാഫ് ഉള്‍പ്പെടെ ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ പരിഹാസം. നരേന്ദ്ര മോദിയുടെ ജന്മദിനമായിരുന്ന […]

Read More