വൈക്കത്ത് വീടിനുള്ളില്‍ യുവാവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തി

വൈക്കത്ത് വീടിനുള്ളില്‍ യുവാവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തി

കോട്ടയം: വൈക്കത്ത് വീടിനുള്ളില്‍ യുവാവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. ഇറുമ്പയം ശാരദാവിലാസം എന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആരുടെതെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ 12 ദിവസങ്ങളിലായി ഈ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വിജയകുമാര്‍- ഗീത ദമ്പതികളുടെ വീടാണിത്. ഇവര്‍ കഴിഞ്ഞ ദിവസം ഇവരുടെ മകളുടെ വീട്ടിലാണ് ഉണ്ടായിരുന്നത്. ഇവര്‍ തിരികെ എത്തിയപ്പോഴാണ് വീടിനുള്ളില്‍ അഴുകിയ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും ഇവിടേക്ക് എത്തുകയായിരുന്നു. ഒറ്റപ്പെട്ട പ്രദേശമായതിനാല്‍ ഇവിടെ നിന്ന് മറ്റ് ദുര്‍ഗന്ധങ്ങളോ ഒന്നും പുറത്തുവന്നിരുന്നില്ല. അതേ […]

Read More
 കോഴിക്കോട് കോവൂരില്‍ ഓവുചാലില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കോവൂരില്‍ ഓവുചാലില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോവൂരില്‍ ഓവുചാലില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി. കോവൂര്‍ സ്വദേശി കളത്തിന്‍പൊയില്‍ വീട്ടില്‍ ശശിയാണ് മരിച്ചത്.ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്. കനത്തമഴയില്‍ കോവൂര്‍ എംഎല്‍എ റോഡിലെ ഓവുചാലിലാണ് ശശിയെ കാണാതായത്. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ പെട്ടാണ് ശശി ചാലിലേക്ക് വീണത്. മാതൃഭൂമി ബസ് സ്റ്റോപ്പിനടുത്തുള്ള ഡ്രൈനേജിലേക്കാണ് കാല്‍വഴുതി വീണത്. ഓടയുടെ സ്ലാബില്ലാത്ത ഭാഗത്തിലൂടെയാണ് ശശി വീണത്. ഈ സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ശശിയെ കൈപിടിച്ച് രക്ഷിക്കാന്‍ നോക്കിയെങ്കിലും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെയും പൊലീസിനെയും […]

Read More
 കോടഞ്ചേരിയില്‍ കാണാതായ വയോധികയുടെ മ്യതദേഹം കണ്ടെത്തി

കോടഞ്ചേരിയില്‍ കാണാതായ വയോധികയുടെ മ്യതദേഹം കണ്ടെത്തി

കോഴിക്കോട്: കോടഞ്ചേരിയില്‍ കാണാതായ വയോധികയുടെ മ്യതദേഹം കണ്ടെത്തി. വലിയകൊല്ലി മംഗലം വീട്ടില്‍ ജാനകിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച്ച മുമ്പാണ് ജാനകിയെ കാണാതായത്. ഈ മാസം ഒന്നാം തിയതിയാണ് ജാനകിയെ കാണാതായത്. പൊലീസും ഡോഗ് സ്‌ക്വാഡും നാട്ടുകാരും സന്നദ്ധ സംഘടന പ്രവര്‍ത്തകരും നടത്തിയ തിരച്ചിലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പള്ളിക്കുന്നേല്‍ മലയില്‍ നിന്ന് വയോധികയുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയിരുന്നു. വസ്ത്രം കണ്ടെത്തിയതിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്.

Read More
 പൊട്ടിക്കരഞ്ഞ് അഖിലയും അതുല്യയും; സുധാകരന്റെയും ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു

പൊട്ടിക്കരഞ്ഞ് അഖിലയും അതുല്യയും; സുധാകരന്റെയും ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു

പാലക്കാട്: നെന്മാറയിലെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര അതിക്രൂരമായി കൊലപ്പെടുത്തിയ സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു. സുധാകരന്റെ മൃതദേഹം എലവഞ്ചേരി പഞ്ചായത്ത് ശ്മശാനത്തിലും ലക്ഷ്മിയുടെ മൃതദേഹം നെന്മാറ പഞ്ചായത്ത് ശ്മശാനത്തിലുമാണ് സംസ്‌കരിച്ചത്. മതപരമായ ചടങ്ങുകളോടെയായിരുന്നു സംസ്‌കാരം. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ സങ്കടം സഹിക്കാനാകാതെ മക്കളും ബന്ധുക്കളും വിങ്ങിപ്പൊട്ടി. കരഞ്ഞുതളര്‍ന്ന പെണ്‍മക്കള്‍ അഖിലയെയും അതുല്യയെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും നിസ്സഹായരായി. നൂറ് കണക്കിനാളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വീട്ടിലെത്തിയത്.

Read More
 കത്തിക്കരിഞ്ഞ കാറിലെ മൃതദേഹം ലെനീഷിന്റേത്; സ്ഥിരീകരിച്ച് പൊലീസ്

കത്തിക്കരിഞ്ഞ കാറിലെ മൃതദേഹം ലെനീഷിന്റേത്; സ്ഥിരീകരിച്ച് പൊലീസ്

കൊല്ലം: അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ താഴ്ചയില്‍ മറിഞ്ഞ് കത്തിയ കാറില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചെറിഞ്ഞു. കാണാതായ യുവാവാവിന്റെതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒഴുകുപാറയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര പുത്തന്‍വീട് ലെനീഷ് റോബിന്‍സിന്റെതാണ് (38) മൃതദേഹം. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായ ലെനീഷ് അവിടെ കുടുംബസമേതം താമസിക്കുകയാണ്. നാന്‍സിയാണ് ഭാര്യ. മകള്‍: ജിയോന. ഇന്നലെ വീട്ടില്‍നിന്ന് സിനിമകാണാന്‍ പോയ ലെനീഷ് തിരിച്ചെത്തിയിരുന്നില്ല. ബന്ധുക്കള്‍ ഫോണ്‍ വിളിച്ചപ്പോഴും കിട്ടിയിരുന്നില്ല. സിനിമ കണ്ട് തിരികെ വരുന്നതിനിടെ അപകടത്തില്‍ പെട്ടതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റുസാധ്യതകളും പൊലീസ് […]

Read More
 നാദാപുരത്ത് വീടിനുള്ളില്‍ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി

നാദാപുരത്ത് വീടിനുള്ളില്‍ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: നാദാപുരം വേളത്ത് വീടിനുള്ളില്‍ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. പെരുവയലില്‍ കണിച്ചന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കണിച്ചന്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മരിച്ചത് കണിച്ചനാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More
 തൃശൂര്‍ കോള്‍പാടത്ത് അസ്ഥികൂടം കണ്ടെത്തി; അസ്ഥിക്കൂടം ചിതറിയ നിലയില്‍; മൂന്ന് മാസം പഴക്കമുണ്ടെന്ന് സംശയം

തൃശൂര്‍ കോള്‍പാടത്ത് അസ്ഥികൂടം കണ്ടെത്തി; അസ്ഥിക്കൂടം ചിതറിയ നിലയില്‍; മൂന്ന് മാസം പഴക്കമുണ്ടെന്ന് സംശയം

തൃശൂര്‍: ചേര്‍പ്പില്‍ കോള്‍പാടത്ത് അസ്ഥികൂടം കണ്ടെത്തി. പാടത്തെ വെള്ളം വറ്റിച്ച് കൃഷി തുടങ്ങുമ്പോഴായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥിക്കൂടം ചിതറിയ നിലയിലാണ് കണ്ടെത്തിയത്. ഇതിന് ഏകദേശം മൂന്ന് മാസത്തോളം പഴക്കം ഉണ്ടാകാമെന്നാണ് നിഗമനം. കാണാതായവരെ കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേഷണം ആരംഭിച്ചു.

Read More
 ആംബുലന്‍സ് ലഭിക്കാഞ്ഞതോടെ മക്കളുടെ മൃതദേഹം ചുമലിലേറ്റി കാല്‍ നടയായി മാതാപിതാക്കള്‍ നടന്നത് 15 കിലോമീറ്റര്‍

ആംബുലന്‍സ് ലഭിക്കാഞ്ഞതോടെ മക്കളുടെ മൃതദേഹം ചുമലിലേറ്റി കാല്‍ നടയായി മാതാപിതാക്കള്‍ നടന്നത് 15 കിലോമീറ്റര്‍

മഹാരാഷ്ട്രയില്‍ ആംബുലന്‍സ് സേവനം ലഭിക്കാത്തതിനെ തുടര്‍ന്ന് മക്കളുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ ചുമലിലേറ്റി കാല്‍ നടയായി പതിനഞ്ച് കിലോമീറ്റര്‍ നടന്നു. മഹാരാഷ്ട്രയിലെ ഗഡ്ഛിരോളി ജില്ലയിലെ അഹേരി ഗ്രാമത്തില്‍ താമസിക്കുന്ന ദമ്പതികളുടെ മൂന്നും ആറും വയസ്സുള്ള കുട്ടികളാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. പനി ബാധിച്ച മക്കളെ ചികിത്സയ്ക്കായാണ് ഗതാഗത സൗകര്യം ഇല്ലാതെ കാല്‍നടയായി ജമീല്‍ഗട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ട് പോയത്. ആശുപത്രിയില്‍ എത്തിയിട്ടും സമയത്തിന് ചികിത്സ ലഭിക്കാതെ പോയി. രണ്ടു മണിക്കൂറിനുള്ളില്‍ ഇരുവരുടെയും ആരോഗ്യ നില വഷളാവുകയായിരുന്നു. […]

Read More
 തൃശൂരില്‍ പാലത്തില്‍നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂരില്‍ പാലത്തില്‍നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍ മുറ്റിച്ചൂര്‍ പാലത്തില്‍നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെമ്മാപ്പിള്ളി തച്ചപ്പിള്ളി പ്രഭാകരന്റെ മകന്‍ പ്രഭുലാലിന്റെ (29) മൃതദേഹമാണ് ഇന്നു രാവിലെ മണലൂര്‍ പാലാഴിയില്‍ പുഴയരികില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 12.30- ഓടെയാണ് ഇയാള്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്. ശബ്ദംകേട്ട് പുഴയില്‍ മത്സ്യം പിടിച്ചിരുന്ന തൊഴിലാളികള്‍ സമീപത്തേക്ക് എത്തുമ്പോഴേക്കും യുവാവ് പുഴയിലേക്ക് താഴ്ന്നു പോയിരുന്നു. സംഭവമറിഞ്ഞ് രാത്രി തന്നെ വലപ്പാട് നിന്നും അഗ്‌നി സുരക്ഷ സേനാംഗങ്ങള്‍ എത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ […]

Read More
 ഷിരൂരില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തി; പ്രദേശത്തിന് സമീപം കടലിലാണ് മൃതദേഹം കണ്ടെത്തിയത്

ഷിരൂരില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തി; പ്രദേശത്തിന് സമീപം കടലിലാണ് മൃതദേഹം കണ്ടെത്തിയത്

അങ്കോല: മണ്ണിടിച്ചിലുണ്ടായ അങ്കോലയിലെ ഷിരൂരില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തി. ദുരന്തം നടന്ന സ്ഥലത്ത് നിന്ന് അകലെ ആകനാശിനി ബാഡ പ്രദേശത്ത് കടലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വലയില്‍ കാല്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് വ്യക്തമായിട്ടില്ല. ഒഴുകുന്ന നിലയില്‍ ജീര്‍ണിച്ച അവസ്ഥയിലുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ അര്‍ജുനെയടക്കം കാണാതായ അപകടത്തിലെ ആരുടേതെങ്കിലുമാണോ മൃതദേഹം എന്നതില്‍ വ്യക്തതയില്ല. പ്രദേശത്ത് മത്സ്യത്തൊഴിലാളിയെ കാണാതായതായും ദിവസങ്ങള്‍ക്ക് മുമ്പ് പരാതി ഉണ്ടായിരുന്നു. വിവരം അറിഞ്ഞതായും […]

Read More