വയനാട് ദുരന്തം; മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

വയനാട് ദുരന്തം; മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

കല്‍പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Read More
 തൃശൂരില്‍ വയറ്റില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം; കണ്ടത് രാവിലെ നടക്കാനിറങ്ങിയവര്‍; അന്വേഷണം

തൃശൂരില്‍ വയറ്റില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം; കണ്ടത് രാവിലെ നടക്കാനിറങ്ങിയവര്‍; അന്വേഷണം

തൃശൂര്‍: തൃശൂരില്‍ വയറ്റില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി. മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തില്‍ ഇടുപ്പിന് സമീപം വയറിന്റെ ഭാഗത്ത് കുത്തേറ്റ് മാംസം വിട്ടുപോയ നിലയിലാണ്.തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹമെന്നാണ് സംശയിക്കപ്പെടുന്നത്. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read More
 മൃതദേഹം പ്രതിഷേധക്കാരുടെ കൈയ്യില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു; ആശുപത്രിയിലേക്ക് മാറ്റി

മൃതദേഹം പ്രതിഷേധക്കാരുടെ കൈയ്യില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു; ആശുപത്രിയിലേക്ക് മാറ്റി

കൊച്ചി: കാട്ടാന ആക്രമണത്തില്‍ നേര്യമംഗലത്ത് കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം പ്രതിഷേധക്കാരുടെ കൈയ്യില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. മൃതദേഹം സൂക്ഷിച്ച ഫ്രീസര്‍ റോഡിലൂടെ വലിച്ചുകൊണ്ടുപോയി പിന്നീട് ആംബുലന്‍സിലേക്ക് മാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹമടങ്ങിയ ഫ്രീസര്‍ ആംബുലന്‍സില്‍ കയറ്റിയ ശേഷം ഡോര്‍ പോലും അടയ്ക്കാതെയാണ് വാഹനം മുന്നോട്ടു നീങ്ങിയത്. ജനപ്രതിനിധികളെയും നാട്ടുകാരെയും ബന്ധുക്കളെയുമെല്ലാം ബലം പ്രയോഗിച്ച് നീക്കിയതിനു ശേഷമാണ് പൊലീസ് മൃതദേഹം കൊണ്ടുപോയത്. കോതമംഗലത്ത് റോഡില്‍ മൃതദേഹം വച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇടുക്കിയില്‍ […]

Read More
 കാട്ടാന ആക്രമണം; മാനന്തവാടിയില്‍ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കുന്നു; ഹര്‍ത്താല്‍;കലക്ടറെയും എസ്പിയെയും തടഞ്ഞു

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കുന്നു; ഹര്‍ത്താല്‍;കലക്ടറെയും എസ്പിയെയും തടഞ്ഞു

വയനാട:് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കുന്നു. നഗരത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വനംമന്ത്രി സ്ഥലത്തെത്താതെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. സ്ഥലത്തുള്ള എസ്.പിയെയും മറ്റ് പൊലീസുകാരെയും വളഞ്ഞാണ് പ്രതിഷേധം. എസ്പിക്കെതിരെ ഗോ ബാക്ക് വിളികള്‍ നാട്ടുകാര്‍ മുഴക്കുകയാണ്.വയനാട് കലക്ടര്‍ മാനന്തവാടിയിലേക്ക് പുറപ്പെട്ടു. പടമല പനച്ചിയില്‍ അജീഷാണ് രാവിലെ ഏഴരയോടെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. കര്‍ണാടക പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചുവിട്ട മോഴയാനയാണ് നാട്ടിലിറങ്ങി അക്രമം നടത്തിയത്. നിലവില്‍ ചാലിഗദ്ധയിലെ കുന്നിലാണ് […]

Read More