വയനാട:് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കുന്നു. നഗരത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വനംമന്ത്രി സ്ഥലത്തെത്താതെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. സ്ഥലത്തുള്ള എസ്.പിയെയും മറ്റ് പൊലീസുകാരെയും വളഞ്ഞാണ് പ്രതിഷേധം. എസ്പിക്കെതിരെ ഗോ ബാക്ക് വിളികള്‍ നാട്ടുകാര്‍ മുഴക്കുകയാണ്.വയനാട് കലക്ടര്‍ മാനന്തവാടിയിലേക്ക് പുറപ്പെട്ടു.

പടമല പനച്ചിയില്‍ അജീഷാണ് രാവിലെ ഏഴരയോടെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. കര്‍ണാടക പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചുവിട്ട മോഴയാനയാണ് നാട്ടിലിറങ്ങി അക്രമം നടത്തിയത്. നിലവില്‍ ചാലിഗദ്ധയിലെ കുന്നിലാണ് ആനയുള്ളതെന്നും ഇതിനെ ജനവാസ മേഖലയില്‍ നിന്ന് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണെന്നും വനംവകുപ്പ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *