ബജറ്റ് കേരള വിരുദ്ധം; മന്ത്രി കെ എന്‍ ബാലഗോപാല്‍

ബജറ്റ് കേരള വിരുദ്ധം; മന്ത്രി കെ എന്‍ ബാലഗോപാല്‍

കേരള വിരുദ്ധമാണ് ബജറ്റെന്ന് കേരള ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വലിയ പ്രതീക്ഷയായിരുന്നുവെന്നും എന്നാല്‍ അങ്ങേയറ്റം നിരാശാജനകമായിരുന്നു ബജറ്റെന്ന് മന്ത്രി പറഞ്ഞു. മോദി സര്‍ക്കാരിന്റെ ആരോഗ്യത്തെയും ആയുസ്സിനും ഭാവിക്കും വേണ്ടി മാത്രമുള്ള പൊളിറ്റിക്കല്‍ ഗിമ്മിക്കായിരുന്നു ബജറ്റ് അവതരണമെന്ന് മന്ത്രി ബാലഗോപാല്‍ വിമര്‍ശിച്ചു. ഫെഡറലിസം എന്ന് പറയാന്‍ സര്‍ക്കാരിന് ഒരു അര്‍ഹതയും ഇല്ലെന്ന് തെളിയിക്കുന്നതാണ് ബജറ്റെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ആകെയുള്ള റിസോഴ്‌സ് എടുത്ത് സ്വന്തം മുന്നണിയുടെ കാര്യം നടത്താന്‍ വേണ്ടി നോക്കുന്നു. ഭക്ഷ്യ സബ്‌സിഡി […]

Read More
 കേരളത്തിന് വീണ്ടും നിരാശ; കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ ഒന്നുമില്ല

കേരളത്തിന് വീണ്ടും നിരാശ; കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ ഒന്നുമില്ല

ന്യൂഡല്‍ഹി: പതിനെട്ടാം കേന്ദ്ര ബജറ്റില്‍ കേരളത്തിന് വീണ്ടും നിരാശ. കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം 24,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് പുതിയ ടൂറിസം പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ല. പ്രളയ ദുരിതം നേരിടാനുള്ള സഹായ പ്രഖ്യാപനങ്ങളിലും കേരളത്തിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ബിഹാര്‍, അസം, ഹിമാചല്‍, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്. വ്യവസായിക ഇടനാഴികളുടെ പ്രഖ്യാപനത്തിലും സംസ്ഥാനത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. വിഴിഞ്ഞം പദ്ധതിക്കും പാക്കേജ് പ്രഖ്യാപിച്ചില്ല. അതേസമയം ചെന്നൈ വിശാഖപട്ടണം ബംഗളൂരു ഹൈദരാബാദ് പ്രത്യാക വ്യാവസായിക […]

Read More
 10 ലക്ഷം വരെ വിദ്യാഭ്യാസ വായ്പ; വര്‍ഷം ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇ വൗച്ചര്‍ നല്‍കും; പലിശയില്‍ മൂന്നു ശതമാനം വരെ ഇളവ്

10 ലക്ഷം വരെ വിദ്യാഭ്യാസ വായ്പ; വര്‍ഷം ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇ വൗച്ചര്‍ നല്‍കും; പലിശയില്‍ മൂന്നു ശതമാനം വരെ ഇളവ്

ന്യൂഡല്‍ഹി: രാജ്യത്തെ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികള്‍ക്ക് പത്തു ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഓരോ വര്‍ഷവും ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇതിന് ഈ വൗച്ചര്‍ നല്‍കും. പലിശയില്‍ മൂന്നു ശതമാനം വരെ ഇളവാണ് ഇതിലൂടെ ലഭിക്കുകയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. വിദ്യാഭ്യാസത്തിനും തൊഴില്‍ ശേഷിയും നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് 1.48 ലക്ഷം കോടിയാണ് ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്കു തൊഴില്‍ നൈപുണ്യം ഉറപ്പു വരുത്തുമെന്ന് ധനമന്ത്രി […]

Read More
 പിഎം ആവാസ് യോജനയില്‍ 3 കോടി വീടുകള്‍ നിര്‍മിക്കും; എല്ലാ മേഖലയിലും അധിക തൊഴില്‍ കൊണ്ടുവരും; സ്ത്രീകള്‍ക്ക് പ്രത്യേക നൈപുണ്യ പദ്ധതി നടപ്പിലാക്കും; നിര്‍മല സീതാരാമന്‍

പിഎം ആവാസ് യോജനയില്‍ 3 കോടി വീടുകള്‍ നിര്‍മിക്കും; എല്ലാ മേഖലയിലും അധിക തൊഴില്‍ കൊണ്ടുവരും; സ്ത്രീകള്‍ക്ക് പ്രത്യേക നൈപുണ്യ പദ്ധതി നടപ്പിലാക്കും; നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് 3 കോടി വീടുകള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. എല്ലാ മേഖലയിലും അധിക തൊഴില്‍ കൊണ്ടുവരും. സ്ത്രീകള്‍ക്ക് പ്രത്യേക നൈപുണ്യ പദ്ധതി നടപ്പിലാക്കും. തൊഴിലില്ലായ്മ പരിഹരിക്കാന്‍ പ്രത്യേക നടപടിയുണ്ടാകും. 20 ലക്ഷം യുവാക്കള്‍ക്ക് പരിശീലനം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റിന്റെ 100 ശാഖകള്‍ സ്ഥാപിക്കുമെന്നും നിര്‍മല കൂട്ടിച്ചേര്‍ത്തു. പതിനെട്ടാം ലോക്‌സഭയിലെ ആദ്യ കേന്ദ്ര ബജറ്റാണ് നിര്‍മല […]

Read More
 മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക സര്‍വേ ധനമന്ത്രി തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. ചരിത്രപരമായ തീരുമാനങ്ങള്‍ ബജറ്റിലുണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ജനപ്രിയ ബജറ്റാകും അവതരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ചരിത്രപരമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പറഞ്ഞിരുന്നു. എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തിന് ബജറ്റില്‍ എന്തായിരിക്കും കരുതിയിട്ടുള്ളതെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്.

Read More
 ബജറ്റില്‍ വിഹിതം വെട്ടിക്കുറച്ചു; സി പി ഐ മന്ത്രിമാര്‍ പരാതി അറിയിക്കും

ബജറ്റില്‍ വിഹിതം വെട്ടിക്കുറച്ചു; സി പി ഐ മന്ത്രിമാര്‍ പരാതി അറിയിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ അതൃപ്തി പരസ്യമാക്കി സിപിഐ മന്ത്രിമാര്‍. ബജറ്റില്‍ വിഹിതം കുറഞ്ഞെന്നാണ് ചിഞ്ചു റാണി പരസ്യമായി അറിയിച്ചത്. ഡല്‍ഹി യാത്രയ്ക്ക് ശേഷം മുഖ്യമന്ത്രിയെ കാണും. കഴിഞ്ഞതവണത്തെക്കാള്‍ 40 ശതമാനം വിഹിതം വെട്ടിക്കുറച്ചു. ധനമന്ത്രിയെ വിഷയം ധരിപ്പിച്ചു, പരിഹരിക്കുമെന്നാണ് പ്രതീക്ഷ. സിപിഐ മന്ത്രിമാരോട് വിവേചനം കാണിച്ചുവെന്ന് കാരുതുന്നില്ലെന്നും ജെ.ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാന ബജറ്റിലെ അവഗണനയിലുള്ള അതൃപ്തി പരസ്യമാക്കി ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലും. മുന്നണിയിലും മന്ത്രിസഭയിലും വിഷയം ഉന്നയിക്കുമെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം നേരിടേണ്ട സപ്ലൈക്കോയ്ക്ക് ബജറ്റില്‍ മതിയായ നീക്കിയിരിപ്പ് […]

Read More
 ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ഡി.എ; ഏപ്രിലില്‍; പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കും

ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ഡി.എ; ഏപ്രിലില്‍; പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കും

രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്രതീക്ഷിച്ചത് പോലെ ക്ഷേമപെന്‍ഷനില്‍ സര്‍ക്കാര്‍ വര്‍ധനവ് വരുത്തിയിട്ടില്ല. എന്നാല്‍, കൃത്യമായി പെന്‍ഷന്‍ നല്‍കുമെന്ന് ധനമന്ത്രി അറിയിച്ചു. കുടിശ്ശികയുള്ള ആറ് ഗഡുക്കളില്‍ ഒരു ഗഡു ഡി.എ നല്‍കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിച്ച് ജീവനക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിത്വം നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും ജീവനക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. അധിക വിഭവസമാഹരണത്തിനുള്ള മാര്‍ഗങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

Read More
 ടൂറിസം വികസത്തിന് 500 കോടി; സ്വകാര്യ ടൂറിസം പ്രോത്സാഹിപ്പിക്കും; ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 250 കോടി

ടൂറിസം വികസത്തിന് 500 കോടി; സ്വകാര്യ ടൂറിസം പ്രോത്സാഹിപ്പിക്കും; ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 250 കോടി

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാകാന്‍ കേരളത്തിന് കഴിയും. ടൂറിസം വികസത്തിന് 500 കോടി രൂപ അനുവദിക്കും. ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ നയം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ടൂറിസം പ്രോത്സാഹിപ്പിക്കും. വിപുലമായ കണ്‍വെന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ നയം. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും- ധനമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കും. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 250 കോടി രൂപ. വായ്പ എടുക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് അനുമതി. ഡിജിറ്റല്‍ […]

Read More
 റബറിന്റെ താങ്ങുവില വര്‍ധിപ്പിച്ചു; 180 രൂപയാക്കി; തുക കുറഞ്ഞതില്‍ പ്രതിപക്ഷ പ്രതിഷേധം

റബറിന്റെ താങ്ങുവില വര്‍ധിപ്പിച്ചു; 180 രൂപയാക്കി; തുക കുറഞ്ഞതില്‍ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: കേരള ബജറ്റില്‍ സംസ്ഥാനത്ത് റബറിന്റെ താങ്ങുവില വര്‍ധിപ്പിച്ചു. 10 രൂപ കൂട്ടി 180 രൂപയായാണ് താങ്ങുവില വര്‍ധിപ്പിച്ചത്. നിലവില്‍ 170 രൂപയാണ് താങ്ങുവില. മന്ത്രി താങ്ങുവില വര്‍ധിപ്പിച്ച് പ്രഖ്യാപനം നടത്തിയതിന് പിന്നാലെ പ്രതിപക്ഷത്ത് നിന്ന് പ്രതിഷേധം ഉയര്‍ന്നു. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ എം എല്‍ എമാര്‍ എന്ത് വര്‍ധനവാണിതെ്‌നന് വിളിച്ചു ചോദിച്ചു. കോട്ടയത്ത് റബ്ബര്‍ വ്യവസായ സമുച്ചയം സ്ഥാപിക്കുമെന്നും പ്ലാന്റേഷന്‍ മേഖലയില്‍ 10 കോടി വകയിരുത്തിയെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. പൊതു സംരംഭങ്ങള്‍ […]

Read More
 കാര്‍ഷിക മേഖലയ്ക്ക് 1,692 കോടി; മൃഗസംരക്ഷണ മേഖലയ്ക്ക് 277 കോടി; ധനമന്ത്രി

കാര്‍ഷിക മേഖലയ്ക്ക് 1,692 കോടി; മൃഗസംരക്ഷണ മേഖലയ്ക്ക് 277 കോടി; ധനമന്ത്രി

കാര്‍ഷിക മേഖലയ്ക്ക് 1,692 കോടി രൂപ ബജറ്റില്‍ അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സുഗന്ധവ്യഞ്ജന പദ്ധതിക്ക് 4.6 കോടിയും നാളികേര വികസനത്തിന് 65 കോടിയും ബജറ്റില്‍ അനുവദിച്ചു. വിളപരിപാലനത്തിന് 531.9 കോടിയും കുട്ടനാട് പെട്ടിയും പറയും പദ്ധതിക്ക് 36 കോടിയും അനുവദിച്ചു. മൃഗസംരക്ഷണ മേഖലയ്ക്ക് 277 കോടി അനുവദിച്ചു. കാര്‍ഷിക മേഖലയിലെ കേരല പദ്ധതിക്കായി അടുത്ത മൂന്ന് വര്‍ഷത്തേക്ക് മൂവായിരം കോടി അനുവദിക്കും. കാര്‍ഷിക വിളകളുടെ ഉത്പാദന ശേഷി കൂട്ടാന്‍ രണ്ട് കോടി അനുവദിച്ചു.

Read More