ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക സര്‍വേ ധനമന്ത്രി തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. ചരിത്രപരമായ തീരുമാനങ്ങള്‍ ബജറ്റിലുണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ജനപ്രിയ ബജറ്റാകും അവതരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ചരിത്രപരമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പറഞ്ഞിരുന്നു. എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തിന് ബജറ്റില്‍ എന്തായിരിക്കും കരുതിയിട്ടുള്ളതെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്.