കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിലിടിച്ച് നിന്നു; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിലിടിച്ച് നിന്നു; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഇടുക്കി: വണ്ടിപ്പെരിയാറില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിലിടിച്ച് നിന്നു. അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. അമ്പത്തിയാറാം മൈലില്‍ അയ്യപ്പ കോളേജിന് സമീപം നിയന്ത്രണം വിട്ട ബസ് റോഡിന്റെ സംരക്ഷണഭിത്തിയില്‍ ഇടിച്ചാണ് നിന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. കുമളിയില്‍ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു ബസ്. ബസില്‍ ഏഴുയാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Read More
 ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞു; അപകടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 13 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു; രണ്ട് പേരുടെ നില ഗുരുതരം

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞു; അപകടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 13 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു; രണ്ട് പേരുടെ നില ഗുരുതരം

നിലയ്ക്കല്‍: നിലയ്ക്കലില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞ തീര്‍ത്ഥാടകരുമായി നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 13 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Read More
 കാട്ടാക്കടയിൽ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചു

കാട്ടാക്കടയിൽ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചു

കാട്ടാക്കട ബസ് ഡിപ്പോയിൽ അമിത വേഗതയിൽ എത്തിയ ബസ് ഇടിച്ച് വിദ്യാർഥി മരിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥി അബന്യയാണ് മരിച്ചത്. ഡിപ്പോയിൽ ആളുകൾക്കിടയിൽ ബസ് കാത്ത് നിൽക്കായിരുന്നു വിദ്യാർത്ഥിനി. 4 മണിക്ക് പോകേണ്ട വിഴിഞ്ഞം ബസ് സ്‌റ്റോപ്പിലേക്ക് അമിത വേഗത്തിൽ എത്തുകയായിരുന്നു എന്നും ഇതാണ് അപകട കാരണം എന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ബസ് ഇടിച്ചിട്ട ശേഷം കെട്ടിടത്തിന്റെ തൂണിൽ ഇടിച്ചു നിന്നതിനാലാണ് വൻ അപകടം ഒഴിവായത്. അപകടം ഉണ്ടായതോടെ ഡ്രൈവർ രാമചന്ദ്രൻ […]

Read More
 വിദ്യാർത്ഥിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ് ; നാട്ടുകാർ ബസ് അടിച്ച് പൊളിച്ചു

വിദ്യാർത്ഥിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ് ; നാട്ടുകാർ ബസ് അടിച്ച് പൊളിച്ചു

കണ്ണൂർ തളിപ്പറമ്പിൽ സൈക്കിളിൽ ബസിടിച്ച് വിദ്യാർഥിക്ക് പരിക്ക്. തൃച്ചംബരം യുപി സ്കൂൾ വിദ്യാർത്ഥി ബിലാലിനാണ് പരിക്കേറ്റത്. പ്രകോപിതരായ നാട്ടുകാർ സ്വകാര്യ ബസ് അടിച്ചു തകർത്തു. തളിപ്പറമ്പ് കപ്പാലത്ത് രാവിലെ 10.15 നാണ് അപകടം. ഇരിട്ടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന അവേ മരിയ എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ബസ് കപ്പാലം പെട്രോൾ പമ്പിന് സമീപത്ത് വച്ച് എതിർ ദിശയിലൂടെ മറ്റൊരു വാഹനത്തെ മറി കടന്ന് കുട്ടിയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ബസ് ഡ്രൈവർക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിൽ […]

Read More
 തിരുവാഴിയോട് അപകടം; ബസ് മറിയാൻ കാരണം റോഡിന് സൈഡിലെ കുഴിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്

തിരുവാഴിയോട് അപകടം; ബസ് മറിയാൻ കാരണം റോഡിന് സൈഡിലെ കുഴിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്

പാലക്കാട് തിരുവാഴിയോട് രണ്ട് പേരുടെ മരണത്തിനിടയായ ബസ് അപകടത്തിന് കാരണം റോഡ് സൈഡിലെ കുഴിയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവായി കാണാൻ സാധിക്കില്ലെന്നും റോഡിനോട് ചേര്‍ന്നുള്ള കുഴിയില്‍ വീണ് നിയന്ത്രണം നഷ്യപ്പെട്ടതാണ് ബസ് മറിയാന്‍ കാരണമെന്നും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാത്തത് അപകടത്തിന് കാരണമായെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു ബസ് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊന്നാനി സ്വദേശി […]

Read More
 പാലക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ടു മരണം; നിരവധി പേർക്ക് പരിക്ക്

പാലക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ടു മരണം; നിരവധി പേർക്ക് പരിക്ക്

പാലക്കാട് തിരുവാഴിയോട് സ്വകാര്യ ട്രാവല്‍ ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 7.45നായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് മരിച്ചത്. ജീവനക്കാര്‍ ഉള്‍പ്പെടെ 38 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. നിരവധി പേര്‍ക്ക് പരിേക്കറ്റിട്ടുണ്ട്. 20 മനിറ്റോളം മരിച്ച രണ്ടു പേര്‍ കുടുങ്ങിക്കിടന്നിരുന്നു. ബസ് ഉയര്‍ത്തിയ ശേഷമാണ് ഇവരെ പുറത്തെടുത്തത്. അപകടത്തില്‍ പരിക്കേറ്റ […]

Read More
 ബംഗ്ലാദേശിൽ വൻ വാഹനാപകടം; ബസ് കുളത്തിലേക്ക് മറിഞ്ഞ് പതിനേഴ് മരണം

ബംഗ്ലാദേശിൽ വൻ വാഹനാപകടം; ബസ് കുളത്തിലേക്ക് മറിഞ്ഞ് പതിനേഴ് മരണം

ബംഗ്ളാദേശിൽ വാൻ വാഹനാപകടം.ജലകത്തി സദർ ഉപസിലയുടെ കീഴിലുള്ള ഛത്രകണ്ഡ മേഖലയിൽ ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 17 പേർ മരിച്ചു. സംഭവത്തിൽ 35 പേർക്ക് പരിക്കേറ്റതായും ‘ഡെയ്‌ലി സ്റ്റാർ’ റിപ്പോർട്ട് ചെയ്യുന്നു. അറുപതിലധികം യാത്രക്കാരുമായി പിറോജ്പൂരിലെ ഭണ്ഡാരിയയിൽ നിന്ന് രാവിലെ 9:00 ഓടെ പുറപ്പെട്ട ബസ്, 10:00 മണിയോടെ ബാരിഷാൽ-ഖുൽന ഹൈവേയിലെ ഛത്രകണ്ടയിൽ റോഡരികിലെ കുളത്തിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് രക്ഷപ്പെട്ടവർ ആരോപിച്ചു. കഷ്ടിച്ച് 52 പേർക്ക് സഞ്ചരിക്കാവുന്ന ബസിൽ, അമിത യാത്രക്കാരെ […]

Read More
 മഹാരഷ്ട്രയിൽ അപകടം; ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം; 27 പേര്‍ക്ക് പരിക്ക്

മഹാരഷ്ട്രയിൽ അപകടം; ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം; 27 പേര്‍ക്ക് പരിക്ക്

മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. റായ്ഗഢ് ജില്ലയിലെ ഓള്‍ഡ് മുംബൈ-പുണെ ഹൈവേയില്‍ ഇന്ന് പുലർച്ചെ അഞ്ചു മണിക്കാണ് അപകടം നടന്നത്. പുണെയില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഒരു സംഗീത സംഘമായിരുന്നു ബസ്സിലുണ്ടായിരുന്നത്. നാല്‍പ്പതോളം പേര്‍ ബസ്സിലുണ്ടായിരുന്നതായി ഖൊപോലി പോലീസ് പറഞ്ഞു. മുംബൈയിലെ ഗുഡ്ഗാവിലെ ‘ബാജി പ്രഭു വാടക് ഗ്രൂപ്പ്’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംഗീത സംഘമായിരുന്നു യാത്ര ചെയ്തിരുന്നത്. ഇവര്‍ ഒരു സംഗീത പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു. 18-നും 25-നുമിടയില്‍ […]

Read More
 ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. തഞ്ചാവൂരിൽ നിന്ന് എത്തിയ 67 പേരാണ് ബസിലുണ്ടായിരുന്നത്. നാട്ടുകാരാണ് ആദ്യമെത്തി ബസിൽ കുടുങ്ങി കിടന്നവരെ പുറത്തെത്തിച്ചത്. ബസ് വളവ് തിരിഞ്ഞുവരുമ്പോള്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് ദൃസാക്ഷികൾ പറയുന്നത്. നാട്ടുകാര്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകിയതിന് പിന്നാലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമെത്തി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

Read More
 പാലായില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു,14 പേർക്ക് പരുക്ക്

പാലായില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു,14 പേർക്ക് പരുക്ക്

കോട്ടയത്ത് രാമപുരത്തിന്സമീപം മാനത്തൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പട്ട് 14 പേർക്ക് പരുക്ക്. ഇതിൽ 5 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട് വെല്ലൂരില്‍ നിന്നുള്ള ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. നിയന്ത്രണം വിട്ട ബസ് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.ബസിന്റെ ജനൽ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചവർക്കാണ് സാരമായി പരിക്കേറ്റത്.

Read More