കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം; കേരളത്തിന് നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്രം

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം; കേരളത്തിന് നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്രം

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളത്തിന് നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. കോണ്‍ടാക്ട് ട്രേസിംഗ് ഉടന്‍ കേരളത്തില്‍ ശക്തിപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. 20 മുതല്‍ 25 പേരെ ഒരു പോസിറ്റിവ് കേസില്‍ ട്രേസ് ചെയ്ത് ക്വാറന്റീനില്‍ പ്രവേശിപ്പിക്കണം. രണ്ടാം ഡോസ് കൊവിഡ് വാക്സിന്‍ എല്ലാവരിലും സമയബന്ധിതമായി എത്തിക്കാന്‍ സമഗ്ര പദ്ധതി തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്. വാക്സിനെടുത്തതിന് ശേഷം രോഗം വന്നവരുടെ ആരോഗ്യാവസ്ഥയെ പറ്റിയും പഠനം നടത്തണം. […]

Read More
 താലിബാനോട് നിലപാടെടുക്കാതെ കേന്ദ്രം; നയം കാത്തിരുന്ന് സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

താലിബാനോട് നിലപാടെടുക്കാതെ കേന്ദ്രം; നയം കാത്തിരുന്ന് സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

താലിബാനോടുള്ള നയം കാത്തിരുന്ന് സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. താലിബാന്‍ കാബൂള്‍ പിടിച്ചത് ദോഹ ധാരണ ലംഘിച്ചാണെന്നും വിദേശകാര്യമന്ത്രി ദില്ലിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തെ അറിയിച്ചു. എന്നാല്‍ ഇന്ത്യയുടെ താല്പര്യം സംരക്ഷിച്ച് നിലപാടെടുക്കാന്‍ സര്‍ക്കാരിനോട് യോഗം ആവശ്യപ്പെട്ടു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന 20 ഇന്ത്യക്കാരെ ഇന്നും താലിബാന്‍ തടഞ്ഞതായി യോഗത്തില്‍ സര്‍ക്കാര്‍ വെളിപ്പെടുത്തി. 31 പാര്‍ട്ടികളിലെ 47 നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ കാര്യമായ ഭിന്നത പ്രകടമായില്ല. വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ യോഗത്തെ അറിയിച്ചത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. […]

Read More
 കോവിഷീല്‍ഡ് വാക്സിന്‍ ഇടവേള 84 ദിവസമാക്കിയത് ഫലപ്രാപ്തിക്കു വേണ്ടി; നിലവില്‍ മൂന്നാം ഡോസ് നല്‍കാന്‍ വ്യവസ്ഥയില്ലെന്നും ഹൈക്കോടതിയോട് കേന്ദ്രം

കോവിഷീല്‍ഡ് വാക്സിന്‍ ഇടവേള 84 ദിവസമാക്കിയത് ഫലപ്രാപ്തിക്കു വേണ്ടി; നിലവില്‍ മൂന്നാം ഡോസ് നല്‍കാന്‍ വ്യവസ്ഥയില്ലെന്നും ഹൈക്കോടതിയോട് കേന്ദ്രം

കോവിഷീല്‍ഡ് വാക്സിന്റെ ഒന്നാം ഡോസിനു ശേഷമുള്ള ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. വാക്സിന്‍ക്ഷാമം കൊണ്ടല്ല ഇടവേള 84 ദിവസമാക്കിയതെന്നും കേന്ദ്രം അറിയിച്ചു. നിലവില്‍ മൂന്നാംഡോസ് വാക്സിന്‍ നല്‍കാന്‍ വ്യവസ്ഥയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടു ഹര്‍ജികളാണ് ഹൈക്കോടതി മുന്‍പാകെ വന്നത്. ഇതിലൊന്ന് കിറ്റക്സ് കമ്പനി നല്‍കിയതായിരുന്നു. തങ്ങളുടെ ജീവനക്കാര്‍ക്ക് കോവിഷീല്‍ഡിന്റെ വാക്സിന്റെ ആദ്യ ഡോസ് നല്‍കിയെന്നും അതു കഴിഞ്ഞ് 45 ദിവസമായിട്ടും രണ്ടാം ഡോസ് കുത്തിവെപ്പ് […]

Read More
 കോവിഷീല്‍ഡ് രണ്ടാം ഡോസിന് ഇടവേള 84 ദിവസമായി നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലെന്ന് കേന്ദ്രസര്‍ക്കാറിനോട് ഹൈക്കോടതി

കോവിഷീല്‍ഡ് രണ്ടാം ഡോസിന് ഇടവേള 84 ദിവസമായി നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലെന്ന് കേന്ദ്രസര്‍ക്കാറിനോട് ഹൈക്കോടതി

കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനു മുമ്പുള്ള ഇടവേളയായി 84 ദിവസം എന്നു നിശ്ചയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. വാക്‌സിന്‍ ലഭ്യതയുടെ അടിസ്ഥാനത്തിലാണോ വാക്‌സിന്റെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണോ എന്ന് വ്യക്തമാക്കാനാണ് കോടതിയുടെ നിര്‍ദേശം. ഒന്നാം ഡോസ് വാക്‌സിനെടുത്ത ജീവനക്കാര്‍ക്ക് 84 ദിവസത്തിനു മുമ്പ് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കിറ്റെക്‌സ് കമ്പനി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. ആദ്യഘട്ടം വാക്‌സിനേഷന്‍ ആരംഭിക്കുമ്പോള്‍ രണ്ടു കോവിഷീല്‍ഡ് ഡോസുകള്‍ക്ക് ഇടയിലുള്ള കാലാവധി […]

Read More
 അഫ്ഗാനില്‍ നിന്നും കൂടുതല്‍ പേര്‍ ഡല്‍ഹിയിലെത്തി; വന്നവരില്‍ മലയാളിയും

അഫ്ഗാനില്‍ നിന്നും കൂടുതല്‍ പേര്‍ ഡല്‍ഹിയിലെത്തി; വന്നവരില്‍ മലയാളിയും

അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂടുതല്‍ പേര്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തി. വിമാനത്തില്‍ മലയാളിയായ യുവതിയും. കാസര്‍ഗോഡ് സ്വദേശിനിയായ സിസ്റ്റര്‍ തെരേസ ക്രാസ്തയാണ് സംഘത്തിലെ മലയാളി. 25 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 78 പേരുമായാണ് വിമാനം ഡല്‍ഹിയിലെത്തിയത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും വിമാനത്താവളത്തില്‍ തിരികെയെത്തിയ യാത്രക്കാരെ സ്വീകരിക്കാന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പൂര്‍ണമായും പാകിസ്ഥാന്റെ വ്യോമപാത ഉപേക്ഷിച്ച് ഇറാന്‍ വഴിയായിരുന്നു അഫ്ഗാനില്‍ നിന്ന് വിമാനം ഡല്‍ഹിയിലെത്തിയത്. കൂടുതല്‍ ഇന്ത്യക്കാരെ അഫ്ഗാനില്‍ നിന്നും എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷാദൗത്യം ഇനിയും […]

Read More
 അഫ്ഗാനിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ചേരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

അഫ്ഗാനിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ചേരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം ആഗസ്റ്റ് 26 നാണ് യോഗം വിളിച്ചിരിക്കുന്നത്. പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷി നിശ്ചിത സമയത്തിനുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചു. അഫ്ഗാന്‍ വിഷയം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോട് വിശദീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പാര്‍ലിമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി […]

Read More
 എല്ലാ നിവേദനത്തിനും ഹിന്ദിയിൽ മറുപടി നൽകാൻ ആകില്ല; കേന്ദ്ര സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

എല്ലാ നിവേദനത്തിനും ഹിന്ദിയിൽ മറുപടി നൽകാൻ ആകില്ല; കേന്ദ്ര സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

എല്ലാ നിവേദനത്തിനും ഹിന്ദിയില്‍ മറുപടി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് മദ്രാസ് ഹൈകോടതിയുടെ നിർദേശം.1963ലെ ഒഫിഷ്യൽ ലാഗ്വേജസ് ആക്ട് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നിർദേശം.ഇംഗ്ലിഷിലാണ് നിവേദനം ലഭിക്കുന്നതെങ്കില്‍ ആ ഭാഷയില്‍ തന്നെ മറുപടി നല്‍കേണ്ടത് കേന്ദ്രസർക്കാറിന്‍റെ ഉത്തരവാദിത്തമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി. ഇംഗ്ലിഷില്‍ നല്‍കിയ നിവേദനത്തിന് ഹിന്ദിയില്‍ മറുപടി ലഭിച്ചതിനെത്തുടര്‍ന്ന് സി.പി.എം പാര്‍ലമെന്റ് അംഗമായ എസ്. വെങ്കടേശ്വരൻ ഹൈകോടതിയെ സമീപിച്ചിരുന്നു . കേന്ദ്രം സംസ്ഥാനങ്ങളുമായി നടത്തുന്ന കത്തിടപാടുകള്‍ ഇംഗ്ലീഷില്‍ വേണമെന്ന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്. ഏതു ഭാഷയിലും സര്‍ക്കാരിനു […]

Read More
 കടയിൽ പോകുമ്പോൾ വാക്‌സിൻ സർട്ടിഫിക്കറ്റ്​ മറന്നോ? ഈ നമ്പറിൽ വാട്ട്​സ്​ആപ്പ്​ സന്ദേശമയച്ചാൽ ഉടനടി പരിഹാരം

കടയിൽ പോകുമ്പോൾ വാക്‌സിൻ സർട്ടിഫിക്കറ്റ്​ മറന്നോ? ഈ നമ്പറിൽ വാട്ട്​സ്​ആപ്പ്​ സന്ദേശമയച്ചാൽ ഉടനടി പരിഹാരം

സംസ്​ഥാന​ത്ത്​ കോവിഡ്​ നിയന്ത്രണങ്ങക്ക് ഇളവ് നൽകിയപ്പോൾ മുന്നോട്ട് വെച്ച ഒരു നിർദേശമായിരുന്നു കടയിൽ പോകാൻ വാക്​സിനേഷൻ സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ ഫലമോ വേണമെന്നത്​. ഈ നിർദേശത്തിനെതിരെ വ്യാപക വിമർശനങ്ങൾ വന്നു എങ്കിലും നിർദേശം പിൻവലിക്കാൻ സർക്കാർ തയാറായിട്ടില്ല. സംസ്​ഥാനത്തെ ഭൂരിഭാഗം പേർക്കും വാക്​സിൻ ലഭിച്ചിട്ടില്ല എന്നതാണ്​ വിമർശനത്തിന്‍റെ കാരണം. അതേസമയം, ഇനി വാക്​സിൻ ലഭിച്ചവർ കടയിൽ പോകു​േമ്പാൾ സർട്ടിഫിക്കറ്റ്​ എടുക്കാൻ മറന്നാൽ വാട്ട്​സ്​ആപ്പ്​ സന്ദേശത്തിലൂടെ അതിന് ഉടനടി പരിഹാരം കാണാനാകും.കേന്ദ്ര സർക്കാർ സജ്ജീകരിച്ച നമ്പറിലേക്ക്​ സന്ദേശമയച്ചാൽ നിമിഷങ്ങൾക്കുള്ളിൽ വാക്​സിനേഷൻ […]

Read More
 ഡൽഹിയിൽ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് തടഞ്ഞ് പോലീസ്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ഡൽഹിയിൽ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് തടഞ്ഞ് പോലീസ്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

പെഗസിസ് ചാരവൃത്തിയും എണ്ണവില വര്‍ധനവും ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച പൊലീസ് ബാരിക്കേഡ് ഭേദിച്ചവരെ അറസ്റ്റുചെയ്ത് നീക്കി. ദ്വിഗ്‌വിജയ് സിംഗ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്തുനീക്കി ഇതിനിടെ രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം കുത്തകകള്‍ക്ക് വേണ്ടിയാണെന്നും രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും എന്നാല്‍ ഇതേക്കുറിച്ച് പ്രധാനമന്ത്രി ഒന്നും സംസാരിക്കുന്നില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. .‘ ഇന്ത്യയുടെ സത്യങ്ങളെ അടിച്ചമര്‍ത്തുകയെന്നതാണ് […]

Read More
 തമിഴ്നാട് വിഭജനം; യാതൊരു നിർദ്ദേശങ്ങളും പരിഗണനയിലില്ല; കേന്ദ്ര സർക്കാർ

തമിഴ്നാട് വിഭജനം; യാതൊരു നിർദ്ദേശങ്ങളും പരിഗണനയിലില്ല; കേന്ദ്ര സർക്കാർ

തമിഴ്നാട് വിഭജനം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് യാതൊരു നിർദ്ദേശങ്ങളും പരിഗണനയിലില്ലെന്ന് കേന്ദ്രം ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ലോക്‌സഭയിൽ നടക്കുന്ന മൺസൂൺ സെഷനിൽ, തമിഴ്‌നാട് ഉൾപ്പെടെ രാജ്യത്തെ ഏതെങ്കിലും സംസ്ഥാനം വിഭജിക്കാൻ സർക്കാരിന് എന്തെങ്കിലും നിർദ്ദേശം ഉണ്ടോയെന്ന് ഡിഎംകെയുടെ എംപിയായ എസ് രാമലിംഗവും ഐജികെയുടെ എംപിയായ ടി ആര്‍ പരിവേന്ദറും ചോദ്യമുന്നയിച്ചിരുന്നു . ഇത്തരത്തിൽ വിഭജിക്കാൻ ആവശ്യം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ എന്നും അവര്‍ പാര്‍ലമെന്റിൽ ചോദിച്ചിരുന്നു. . ഇത്തരത്തിൽ ഒരു വിഭജനത്തിന്റെ കാരണങ്ങള്‍, ഉദ്ദേശം, ലക്ഷ്യങ്ങള്‍ […]

Read More