കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി പാര്‍ലമെന്റിലേക്ക് ട്രാക്ടറോടിച്ച് രാഹുല്‍ ഗാന്ധി; കസ്റ്റഡിയിലെടുത്ത് പൊലീസ്
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാര്‍ലമെന്റിലേക്ക് ട്രാക്ടറോടിച്ച് രാഹുല്‍ ഗാന്ധി. മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ രാഹുലിന്റെ പ്രതിഷേധം. കര്‍ഷകരുടെ ശബ്ദം പാര്‍ലമെന്റിലെത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു. ‘കേന്ദ്രം കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. പാര്‍ലമെന്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും അവര്‍ തയ്യാറല്ല. മൂന്ന് നിയമങ്ങളും രണ്ടോ മൂന്നോ ബിസിനസുകാര്‍ക്ക് വേണ്ടിയുള്ളതാണെന്ന് ഈ രാജ്യത്തെ എല്ലാവര്‍ക്കുമറിയാം,’ രാഹുല്‍ പറഞ്ഞു. അതേസമയം പാര്‍ലമെന്റിലെത്തുന്നതിന് മുന്‍പെ ട്രാക്ടര്‍ പ്രതിഷേധം തടഞ്ഞ ഡല്‍ഹി പൊലീസ്, രാഹുലിനേയും പാര്‍ട്ടി വക്താവ് […]
Read More
