കോവിഡ് മൂന്നാം തരംഗം; നേരിടാൻ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സർക്കാർ

കോവിഡ് മൂന്നാം തരംഗം; നേരിടാൻ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സർക്കാർ

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. ഇരുപതിനായിരം കോടി രൂപയുടേതാണ് സാമ്പത്തിക പാക്കേജ്. ആരോഗ്യ – ധനകാര്യമന്ത്രാലയങ്ങളാണ് പാക്കേജ് തയ്യാറാക്കുന്നത്.ഒന്നാം തരംഗം സമയത്ത് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ ഇന്‍ഷുറന്‍സ് കാലാവധി നീട്ടയതും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരമുള്ള പദ്ധതിയുടെ കാലാവധി നീട്ടിയത് ഒഴിച്ചാല്‍ മറ്റ് ആശ്വാസ പാക്കേജുകള്‍ ഉണ്ടായിരുന്നില്ല. രണ്ടാം തരംഗം നിയന്ത്രണ വിധേയമായെങ്കിലും രാജ്യത്ത് മൂന്നാം തരംഗത്തിനുള്ള സാധ്യത […]

Read More
 കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം;ദുരന്ത നിവാരണ നിയമപ്രകാരം പദ്ധതി ഉണ്ടാക്കേണ്ടതാണ് ; സുപ്രീം കോടതി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം;ദുരന്ത നിവാരണ നിയമപ്രകാരം പദ്ധതി ഉണ്ടാക്കേണ്ടതാണ് ; സുപ്രീം കോടതി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കണമെന്ന് സുപ്രീംകോടതി. ദുരന്ത നിവാരണ നിയമപ്രകാരം ഇതിനായി പദ്ധതി ഉണ്ടാകേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന പൊതുതാല്‍പര്യഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നഷ്ടപരിഹാരം നല്‍കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.ആരോഗ്യമേഖലയില്‍ ചിലവ് വര്‍ധിക്കുകയും നികുതി വരുമാനം കുറയുകയും ചെയ്ത സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കുന്നത് സാധ്യമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. നയപരമായ വിഷയമായതിനാല്‍ കോടതി ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞുജസ്റ്റിസ് അശോക് […]

Read More
 സിനിമാ നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; കരട് ബില്ല് തയ്യാറാക്കി

സിനിമാ നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; കരട് ബില്ല് തയ്യാറാക്കി

രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. നിയമത്തിന്റെ കരട് ബില്‍ തയ്യാറാക്കി. സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ക്ക് തടവ് ശിക്ഷയും പിഴയും നല്‍കും. പ്രായത്തിന് അനുസരിച്ച് സെന്‍സറിംഗ് ഏര്‍പ്പെടുത്തും. ഒരിക്കല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നത് കൂടിയാണ് കരട് ബില്ല്. നേരത്തെ, സെന്‍സര്‍ ചെയ്ത ചിത്രം വീണ്ടും പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നത് തടഞ്ഞ കര്‍ണാടക ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചിരുന്നു. […]

Read More
 ഇന്ത്യയിലെ ട്വിറ്റര്‍ മേധാവിക്ക് ഗാസിയാബാദ് പൊലീസില്‍ ഹാജരാകാന്‍ നോട്ടിസ്

ഇന്ത്യയിലെ ട്വിറ്റര്‍ മേധാവിക്ക് ഗാസിയാബാദ് പൊലീസില്‍ ഹാജരാകാന്‍ നോട്ടിസ്

ഇന്ത്യയിലെ ട്വിറ്റര്‍ മേധാവിക്ക് ഗാസിയാബാദ് പൊലീസില്‍ ഹാജരാകാന്‍ നോട്ടിസ്. ഏഴ് ദിവസത്തിനകം ഹാജരാകണം. വൃദ്ധന്‍ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പങ്കുവച്ചതിനാണ് നടപടി. അതേസമയം കോണ്‍ഗ്രസ് ടൂള്‍ കിറ്റ് കേസില്‍ വിശ്വാസ്യത ഇല്ലാത്ത നടപടികളാണ് ട്വിറ്റര്‍ സ്വീകരിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.ടൂള്‍കിറ്റ് കേസില്‍ ബിജെപി നേതാക്കളുടെ ട്വീറ്റുകളില്‍ ‘മാനിപ്പുലേറ്റഡ്’ ടാഗ് പതിച്ചത് വിശ്വാസ്യത ഇല്ലാത്ത നടപടിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വിഷയം പരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നു. ഇന്ത്യയുടെ നിയമങ്ങള്‍ അനുസരിച്ച് തന്നെ ആകണം ട്വിറ്ററിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ […]

Read More
 മൂന്ന് ദിവസത്തിനുള്ളിൽ സംസഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അരക്കോടിയിലധികം വാക്‌സിനുകള്‍ വിതരണം ചെയ്യും; കേന്ദ്ര സർക്കാർ

മൂന്ന് ദിവസത്തിനുള്ളിൽ സംസഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അരക്കോടിയിലധികം വാക്‌സിനുകള്‍ വിതരണം ചെയ്യും; കേന്ദ്ര സർക്കാർ

വരുന്ന മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി അരക്കോടിയിലധികം വാക്‌സിനുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. 56,70,350 വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതുവരെ 27.28 കോടി വാക്‌സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇടയില്‍ വിതരണം ചെയ്തത്. ഇവയെല്ലാം സൗജന്യമായാണ് അനുവദിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.നിലവില്‍ രണ്ടു കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെ കൈയിലുണ്ട്. ഇതിന് പുറമേ അരക്കോടിയിലധികം വാക്‌സിനുകള്‍ കൂടി ലഭ്യമാക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്.

Read More
 രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ

രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ

രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കാൻ നടപടികൾ സ്വീകരിച്ച് കേന്ദ്രസർക്കാർ. പ്രതിദിനം ഒരു കോടി ആളുകൾക്ക് വാക്‌സിൻ നൽകാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോഴും മരണനിരക്ക് കൂടുമ്പോഴും വാക്‌സിനേഷൻ വേഗത്തിലാക്കാത്തതിനെതിരെ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ജൂലൈ പകുതിയോടെയോ ഓഗസ്റ്റ് മാസത്തിലോ രൂപരേഖ നടപ്പിലാക്കിത്തുടങ്ങും. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഭാരത് ബയോടെകിൽ നിന്നും കൂടുതൽ വാക്‌സിനുകൾ വരും ദിവസങ്ങളിൽ ലഭ്യമാക്കും. കൂടാതെ സ്ഫുട്‌നിക് വാക്‌സിൻ തദ്ദേശീയമായി കൂടുതൽ ഉത്പാദിപ്പിക്കാനും കേന്ദ്രസർക്കാർ നീക്കം നടത്തുന്നുണ്ട്.

Read More
 15 ശതമാനത്തിനു മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളില്‍ ലോക്ഡൗണിന് ശുപാര്‍ശ

15 ശതമാനത്തിനു മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളില്‍ ലോക്ഡൗണിന് ശുപാര്‍ശ

കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പ്രതിരോധം ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. 15 ശതമാനത്തിനു മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ. ഇതിനായി 150 ജില്ലകളുടെ പട്ടികയും തയ്യാറാക്കി. അവശ്യ സര്‍വീസുകള്‍ക്ക് ഇളവ് നല്‍കിയുള്ള നിയന്ത്രണമാണ് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, നിര്‍ദേശങ്ങളോട് കേന്ദ്രത്തിലെ മറ്റു വകുപ്പുകള്‍ക്ക് ഭിന്നാഭിപ്രായമുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കേരളത്തില്‍ ഇന്നലെ 23.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോഴിക്കോട്, […]

Read More
 ‘ശരിയായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ലേഖനം പ്രസിദ്ധീകരിക്കണം;’മോദിയെ വിമര്‍ശിച്ച അന്താരാഷ്ട്ര മാധ്യമത്തോട് കേന്ദ്ര സര്‍ക്കാര്‍

‘ശരിയായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ലേഖനം പ്രസിദ്ധീകരിക്കണം;’മോദിയെ വിമര്‍ശിച്ച അന്താരാഷ്ട്ര മാധ്യമത്തോട് കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് രണ്ടാം തരംഗത്തില്‍ ശ്വാസം മുട്ടി പിടയുന്ന ഇന്ത്യയുടെ അവസ്ഥ വ്യക്തിമാക്കി ‘ദ ഓസ്‌ട്രേലിയന്‍’ പ്രസിദ്ധീകരിച്ച ലേഖനം വസ്തുതാ വിരുദ്ധമാണെന്ന് ചൂണ്ടികാട്ടി ഇന്ത്യയുടെ കത്ത്.ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം ശക്തമായതിന് പിന്നാലെ ഓക്‌സിജന്‍, വാക്‌സിന്‍ ക്ഷാമം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിയുടെ നയങ്ങള്‍ക്കെതിരെ സംസാരിച്ചതിനാണ് ദി ഓസ്‌ട്രേലിയന്‍ എന്ന ദിനപത്രത്തിനെതിരെ കേന്ദ്രം രംഗത്തുവന്നത്.അടിസ്ഥാനരഹിതവും അധിക്ഷേപപരവുമായ കാര്യങ്ങളാണ് ദി ഓസ്‌ട്രേലിയന്‍ പ്രസിദ്ധീകരിച്ചതെന്നാണ് ഇന്ത്യന്‍ ഹൈ കമ്മീഷന്‍ പത്രത്തിന്റെ എഡിറ്റര്‍- ഇന്‍-ചീഫിനെഴുതിയ കത്തില്‍ പറയുന്നു. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ നിരവധി […]

Read More
 ആശുപത്രിയില്‍ പരിശോധനയുമില്ല, ഓക്‌സിജനുമില്ല, എവിടെപ്പോയി പി.എം കെയര്‍ ഫണ്ട്; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി

ആശുപത്രിയില്‍ പരിശോധനയുമില്ല, ഓക്‌സിജനുമില്ല, എവിടെപ്പോയി പി.എം കെയര്‍ ഫണ്ട്; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പി.എം കെയര്‍ ഫണ്ട് എവിടെപ്പോയെന്ന് രാഹുല്‍ ചോദിച്ചു.രാജ്യം കൊവിഡ് വ്യാപനത്തില്‍ ഗുരുതരമായ സാഹചര്യമാണ് നേരിടുന്നത്. കൊവിഡ് സ്ഥിരീകരിച്ച ശേഷം ഇതാദ്യമായി പ്രതിദിന നിരക്ക് രണ്ട് ലക്ഷം കടന്നു.ട്വിറ്ററിലൂടെ ആയിരുന്നു രാഹുൽ പ്രതികരിച്ചത് ‘ആശുപത്രിയില്‍ പരിശോധനകളോ കിടക്കകളോ ഇല്ല, വെന്റിലേറ്ററുകളില്ല, ഓക്‌സിജനുമില്ല, വാക്‌സിനും ഇല്ല, ആകെ ഒരു ഉത്സവ ഭാവം മാത്രം. പി.എം കെയര്‍ ഫണ്ട് എവിടെയാണ്,’ രാഹുല്‍ ചോദിച്ചു.

Read More
 കോവിഡ് വാക്‌സിന്‍ സൗജന്യമായി മുന്‍ഗണനാ പട്ടികയിലെ മൂന്നുകോടിപേര്‍ക്കു മാത്രമെന്ന് വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് വാക്‌സിന്‍ സൗജന്യമായി മുന്‍ഗണനാ പട്ടികയിലെ മൂന്നുകോടിപേര്‍ക്കു മാത്രമെന്ന് വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി ആദ്യഘട്ടത്തിലെ മുന്‍ഗണന പട്ടികയിലുള്‍പ്പെട്ട മൂന്ന് കോടി പേര്‍ക്ക് മാത്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ബാക്കിയുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കണമോ എന്നതില്‍ ജൂലൈയില്‍ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ രാജ്യത്തെ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച മന്ത്രി പിന്നീട് ട്വിറ്റിലൂടെ തന്റെ പ്രസ്താവന തിരുത്തുകയായിരുന്നു. നേരത്തേ കേന്ദ്രം എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായിരിക്കില്ലെന്നാണ് എടുത്തിരുന്ന നിലപാട്. ഇതില്‍ നിന്നും വ്യത്യസ്തമായി എല്ലാവര്‍ക്കും സൗജന്യ വാക്‌സില്‍ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഇത് […]

Read More