നടൻ പ്രഭാസിന്റെ ആരോഗ്യ നില മോശം: ചികിത്സക്കായി വിദേശത്തേക്ക്

നടൻ പ്രഭാസിന്റെ ആരോഗ്യ നില മോശം: ചികിത്സക്കായി വിദേശത്തേക്ക്

നടൻ പ്രഭാസിന്റെ ആരോഗ്യ നില മോശമായതോടെ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയിരിക്കുകയാണെന്ന് റിപ്പോർട്ട്. താരത്തിന് ഹൈ ടെംപറേച്ചര്‍ ആവുകയും സുഖം പ്രാപിക്കാത്തത് മൂലം ചികിത്സയ്ക്കായി വിദേശത്തേക്ക് പോയതായുമാണ് റിപ്പോര്‍ട്ടുകള്‍. പ്രഭാസിന്റെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. താരം ചികിത്സ്‌ക്കായി വിദേശത്തേക്ക് പോയതിനാല്‍ താരത്തിന്റെ പ്രൊജക്ട് കെയും സലാറും വൈകുമെന്നാണ് സൂചന. താരത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ആരാധകര്‍. അതേസമയം അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read More
 അവാര്‍ഡ് തട്ടുപൊളിപ്പന്‍ സിനിമകള്‍ക്ക്, ചലച്ചിത്ര പുരസ്ക്കാരം ദേശീയതലത്തിൽ ക്രൂര വിനോദം;അടൂർ

അവാര്‍ഡ് തട്ടുപൊളിപ്പന്‍ സിനിമകള്‍ക്ക്, ചലച്ചിത്ര പുരസ്ക്കാരം ദേശീയതലത്തിൽ ക്രൂര വിനോദം;അടൂർ

ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തെ വിമര്‍ശിച്ച് മുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.ലച്ചിത്രപുരസ്‌കാര നിര്‍ണയ സമിതിയില്‍ ഇന്ന് ആര്‍ക്കുമറിയാത്ത, അജ്ഞാതരായ ജൂറിയാണ് ഉള്ളത്. അവര്‍ തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഇത് അന്യായമാണ് ദേശീയ തലത്തിൽ ചലച്ചിത്ര പുരസ്‌കാരങ്ങൾ ക്രൂര വിനോദമാണെന്ന് അടൂര്‍ പറഞ്ഞു.കോഴിക്കോട് ജോൺ എബ്രഹാം പുരസ്‌കാര വിതരണവും ‘ചെലവൂർ വേണു കല: ജീവിതം’ ഡോക്യുമെന്ററി പ്രദർശനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൂറിയിലുള്ളവർ ബോളിവുഡ് ആരാധകരാണ്. സിനിമ കാണാത്തവരും കണ്ടാൽ മനസ്സിലാകാത്തവരുമാണ് പുരസ്‌കാരം കൊടുക്കുന്നതെന്നും, ഇതെല്ലാം തന്റെ […]

Read More
 സിനിമ കണ്ടിട്ട് വേണം അതേക്കുറിച്ച് അഭിപ്രായം പറയാൻ,വിധി വായിച്ചിട്ട് വേണം അതിനെക്കുറിച്ചും അഭിപ്രായം പറയാൻ

സിനിമ കണ്ടിട്ട് വേണം അതേക്കുറിച്ച് അഭിപ്രായം പറയാൻ,വിധി വായിച്ചിട്ട് വേണം അതിനെക്കുറിച്ചും അഭിപ്രായം പറയാൻ

സിനിമ കണ്ടിട്ട് വേണം അതേക്കുറിച്ച് അഭിപ്രായം പറയാനെന്ന് ഹൈക്കോടതി, വിധി വായിച്ചിട്ട് വേണം അതിനെക്കുറിച്ചും അഭിപ്രായം പറയാൻ എന്നും ചുരുളി സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു. സിനിമയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന പൊലീസ് റിപ്പോർട്ട് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.ഒരു കലാകാരന്‍റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് അപ്പുറം സിനിമയിൽ നിയമവിരുദ്ധമായി ദൃശ്യങ്ങളോ സംഭാഷണങ്ങളോ ഇല്ലെന്നാണ് എഡിജിപി പത്മകുമാർ സമിതി സിനിമ കണ്ട് വിലയിരുത്തിയത്. ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’യില്‍ നിയമ […]

Read More
 സിനിമാ നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; കരട് ബില്ല് തയ്യാറാക്കി

സിനിമാ നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; കരട് ബില്ല് തയ്യാറാക്കി

രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. നിയമത്തിന്റെ കരട് ബില്‍ തയ്യാറാക്കി. സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ക്ക് തടവ് ശിക്ഷയും പിഴയും നല്‍കും. പ്രായത്തിന് അനുസരിച്ച് സെന്‍സറിംഗ് ഏര്‍പ്പെടുത്തും. ഒരിക്കല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നത് കൂടിയാണ് കരട് ബില്ല്. നേരത്തെ, സെന്‍സര്‍ ചെയ്ത ചിത്രം വീണ്ടും പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നത് തടഞ്ഞ കര്‍ണാടക ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചിരുന്നു. […]

Read More
 ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്‌കെ നടത്തുന്നത് കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാലെന്നും എകെ ബാലന്‍

ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്‌കെ നടത്തുന്നത് കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാലെന്നും എകെ ബാലന്‍

കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്‌കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ ബാലന്‍. വലിയ മേളകള്‍ നടത്തുമ്പോള്‍ സര്‍ക്കാരിന് ആശങ്കയുണ്ടാകും. ഇത്തവണത്തെ ഐഎഫ്എഫ്‌കെയില്‍ 5000 പേരുടെ രജിസ്ട്രേഷന്‍ ആണ് നടത്തുന്നത്. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ഉണ്ടാക്കാന്‍ അനുവദിക്കില്ല. അതുകൊണ്ടാണ് നാല് വേദികളിലായി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മാത്രമാണ് ഐഎഫ്എഫ്‌കെ കേന്ദ്രികരിക്കുന്നതെന്നത് തെറ്റായ ധാരണയാണ്. ഐഎഫ്എഫ്‌കെയുമായി ബന്ധപ്പെട്ട് പ്രാദേശിക പ്രദര്‍ശനവും നടത്താറുണ്ട്. ജില്ലയെ സ്‌നേഹിക്കുന്നവര്‍ തെറ്റായ പ്രചാരണം നടത്തുകയില്ല. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനമുണ്ടാക്കാനാണ് ഇത്തരക്കാരുടെ ശ്രമം. […]

Read More
 മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍

മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി പ്രഖ്യാപിച്ചു. 2021 മാര്‍ച്ച് 26 നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തീയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയായിരുന്നു മരക്കാര്‍. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. പകുതി ആളുകളെ മാത്രമേ തിയേറ്ററുകളില്‍ പ്രവേശിപ്പിക്കു. ജനുവരി അഞ്ച് […]

Read More