പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി പ്രഖ്യാപിച്ചു. 2021 മാര്‍ച്ച് 26 നാണ് ചിത്രം റിലീസ് ചെയ്യുക.
ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തീയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയായിരുന്നു മരക്കാര്‍. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. പകുതി ആളുകളെ മാത്രമേ തിയേറ്ററുകളില്‍ പ്രവേശിപ്പിക്കു. ജനുവരി അഞ്ച് മുതല്‍ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാം എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതോടെ വിജയ് നായകനായ മാസ്റ്റര്‍ കേരളത്തില്‍ റിലീസ് ചെയ്യുമെന്ന് ഉറപ്പായി.