കോണ്‍ഗ്രസിന് സമഗ്രമായ മാറ്റം ആവശ്യമെന്ന് മാത്യു കുഴല്‍നാടന്‍
കോണ്‍ഗ്രസിന് സമഗ്രമായ മാറ്റം ആവശ്യമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. തിരുത്തല്‍ വേണമെന്നും കോണ്‍ഗ്രസ് ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് മാറണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം ആഴത്തില്‍ വിലയിരുത്തണം. തലമുറ മാറ്റം അനിവാര്യമാണ്. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്നും മാത്യു കുഴല്‍നാടന്‍. പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുന്നവര്‍ നേതൃനിരയില്‍ വരണം. ഗ്രൂപ്പും സാമുദായിക സമവാക്യവും നോക്കരുതെന്നും പറഞ്ഞു . ആത്മവിശ്വാസം ഉണര്‍ത്തുന്ന നേതൃത്വം വരണം. എല്ലാ പ്രായത്തിലുമുള്ള കഴിവുള്ളവര്‍ പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജംബോ കമ്മിറ്റികള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്തു. […]
Read More
