ലതിക സുഭാഷിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി

ലതിക സുഭാഷിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി

മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാ സുഭാഷിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കം ചെയ്തു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ചാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവെച്ചത്. ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് ലതികാ സുഭാഷ്.സ്ഥാനാർത്ഥി പട്ടികയിൽ തഴയപ്പെട്ടതിനെ തുടർന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവച്ചിരുന്നു. തുടർന്ന് തന്റെ പ്രതിഷേധം രേഖപ്പെടുത്തി കെപിസിസി ആസ്ഥാനത്തിന് മുന്നിലിരുന്ന് തല മുണ്ഡനം ചെയ്യുകയും ചെയ്തു. ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ മത്സരിക്കാനായി ലതികാ സുഭാഷിന്റെ […]

Read More
 ഇടത്പക്ഷത്തിന് ബിജെപിയുമായി രഹസ്യ പിന്തുണ;ജഗദീഷ്

ഇടത്പക്ഷത്തിന് ബിജെപിയുമായി രഹസ്യ പിന്തുണ;ജഗദീഷ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത്പക്ഷത്തിന് ബിജെപിയുമായി രഹസ്യ പിന്തുണയുണ്ടന്ന് നടനും കോൺഗ്രസ് അനുഭാവിയുമായ ജഗദീഷ്.ഇടത്പക്ഷത്തുള്ള സിനിമാപ്രവര്‍ത്തകര്‍ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടന്നും താരത്തിന്റെ വെളിപ്പെടുത്തല്‍. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് വിമുക്ത ഭാരതമെന്ന ബിജെപിയുടെ മുദ്രാവാക്യത്തിനു പിന്തുണ നൽകിയ സിപിഎം ആ ട്രാപ്പിൽ വീണതു ദയനീയമായ കാഴ്‌ചയാണെന്നും ജഗദീഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വരെ ഉൾപ്പെട്ട അഴിമതി ആരോപണങ്ങൾ മേൽത്തട്ടിലെ ജീ‍ർണതയാണു കാണിക്കുന്നത്. അതറിഞ്ഞില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് നല്ല ഭരണാധികാരിയുടെ ലക്ഷണമല്ലെന്നും […]

Read More
 ഹരിപ്പാട് രമേശ് ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി

ഹരിപ്പാട് രമേശ് ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗവുമായ നിയാസ് ഭാരതിയാണ് ചെന്നിത്തലയ്‌ക്കെതിരെ മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ അനീതി തുറന്നു കാട്ടുന്നതിനാണ് താന്‍ മത്സരിക്കുന്നതെന്ന് നിയാസ് ഭാരതി പറഞ്ഞു.വളരെ അപ്രതീക്ഷിതമായാണ് നിയാസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച അവസാന മണിക്കൂറുകളിലാണ് നിയാസ് മണ്ഡലത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

Read More
 വട്ടിയൂര്‍കാവില്‍ അനില്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിൽ പ്രതിഷേധം ;രാജി

വട്ടിയൂര്‍കാവില്‍ അനില്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിൽ പ്രതിഷേധം ;രാജി

വട്ടിയൂര്‍കാവില്‍ കെപി അനില്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിൽ കോണ്‍ഗ്രസില്‍ പ്രതിഷേധവും നേതാക്കളുടെ രാജിയും . 14 മണ്ഡലം പ്രസിഡണ്ടുമാര്‍, 2 ബ്ലോക്ക് പ്രസിഡണ്ടുമാര്‍, 2 ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവരാണ് രാജി വെച്ചത്. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി വേണ്ടെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്. പാര്‍ട്ടിയെ സംബന്ധിച്ച് പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂര്‍കാവ്. രണ്ട് തവണ മുരളീധരനിലൂടെ നിലനിര്‍ത്തിയ മണ്ഡലം 2019 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറായിരുന്നു വികെ പ്രശാന്ത് പിടിച്ചെടുക്കുകയായിരുന്നു. കെ മുരളീധരന്‍ വടകരയില്‍ നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലായിരുന്നു ഇവിടെ […]

Read More

മുന്‍ കേന്ദ്രമന്ത്രി ബൂട്ടാ സിങ് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ബൂട്ടാ സിങ് (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ബൂട്ടാ സിങ് രാജീവ് ഗാന്ധി മ്ന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്നു. എട്ടു തവണ ലോക്‌സഭാംഗമായിട്ടുണ്ട്. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു ബൂട്ടാസിങ്. ബിഹാര്‍ ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അകാലിദളിലായിരുന്ന ബൂട്ടാ സിങ് 1960-ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 1962-ല്‍ മൂന്നാം ലോക്‌സഭയിലേക്ക് സാധ്‌ന മണ്ഡലത്തില്‍ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രിസ്ഥാനമടക്കമുള്ള നിരവധി […]

Read More
 നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൂട്ടായി നയിക്കണം; താരിഖ് അന്‍വര്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൂട്ടായി നയിക്കണം; താരിഖ് അന്‍വര്‍

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പടെയുളളവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൂട്ടായി നയിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഉമ്മന്‍ചാണ്ടിയെ പ്രചാരണസമിതി ചെയര്‍മാനാക്കുന്നത് ചര്‍ച്ച ചെയ്യുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.‘എല്ലാവരും ഒന്നിച്ച് മുന്നോട്ടുപോകണം. എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അവര്‍ക്ക് ഹൈക്കമാന്‍ഡിനെയോ എ.ഐ.സി.സിയെയോ സമീപിക്കാം. ഉമ്മന്‍ചാണ്ടി ഒരു മുതിര്‍ന്ന് നേതാവാണ് അദ്ദേഹം കോണ്‍ഗ്രസിനെ നയിക്കാനായി മുന്നില്‍ തന്നെയുണ്ടാകും. അതേസമയം രമേശ് ചെന്നിത്തല ചെറുപ്പവും ഊര്‍ജസ്വലനുമാണ് അദ്ദേഹവും മുന്നില്‍ തന്നെയുണ്ടാകും. മുല്ലപ്പള്ളി രാമചന്ദ്രന്‍ വളരെ നല്ല സംഘടനാ നേതാവാണ്. […]

Read More