നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൂട്ടായി നയിക്കണം; താരിഖ് അന്‍വര്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൂട്ടായി നയിക്കണം; താരിഖ് അന്‍വര്‍

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പടെയുളളവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൂട്ടായി നയിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഉമ്മന്‍ചാണ്ടിയെ പ്രചാരണസമിതി ചെയര്‍മാനാക്കുന്നത് ചര്‍ച്ച ചെയ്യുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.‘എല്ലാവരും ഒന്നിച്ച് മുന്നോട്ടുപോകണം. എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അവര്‍ക്ക് ഹൈക്കമാന്‍ഡിനെയോ എ.ഐ.സി.സിയെയോ സമീപിക്കാം. ഉമ്മന്‍ചാണ്ടി ഒരു മുതിര്‍ന്ന് നേതാവാണ് അദ്ദേഹം കോണ്‍ഗ്രസിനെ നയിക്കാനായി മുന്നില്‍ തന്നെയുണ്ടാകും. അതേസമയം രമേശ് ചെന്നിത്തല ചെറുപ്പവും ഊര്‍ജസ്വലനുമാണ് അദ്ദേഹവും മുന്നില്‍ തന്നെയുണ്ടാകും. മുല്ലപ്പള്ളി രാമചന്ദ്രന്‍ വളരെ നല്ല സംഘടനാ നേതാവാണ്. […]

Read More