കോവിഡ് പോസിറ്റീവായാൽ ജീവനക്കാർക്ക് ഏഴ് ദിവസം വർക്ക് ഫ്രം ഹോം;വർക്ക് ഫ്രം ഹോം ലഭ്യമല്ലാത്തവർക്ക് 5 ദിവസം സ്പെഷ്യൽ ലീവ്

കോവിഡ് പോസിറ്റീവായാൽ ജീവനക്കാർക്ക് ഏഴ് ദിവസം വർക്ക് ഫ്രം ഹോം;വർക്ക് ഫ്രം ഹോം ലഭ്യമല്ലാത്തവർക്ക് 5 ദിവസം സ്പെഷ്യൽ ലീവ്

വര്‍ക്ക് ഫ്രം ഹോം മാനദണ്ഡങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍.കോവിഡ് പോസിറ്റീവായാൽ ജീവനക്കാർക്ക് ഇനി 7 ദിവസം വർക്ക് ഫ്രം ഹോം. വർക്ക് ഫ്രം ഹോം ലഭ്യമല്ലാത്തവർക്ക് 5 ദിവസം സ്പെഷ്യൽ ലീവ് നൽകുമെന്ന് ഉത്തരവില്‍ പറയുന്നു.കോവിഡ് പോസിറ്റീവായി അഞ്ച് ദിവസം കഴിഞ്ഞ് ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാല്‍ കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് ഓഫീസില്‍ ഹാജരാവണം കോവിഡ് നെഗറ്റീവ് ആയില്ലെങ്കില്‍ രണ്ട് ദിവസത്തേക്ക് കൂടി മറ്റ് എലിജിബിള്‍ ലീവ് ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു. മുഴുവന്‍ സര്‍ക്കാര്‍, അര്‍ധ […]

Read More
 വി ഡി സതീശന് കോവിഡ്

വി ഡി സതീശന് കോവിഡ്

പ്രതിപക്ഷ നേതാവ് വി ഡി സതീശന് കോവിഡ് സ്ഥിരീകരിച്ചു.ഇത് രണ്ടാം തവണയാണ് വി ഡി സതീശന് രോഗം ബാധിക്കുന്നത്.അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണമെന്നും ആവശ്യമെങ്കിൽ പരിശോധനകൾ നടത്തണമെന്നും അറിയിച്ചിട്ടുണ്ട് .ഒരാഴ്ചത്തേക്ക് പ്രതിപക്ഷ നേതാവിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

Read More
 ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ​നാ​യി​ഡു​വി​ന് കോ​വി​ഡ്

ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ​നാ​യി​ഡു​വി​ന് കോ​വി​ഡ്

ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ​നാ​യി​ഡു​വി​ന് കോ​വി​ഡ് സ്ഥിരീകരിച്ചു. ഉ​പ​രാ​ഷ്ട്ര​പ​തി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​ല​വി​ല്‍ ഹൈ​ദ​രാ​ബാ​ദി​ലാ​ണ് അ​ദ്ദേ​ഹം. രോഗലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച സമ്പര്‍ക്കവിലക്കില്‍ തുടരുമെന്ന് വെങ്കയ്യ നായിഡു അറിയിച്ചു. താനുമായി ഈ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാനും കോവിഡ് ടെസ്റ്റിന് വിധേയനാകാനും ഉപരാഷ്ട്രപതി അഭ്യര്‍ഥിച്ചു.

Read More
 മന്ത്രി ജി.ആർ അനിലിന് കൊവിഡ്

മന്ത്രി ജി.ആർ അനിലിന് കൊവിഡ്

ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ തുടരും. നേരത്തെ മന്ത്രി വി ശിവൻകുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.സംസ്ഥാനത്ത് കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ന് ലോക്ക് ഡൌൺ സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി നാൽപത്തിനായിരത്തിന് മുകളിലാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം.

Read More
 വി എസ് അച്യുതാനന്ദന് കൊവിഡ്

വി എസ് അച്യുതാനന്ദന് കൊവിഡ്

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കോവിഡ്.അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിഎസിന്റെ മകൻ ഫെയ്സ്ബുക്ക് കുറിപ്പ് മഹാമാരിയുടെ പിടിയിൽ പെടാതെ, ഡോക്ടർമാരുടെ നിർദേശം കർശനമായി പാലിച്ച് വീട്ടിൽ കഴിച്ചുകൂട്ടിയ അച്ഛനും കോവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദർശകരെപ്പോലും അനുവദിക്കാതെ, ഒരർഥത്തിൽ ക്വാറന്റീനിലായിരുന്നു അച്ഛൻ. നിർഭാഗ്യവശാൽ അച്ഛനെ പരിചരിച്ച നഴ്സിന് കോവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോൾ അച്ഛനും കോവിഡ് പോസിറ്റീവ്. ആരോഗ്യവിദഗ്ധരുടെ നിർദേശം പാലിച്ച് അച്ഛനിപ്പോൾ ആശുപത്രിയിലാണ്. സുഖവിവരമന്വേഷിച്ച് നിരവധി പേർ വിളിക്കുന്നുണ്ട്. സ്നേഹാന്വേഷണങ്ങൾക്ക് […]

Read More
 വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിക്ക് കോവിഡ്

വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിക്ക് കോവിഡ്

വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.മന്ത്രിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Read More
 ജോസ് കെ മാണിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ജോസ് കെ മാണിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ജോസ് കെ മാണി എം പിക്ക് കൊവിഡ്. കൊവിഡ് പരിശോധനയില്‍ പോസിറ്റീവായതിനാല്‍ ആശുപത്രിയിലേക്കു മാറിയിരിക്കുകയാണെന്ന് ജോസ് കെ മാണി പറഞ്ഞു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല. രോഗ ബാധിതനായതിനാല്‍ പൊതു പരിപാടികളെല്ലാം ഒഴിവാക്കേണ്ടി വന്നിരിക്കുകയാണ്. എല്ലാവരും സുരക്ഷിതരായിരിക്കട്ടെയെന്നും ജോസ് കെ മാണി ഫേസ്ബുക്കില്‍ കുറിച്ചു.

Read More
 ഗായിക ലത മങ്കേഷ്‌കറിന് കോവിഡ്; ഐസിയുവില്‍ പ്രവേശിപ്പിച്ചു

ഗായിക ലത മങ്കേഷ്‌കറിന് കോവിഡ്; ഐസിയുവില്‍ പ്രവേശിപ്പിച്ചു

പ്രശസ്ത ഗായിക ലതാമങ്കേഷ്‌കറിന് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ മുംബൈ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ക്ക് 92 വയസ്സുണ്ട്. ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2019 നവംബറില്‍ ലത മങ്കേഷ്‌കര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഇതിഹാസ ഗായികയുടെ 92-ാം ജന്മദിനം ആഘോഷിച്ചത്.

Read More
 വി മുരളീധരന് കോവിഡ്

വി മുരളീധരന് കോവിഡ്

കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് ബംഗളൂരുവിലേക്ക് പോകാന്‍ ഇരിക്കെ യാത്രയ്ക്ക് മുന്നോടിയായി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് പോസറ്റീവായത് നിലവില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ നടത്താനിരുന്ന മന്ത്രിയുടെ പരിപാടികള്‍ എല്ലാം റദ്ദാക്കിയിട്ടുണ്ട്.

Read More
 2022 ൽ എന്റെ വീട്ടിൽ വന്ന ആദ്യ അതിഥി;നടി മീനയ്ക്കും കുടുംബത്തിനും കോവിഡ്

2022 ൽ എന്റെ വീട്ടിൽ വന്ന ആദ്യ അതിഥി;നടി മീനയ്ക്കും കുടുംബത്തിനും കോവിഡ്

നടി മീനയ്ക്കും കുടുംബത്തിനും കോവിഡ്.രസകരമായ കുറിപ്പിലൂടെ താരം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം ആരാധകരുമായി പങ്കുവച്ചത്. ‘2022 ൽ എന്റെ വീട്ടിൽ വന്ന ആദ്യ അതിഥി. മിസ്റ്റർ കൊറോണ. അതിന് എന്റെ മുഴുവൻ കുടുംബത്തെയും വല്ലാതങ്ങ് ഇഷ്ടമായി. എന്നാൽ അധികകാലം അതിനെ ഇവിടെ നിർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളും ജാഗ്രത പാലിക്കൂ. ആരോഗ്യത്തോടെ ഇരിക്കൂ. രോഗം പടർത്താതിരിക്കാനും ശ്രദ്ധിക്കൂ.’–മീന കുറിച്ചു. അതേസമയം മീന പ്രധാനവേഷത്തിലെത്തുന്ന മോഹൻലാൽ ചിത്രം ‘ബ്രോ ഡാഡി’ റിലീസിനൊരുങ്ങുകയാണ്. ദൃശ്യം 2വിനു ശേഷം മോഹൻലാലും […]

Read More