ടൊവിനോ തോമസിന് കോവിഡ്

നടന്‍ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത് .ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം തന്റെ രോഗവിവരം അറിയിച്ചത്. നിലവില്‍ നിരീക്ഷിണത്തിലാണെന്നും രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ടൊവിനോ വ്യക്തമാക്കി. ‘എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗ ലക്ഷണങ്ങളൊന്നും ഇതുവരെയില്ല. ആരോഗ്യപരമായി പ്രശ്‌നങ്ങളുമില്ല. കുറച്ച് ദിവസത്തിന് നിരീക്ഷണത്തില്‍ തുടര്‍ന്ന ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നതായിരിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കു’, ടൊവിനോ തോമസ് കുറിച്ചു.

Read More
 ന്യുമോണിയ; സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി

ന്യുമോണിയ; സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി

കൊവിഡ് ബാധിതനായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി. സ്പീക്കര്‍ക്ക് ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സ്പീക്കര്‍ ചികിത്സയില്‍ തുടരുന്നത്. ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.

Read More
 കാർ ഓടിക്കവേ കോവിഡ് പോസിറ്റീവ് ആണെന്ന സന്ദേശമെത്തി;യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

കാർ ഓടിക്കവേ കോവിഡ് പോസിറ്റീവ് ആണെന്ന സന്ദേശമെത്തി;യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

കൊല്ലം കടയ്ക്കലില്‍ കൊവിഡ് പോസിറ്റീവ് ആണെന്ന വിവരം ഫോണിലൂടെ അറിഞ്ഞ് പരിഭ്രാന്തിയിലായി യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു. വിവരം ഫോണ്‍ സന്ദേശത്തിലൂടെ അറിഞ്ഞതോടെ യുവതി ഓടിച്ച കാര്‍ വൈദ്യുതത്തൂണിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകൾ തയാറാകാതിരുന്നതോടെ നടുറോഡിൽ കഴിയേണ്ടി വന്നത് ഒന്നര മണിക്കൂർ. കോവിഡ് പരിശോധനയ്ക്കു ശേഷം അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയിൽ പോയി മടങ്ങുകയായിരുന്ന നാൽപതുകാരിക്കാണ് കോവിഡ് പോസിറ്റീവ് ആണെന്ന സന്ദേശം ലഭിച്ചത്. ഇതുകേട്ടയുടൻ പരിഭ്രാന്തിയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിൽ […]

Read More
 കത്രീന കൈഫിന് കോവിഡ്

കത്രീന കൈഫിന് കോവിഡ്

നടി കത്രീന കൈഫിന് കോവിഡ് സ്ഥിരീകരിച്ചു.കത്രീന തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്താന്‍, കത്രീന അഭ്യര്‍ഥിച്ചു. പോസിറ്റിവ് ആയെങ്കിലും താന്‍ വീട്ടില്‍ തന്നെ കഴിയുകയാണെന്ന് താരം അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. വീട്ടില്‍ ക്വാറന്റൈനിലാണെന്നും താരം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്‍മാരായ അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍, ഗോവിന്ദ മാധവന്‍ എന്നിവര്‍ക്കും നടി ആലിയ ഭട്ടിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിക്കി കൗശല്‍, ഭൂമി പഡ്‌നേക്കര്‍ എന്നിവര്‍ക്കും കോവിഡ […]

Read More

എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്

എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് പോസിറ്റീവ് ആയ വിവരം അറിയിച്ചത്. ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റിൽ കോവിഡ് പോസിറ്റീവായിരിക്കുകയാണ്. ഞാനുമായി ഈ കഴിഞ്ഞ ദിവസങ്ങളിൽ അടുത്തിടപഴകിയിട്ടുള്ളവർ ജാഗ്രത പുലർത്തണം. രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണ് . ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതല്ല .അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Read More