ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം തന്നെയാണ് തൻ്റെ രോഗവിവരം അറിയിച്ചത്. പോസിറ്റീവ് ആയതോടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ബന്ധപ്പെട്ടവർ ടെസ്റ്റ് ചെയ്യണമെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. “കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. നേരിയ ലക്ഷണങ്ങൾ കണ്ടെത്തി. ഇപ്പോൾ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ എന്നെ ബന്ധപ്പെട്ടവർ ദയവായി ടെസ്റ്റ് ചെയ്യുകയും സ്വയം നീരിക്ഷണത്തിൽ കഴിയുകയും വേണം” മുഖ്യമന്ത്രി പോസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പഞ്ചാബ്, […]

Read More
 സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആരോഗ്യ നില തൃപ്തികരം

സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആരോഗ്യ നില തൃപ്തികരം

രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നതിനിടെ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ടെസ്റ്റ് റിപ്പോർട്ട് പുറത്ത് വന്നത്. തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആരോഗ്യ നില തൃപ്തികരമാണ്. ഇതിനിടെ ഇന്ത്യയിൽ ഇതുവരെ 653 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു . രോഗബാധിതരുടെ പട്ടികയിൽ മൂന്നാമതായി തുടരുകയാണ് കേരളം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത് 167 പേരിൽ ഒമിക്രോൺ രോഗബാധ കണ്ടെത്തി. ഡൽഹിയിൽ 165 പേർക്കും കേരളത്തിൽ 57 പേർക്കും […]

Read More
 ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിയ മുംബൈ സ്വദേശിക്ക് കോവിഡ് പോസിറ്റീവ് ; ഒമിക്രോണ്‍ വൈറസ് ആണോ എന്നതില്‍ സ്ഥിരീകരണമില്ല

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിയ മുംബൈ സ്വദേശിക്ക് കോവിഡ് പോസിറ്റീവ് ; ഒമിക്രോണ്‍ വൈറസ് ആണോ എന്നതില്‍ സ്ഥിരീകരണമില്ല

രാജ്യത്താകെ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതി നിലനില്‍ക്കെ ദക്ഷിണാഫ്രിക്കയില്‍ നിന്നും ഡല്‍ഹി വഴി നവംബര്‍ 24 മുംബൈയിലെത്തിയ ഡോംബിവാലി സ്വദേശിക്ക് കൊവിഡ് പോസിറ്റീവ് ആയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. . എന്നാല്‍ യാത്രക്കാരനെ ബാധിച്ചിരിക്കുന്നത് വകഭേദം വന്ന ഒമിക്രോണ്‍ വൈറസ് ആണോ എന്നതില്‍ സ്ഥിരീകരണമില്ല. കേപ്ടൗണില്‍ നിന്നും ദുബായ് വഴി ഇന്ത്യയിലെത്തിയ യാത്രക്കാരൻ , ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും കണക്ഷന്‍ വിമാനത്തില്‍ മുംബൈയില്‍ എത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് പോസിറ്റീവാണെന്ന് […]

Read More
 കമല്‍ഹാസന് കൊവിഡ്;സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ

കമല്‍ഹാസന് കൊവിഡ്;സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ

നടന്‍ കമല്‍ഹാസന് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കന്‍ യാത്ര കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്..’യുഎസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ചെറിയ ചുമ. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ഐസൊലേഷനിലാണ്. രോഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് മനസ്സിലാക്കി എല്ലാവരും സുരക്ഷിതരായിരിക്കുക’ കമല്‍ഹാസന്‍ ഫേസ് ബുക്കില്‍ കുറിച്ചു.അസുഖത്തിന്റെ പശ്ചാത്തലത്തിൽ ചെന്നൈയില്‍ ഇന്നു കമല്‍ പങ്കെടുക്കേണ്ടിയിരുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടി റദ്ദാക്കിയിട്ടുണ്ട്

Read More
 വൈത്തിരി സബ് ജയിലിൽ മറ്റ് തടവുകാരോടൊപ്പം കോവിഡ് രോഗികളും

വൈത്തിരി സബ് ജയിലിൽ മറ്റ് തടവുകാരോടൊപ്പം കോവിഡ് രോഗികളും

വയനാട് വൈത്തിരി സബ് ജയിലിൽ കോവിഡ് ബാധിതരായ തടവുകാരോടൊപ്പം മറ്റുള്ളവരെയും ഇടുന്നതായി പരാതി. പരമാവധി 16 പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ 43 തടവുകാരാണ് ഇപ്പോൾ ഉള്ളത്. ഇതിൽ 26 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജയിലിൽ ഭക്ഷണം പാകം ചെയ്യുന്നതും കോവിഡ് പോസിറ്റീവായ തടവുകാരാണ്. ബാക്കിയുള്ള മുഴുവൻ പേർക്കും കോവിഡ് ലക്ഷണവുമുണ്ട്. തടവുകാരുടെ ജയിലിലെ അവസ്ഥയും ദുരിതം നിറഞ്ഞതാണ്. ബ്രിട്ടീഷുകാരുടെ കാലത്തു നിർമിച്ച രണ്ടുപേർക്ക്​ മാത്രം കിടക്കാവുന്ന ഇടുങ്ങിയ മുറികളിലാണ് എട്ടു പേരെ വീതം ഇട്ടിരിക്കുന്നത്. ആകെയുള്ള […]

Read More
 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്ക് കോവിഡ്; പരിശീലക സംഘത്തിലെ മൂന്നു പേർ ഐസലേഷനിൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്ക് കോവിഡ്; പരിശീലക സംഘത്തിലെ മൂന്നു പേർ ഐസലേഷനിൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് പരിശീലക സംഘത്തിലെ മൂന്നു പേർ ഐസലേഷനിലായി. ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റ് ഓവലിൽ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകന് കൊവിഡ് സ്ഥിരീകരിച്ചത്. രവി ശാസ്ത്രിയുൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റ് ടീം സപ്പോർട്ട് സ്റ്റാഫിലെ നാല് പേരെ ബിസിസിഐ മെഡിക്കൽ സംഘം ഐസലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം നടത്തിയ പരിശോധനയിൽ ശാസ്ത്രി ടെസ്റ്റ് പോസിറ്റീവ് ആയതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി […]

Read More
 ക്രുനാൽ പാണ്ഡ്യക്ക്​ കോവിഡ്​; ഇന്ത്യ- ശ്രീലങ്ക രണ്ടാം ട്വന്‍റി 20 മത്സരം മാറ്റിവെച്ചു

ക്രുനാൽ പാണ്ഡ്യക്ക്​ കോവിഡ്​; ഇന്ത്യ- ശ്രീലങ്ക രണ്ടാം ട്വന്‍റി 20 മത്സരം മാറ്റിവെച്ചു

ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിലെ ക്രുനാൽ പാണ്ഡ്യക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു.​ക്രുനാലിന്​ കോവിഡ്​ ബാധിച്ചതോടെ മറ്റു താരങ്ങളും നിരീക്ഷണത്തിലായിട്ടുണ്ട്​. എട്ട്​ താരങ്ങൾക്ക്​ ക്രുനാലുമായി അടുത്ത സമ്പർക്കമുണ്ടായിരുന്നതാണ്​ വിവരം. ഇതോടെ ഇന്ന്​ നടക്കാനിരുന്ന രണ്ടാം ട്വന്‍റി 20 മത്സരം മാറ്റിവെച്ചു. മത്സരം നാളെ നടത്തുമെന്നാണ്​ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആദ്യ ട്വന്‍റി 20യിൽ കളത്തിലിറങ്ങിയ ക്രുനാൽ ഒരു വിക്കറ്റ്​ വീഴ്​ത്തിയിരുന്നു. മത്സരത്തിൽ ശ്രീലങ്കയെ ഇന്ത്യ 38 റൺസിന്​ തകർത്തിരുന്നു. മൂന്നാം ട്വന്‍റി 20 മത്സരങ്ങളാണ്​ പരമ്പരയിലുള്ളത്​.

Read More
 എവറസ്റ്റ് കയറി കോവിഡ്;നോര്‍വെയില്‍ നിന്നുള്ള പര്‍വതാരോഹകന് രോഗം

എവറസ്റ്റ് കയറി കോവിഡ്;നോര്‍വെയില്‍ നിന്നുള്ള പര്‍വതാരോഹകന് രോഗം

എവറസ്റ്റിന്റെ ബേസ് ക്യാമ്പില്‍ പര്‍വതാരോഹകന് കോവിഡ് സ്ഥിരീകരിച്ചു. നോര്‍വെയില്‍ നിന്നുള്ള എര്‍ലെന്‍ഡ് നെസ് എന്ന പര്‍വതാരോഹകനാണ് കോവിഡ് സ്ഥിരീകരിച്ചത്. തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് നെസ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. സുഖമായിരിക്കുന്നുവെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ പൊതുവെ അനുഭവപ്പെടാറുള്ള ലക്ഷണങ്ങൾ തന്നെയാണ് കൊവിഡ് ബാധയിലും പ്രകടമാകുന്നത്. ഇതാദ്യമായാണ് എവറസ്റ്റിൽ വെച്ച് ഒരാൾക്ക് രോഗബാധ ഉണ്ടാകുന്നത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെസിനെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തനിക്കൊപ്പമുള്ള ഷെര്‍പയ്ക്കും […]

Read More

നടൻ സോനു സൂദിന് കോവിഡ്; സെൽഫ് ക്വറന്‍റീനിലെന്ന് താരം

നടൻ സോനു സൂദിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആണെന്നുള്ള വിവരം ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്ക് വച്ചത്. പ്രതിരോധ മുൻകരുതൽ എന്ന നിലയിൽ സെൽഫ് ക്വറന്‍റീനിലായിരുന്നുവെന്നും കാര്യങ്ങൾ കൃത്യമായി തന്നെ പിന്തുടർന്ന് പോരുകയാണെന്നും സോനു അറിയിച്ചിട്ടുണ്ട്.മുൻ ലോക്ഡൗൺ സമയത്ത് അന്യസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി സഹായമെത്തിച്ച് കൈയ്യടി നേടിയ സോനു, ഇപ്പോൾ പഞ്ചാബ് സർക്കാറിന്‍റെ കൊവിഡ് വാക്സിനേഷൻ യജ്ഞത്തിന്‍റെ ബ്രാൻഡ് അംബാസിഡർ കൂടിയായിരുന്നു.ഈ മാസം ആദ്യമാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഇക്കാര്യം സംബന്ധിച്ച് […]

Read More
 5 ദിവസത്തിനിടെ കുംഭമേളയിൽ പങ്കെടുത്ത 1,300 പേർക്ക് കൊവിഡ്

5 ദിവസത്തിനിടെ കുംഭമേളയിൽ പങ്കെടുത്ത 1,300 പേർക്ക് കൊവിഡ്

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കുംഭമേളയിൽ പങ്കെടുത്ത 1,300 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ്-19 കേസുകൾ ആശങ്കയായി തുടരുന്നതിനിടെയാണ് ഹരിദ്വാറിലെ മഹാ കുംഭമേള ഭീഷണിയാകുന്നത്. 14 ലക്ഷം പേർ മൂന്നാമത്തെ ശനി സ്നാൻ ചടങ്ങിൽ പങ്കെടുത്തുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു .കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പതിനായിരക്കണക്കിനാളുകളാണ് ഗംഗയില്‍ സ്‌നാനം ചെയ്യാനായി ദിനം പ്രതി എത്തുന്നത്. കുംഭമേളയുമായി ബന്ധപ്പെട്ട് ഹരിദ്വാർ ജില്ലയിലെ ചില ഭാഗങ്ങളിൽ 2,167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ […]

Read More