പൈശാചിക പ്രവൃത്തികളിൽ നിന്ന് അണികളെ വിലക്കാൻ ഇനിയെങ്കിലും സിപിഎം തയ്യാറാവണം: മുനവ്വറലി തങ്ങൾ
കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ ബോംബെറിഞ്ഞ് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സി.പി.ഐ.എം ഭീകരത മാപ്പർഹിക്കാത്തതാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ. ഇത്തരം രീതികൾ ഇത്രയും കാലം നാം ശിലിച്ചു പോന്ന സമാധാന- രാഷ്ട്രീയത്തിനെതിരെയുള്ള വെല്ലുവിളിയാണ്.ജനാധിപത്യപരമായ പൊതുപ്രവർത്തന രീതികൾ പോലും അനുവദിക്കില്ലെന്ന നിലപാട് നമുക്ക് നൽകുന്ന സന്ദേശം എന്താണ്. തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ഓരോ രാഷ്ട്രീയ പാർട്ടികളും ഇത്തരം നിലപാട് സ്വീകരിച്ചാൽ എന്താകും കേരളത്തിന്റെ അവസ്ഥ. ഇത്രയും കാലം നാം ആർജ്ജിച്ചെടുത്ത […]
Read More
