തൃക്കാക്കര വോട്ടര്‍ പട്ടികയില്‍ ക്രമക്കേട്, വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പിടിയിലായവര്‍ക്ക് സിപിഎം ബന്ധമെന്നും വിഡി സതീശന്‍

തൃക്കാക്കര വോട്ടര്‍ പട്ടികയില്‍ ക്രമക്കേട്, വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പിടിയിലായവര്‍ക്ക് സിപിഎം ബന്ധമെന്നും വിഡി സതീശന്‍

തൃക്കാക്കരയില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ ക്രമക്കേട് നടന്നെന്ന് അദ്ദേഹം ആരോപിച്ചു. പുതിയതായി അപേക്ഷ നല്‍കിയ ഒട്ടേറെ ആളുകളെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തില്ല. വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേടിന് പേരുകേട്ട ഉദ്യോഗസ്ഥനെ വച്ചത് ഇതിനാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. ഭൂരിപക്ഷം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് മനഃപൂര്‍വം ഇത് തള്ളിയതാണ്. ആറായിരം വോട്ടര്‍മാരെ പുതുതായി ചേര്‍ക്കാനുള്ള അപേക്ഷയാണ് യുഡിഎഫ് നല്‍കിയത്. ഇതില്‍ നിന്ന് മൂവായിരം വോട്ടര്‍മാരെ ഒഴിവാക്കുകയായിരുന്നുവെന്ന് സതീശന്‍ ആരോപിച്ചു. ബിഎല്‍ഒമാര്‍ രേഖകള്‍ ഹാജരാക്കിയിട്ടും പട്ടികയില്‍ […]

Read More
 വര്‍ഗീയ ശക്തികളുടെ വോട്ടിനായി സിപിഎം ഓടിനടക്കുന്നു: കെ.സുധാകരന്‍ എംപി

വര്‍ഗീയ ശക്തികളുടെ വോട്ടിനായി സിപിഎം ഓടിനടക്കുന്നു: കെ.സുധാകരന്‍ എംപി

വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാനും അവരുടെ വോട്ട് സമാഹരിക്കാനും സിപിഎം ഓടിനടക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഇടതുഭരണത്തില്‍ സമീപകാലത്ത് നാളിതുവരെ ഇല്ലാത്തവിധം കേരളത്തിന്റെ മതേതര മനസിനെ മുറിവേല്‍പ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായത് അതിന്റെയെല്ലാം ആകെത്തുകയാണ്. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയത എതിര്‍ക്കപ്പെടെണ്ടതാണെന്ന് സിപിഎം വാദിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പല നിലപാടുകളും അത്തരക്കാര്‍ക്ക് സഹായകരമാണ്. പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്യുന്നെന്നും സുധാകരന് അഭിപ്രായപ്പെട്ടു. വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള തന്റേടം സിപിഎമ്മിനും മുഖ്യമന്ത്രിക്കുമില്ല. വിദ്വേഷ പ്രസംഗം […]

Read More
 അതിജീവിത നടത്തുന്ന ധീര പോരാട്ടത്തെ രാഷ്ട്രീയവത്കരിച്ച് അപമാനിക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിക്കുന്നതെന്ന് കെ.സുധാകരന്‍

അതിജീവിത നടത്തുന്ന ധീര പോരാട്ടത്തെ രാഷ്ട്രീയവത്കരിച്ച് അപമാനിക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിക്കുന്നതെന്ന് കെ.സുധാകരന്‍

അതിജീവിത നടത്തുന്ന ധീരമായ പോരാട്ടത്തെ രാഷ്ട്രീയവത്കരിച്ച് അപമാനിക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിക്കുന്നതെന്ന ആരോപണവുമായി പ്രസിഡണ്ട് കെ.സുധാകരന്‍. അതിജീവിതക്ക് ഒപ്പമെന്ന് അവകാശപ്പെടുകയും എന്നാല്‍ കേസ് അന്വേഷണം മരവിപ്പിക്കുകയും പോലീസിനെ നിര്‍ജ്ജീവമാക്കുകയും ചെയ്യുകയാണ് പിണറായി സര്‍ക്കാരെന്ന് കെ.സുധാകരന്‍ കുറ്റപ്പെടുത്തി. ഇതിനായി സിപിഎം ഉന്നതര്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്.കേസ് അന്വേഷണം നിശ്ചലമാക്കാന്‍ ലക്ഷങ്ങളുടെ ഇടപാട് നടക്കുന്നതായാണ് മാധ്യമ വാര്‍ത്തകള്‍. ഇത്തരം ഗുരുതരമായ ആക്ഷേപം ഉയര്‍ന്നിട്ടും ഒരക്ഷരം അതിനോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതിലും ദുരൂഹതയുണ്ട്.സിപിഎം നേതാക്കള്‍ അതിജീവിതയെ അധിക്ഷേപിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. […]

Read More
 നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നു; വി.ഡി.സതീശന്‍

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നു; വി.ഡി.സതീശന്‍

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആക്രമിക്കപ്പെട്ട നടി വളരെ ഗുരുതരമായ ആരോപണമാണ് സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. ഇക്കാര്യത്തില്‍ സമാന്തരമായ അന്വേഷണം വേണമെന്നും ഇടനിലക്കാരായ സി പി എം നേതാക്കളുടെ പേര് പുറത്തുവരണമെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ ആവശ്യപ്പെട്ടു. യുഡിഎഫ് പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും വ്യക്തമാക്കി. ഈ സര്‍ക്കാര്‍ സ്ത്രീ വിരുദ്ധ സര്‍ക്കാരാണ്. കേരള സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് അതിജീവിതയുടെ ആരോപണമെന്നും അദ്ദേഹം ചൂണ്ടികാട്ടി. നടി ആക്രമിക്കപ്പെട്ട കേസ് പാതി […]

Read More
 സി.പി.എമ്മിന് വിഷയ ദാരിദ്ര്യം; കെ. സുധാകരനെതിരെ കേസെടുത്തതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

സി.പി.എമ്മിന് വിഷയ ദാരിദ്ര്യം; കെ. സുധാകരനെതിരെ കേസെടുത്തതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്തതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കെ.സുധാകരനെതിരേ കേസെടുത്തത് സി.പി.എമ്മിന്റെ വിഷയ ദാരിദ്ര്യം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേസ് കോടതി വരാന്തയില്‍ പോലും നില്‍ക്കില്ലെന്ന് വിഡി സതീശന്‍ തൃക്കാക്കരയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മറ്റെല്ലാം പരാജയപ്പെട്ടപ്പോള്‍ ഉണ്ടാക്കിയെടുത്ത കേസാണ്. സുധാകരന്‍ പ്രസ്താവന പിന്‍വലിച്ചിട്ടും കേസ് എടുത്തു. നികൃഷ്ട ജീവി എന്നും പരനാറി എന്നും കുലംകുത്തി എന്നും വിശേഷിപ്പിച്ച പിണറായി വിജയന് എതിരെ എവിടെയെങ്കിലും കേസ് […]

Read More
 ജ്യുസ് നൽകി മയക്കി; നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി;സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

ജ്യുസ് നൽകി മയക്കി; നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി;സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

തിരുവല്ലയില്‍ വീട്ടമ്മയെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി സി സി സജിമോന് എതിരെ കേസ്.ഡി.വൈ.എഫ്.ഐ നേതാവ് നാസറാണ് കേസിലെ രണ്ടാം പ്രതി വീട്ടമ്മയുടെ പരാതിയിലാണ് കേസ്.സിപിഎം പാർട്ടി പ്രവർത്തക കൂടിയായ യുവതിയുടെ പരാതിയിലാണ് കേസ് എടുത്തത്യുവതിയെ കാറില്‍ കയറ്റി മയക്കികടത്തി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ഭീഷണി. ചിത്രം പുറത്ത് വിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും യുവതി പരാതി നല്‍കി. പീഡനം, നഗ്ന വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടല്‍ […]

Read More
 സേവറി നാണുവിന്‍റെ കുടുംബത്തിന് നീതി കിട്ടാൻ സി.പി.എം സഹായം ചെയ്യും; എം . വി . ജയരാജൻ

സേവറി നാണുവിന്‍റെ കുടുംബത്തിന് നീതി കിട്ടാൻ സി.പി.എം സഹായം ചെയ്യും; എം . വി . ജയരാജൻ

സേവറി നാണുവിന്‍റെ കുടുംബത്തിന് നീതി കിട്ടാൻ സി.പി.എം സഹായം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. നാണുവിനെ കൊന്നവരെ സുധാകരന് അറിയാം. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലെ സുധാകരന്‍റെ വാക്കുകളിൽ നിന്ന് ഇത് വ്യക്തമാണെന്നും ജയരാജൻ പറഞ്ഞു. സുധാകരന്‍റെ കാലത്ത് ഡി.സി.സി ഒാഫീസ് ബോംബ് നിർമാണശാലയായിരുന്നു. അന്ന് കൊലയാളികൾ ഡി.സി.സി ഒാഫീസിൽ നിന്നാണ് പോയത്. കണ്ണൂർ ഡി.സി.സി ഒാഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബുലിന്‍റെ വെളിപ്പെടുത്തൽ നിർണായകമാണെന്നും എം.വി. ജയരാജൻ വ്യക്തമാക്കി. സേവറി നാണു, നാൽപാടി വാസു വധക്കേസുകളിൽ കുറ്റസമ്മതമാണ് […]

Read More
 സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജനുമായി ബന്ധപ്പെട്ട് ഉയർന്ന വ്യക്തിപൂജ വിവാദം സിപിഎം അവസാനിപ്പിക്കുന്നു

സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജനുമായി ബന്ധപ്പെട്ട് ഉയർന്ന വ്യക്തിപൂജ വിവാദം സിപിഎം അവസാനിപ്പിക്കുന്നു

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജയരാജനായി ഫ്ലെക്സ് ബോർഡുകൾ ഉയർന്നതും പിജെ ആർമിയെന്ന ഫെയ്സ്ബുക്ക് പേജുമാണ് വിവാദങ്ങൾക്ക് കാരണമായത്. ജയരാജനെ പുകഴ്ത്തിയുളള വിപ്ലവഗാനവും പുറത്തിറക്കി. ഇക്കാര്യങ്ങൾ ചർച്ച ചെയ്ത സംസ്ഥാന കമ്മിറ്റി നേരത്തേ ജയരാജനെ വിമർശിച്ചിരുന്നു.വ്യക്തിപ്രഭാവം ഉയർത്തിക്കാട്ടാൻ ശ്രമിച്ച കാര്യത്തിൽ ജയരാജനു പങ്കില്ലെന്നു പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തി. മൂന്നംഗ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്തു.

Read More
 ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വിശ്വാസികളുടെ ആവശ്യം പരിഗണിക്കണം ; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വിശ്വാസികളുടെ ആവശ്യം പരിഗണിക്കണം ; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് തുറക്കുന്നത് പരിഗണിക്കാം. രോഗവ്യാപന തോത് താഴുന്നത് പരിഗണിച്ച് വേഗത്തില്‍ തീരുമാനം എടുക്കണമെന്നും സെക്രട്ടറിയേറ്റ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളും ഇതേ ആവശ്യമുന്നയിച്ചിരുന്നു.

Read More
 ജി  സുധാകരനെതിരായ  പരാതി; അനുനയ  നീക്കവുമായി  സിപിഎം

ജി സുധാകരനെതിരായ പരാതി; അനുനയ നീക്കവുമായി സിപിഎം

മന്ത്രി ജി.സുധാകരൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ അനുനയ നീക്കവുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. സംസ്ഥാന നേതൃത്വം നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ചേരുന്ന പുറക്കാട് ലോക്കൽ കമ്മിറ്റി യോഗത്തിൽ പരാതിക്കാരിയുടെ ഭർത്താവും പങ്കെടുക്കും. മന്ത്രിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് പരാതി നൽകിയത്. അതേസമയം പരാതിയിൽ കേസെടുക്കാനാകുമോയെന്ന് പൊലീസ് നിയമോപദേശം തേടി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർനടപടികൾ എടുക്കുക.

Read More