ഋഷഭ് പന്തിന് പകരം ഡല്‍ഹി ക്യാപിറ്റല്‍സിന് പുതിയ നായകൻ

ഋഷഭ് പന്തിന് പകരം ഡല്‍ഹി ക്യാപിറ്റല്‍സിന് പുതിയ നായകൻ

ന്യൂഡല്‍ഹി: ഋഷഭ് പന്തിന് പകരം പുതിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഇനി ഡേവിഡ് വാര്‍ണര്‍ നയിക്കും. വാഹനാപകടത്തില്‍ പരുക്ക് പറ്റി വിശ്രമത്തില്‍ കഴിയുകയാണ് ഋഷഭ് പന്ത്. ഇത്തവണത്തെ ഐ പി എൽ സീസൺ താരത്തിന് നഷ്ട്മാകുമെന്ന സാഹചര്യത്തിലാണ് പുതിയ നായകനെ ഡൽഹി തീരുമാനിച്ചത്. വാര്‍ണര്‍ നായകനാകുന്ന ടീമിന്റെ ഉപനായകൻ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലാണ്. സമൂഹ മാധ്യമങ്ങളിലൂടെ സമൂഹ മാധ്യമങ്ങളിലൂടെ ഡല്‍ഹി ക്യാപിറ്റല്‍സ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2009, 2013 സീസണുകളില്‍ ഡല്‍ഹിയുടെ നായകനായിരുന്നു വാര്‍ണര്‍. ഡല്‍ഹി ക്യാപിറ്റല്‍സ് […]

Read More
 ക്രിക്കറ്റില്‍ പുതിയ പരിഷ്‌കാരങ്ങള്‍;പന്തില്‍ തുപ്പല്‍ പാടില്ല,ബൗളറുടെ ശ്രദ്ധ തെറ്റിച്ചാൽ അഞ്ച് റൺസ് നഷ്ടം

ക്രിക്കറ്റില്‍ പുതിയ പരിഷ്‌കാരങ്ങള്‍;പന്തില്‍ തുപ്പല്‍ പാടില്ല,ബൗളറുടെ ശ്രദ്ധ തെറ്റിച്ചാൽ അഞ്ച് റൺസ് നഷ്ടം

ക്രിക്കറ്റില്‍ പുതിയ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ച് ഐസിസി.കോവിഡിനെ തുടർന്ന് പന്തിൽ ഉമിനീർ പുരട്ടുന്നതിന് കഴിഞ്ഞ രണ്ട് വർഷമായി വിലക്കുണ്ടായിരുന്നു. ഇത് തുടരാൻ തീരുമാനിച്ചു.ഐസിസി ചീഫ് എക്‌സിക്യുട്ടീവ് കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പുതിയ തീരുമാനം.ഒക്ടോബർ ഒന്ന് മുതൽ പ്രാവർത്തികമാകും. അതുപോലെ ഇനി പുതിയതായി ക്രീസിലേക്ക് വരുന്ന ബാറ്റര്‍ സ്‌ട്രൈക്ക് ചെയ്യണം. നോണ്‍ സ്‌ട്രൈക്കര്‍ മറു ക്രീസില്‍ എത്തിയാലും പുതിയതായി എത്തുന്ന ബാറ്റര്‍ അടുത്ത പന്ത് അഭിമുഖീകരിക്കണം.ഏകദിനത്തിലും ടെസ്റ്റിലും പുതിയതായി ക്രീസില്‍ എത്തിയ ബാറ്റര്‍ രണ്ട് മിനുറ്റിനുളളില്‍ പന്ത് നേരിടണം. […]

Read More
 ‘സഞ്ജുവിന്റെ സേവ് = ഇന്ത്യയുടെ വിജയം’; പിന്തുണ അറിയിച്ച് മന്ത്രി വി ശിവന്‍കുട്ടി

‘സഞ്ജുവിന്റെ സേവ് = ഇന്ത്യയുടെ വിജയം’; പിന്തുണ അറിയിച്ച് മന്ത്രി വി ശിവന്‍കുട്ടി

വിന്‍ഡീസിനും വിജയത്തിനുമിടയില്‍ ഇന്ത്യയുടെ കാവലാളായത് സഞ്ജുവിന്റെ സേവാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. ഫേസ്ബുക്കിലാണ് ശിവന്‍കുട്ടി അഭിപ്രായം വ്യക്തമാക്കിയത്. ‘സഞ്ജുവിന്റെ സേവ് = ഇന്ത്യയുടെ വിജയം’ എന്നെഴുതിയ കാര്‍ഡ് പങ്കുവച്ചാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. ”ഒന്നാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനും വിജയത്തിനുമിടയില്‍ ഇന്ത്യയുടെ കാവലാളായത് നമ്മുടെ സഞ്ജു സാംസണ്‍.” എന്ന കുറിപ്പും അതിനൊപ്പമുണ്ടായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് വലിയ പങ്കുണ്ടായിരുന്നു. അവസാന ഓവറില്‍ നടത്തിയ രക്ഷപ്പെടുത്തലാണ് വിജയം സമ്മാനിച്ചത്. […]

Read More
 കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും ഓപ്പണിംഗ് ബാറ്ററുമായ ഒ.കെ രാംദാസ് അന്തരിച്ചു

കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും ഓപ്പണിംഗ് ബാറ്ററുമായ ഒ.കെ രാംദാസ് അന്തരിച്ചു

കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും ഓപ്പണിംഗ് ബാറ്ററുമായ ഒ.കെ രാംദാസ് അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. ഓപ്പണിങ്ങ് ബാറ്ററായിരുന്ന രാംദാസ് കാലിക്കറ്റ് സര്‍വ്വകലാശാലാ ക്യാപ്റ്റനായിരുന്നു. 20-ാമത്തെ വയസില്‍ കേരളാ ടീമിലെത്തി. രഞ്ജി ട്രോഫിയില്‍ കേരളത്തിനെ രാംദാസ് 13 വര്‍ഷം നയിച്ചു. കേരളത്തിന് വേണ്ടി 35 രഞ്ജി ട്രോഫി മത്സരം കളിച്ച രാംദാസ് 1647 റണ്‍സ് നേടി. 11 അര്‍ദ്ധ സെഞ്ചുറികളും […]

Read More
 ഷെയ്ന്‍ വോണിന്റെ മൃതദേഹം ഓസ്ട്രേലിയയിലെത്തി; എത്തിയത് ആറുദിവസത്തിനു ശേഷം

ഷെയ്ന്‍ വോണിന്റെ മൃതദേഹം ഓസ്ട്രേലിയയിലെത്തി; എത്തിയത് ആറുദിവസത്തിനു ശേഷം

ലോക ക്രിക്കറ്റിലെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം ഓസ്ട്രേലിയയിലെത്തി. തായ്ലന്‍ഡിലെ ആഡംബര റിസോര്‍ട്ട് വില്ലയില്‍ മാര്‍ച്ച് നാലിനായിരുന്നു വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വോണ്‍ മരിച്ച് ആറുദിവസത്തിനുശേഷം ഇന്നലെയാണ് മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ മെല്‍ബണിലെത്തിയത്. പ്രത്യേക വിമാനത്തിലാണ് വോണിന്റെ മൃതദേഹം ബാങ്കോക്കില്‍ നിന്ന് മെല്‍ബണിലെത്തിച്ചത്. ഓസ്ട്രേലിയന്‍ ഇതിഹാസത്തിന്റെ സംസ്‌കാരചടങ്ങ് സ്വകാര്യമായി നടത്താനാണ് തീരുമാനമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് വോണ്‍ ലോകത്തോട് വിടപറഞ്ഞത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 52 വയസ്സ് മാത്രമായിരുന്നു പ്രായം.

Read More
 ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര; 21 അംഗ ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര; 21 അംഗ ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക

ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ഡിസംബര്‍ 26ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കായി 21 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസ്റ്റ് ബൗളര്‍ ഡുവാന്‍ ഒലിവിയര്‍ ടെസ്റ്റ് സ്‌ക്വാഡില്‍ തിരിച്ചെത്തി. കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്യേ എന്നിവരടങ്ങുന്ന ഫാസ്റ്റ് ബൗളിങ് നിരയില്‍ ഒലിവിയര്‍ കൂടിയെത്തുമ്പോള്‍ കൂടുതല്‍ കരുത്തുറ്റതാകും. 29 -കാരനായ ഡ്വെയ്ന്‍ ദക്ഷിണാഫ്രിക്കക്കായി 10 ടെസ്റ്റ് മത്സരങ്ങളും രണ്ടു ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. കളിച്ച 10 ടെസ്റ്റില്‍ […]

Read More
 ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ;മുട്ടുമടക്കി കിവീസ് പോരാളികള്‍

ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ;മുട്ടുമടക്കി കിവീസ് പോരാളികള്‍

ന്യുസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. മുംബൈ ടെസ്റ്റില്‍ ഇന്ത്യ 372 റണ്‍സ് വിജയം നേടി. രണ്ടാം ടെസ്റ്റില്‍.ഇന്ത്യ ഉയര്‍ത്തിയ 540 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 167 റണ്‍സിന് പുറത്തായി.ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര (1-0) ഇന്ത്യ നേടി.അശ്വനും ജയന്ത് യാദവും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി.രചിന്‍ രവീന്ദ്ര (18), കൈല്‍ ജാമിസണ്‍ (0), ടിം സൗത്തി (0), വില്യം സോമര്‍ വില്ലെ (1) , ഹെന്റി നിക്കോളസ് എന്നിവരാണ് ഇന്ന് പുറത്തായത്.സ്‌കോര്‍ […]

Read More
 ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്; ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്; ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. തുടര്‍ച്ചയായി എട്ടു മത്സരങ്ങളില്‍ ടോസ് നഷ്ടപ്പെട്ട ശേഷമാണ് കോലി ഒരു ടോസ് ജയിക്കുന്നത്. ഇംഗ്ലണ്ട് ടീമില്‍ ഡേവിഡ് മാലനും ക്രെയ്ഗ് ഓവര്‍ടണും ഇടംനേടി. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ.എല്‍. രാഹുലും ഒരുക്കുന്ന അടിത്തറ തന്നെയാണ് ഇന്ത്യയുടെ കരുത്ത്. ക്യാപ്റ്റന്‍ വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ ഫോമില്‍ അല്ലാത്തത് ഇന്ത്യയ്ക്ക് ക്ഷീണമാണ്. […]

Read More
 ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്

ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്

ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കൊളംബോയിലാണ് മത്സരം തുടങ്ങുക. പരമ്പര പിടിക്കുക ലക്ഷ്യമിട്ടാണ് രാഹുല്‍ ദ്രാവിഡിന്റെ യുവ ഇന്ത്യ ഇറങ്ങുന്നത്. അതേസമയം കൂടുതല്‍ പരിക്കേല്‍ക്കാതിരിക്കുകയാകും ശ്രീലങ്കയുടെ ശ്രമം. ഇന്ത്യയുടെ രണ്ടാംനിര എന്ന് അര്‍ജുന രണതുംഗ പരിഹസിച്ചെങ്കിലും ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം ആദ്യ മത്സരത്തിലേ പ്രകടമായിരുന്നു. ഇന്ത്യന്‍ യുവ ബാറ്റ്സ്മാന്മാര്‍ സ്‌ഫോടനാത്മകമായി ബാറ്റുവീശിയപ്പോള്‍ നായകന്‍ ശിഖര്‍ ധവാന്‍ കരുതലും കരുത്തും കൂട്ടിയിണക്കി ക്രീസിലുറച്ചു. ആതിഥേയര്‍ക്കാകട്ടേ സ്‌ട്രൈക്ക് റോട്ടേറ്റ് […]

Read More
 കൊവിഡ് സ്ഥിരീകരിച്ച് ലങ്കന്‍ ക്യാമ്പ്; ഇന്ത്യ ശ്രീലങ്ക പര്യടനം നീട്ടി

കൊവിഡ് സ്ഥിരീകരിച്ച് ലങ്കന്‍ ക്യാമ്പ്; ഇന്ത്യ ശ്രീലങ്ക പര്യടനം നീട്ടി

ശ്രീലങ്കന്‍ ക്യാമ്പിലെ കൂടുതല്‍ അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ മത്സരങ്ങള്‍ നീട്ടി വെച്ചു. പുതുക്കിയ തിയതി അനുസരിച്ച് ഏകദിന മത്സരങ്ങള്‍ ജൂലൈ 17, 19, 21 തിയതികളിലും ടി20 പരമ്പര 24, 25, 27 തിയതികളിലും നടക്കും. മത്സരങ്ങള്‍ ആരംഭിക്കാന്‍ നാല് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായ ഗ്രാന്റ് ഫ്ലവറിന് കോവിഡ് സ്ഥിരീകരിച്ചത്. ശ്രീലങ്കന്‍ ടീമിന്റെ ഡാറ്റാ അനലിസ്റ്റായ ജി ടി നിരോഷനും കഴിഞ്ഞ ദിവസം നടത്തിയ […]

Read More