ധര്‍മടത്തെ ഉറപ്പാണ് ‘പിജെ’ ;ധര്‍മടം മണ്ഡലത്തിൽ ജയരാജന്റെ കൂറ്റന്‍ കട്ടൗട്ട്
മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടം മണ്ഡലത്തിൽ ജയരാജന്റെ കൂറ്റന്‍ കട്ടൗട്ട് .’ധര്‍മടത്തെ ഉറപ്പാണ് പിജെ’ എന്ന പേരിലാണ് കട്ടൗട്ട്. പോരാളി എന്നയാളുടെ പേരിലാണ് കട്ടൗട്ട് വച്ചിരിക്കുന്നത്.ജയരാജന് സീറ്റ് നിഷേധിച്ചതിനു പിന്നാലെ സി.പി.എം നേതൃത്വത്തിനെതിരെ ‘പി.ജെ ആര്‍മി’ ഫെയ്‌സ്ബുക്ക് പേജിന്റെ പേരില്‍ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പി.ജെ ആര്‍മിയെ തള്ളിക്കളഞ്ഞ ജയരാജന്‍ അനുമതിയില്ലാതെ തന്റെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞിരുന്നു
Read More
