കുറുമണ്ണില്‍ മോഹന്‍ദാസ് അന്തരിച്ചു

കുറുമണ്ണില്‍ മോഹന്‍ദാസ് അന്തരിച്ചു

വരിട്ട്യാക്ക് പരേതനായ കുറുമണ്ണില്‍ താമുവിന്റെ മകന്‍ മോഹന്‍ദാസ് (60) അന്തരിച്ചു. ഭാര്യ റീന. മക്കള്‍ : റിതു മോഹന്‍, റിഷിന മോഹന്‍.സഹോദരങ്ങള്‍ : സുന്ദരന്‍ (ഹാരിസണ്‍ ബുക്ക് ഡിപ്പോ, കുന്ദമംഗലം), ബാലരാമന്‍, അനില്‍ കുമാര്‍, സാവിത്രി, ഗീത, അനിത, പരേതനായ സുധാകരന്‍. സംസ്‌കാരം ഒരു മണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം തിങ്കളാഴ്ച്ച

Read More
 തെലുങ്ക് നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു

തെലുങ്ക് നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു

ഡോളി ഡിക്രൂസ് എന്ന പേരിലറിയപ്പെട്ടിരുന്ന തെലുങ്ക് നടി ഗായത്രി ഹൈദരാബാദിലെ ഗച്ചിബൗളിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു . ഹോളി ആഘോഷത്തിന് ശേഷം സുഹൃത്തുമൊത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാറിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. സംഭവ സ്ഥലത്ത് വച്ച് തന്നെ ഗായത്രിക്ക് മരണം സംഭവിച്ചു. സുഹൃത്ത് റാഥോടിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല. കാർ നിയന്ത്രണം വിട്ട് പാഞ്ഞു കയറിയത് കാൽ നടക്കാരിയായ സ്ത്രീയുടെ ദേഹത്തേക്കാണ്. 38 കാരിയായ സ്ത്രീയും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.

Read More
 ഷെയ്ന്‍ വോണിന്റെ മൃതദേഹം ഓസ്ട്രേലിയയിലെത്തി; എത്തിയത് ആറുദിവസത്തിനു ശേഷം

ഷെയ്ന്‍ വോണിന്റെ മൃതദേഹം ഓസ്ട്രേലിയയിലെത്തി; എത്തിയത് ആറുദിവസത്തിനു ശേഷം

ലോക ക്രിക്കറ്റിലെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം ഓസ്ട്രേലിയയിലെത്തി. തായ്ലന്‍ഡിലെ ആഡംബര റിസോര്‍ട്ട് വില്ലയില്‍ മാര്‍ച്ച് നാലിനായിരുന്നു വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വോണ്‍ മരിച്ച് ആറുദിവസത്തിനുശേഷം ഇന്നലെയാണ് മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ മെല്‍ബണിലെത്തിയത്. പ്രത്യേക വിമാനത്തിലാണ് വോണിന്റെ മൃതദേഹം ബാങ്കോക്കില്‍ നിന്ന് മെല്‍ബണിലെത്തിച്ചത്. ഓസ്ട്രേലിയന്‍ ഇതിഹാസത്തിന്റെ സംസ്‌കാരചടങ്ങ് സ്വകാര്യമായി നടത്താനാണ് തീരുമാനമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് വോണ്‍ ലോകത്തോട് വിടപറഞ്ഞത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 52 വയസ്സ് മാത്രമായിരുന്നു പ്രായം.

Read More
 വയനാട് അമ്പലവയലിൽ ആസിഡ് ആക്രമണത്തിനിരയായ യുവതി മരിച്ചു;മകള്‍ ഗുരുതരാവസ്ഥയില്‍

വയനാട് അമ്പലവയലിൽ ആസിഡ് ആക്രമണത്തിനിരയായ യുവതി മരിച്ചു;മകള്‍ ഗുരുതരാവസ്ഥയില്‍

വയനാട് അമ്പലവയലിൽ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരിച്ചു.കണ്ണൂർ ഇരിട്ടി സ്വദേശി ലിജിത (32) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം 15-നാണ് ലിജിതയ്ക്കും മകൾക്കും നേരെ ഭർത്താവ് സനിൽ കുമാർ (38) ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിന്‌ ശേഷം ബൈക്കിൽ രക്ഷപ്പെട്ട സനൽ പിന്നീട് തീവണ്ടിയുടെ മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. സാരമായി പരിക്കേറ്റ ഇവരുടെ മകൾ അളകനന്ദ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.കണ്ണൂർ കൊട്ടിയൂരിൽ നിന്ന് ഒരു മാസം […]

Read More
 ജമ്മു കാശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലുംപെട്ട് 12 മരണം

ജമ്മു കാശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലുംപെട്ട് 12 മരണം

ജമ്മു കാശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലുംപെട്ട് 12 മരണം.പുലര്‍ച്ചെ 2:45 ഓടെയാണ് അപകടം നടന്നത്. പുതുവര്‍ഷത്തോടനുബന്ധിച്ച് പ്രാര്‍ത്ഥിക്കാനെത്തിയ ഭക്തര്‍ ഇടിച്ചുകയറിയതോടെയാണ് ദുരന്തമുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.നിരവധി പേർക്ക് പരുക്ക് പറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.ത്രികൂട മലനിരകളിലെ ശ്രീകോവിലിനു പുറത്ത് മൂന്നാം നമ്പര്‍ ഗേറ്റിന് സമീപമാണ് തിക്കും തിരക്കും ഉണ്ടായത്.അപകടത്തിൽ 20 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാല് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. പെര്‍മിഷന്‍ സ്ലിപ്പില്ലാതെയാണ് പലരും അകത്ത് കയറിയതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. […]

Read More
 മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ പരിക്ക്; ജനവാസ മേഖലയിൽ നിന്നും ഇന്നലെ പരിക്കുകളോടെ പിടികൂടിയ പുലി ചത്തു

മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ പരിക്ക്; ജനവാസ മേഖലയിൽ നിന്നും ഇന്നലെ പരിക്കുകളോടെ പിടികൂടിയ പുലി ചത്തു

പത്തനംതിട്ട ആങ്ങമൂഴിയില്‍ ജനവാസ മേഖലയിൽ നിന്നും പരിക്കുകളോടെ പിടികൂടിയ പുലി ചത്തു. പിടികൂടുമ്പോള്‍ പുലിയുടെ ഇടത് കാലിൽ മുള്ളൻപന്നിയുടെ മുള്ള് തറച്ചിരുന്നു. ഇത് കഴിഞ്ഞദിവസം തന്നെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. എന്നാല്‍ ദീർഘകാലമായി ശരീരത്തിലുണ്ടായിരുന്ന മുള്ള് തറച്ചുള്ള മുറിവ് പഴുത്ത് ആരോഗ്യനില മോശമായിരുന്നു.കഴിഞ്ഞദിവസം വനമേഖലയോട് ചേർന്ന പ്രദേശത്ത്, ആങ്ങാമൂഴിയിലെ സുരേഷ് എന്നയാളുടെ വീടിന്റെ പരിസരത്ത് നിന്നാണ് പുലർച്ചെ പുലിയെ കണ്ടെത്തിയത്. ആട്ടിൻകൂടിനോട് ചേർന്ന ഭാഗത്തായിട്ടായിരുന്നു പുലിവനപാലകരെത്തി വലവിരിച്ച് പിടിച്ച ശേഷം പുലിയെ കൂട്ടിലേക്ക് മാറ്റി.റാന്നി ഫോറസ്റ്റ് ഓഫീസിലേക്ക് […]

Read More
 തിക്കോടിയിൽ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

തിക്കോടിയിൽ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

തിക്കോടിയില്‍ പഞ്ചായത്ത് ഓഫിസിന് സമീപത്ത് നിന്നും യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു.ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. തിക്കോടി ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരി കൃഷ്ണപ്രിയ (22) ആണ് മരിച്ചത്. കത്തി കൊണ്ട് കുത്തിയ ശേഷമാണ് യുവാവ് തന്നെ പെട്രോളൊഴിച്ച് തീ കൊളുത്തിയതെന്ന് യുവതി നേരത്തെ മൊഴി നൽകിയിരുന്നു. യുവതിയെ ആക്രമിച്ചയാളും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇന്ന് രാവിലെ 9.50നായിരുന്നു സംഭവം. യുവതി ഓഫീസിലേക്ക് കയറുന്നതിന് മുമ്പ് ഗെയിറ്റിൽ […]

Read More
 വൈക്കത്ത് അയൽവാസി വെടിവെച്ചു വീഴ്ത്തിയ പൂച്ച ചത്തു;കരളിന് മുറിവ്, കുടലിന് ക്ഷതം

വൈക്കത്ത് അയൽവാസി വെടിവെച്ചു വീഴ്ത്തിയ പൂച്ച ചത്തു;കരളിന് മുറിവ്, കുടലിന് ക്ഷതം

വൈക്കം തലയാഴത്ത് അയൽവാസി വെടിവെച്ചു വീഴ്ത്തിയ പൂച്ച ചത്തു.പ്രാവിനെ ആക്രമിച്ചെന്ന് ആരോപിചാണ് അയൽവാസിയുടെ വളർത്തു പൂച്ചയെ വെടിവെച്ചത്. ഞായറാഴ്ചയാണ് പൂച്ചയ്ക്ക് വെടിയേറ്റത്. വെടിയേറ്റ് പൂച്ചയുടെ കരളിൽ മുറിവും കുടലിനു ക്ഷതവുമേറ്റിരുന്നു. ഇന്നലെ രാത്രിയാണ് പൂച്ച ചത്തത്. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. തലയാഴം പി കെ രാജന്‍ എന്നയാളുടെ പൂച്ചയാണ് ചത്തത്. അയൽവാസിയായ രാഹുല്‍ നിവാസില്‍ രമേശനാണ് എയർ​ഗൺ ഉപയോ​ഗിച്ച് പൂച്ചയെ വെടിവെച്ചത്. പൂച്ചയെ കോടിമതയിലെ മൃഗാശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയെങ്കിലും ചത്തു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. […]

Read More

തമിഴ് ഹാസ്യതാരം പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു

പ്രമുഖ തമിഴ് ഹാസ്യ താരം പാണ്ഡു (74 )കോവിഡ് ബാധിച്ച് മരിച്ചു. ഒട്ടേറെ തമിഴ് സിനിമകളിൽ പാണ്ഡു ഹാസ്യകഥാപാത്രം കൈകാര്യം ചെയ്തു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയാണ് അന്ത്യം. തമിഴ് സിനിമാലോകത്തെ ഒട്ടേറെ പ്രമുഖർ താരത്തിന് ആദരാഞ്ജലി അർപ്പിച്ചു. അടുത്തിടെ കോവിഡ് പോസിറ്റീവ് ആയ പാണ്ഡുവും ഭാര്യ കംയൂദായും ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മാനവന്‍ എന്ന സിനിമയിലൂടെ 1970 ലാണ് പാണ്ഡു അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഹാസ്യ താരം ഇടിച്ചപുലി […]

Read More
 തമിഴ്നാട്ടിൽ ഓക്സിജൻ കിട്ടാതെ 11 രോ​ഗികൾ മരിച്ചു

തമിഴ്നാട്ടിൽ ഓക്സിജൻ കിട്ടാതെ 11 രോ​ഗികൾ മരിച്ചു

രാജ്യത്ത് വീണ്ടും ഓക്സിജൻ കിട്ടാതെ മരണം. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടില്‍ ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് രോഗികളടക്കം 11 പേര്‍ മരിച്ചു.പുലർച്ചെ രണ്ടുമണിക്കൂറോളം ഓക്സിജൻ ക്ഷാമം ഉണ്ടായതായി ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയിലും ഓക്സിജൻ ക്ഷാമം മൂലം രോ​ഗികൾ മരിച്ചിരുന്നു. ബം​ഗളൂരുവിലെയും കലബുർ​ഗിയിലെയും ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികളാണ് കഴിഞ്ഞദിവസം മരിച്ചത്.നഗരത്തിലെ നിരവധി ആശുപത്രികൾ ഓക്സിജൻ അഭ്യർത്ഥന പുറത്തിറക്കിയതിനെ തുടർന്നാണ് പലയിടത്തും ഓക്സിജൻ സ്റ്റോക്കെത്തിയത്.

Read More