പടനിലം തോട്ടം മേലാള്‍ മുസ്തഫ (മുന്‍ പോസ്റ്റ് മാസ്റ്റര്‍ പടനിലം)66 നിര്യാതനായി; മയ്യിത്ത് നിസ്‌കാരം ഞായര്‍ ഉച്ചക്ക് 1.15 ന് പടനിലം വെളുത്തപറമ്പ് ജുമുഅത്ത് പള്ളിയില്‍

പടനിലം തോട്ടം മേലാള്‍ മുസ്തഫ (മുന്‍ പോസ്റ്റ് മാസ്റ്റര്‍ പടനിലം)66 നിര്യാതനായി; മയ്യിത്ത് നിസ്‌കാരം ഞായര്‍ ഉച്ചക്ക് 1.15 ന് പടനിലം വെളുത്തപറമ്പ് ജുമുഅത്ത് പള്ളിയില്‍

കുന്ദമംഗലം: പടനിലം തോട്ടം മേലാള്‍ മുസ്തഫ (മുന്‍ പോസ്റ്റ് മാസ്റ്റര്‍ പടനിലം)66 നിര്യാതനായി.ഭാര്യ: സുബൈദ. മക്കള്‍ : ഷാനിസ് , ഷംന , ഷിനാസ്. മരുമക്കള്‍: ഷാഹിന്‍, ഡോ അഫ്‌സാന , യാസില .മയ്യിത്ത് നിസ്‌കാരം ഞായര്‍ ഉച്ചക്ക് 1.15 ന് പടനിലം വെളുത്തപറമ്പ് ജുമുഅത്ത് പള്ളിയില്‍.

Read More
 കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗ ലക്ഷണം

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗ ലക്ഷണം

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്. മൂന്നര വയസ്സുകാരി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. ആരോഗ്യവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്ന് വയസുകാരി ഷിഗല്ല രോഗം ബാധിച്ച് മരിച്ചത്. ഇന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. രോഗലക്ഷണം കണ്ടെത്തിയ ഒരു കുട്ടിയെ കോഴിക്കോടും മറ്റ് രണ്ട് കുട്ടികളെ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കൂടാതെ ആനക്കുഴിക്കര ഭാഗത്ത് 5 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. […]

Read More
 സൗദിയില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു; 12 പേര്‍ക്ക് പരുക്ക്

സൗദിയില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു; 12 പേര്‍ക്ക് പരുക്ക്

സൗദിയില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. അല്‍ ഖര്‍ജിലെ ലേബര്‍ ക്യാമ്പില്‍ മിസൈല്‍ പതിച്ചാണ് മരണമുണ്ടായത്. മിസൈല്‍ ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ 12 പേരും ബംഗ്ലാദേശ് സ്വദേശികളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്ലീനിംഗ് കമ്പനിയുടെ താമസസ്ഥലത്ത് ആണ് മിസൈല്‍ പതിച്ചത്. സൗദിയിലെ അല്‍-ഖര്‍ജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ റഡാര്‍ സംവിധാനങ്ങളെ ലക്ഷ്യമിട്ടതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് ഇന്ന് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ആക്രമണം. മരണപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അയല്‍ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണത്തില്‍ ഇറാന്‍ ക്ഷമ […]

Read More
 കൊളംബിയയില്‍ വിമാനം തകര്‍ന്ന് 15 മരണം

കൊളംബിയയില്‍ വിമാനം തകര്‍ന്ന് 15 മരണം

കൊളംബിയയില്‍ വിമാനം തകര്‍ന്ന് 15 മരണം. വെനസ്വേലന്‍ അതിര്‍ത്തിക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തി നഗരമായ കുക്കുട്ടയില്‍ നിന്ന് പറന്നുയര്‍ന്ന് ഒക്കാനയില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് നിയന്ത്രണം നഷ്ടമാകുകയായിരുന്നു. പര്‍വതപ്രദേശം നിറഞ്ഞ മേഖലയിലെ മോശം കാലാവസ്ഥയാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. 13 യാത്രക്കാരും രണ്ട് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. കൊളംബിയന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിമാനമാണ് അപകടത്തില്‍ പെട്ടത്. കൊളംബിയന്‍ പാര്‍ലമെന്റ് അംഗം അടക്കമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

Read More
 ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർക്ക് വീരമൃത്യു

ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർക്ക് വീരമൃത്യു

ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പത്ത് സൈനികർക്ക് വീരമൃത്യു. ദോഡ ജില്ലയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് സൈനികർ സഞ്ചരിച്ച വാഹനം വീണത്. 17 സൈനികരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ സൈനികരെ ഉധംപുരിലെ ആശുപത്രിയിലേക്ക് മാറ്റി. ഉയർന്ന പ്രദേശങ്ങളിലേക്കുള്ള ഡ്യൂട്ടി മാറ്റത്തിന്റെ ഭാഗമായി പോവുകയായിരുന്നു സൈനികർ. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Read More

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: രാം നാരായണിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ മരിച്ച രാം നാരായണിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹം വിമാനമാര്‍ഗം നാട്ടിലെത്തിക്കും. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എംബാം ചെയ്ത ശേഷമാണ് കൈമാറിയത്. രാം നാരായണന്‍ നേരിട്ടത് ക്രൂര മര്‍ദനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ദേഹമാസകലം മര്‍ദനമേറ്റു. തലയ്ക്കും ഗുരുതരമായി പരുക്കേറ്റു എന്നാണ് കണ്ടെത്തല്‍. ദേഹത്ത് പരുക്കേല്‍ക്കാത്ത ഒരു ഇടവുമില്ലെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്റെ വെളിപ്പെടുത്തല്‍ ശരിവെക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വടി അടക്കം ഉപയോഗിച്ച് മര്‍ദ്ദിച്ചത് ശരീരത്തില്‍ പ്രകടം. വാരിയല്ലുകള്‍ ഒടിഞ്ഞ് തറച്ചുകയറിയ നിലയിലാണ്. […]

Read More
 ചിത്രപ്രിയയെ കൊലപ്പെടുത്തിയത് ആണ്‍സുഹൃത്ത് അലന്‍; കൊലയിലേക്ക് നയിച്ചത് സംശയത്തെ തുടര്‍ന്നുള്ള തര്‍ക്കം

ചിത്രപ്രിയയെ കൊലപ്പെടുത്തിയത് ആണ്‍സുഹൃത്ത് അലന്‍; കൊലയിലേക്ക് നയിച്ചത് സംശയത്തെ തുടര്‍ന്നുള്ള തര്‍ക്കം

മലയാറ്റൂരെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥി ചിത്രപ്രിയയെ കൊലപ്പെടുത്തിയത് താനെന്ന് സമ്മതിച്ച് ആണ്‍സുഹൃത്ത് അലന്‍. മദ്യലഹരിയിലാണ് താന്‍ കൊല നടത്തിയതെന്ന് അലന്‍ പൊലീസിനോട് പറഞ്ഞു. സംശയത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആറാം തിയതി രാത്രി ഇരുവരും തമ്മില്‍ കണ്ടപ്പോള്‍ ചില സംശയങ്ങളുടെ പേരില്‍ തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും അലന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് വന്ന ചില ഫോണ്‍കോളുകളെക്കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് തര്‍ക്കമുണ്ടായത്. ആ സമയത്ത് അലന്‍ മദ്യലഹരിയിലുമായിരുന്നു. […]

Read More
 കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ മകന് ജോലി നല്‍കുമെന്ന് വനംവകുപ്പ്

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ മകന് ജോലി നല്‍കുമെന്ന് വനംവകുപ്പ്

പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവിന്റെ മകന് ജോലി നല്‍കുമെന്ന് വനംവകുപ്പ്. മകന്‍ അനില്‍കുമാറിന് വനം വകുപ്പില്‍ താല്‍കാലിക ജോലി നല്‍കാന്‍ തീരുമാനമായി. കുടുംബത്തിന് ആദ്യഘട്ട നഷ്ടപരിഹാരത്തുക നാളെ കൈമാറുമെന്നും വനംവകുപ്പ് അറിയിച്ചു. അതേസമയം, കാളിമുത്തുവിന്റെ മരണ കാരണം ആന്തരിക രക്തസ്രാവമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. നട്ടെല്ലും വാരിയെല്ലുകളും തകര്‍ന്ന നിലയിലാണ്. ആന്തരികാവയവങ്ങള്‍ക്കെല്ലാം ക്ഷതമേറ്റു. ആന പിന്നില്‍ നിന്നും തുമ്പിക്കൈകൊണ്ട് എറിഞ്ഞതിന്റെ ക്ഷതങ്ങളും ശരീരത്തിലുണ്ട്. തുമ്പിക്കൈ […]

Read More
 കോഴിക്കോട് പേരാമ്പ്രയിൽ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച മകനെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് പേരാമ്പ്രയിൽ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച മകനെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയിൽപിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് സ്വദേശി ഇല്ലത്ത് മീത്തല്‍ ജംസാലി( 26)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെ വീട്ടില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കടിയങ്ങാടില്‍ ഇല്ലത്ത് മീത്തല്‍ പോക്കറിനെയാണ് (60) മകൻ ജംസാല്‍ കത്തികൊണ്ട് അക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പോക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ പോക്കറിന്റെ ഭാര്യ ജമീല നല്‍കിയ പരാതിയില്‍ മകന്‍ ജംസാലിന്റെ പേരില്‍ പേരാമ്പ്ര […]

Read More
 കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു; 3 ഡോക്ടർമാർ മരിച്ചു, 2 പേരുടെ നില ഗുരുതരം

കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു; 3 ഡോക്ടർമാർ മരിച്ചു, 2 പേരുടെ നില ഗുരുതരം

ചെന്നൈ ∙ തൂത്തുക്കുടിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്കു ദാരുണാന്ത്യം. 2 പേരുടെ നില ഗുരുതരമാണ്. ന്യൂ പോർട്ട് ബീച്ച് റോഡിലാണ് അപകടം. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ സഞ്ചരിച്ച കാർ, കനത്ത മഴയെത്തുടർന്നു നിയന്ത്രണം വിട്ടു റോഡിരികിലെ മരത്തിൽ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഹൗസ് സർജൻമാരായ സരൂപൻ (23), രാഹുൽ ജെബാസ്റ്റ്യൻ (23) എന്നിവർ സംഭവ സ്ഥലത്തും മുകിലൻ (23) ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയും മരിച്ചു. ശരൺ, കൃതിക് കുമാർ […]

Read More